National
ബംഗളുരു: ബംഗളുരുവിനു സമീപം ഹൊസ്കോട്ടെ താലൂക്കിലെ സത്യവാര ഗ്രാമത്തില്‍ ഹൊസ്കോട്ടെ- ദബാസ്പെട്ട ഹൈവേയില്‍ ഇന്നു പുലര്‍ച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ ഏഴു യുവാക്കള്‍ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.
മരിച്ചവരെല്ലാം ബംഗളൂരുവില്‍ വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന എക്സ്യുവി കാര്‍ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന. കാറിലുണ്ടായിരുന്ന ആറു പേരും തത്ക്ഷണം മരിച്ചു. രാത്രി സെക്യൂരിറ്റി ജോലിക്കുശേഷം വീട്ടിലേക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഗഗന്(26) എന്ന യുവാവും ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തു മരിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കാറിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്നു പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്ന അശ്വിന് നായർ (17), അയാന്, അര്ഹാന് ഷെരീഫ്, ഭരത്(18), ഏദൻ ജോർജ്, എന്നിവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരാളെക്കുറിച്ചു വിവരമില്ല.
മൃതദേഹങ്ങള്‍ ഹൊസ്കോട്ടെ ഗവണ്മെന്റ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
National
ബംഗളൂരു: ബംഗളൂരുവിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്ന് കാലാബുരാഗിയിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഉടൻ യാത്രക്കാരും ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ ബസിനു തീപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ യാത്രക്കാർ രക്ഷപ്പെട്ടുവെങ്കിലും ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തീപിടിത്തത്തിൽ നശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്ന ആദർശങ്ങൾ സഭയുടെ സാമൂഹിക പ്രബോധനങ്ങളെ ആഴത്തിൽ പ്രതിധ്വനിപ്പിക്കുന്നുവെന്ന് അപ്പൊസ്തലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി.
വെല്ലുവിളികൾക്കിടയിലും വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, മാനുഷിക വികസനം എന്നിവയിലൂടെ രാജ്യത്തിനു സഭ നിസ്തുല സംഭാവന നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനം ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അപ്പസ്തോലിക ആശീർവാദം അറിയിക്കവേ, സേവനത്തിന്റെയും സംഭാഷണത്തിന്റെയും ദൗത്യത്തിൽ ഉറച്ചുനിൽക്കാൻ ഇന്ത്യയിലെ സഭയ്ക്ക് പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണ വത്തിക്കാൻ നുൺഷ്യോ ആവർത്തിച്ചു.
നേരത്തേ, വിശുദ്ധകുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ ക്രിസ്തുവിന്റെ സ്നേഹം വിനയത്തോടെ, പ്രത്യേകിച്ച് ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും എളിമയുള്ള സേവനത്തിലൂടെ പ്രഘോഷിക്കാൻ നുൺഷ്യോ ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു.
എല്ലാവരുമായുള്ള അടുപ്പത്തിലൂടെയും നീതി, സമാധാനം, മാനുഷിക അന്തസ് എന്നിവയോടുള്ള സ്ഥിരമായ പ്രതിബദ്ധതയിലൂടെയുമാണ് സഭയുടെ വിശ്വാസ്യത സമൂഹത്തിലേക്ക് പ്രവഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പത്തുവരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 ബിഷപ്പുമാരാണു പങ്കെടുക്കുന്നത്.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ മരണത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ എസ്ഐടി. ഇതേ തുടർന്ന് റോയ്യുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഇടപാടുകാരെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. റോയ്യുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണായക പങ്ക് വഹിച്ചവരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
സി.ജെ. റോയ്യുടെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി ബാങ്കുകൾക്കും പ്രത്യേക അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്. ഇതുകൂടാതെ റോയ്യുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും അന്വേഷണസംഘം നടപടി ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ഭാരത കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ) യുടെ 37-ാമത് വാർഷിക ജനറൽ ബോഡി സമ്മേളനത്തിന് ഇന്ന് ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ തുടക്കമാകുമെന്ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്തുവരെ നീളുന്ന സമ്മേളനത്തിൽ ലത്തീൻ, സീറോമലബാർ, സീറോമലങ്കര റീത്തുകളിലെ 174 രൂപതകളിൽനിന്നുള്ള 210 മെത്രാന്മാർ പങ്കെടുക്കും.
ഇന്നു രാവിലെ ഒന്‍പതിന് സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വിശുദ്ധ കുർബാനയോടെയാണു സമ്മേളനത്തിന് തുടക്കമാകുക. ഇന്ത്യയിലെ അപ്പൊസ്തലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറേല്ലി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായിരിക്കും. ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസ്വാമി വായിക്കും.
കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാർ ജോർജ് കൂവക്കാട്, ഡോ. ഫിലിപ്പ് നേരി ഫെറാവോ, സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.എം. ജോസഫ്, പ്രഫ. ഡി. ഡൊമിനിക് തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകൾ മാനിച്ച് രാജ്യത്തെ പ്രമുഖരായ 16 ക്രൈസ്തവരെ ഒന്‍പതിന് നടക്കുന്ന ചടങ്ങിൽ ആദരിക്കും.
‘വിശ്വാസവും രാഷ്ട്രവും: ഇന്ത്യയുടെ ഭരണഘടനാ ദർശനത്തിനു സഭയുടെ സാക്ഷി’ എന്ന വിഷയത്തിലായിരിക്കും സിബിസിഐ സമ്മേളനത്തിലെ മുഖ്യ ചർച്ച. ദേശീയവും സഭാപരവുമായി പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രാർഥന, ധ്യാനം, ചർച്ച എന്നിവ നടക്കും. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ബിഷപ് ജോസഫ് മാർ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, പബ്ലിക് റിലേഷൻസ് ഓഫീസർ ഫാ. റോബിൻസൺ റോഡ്രിഗസ് എന്നിവരും പങ്കെടുത്തു.
Kerala
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.
റോയ് മരിച്ച സമയത്ത് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്ന് വീണ്ടും രേഖപ്പെടുത്തുക. റോയ്യുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയത് എന്തിനാണെന്നും അന്വേഷിക്കുന്നുണ്ട്.
പ്രത്യേക അന്വേഷണ സംഘം റോയ്യുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട സി.ജെ. റോയ്യുടെ പ്രവർത്തനങ്ങളും നിരീക്ഷിച്ച് വരികയാണ്.
അതേസമയം റോയ്യുടെ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന.
National
ബംഗുളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ്യുടെ ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പാണ് ലഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദത്തിലായിരുന്നു.
ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്. റോയ് ജീവനൊടുക്കിയ സംഭവത്തിൽ കർണാടക സർക്കാർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആദായനികുതി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും.
കേസിൽ പ്രാഥമിക വിവരശേഖരണം മാത്രമാണ് നടന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ബംഗുളൂരു വിട്ടുപോകരുതെന്ന് ആദായനികുതി ഉദ്യോഗസ്ഥർക്ക് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് റോയ്യുടെ സഹോദരൻ സി.ജെ. ബാബു വ്യക്തമാക്കി. കേരളത്തിലെ ചുമതലയുള്ള ജോസഫും റോയ്യുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും ബാബു അറിയിച്ചു.
റോയ്ക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നും മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശങ്കകൾ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ബാബു പറഞ്ഞു. കർണാടക പോലീസ് അന്വേഷണത്തിൽ കുടുംബം തൃപ്തരാണെന്നും സി.ജെ. ബാബു കൂട്ടിച്ചേർത്തു.
National
ബംഗളൂരു: കർണാടക നിയമസഭയും ലെജിസ്ലേറ്റീവ് കൗൺസിലും ഉൾപ്പെടുന്ന വിധാൻ സൗധയ്ക്കു മുമ്പിൽ ആത്മഹത്യാ ശ്രമവുമായി യുവാവ്.
വിഷം കഴിച്ചെത്തിയ നാഗേന്ദ്രയെന്ന യുവാവിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട നാഗേന്ദ്രയുടെ പരാതി പോലീസ് ഗൗരവത്തിലെടുത്തില്ലെന്ന കാരണത്താലാണ് ഇയാൾ ആത്മഹത്യക്കു ശ്രമിച്ചതെന്നാണു വിവരം.
സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ കർണാടക ബിജെപി ആക്ഷേപവുമായി രംഗത്തു വന്നു.
Kerala
ബംഗുളൂരു: കർണാടകയിൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആൺകുട്ടിയുടെ പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.
ബംഗളുരുവിലെ ആർടി നഗർ പരിസരത്തുള്ള പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് അറസ്റ്റിലായത്. പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് ലൈംഗീക പീഡന ആരോപണം ഉന്നയിച്ചത്.
ഇയാൾ ഫ്രീഡം പാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
Kerala
ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് ധരിച്ച് സ്വയം വീഡിയോ പകർത്തിയ കേസിൽ മലയാളി യുവാവ് പിടിയിൽ. അമൽ എൻ. അജികുമാർ(23) ആണ് പിടിയിലായത്.
ഹെബ്ബഗോഡി പോലീസാണ് ഇയാളെ പിടികൂടിയത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്നുകളിൽ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടിരുന്നത്. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ടഅടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പോലീസ് കണ്ടെടുത്തു.
