x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2020 തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി: റൂ​ഡി ഗ്യു​ലി​യാ​നി​ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും മാ​പ്പ് ന​ൽ​കി ഡോ​ണ​ൾ​ഡ് ട്രം​പ്

പി .പി. ചെ​റി​യാ​ൻ
Published: November 12, 2025 06:57 AM IST | Updated: November 12, 2025 12:55 PM IST

വാ​ഷിംഗ്ടൺൻ ഡി​സി: 2020 ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ത​ന്‍റെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ റൂ​ഡി ഗ്യു​ലി​യാ​നി​യെ​യും മ​റ്റ് സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മാ​പ്പ് ന​ൽ​കി.

ഗു​രു​ത​ര​മാ​യ ദേ​ശീ​യ അ​നീ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ​യാ​ണ് ട്രം​പ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ വൈ​റ്റ് ഹൗ​സ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് മാ​ർ​ക്ക് മെ​ഡോ​സി​നും ട്രം​പ് മാ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​തി​ന് പു​റ​മെ, 2020 ലെ ​തെര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ചോ​ദ്യം ചെ​യ്ത നി​യ​മ​പ​ക​ർ​പ്പു​ക​ൾ ഫ​യ​ൽ ചെ​യ്ത ട്രം​പി​ന്‍റെ മു​ൻ അ​ഭി​ഭാ​ഷ​ക​ർ സി​ഡ്നി പ​വ​ൽ, ജെ​ന്ന എ​ല്ലി​സ്, ജോ​ൺ ഈ​സ്റ്റ്മാ​ൻ, കെ​ന്ന​ത്ത് ചെ​സെ​ബ്രോ എ​ന്നി​വ​രും മാ​പ്പ് ല​ഭി​ച്ച​വ​രി​ൽ ഈ ​മാ​പ്പു​ക​ൾ ഫെ​ഡ​റ​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ ബാ​ധ​ക​മാ​കൂ.

സം​സ്ഥാ​ന ത​ല​ത്തി​ലെ (State Level) നി​യ​മ​ന​ട​പ​ടി​ക​ളി​ൽ ഇ​ത് ബാ​ധ​ക​മാ​കി​ല്ല. 2020 ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ചോ​ദ്യം ചെ​യ്ത​തി​നും വ്യാ​ജ ഇ​ല​ക്ട​ർ ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ യു​എ​സി​ന്‍റെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ട്രം​പി​ന്‍റെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് ഇ​നി​യും നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

Tags : nri Rudy Giuliani and Allies

Recent News

Up