x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു


Published: November 24, 2025 10:48 AM IST | Updated: November 24, 2025 10:48 AM IST

ബം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ബം​ഗ​ളൂ​രു​വി​ല്‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല തു​ക​ല​ശേ​രി കൊ​ച്ചു​ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ ജോ​സ് - സീ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ ജോ​സ്(21), റാ​ന്നി അ​ത്തി​ക്ക​യം കു​ട​മു​രു​ട്ടി തോ​ണി​ക്ക​ട​വി​ല്‍ ഷാ​ജി തോ​മ​സി​ന്‍റെ​യും സു​നു​വി​ന്‍റെ​യും മ​ക​ള്‍ സ്റ്റെ​റി​ന്‍ എ​ല്‍​സ ഷാ​ജി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചി​ക്ക​ബ​ന്നാ​വ​ര സ​പ്ത​ഗി​രി കോ​ള​ജി​ലെ ബി​എ​സ് സി ​ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ആ​യി​രു​ന്നു ജ​സ്റ്റി​ന്‍. സ്‌​റ്റെ​റി​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ വി​ദ്യാ​ര്‍​ഥി​നി​യും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ന്ന​തി​നി​ടെ റെ​യി​ല്‍​വേ പാ​ളം മു​റി​ച്ചു​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം എ​ന്നാ​ണ് വി​വ​രം.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നാ​ണ് ഇ​രു​വ​രെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. ജ​സ്റ്റി​ന്‍റെ സ​ഹോ​ദ​രി: അ​ന്ന ജോ​സ​ഫ്. സ്റ്റെ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍: സ്റ്റെ​യ്‌​ന, സ്റ്റെ​ഫി​യ.

Tags : Bengaluru Malayali Student Train Accident

Recent News

Up