National
ബംഗളൂരു: ബംഗളൂരുവിൽ ഫിറ്റ്നസ് ഇൻഫ്ലുവൻസർക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഹരിയാന സ്വദേശിയായ സുധീർ കുമാറാണ് പിടിയിലായത്. ഹരിയാന സ്വദേശിനിയായ യുവതി കഴിഞ്ഞ 15 വർഷമായി ബംഗളൂരുവിൽ താമസിച്ചു വരികയാണ്.
ഒരു വർഷത്തോളം സുധീർ തന്നെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്നാണ് യുവതിയുടെ പരാതി. 2025 മേയ് 10 ന് യുവതിയുടെ ഹരിയാനയിലെ കുടുംബവീട്ടിൽ പോയി മോശമായി പെരുമാറിയതോടെയാണ് പ്രശ്നം വഷളായത്.
യുവതിയെ പിന്തുടരുതെന്നും ബന്ധം നിലനിർത്തരുതെന്നും സുധീറിന് മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയക്കുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഈമാസം 12 ന് പ്രതി യുവതിയുടെ ജിം സന്ദർശിച്ചിരുന്നു.
ബംഗളൂരു പോലീസ് സുധീർ കുമാറിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: ഗ്രേറ്റർ ബംഗളൂരു എരിയ (ജിബിഎ) പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി. 88.91 ലക്ഷം വോട്ടർമാർ ഉൾപ്പെടുന്ന വാർഡ് തിരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ജിബിഎ നിയമപ്രകാരം ബാലറ്റ് പേപ്പറോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളോ കോടതി നിർദേശങ്ങളോ ഇല്ലാത്തതിനാൽ, ഞങ്ങൾ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകും- അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പുമായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം.
പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 45,69,193 പുരുഷന്മാരും 43,20,583 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി 2026 ജനുവരി 20 മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
49,530 വോട്ടർമാരുള്ള ബംഗളൂരു വെസ്റ്റ് നഗര കോർപറേഷനിലെ 23 വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. 10,926 പേരുള്ള ബംഗളൂരു ഈസ്റ്റ് നഗര കോർപറേഷനിലെ 16 വാർഡിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്. 369 വാർഡുകളിലായി മൊത്തം 8,044 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കും.
വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പ്രതിപക്ഷവും മറ്റു കേന്ദ്രങ്ങളും ശക്തമായി ഉയർത്തി ബാലറ്റിലേക്കു തിരികെ പോകണമെന്ന് ആവശ്യപ്പെടുന്നതിനിടയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ പുതിയ നീക്കം കൗതുകമുണർത്തുകയാണ്.
Kerala
ഇരിട്ടി: ബംഗളൂരുവിൽ മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമായി മോഡിഫിക്കേഷൻ നടത്തിയ മലയാളി വിദ്യാർഥിയുടെ കാറിന് ഒരു ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി.
വലിയ ശബ്ദമുണ്ടാക്കി തീതുപ്പി ഓടിക്കൊണ്ടിരിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച കേരള രജിസ്ട്രേഷൻ കാറിനാണ് യെലഹങ്ക റീജണൽ ട്രാൻസ്പോർട്ട് അധികൃതർ 1,11,500 രൂപ പിഴയിട്ടത്.
17 വർഷം പഴക്കമുള്ള കാറിന്റെ മൂല്യം 70,000 രൂപ മാത്രമാണ് . എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. ബംഗളൂരുവിലെ ഭാരതി നഗർ-ഹെന്നൂർ റോഡിൽ ശല്യമാകുന്ന രീതിയിൽ കാർ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വകുപ്പ് അധികൃതർ നടപടിയെടുത്തത്.
NRI
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഹീത്രുവിലേക്ക് കണക്ഷൻ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും. ബംഗളൂരു വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത്.
എയർ ഇന്ത്യയാണ് ബംഗളൂരു - ഹീത്രു സർവീസ് നടത്തുന്നത്. കണ്ണൂരിൽനിന്നു രാവിലെ 10.15നു പുറപ്പെട്ട് 11.25ന് ബംഗളൂരുവിലെത്തും. 2.10ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിമാനം 7.30ന് ലണ്ടൻ ഹീത്രുവിലെത്തും.
തിരികെ 9.05ന് ഹീത്രുവിൽനിന്നു പുറപ്പെട്ട് 12.20ന് ബംഗളൂരുവിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം പിറ്റേന്നു രാവിലെ 8.35ന് പുറപ്പെട്ട് 9.40ന് കണ്ണൂരിൽ എത്തിച്ചേരും. ഫെബ്രുവരി ആറുമുതൽ ഡൽഹി വഴിയാണ് ഇൻഡിഗോയുടെ ഹീത്രു സർവീസ്.
തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലാണു സർവീസ് നടത്തുക. രാവിലെ 6.05ന് പുറപ്പെട്ട് 8.55ന് ഡൽഹിയിലെത്തും. ഡൽഹി - ഹീത്രു വൈഡ് ബോഡി വിമാനം 11.55ന് ഡൽഹിയിൽ നിന്നു പുറപ്പെട്ട് 5.10ന് ഹീത്രുവിലെത്തും.
