x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​നോ പാ​ർ​ക്കി​ൽ ജോ​ഗിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ സ്ത്രീ​യെ ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ച്ചു; കൗ​മാ​ര​ക്കാ​ര​ൻ ഒ​ളി​വി​ൽ

പി .പി. ചെ​റി​യാ​ൻ
Published: November 20, 2025 05:40 AM IST | Updated: November 20, 2025 05:43 AM IST

 

പ്ലാ​നോ (ഡാ​ള​സ്): പ്ലാ​നോ​യി​ലെ ബോ​ബ് വു​ഡ്ര​ഫ് പാ​ർ​ക്കി​ൽ ജോ​ഗിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സ്ത്രീ​യെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ചു​റ്റി​ക കൊ​ണ്ട് ആ​ക്ര​മി​ച്ച 17 വ​യ​സു​കാ​ര​ൻ പി​ടി​യി​ലാ​യി.

ചു​രു​ങ്ങി​യ​ത് ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും പ്ര​തി ചു​റ്റി​ക കൊ​ണ്ട് സ്ത്രീ​യെ അ​ടി​ച്ച​താ​യാ​ണ് പോ​ലീ​സ് വി​വ​രം. ആ​ക്ര​മി​ക്ക​പ്പെ​ട്ട സ്ത്രീ ​തി​രി​ച്ച​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ സ്ത്രീ​യെ ഉ​ട​ൻ ത​ന്നെ ഒ​രു പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രു​ക്ക് ജീ​വ​ന് ഭീ​ഷ​ണി​യ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് 17 വ​യ​സു​കാ​ര​നാ​ണ് പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ചു​റ്റി​ക, ഡ​ക്റ്റ് ടേ​പ്പ്, മ​റ്റ് ചി​ല വ​സ്തു​ക്ക​ൾ എ​ന്നി​വ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ടു​ത്തു. ആ​ക്ര​മ​ണ കാ​ര​ണം പോലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : nri Woman attacked with knife while jogging

Recent News

Up