x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി നടത്തുന്ന ആധ്യാത്മികതയെക്കുറിച്ചുള്ള ക്വിസ് മത്സരം ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

ഷൈമോൻ തോട്ടുങ്കൽ
Published: November 20, 2025 08:05 AM IST | Updated: November 20, 2025 08:05 AM IST

ബർമിംഗ് ഹാം : ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്‍റെ ഭാഗമായി കുടുംബങ്ങൾക്കായി നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ ക്വിസ് മത്സരത്തിന്‍റെ (ഉർഹ 2025 ) ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു.

രൂപതയുടെ വെബ്സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ അടിസ്ഥാനമാക്കി ഇടവക/മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നടന്ന ആദ്യ ഘട്ട മത്സരങ്ങളിലും , തുടർന്ന് ഓൺലൈൻ ആയി നടന്ന റീജിയണൽ തല മത്സരത്തിലും വിജയികളായ 47 ടീമുകളാണ് രൂപതാതലത്തിൽ നവംബർ 29 ന് ലിവർപൂളിൽ ലൈവായി നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കാനായി യോഗ്യത നേടിയിരിക്കുന്നത്. 

50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിച്ച എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും , സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികത അടിസ്ഥാനമാക്കി ദനഹായിൽ പ്രസിദ്ധീകരിച്ച 20 ലേഖനങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാ തല മത്സരം .ട

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകും. കുടുംബങ്ങൾക്കുള്ള ആദ്ധ്യാത്മികത ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും നേരത്തെ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ സീറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്‍റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും , രൂപതാ തലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു.

Tags : nri Diocese of Great Britain

Recent News

Up