x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​​ളസി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി 'സ​സ്നേ​ഹം വാ​ല​ന്റൈ​ൻ'; കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ സം​ഗീ​ത വി​രു​ന്ന് വ​ൻ വി​ജ​യം

പി.​പി. ചെ​റി​യാ​ൻ
Published: February 18, 2026 04:44 AM IST | Updated: February 18, 2026 04:48 AM IST

ഡാ​ള​സ് : പ്ര​ണ​യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സു​ന്ദ​ര​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാള​സ് സം​ഘ​ടി​പ്പി​ച്ച ‘സ​സ്നേ​ഹം വാ​ല​ന്റൈ​ൻ’ സം​ഗീ​ത വി​രു​ന്ന് അ​ര​ങ്ങേ​റി. ഫെ​ബ്രു​വ​രി 14 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ക​രോ​ൾ​ട്ട​ണി​ലെ സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡാളസി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും നി​ര​വ​ധി സം​ഗീ​ത പ്രേ​മി​ക​ളും പ​ങ്കെ​ടു​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു അ​ബ്ര​ഹാം ച​ട​ങ്ങി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ എ​സ്.​കെ. മ​ഠ​ത്തി​ൽ വാ​ല​ന്റൈ​ൻ ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ​ട്സ് ഡ​യ​റ​ക്ട​ർ ജി​ജി സ്ക​റി​യ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും, വാ​ല​ന്റൈ​ൻ ദി​ന​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​ഗീ​ത വി​രു​ന്ന് സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം പ​ങ്കു​വയ്​ക്കു​ക​യും ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ച​ട​ങ്ങി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

സം​ഗീ​ത​ജ്ഞ​ർ​ക്കും ക​ലാ​പ്രേ​മി​ക​ൾ​ക്കും പു​റ​മെ,ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു നൈ​നാ​ൻ, കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി പ്ര​സി​ഡ​ൻ്റ് അ​ന​ശ്വ​ർ മാ​മ്പി​ള്ളി, ഇ​ന്ത്യ പ്ര​സ് ക്ല​ബ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​തി​നി​ധി സി​ജു വി ​ജോ​ർ​ജ് തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​യു​ടെ മാ​റ്റ് കൂ​ട്ടി.

ത​ത്സ​മ​യ വാ​ദ്യ​സം​ഗീ​ത​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ പ​ഴ​യ​തും പു​തി​യ​തു​മാ​യ നി​ര​വ​ധി പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്ക​പ്പെ​ട്ടു.
 ന​ബ, അ​ല​ക്സാ​ണ്ട​ർ പാ​പ്പ​ച്ച​ൻ, ചാ​ർ​ലി വ​രാ​നാ​ഥ്, സു​ബി​ൻ ചാ​ർ​ലി തു​ട​ങ്ങി 27-ഓ​ളം ഗാ​യ​ക​ർ വേ​ദി​യി​ൽ അ​ണി​നി​ര​ന്നു.

ബാ​ല​പ്ര​തി​ഭ​ക​ൾ: അ​തു​ൽ ശ്രീ​ജി​ത്ത്, ദി​യ നാ​യ​ർ, എ​ഡ്വി​ൻ മ​ന​യാ​ത്ത്, അ​ല​സ്റ്റ​ർ മാ​മ്പി​ള്ളി, അ​മേ​യ വി​മ​ൽ എ​ന്നീ കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം സ​ദ​സ്സി​ന്റെ പ്ര​ത്യേ​ക കൈ​യ​ടി നേ​ടി.​വാ​ദ്യ​സം​ഗീ​തം: സ​ന നാ​യ​രു​ടെ സാ​ക്സോ​ഫോ​ൺ പ്ര​ക​ട​ന​വും, അ​ഭി​ജി​ത്ത് രാ​ജീ​വ് വ​യ​ലി​നി​ൽ തീ​ർ​ത്ത സം​ഗീ​ത​വും വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

റു​മാ​ന സം​ജാ​ദ്, സ​ന ഷാ​നോ​ബ് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​രാ​യി തി​ള​ങ്ങി. സി​നു & ഗി​രീ​ഷ് പാ​ല​ക്കാ​ട്, ലീ​ന​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ഡ്യു​യ​റ്റു​ക​ളും ബി​നൂ​പി​ന്റെ​യും അ​നൂ​പി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗ്രൂ​പ്പ് സോ​ങ്ങു​ക​ളും പ​രി​പാ​ടി​യെ കൂ​ടു​ത​ൽ വ​ർ​ണാ​ഭ​മാ​ക്കി. വൈ​കു​ന്നേ​രം 5.30 മു​ത​ൽ രാ​ത്രി 8 വ​രെ നീ​ണ്ടു​നി​ന്ന ഈ ​സം​ഗീ​ത സാ​യാ​ഹ്നം ഡാള​സി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു മി​ക​ച്ച വാ​ല​ന്റൈ​ൻ ദി​ന സ​മ്മാ​ന​മാ​യി മാ​റി.

K-Rail Survey K-Rail Survey

Tags : nri 'Sasneham Valentine Kerala Association's music festival

Recent News

Up