x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ തി​രോ​ധാ​നം തെ​ളി​യി​ച്ചു പോ​ലീ​സ്; 52 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് അ​ന്ത്യം

പി.പി. ചെ​റി​യാ​ൻ
Published: January 8, 2026 05:58 AM IST | Updated: January 8, 2026 12:53 PM IST

ഡാ​ള​സ്: 52 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​ണാ​താ​യ 16 വ​യ​​സു​കാ​ര​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലു​മാ​യി ഡാ​ള​സ് പോ​ലീ​സ്. 1973 ജ​നു​വ​രി 14ന് ​കി​ഴ​ക്ക​ൻ ഡാ​ള​സി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ നോ​ർ​മ​ൻ പ്രാ​റ്റ​റി​നെ കാ​ണാ​താ​യെ​ന്നും ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ട് കാ​ല​മാ​യി ഒ​രു വി​വ​ര​വു​മി​ല്ലാ​യി​രു​ന്നു എ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

പ​ഴ​യ ചി​ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​പ്പോ​ൾ നോ​ർ​മ​ൻ മ​രി​ച്ച​താ​യി തി​രി​ച്ച​റി​ഞ്ഞു. നോ​ർ​മ​നെ കാ​ണാ​താ​യി ആ​റു മാ​സ​ത്തി​നുശേ​ഷം, സൗ​ത്ത് ടെ​ക്സ​സി​ലെ റോ​ക്ക് പോ​ർ​ട്ടി​ൽ വെ​ച്ച് ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു യു​വാ​വ് മ​രി​ച്ചി​രു​ന്നു.

ഇ​ത് നോ​ർ​മ​ൻ ആ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് 2023 അ​വ​സാ​ന​ത്തോ​ടെ അ​രാ​ൻ​സാ​സ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫി​സി​ൽ പോ​ലീ​സ് ചി​ത്രം നോ​ർ​മ​ന്‍റെ സ​ഹോ​ദ​ര​നെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

നോ​ർ​മ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ചി​ത്ര​ത്തി​ലെ അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട് അ​ത് ത​ന്‍റെ അ​നി​യ​ൻ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കു​ട്ടി​ക്കാ​ല​ത്ത് നാ​യ ക​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ ചു​ണ്ടി​ലെ പാ​ടും, വ​ഴ​ക്കി​നി​ട​യി​ൽ പു​രി​ക​ത്തി​ന് മു​ക​ളി​ലു​ണ്ടാ​യ മു​റി​പ്പാ​ടും നോ​ർ​മ​നെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ചു.

അ​ര​നൂ​റ്റാ​ണ്ടി​ന് ശേ​ഷം തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും, നോ​ർ​മ​ൻ എ​ങ്ങ​നെ ഡാ​ള​സി​ൽ നി​ന്ന് 400 മൈ​ൽ അ​ക​ലെ​യു​ള്ള സൗ​ത്ത് ടെ​ക്സ​സി​ൽ എ​ത്തി​യെ​ന്ന കാ​ര്യം ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല. നോ​ർ​മ​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച വാ​ഹ​നം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Tags : nri murder in Dallas history 52-year wait ends

Recent News

Up