ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്പോര്‍ട്സ് ക്രോണിക്കിള്‍ ഖത്തര്‍ ഇന്ത്യന്‍ ഫുഡേബോള്‍ ഫോറം പ്രസിഡന്റ് ഷറഫ് പി. ഹമീദ് പ്രകാശനം ചെയ്തു. ഐസിസി ഉപദേശക സമിതി ചെയര്മാന് പി.എന്‍.ബാബുരാജന് ആദ്യ പ്രതി ഏറ്റുവാങ്ങി.
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, സ്പ്രിംഗ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഫഹദ്, സിറ്റി എക്സ്ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍, അഹ് മദ് അല്ഡ മഗ്രിബി മാര്‍ക്കറ്റിംഗ് മാനേജര്‍ സൈഫ് അല്‍ ഹാഷ്മി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ സുഭാഷ്, രതീഷ്, ബാനു വാഫി, വെല്‍നസ് ഇന്‍ഫ്ളുവന്‍സര്‍ ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ എഡിഷന് കെബിഎഫ് പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.വി.വി. ഹംസ, ഗ്രാന്‍ഡ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു എന്നിവര്‍ ചേര്‍ന്ന് ലോഞ്ച് ചെയ്തു.
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും ഫൈസല്‍ റസാഖ് നന്ദിയും പറഞ്ഞു.
Tags : the qatar sports chronicle sharaf p. hameed pn baburajan media plus