x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ടാ​ക്‌​സ് സെ​മി​നാ​ർ വി​ജ്ഞാ​ന​പ്ര​ദ​മാ​യി

പി.​പി. ചെ​റി​യാ​ൻ
Published: February 18, 2026 06:50 AM IST | Updated: February 18, 2026 06:50 AM IST

ഗാ​ർ​ല​ൻ​ഡ്(​ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍ററും​ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക നി​കു​തി സെ​മി​നാ​ർ ഇ​ന്ന് ഗാ​ർ​ല​ൻ​ഡി​ലെ ക​മ്മ്യൂ​ണി​റ്റി സെ​ന്‍ററിൽ വച്ച് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. പു​തി​യ നി​കു​തി നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചും ഫ​യ​ലിം​ഗ് രീ​തി​ക​ളെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ ധാ​ര​ണ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

ഫെ​ബ്രു​വ​രി 15 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4ന് ആ​രം​ഭി​ച്ച സെ​മി​നാ​റി​ന് പ്ര​മു​ഖ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റും മു​ൻ ഐആ​ർഎ​സ് ഓ​ഡി​റ്റ​റു​മാ​യ ഹ​രി പി​ള്ള നേ​തൃ​ത്വം ന​ൽ​കി .

നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ൽ, പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ സം​ശ​യ​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രു​ന്നു. പു​തി​യ നി​കു​തി സീ​സ​ണി​നെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നേ​രി​ടാ​ൻ ഇ​ത്ത​രം സെ​മി​നാ​റു​ക​ൾ ഏ​റെ സ​ഹാ​യി​ക്കു​മെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ​ക്കും ഡാ​ള​സി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും നാ​ളു​ക​ളി​ലും തു​ട​രു​മെ​ന്ന് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.കേ​ര​ള അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഷി​ജു അ​ബ്ര​ഹാം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മ​ഞ്ജി​ത് കൈ​നി​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

 

Tags : nri Dallas Kerala Association turns Tax seminar

Recent News

Up