x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ൽപ​താം​ വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ച് സൂ​സ​ൻ ഡാ​നി​യേ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്

സാന്‍റി പ്രസാദ്
Published: November 12, 2025 05:59 AM IST | Updated: November 12, 2025 12:50 PM IST

ലോ​സ് ആ​ഞ്ച​ല​സ്: ലോ​സ് ആ​ഞ്ച​ല​സ് ആ​സ്ഥാ​ന​മാ​യി ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു കേ​ര​ള​ത്തി​ലെ ക​ഷ്ട​ട​ത​യ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന "സൂ​സ​ൻ ഡാ​നി​യേ​ൽ മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്’ സേ​വ​ന​ത്തി​ന്‍റെ നാ​ൽ​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു .

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ലോ​സ് ആ​ഞ്ച​ലെ​സി​ലെ ഷെ​റാ​ട്ട​ൺ സെ​റി​റ്റോ​സ് ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ​നി​ന്നു​ള്ള
മു​ന്നൂ​റി​ല​ധി​കം പേ​ര് പ​ങ്കെ​ടു​ത്തു. ഡി​ന്ന​റും ഒ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളും ആ​യി​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​ന്ന​ര ല​ക്ഷം ഡോ​ള​റി​ന്റെ സം​ഭാ​വ​ന​ക​ളാ​ണ് ട്ര​സ്റ്റി​ന് ല​ഭി​ച്ച​ത്.

1985-ൽ, ​സൂ​സ​ൻ ഡാ​നി​യേ​ൽ കാ​ൻ​സ​ർ മൂ​ലം വി​ട​വാ​ങ്ങി​യ​പ്പോ​ഴാ​ണ്  മാ​ത്യു ഡാ​നി​യ​ൽ , അ​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ലോ​സ് ആ​ഞ്ച​ല​സി​ൽ ‘സൂ​സ​ൻ ഡാ​നി​യ​ൽ മെ​മ്മോ​റി​യ​ൽ കാ​ൻ​സ​ർ റി​ലീ​ഫ് ഫ​ണ്ട്’ ആ​രം​ഭി​ച്ച​ത്. കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​ക എ ​ന്ന​താ​യി​രു​ന്നു ഫ​ണ്ടി​ന്‍റെ ദൗ​ത്യം.

2002-ൽ ​മ​ക​ൾ സു​ധ​യും കാ​ൻ​സ​റി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ, ഈ ​ദൗ​ത്യ​ത്തി​ന് ഊ​ർ​ജ്ജ​വും പ്ര​തി​ബ​ന്ധ​ത​യും വ​ർ​ധി​ച്ചു.

K-Rail Survey K-Rail Survey

1985-​ൽ തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ഒ​രു രോ​ഗി​ക്ക്ചി​കി​ത്സ സ​ഹാ​യം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഫ​ണ്ട് ഇ​ന്ന് ക​രു​ണ​യു​ടെ വ​ലി​യ​ഒ​രു പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്നു കേ​ര​ള​ത്തി​ലെ നാ​ല് പ്ര​മു​ഖ ക്യാ​ൻ​സ​ർ​ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 200 രോ​ഗി​ക​ൾ​ക്ക്നേ​രി​ട്ടു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

മാ​ത്ര​മ​ല്ല, ര​ണ്ടാ​ശു​പ​ത്രി​ക​ളി​ലാ​യി അ​ഞ്ച് കി​ട​ക്ക​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്യാ​നും എ​സ്ഡി​എ​മ്മി​നു ക​ഴി​ഞ്ഞു. ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും കോ​ടി​ക​ൾ വി​ല​വ​രു​ന്ന സ​ഹാ​യം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തി​ൽ ഏ​റെ സം​തൃ​പ്തി​യു​ണ്ടെ​ന്നു​വെ​ന്ന് ​ഡാ​നി​യ​ൽ പ​റ​യു​ന്നു.

എ​സ്ഡി​എം ഫ​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ തോ​മ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജ​യ് ജോ​ൺ​സ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് മു​ഖ്യ ര​ക്ഷ​ധി​കാ​രി​യു​മാ​യ മാ​ത്യു ഡാ​നി​യേ​ലി​നെ പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം മാ​ത്യു പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ നാ​ലു​പ​തി​റ്റാ​ണ്ടാ​യി​പ്ര​സ്ഥാ​ന​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചു ഐ.​വി. തോ​മ​സ് സ​ദ​സി​നോ​ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പ്ര​സ്ഥാ​ന​ത്തി​നു​വേ​ണ്ടി സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കൗ​മാ​ര​ക്കാ​രെ സ​ദ​സി​നു​പ​രി​ച​യ​പെ​ടു​ത്തു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

ചാ​രി​റ്റ​ബി​ൾ ട്ര​സ്സ്റ്റാ​യ ഫ​ണ്ടി​നു​കൊ​ടു​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ നി​കു​തി​യി​ള​വ് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നും www.sdmcancer.org സ​ന്ദ​ർ​ശി​ക്കു​ക.

Tags : nri Cancer Relief Fund celebrates

Recent News

Up