കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ സേവന മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ "അൽ മത്ത്കൂറി ഫാർമസി' ജലീബിൽ പ്രവർത്തനമാരംഭിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്പോൺസർ ഫഹദ് അൽ മുത്തൈരി, അബൂ അബ്ദുല്ല ലാഫി അൽ മുത്തൈരി, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിംഗ് പാർട്ണർ ഡോ. ബിജി ബഷീർ, മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി, ഫാർമസി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റംഷാദ് ബിൻ റഹിം, ഫർമസി ഓപ്പറേഷൻസ് മാനേജർ ഇ.വി. നിഷാന്ത്, ജനറൽ മാനേജർ മുഹമ്മദ് ഷൗക്കി, ഡെപ്യൂട്ടി ജനറൽ മാനേജർ വി.പി. പ്രിയേഷ്, ഓപ്പറേഷൻസ് മാനേജർ ജിഷ വർഗീസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ ഐ പോയിന്റ് - ജലീബ് ഉദ്ഘാടന ചടങ്ങിൽ റവ. ഫാ. സ്റ്റീഫൻ നീടുവാക്കാട്ട് (സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് റീഷ്ശ് ചർച്ച്), റവ. ഫാ. അരുണ് ബോസ് (സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്) എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

മെട്രോ ഐ പോയിന്റ് - ജലീബ് ശാഖയിൽ, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സമ്പൂർണ നേത്ര പരിശോധനാ സേവനങ്ങൾ ലഭ്യമായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കുട്ടികൽ മുതൽ മുതിർന്നവർ വരെ എല്ലാവർക്കും അനുയോജ്യമായ രീതിയിൽ കൃത്യതയാർന്ന പരിശോധനയും വ്യക്തിഗത പരിചരണവും ഉറപ്പാക്കുന്ന സേവനങ്ങളാണ് മെട്രോ ഐ പോയിന്റിലൂടെ ലക്ഷ്യമിടുന്നത്.
പരിചയസമ്പന്നരായ ഫാർമസിസ്റ്റുകളുടെയും ആരോഗ്യസംരക്ഷണ വിദഗ്ധരുടെയും നേതൃത്വത്തിൽ ഗുണനിലവാരമുള്ള മരുന്നുകൾ, വെൽനെസ് ഉത്പന്നങ്ങൾ, ഓവർ-ദി-കൗണ്ടർ അവശ്യവസ്തുക്കൾ എന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് പുതുതായി പ്രവർത്തനം ആരംഭിച്ച ജലീബ് ഫാർമസിയുടെ പ്രധാന ലക്ഷ്യം.
ഡിജിറ്റൽ ഹെൽത്ത് കെയർ സംയോജനത്തിന്റെ ഭാഗമായി, മെട്രോ മെഡിക്കൽ ഗ്രൂപ്പ് തങ്ങളുടെ ഫാർമസി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വഴി ഹോം ഡെലിവറി സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ഓർഡറുകൾ മുഖേന ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
എല്ലാ മെട്രോ ഫാർമസി ബ്രാഞ്ചുകളിലും പ്രത്യേക ഓഫറുകൾ ലഭ്യമാണെന്നും ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം കൂടുതൽ താങ്ങാനാവുന്നതും എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതുമാക്കുകയെന്നതാണ് ഗ്രൂപ്പിന്റെ ദൗത്യമെന്നും അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ മെട്രോ ഫാർമസികളും തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Tags : metro medical group kuwait nri news