x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു മാ​റി​യെ​ത്തി ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​യെ വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി; വീ​ട്ടു​ട​മ​ക്കെ​തി​രെ ന​ര​ഹ​ത്യാ​ക്കു​റ്റം

പി .പി. ചെ​റി​യാ​ൻ
Published: November 20, 2025 07:55 AM IST | Updated: November 20, 2025 07:55 AM IST

 

ഇ​ൻ​ഡ്യാ​ന: വീ​ട് മാ​റിയെത്തി​യ ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​യെ വെ​ടി​വ​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ വീ​ട്ടു​ട​മ​യാ​യ ക​ട്ട് ആ​ൻ​ഡേ​ഴ്സ​നെ​തി​രെ (62) മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ കു​റ്റം ചു​മ​ത്തി. ഈ ​മാ​സം അ​ഞ്ചി​ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.


32 വ​യ​സു​കാ​രി​യാ​യ മ​രി​യ ഫ്ലോ​റി​ൻ​ഡ റി​യോ​സ് പെ​ര​സ് ഡി ​വെ​ലാ​സ്ക്വ​സ് ഉ​ൾ​പ്പെ​ട്ട ക്ലീ​നിം​ഗ് സം​ഘം മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​കേ​ണ്ട​തി​നു പ​ക​രം അ​ബ​ദ്ധ​ത്തി​ൽ ക​ട്ട് ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.


വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ബ്ദം കേ​ട്ട ഉ​ട​ൻ, ഒ​രു മി​നി​റ്റി​നു​ള്ളി​ൽ ക​ട്ട് ആ​ൻ​ഡേ​ഴ്സ​ൺ യാ​തൊ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ വാ​തി​ലി​ലൂ​ടെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ മ​രി​യ ഫ്ലോ​റി​ൻ​ഡ ത​ൽ​ക്ഷ​ണം മ​രി​ച്ചു. കു​റ്റം തെ​ളി​ഞ്ഞാ​ൽ 10 വ​ർ​ഷം മു​ത​ൽ 30 വ​ർ​ഷം വ​രെ ത​ട​വും 10,000 ഡോ​ള​ർ പി​ഴ​യും ല​ഭി​ച്ചേ​ക്കാം.

Tags : nri homeowner charged with murder

Recent News

Up