തിരികെ 7.10ന് ഹീത്രുവിൽ നിന്നു പുറപ്പെട്ട് 10.10ന് ഡൽഹിയിലെത്തും. 9.45ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് അർധരാത്രി 12.45ന് കണ്ണൂരിലെത്തും. വടക്കൻ കേരളത്തിൽനിന്നും മറ്റുമുള്ള യാത്രക്കാർക്ക് ഈ സർവീസ് ആശ്വാസമാകും.
ഈ മേഖലയിൽ അതിവേഗ കണക്ഷൻ വിമാന സർവീസുകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ ഗണ്യമായി വർധിപ്പിക്കുന്നുണ്ട്. മെച്ചപ്പെട്ട ഇരിപ്പിടങ്ങൾ, വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ, വർധിച്ച ബാഗേജ് ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ലണ്ടനിലേക്കുള്ള മെച്ചപ്പെട്ട കണക്റ്റിവിറ്റി എൻആർഐകൾ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കു ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു.
National
ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
National
ബംഗുളൂരു: പുരുഷ വേഷം ധരിച്ച് കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ബംഗുളൂരു സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്.
ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടന്നുവന്ന് മനസിലായ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ചോദ്യം ചെയ്യലിൽ, ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗുളൂരു: മോഡിഫൈ ചെയ്ത വാഹനവുമായി ബംഗുളൂരുവിലെത്തിയ മലയാളി വിദ്യാർഥിക്ക് 1,10,000 രൂപ പിഴ. ബംഗുളൂരുവിൽ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
ഇതിനായി ലക്ഷങ്ങളാണ് പൊടിച്ചത്. സൈലൻസറിൽ നിന്നും അമിത ശബ്ദത്തോടൊപ്പം പുക കുഴലിൽ നിന്നും തീപ്പൊരി ചിതറുന്ന വിധത്തിലായിരുന്നു വാഹനത്തിൽ മാറ്റം വരുത്തിയത്.
വാഹനം ബംഗുളൂരുവിലെ നിരത്തിലൂടെ ചീറി പായുന്നതിന്റെ വീഡിയോകൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വാഹനം അമിത വേഗതയിൽ അപകടമുണ്ടാകുന്നവിധം തിരക്കേറിയ നിരത്തിലൂടെ പായുന്നത് യാത്രക്കാർക്കും ഏറെ അലോസരമുണ്ടാക്കി. തുടർന്ന് ഇവർ വീഡിയോ പകർത്തി അധികൃതരെ പരാതി അറിയിക്കുകയായിരുന്നു.
തുടർന്ന് യെലഹങ്ക ആർടിഒയാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. ചോദ്യം ചെയ്യലിൽ പുതുവർഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് താൻ വാഹനം കൊണ്ടുവന്നതെന്ന് വിദ്യാർഥി പറഞ്ഞു.
Kerala
ബംഗുളൂരു: മെഡിക്കൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി. സംഭവത്തിൽ ആറ് അധ്യാപകരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു.
അനുമോൾ റസ്ദാൻ, ഷബാന ബാനു, ഫൈക കോൽക്കർ, ആൽബ ദിനേശ്, സിന്ധു .ആർ, സുഷ്മിനി ഹെഗ്ഡെ എന്നിവർക്കെതിരെയാണ് കോളജ് അധികൃതർ നടപടിയെടുത്തത്.
ദ് ഓക്സ്ഫോർഡ് ഡെന്റൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായ യശസ്വിനി (23)ആണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.
കോളജിൽ യശസ്വിനി കടുത്ത പീഡനമാണ് നേരിട്ടിരുന്നത്. കണ്ണ് വേദന മൂലം യശസ്വിനി ഒരു ദിവസം അവധിയെടുത്തെന്നും പിറ്റേന്ന് കോളജിൽ തിരിച്ചെത്തിയപ്പോൾ ഒരു സെമിനാറിൽ പങ്കെടുക്കാത്തതിൽ മറ്റ് വിദ്യാർഥികളുടെ മുന്നിൽ വച്ച് അപമാനിച്ചുവെന്നും യശസ്വനിയുടെ അമ്മ ഭൂദേവയ്യ ആരോപിക്കുന്നു.
അധ്യാപകരുടെ പീഡനം സഹിക്കവയ്യാതെയാണ് യശസ്വിനി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. യശസ്വിനിയുടെ മരണത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ മോർച്ചറിയുടെ പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: കർണാടകയിൽ മെഡിക്കൽ വിദ്യർഥിനി ജീവനൊടുക്കി. യശ്വസിനി എന്ന പെൺകുട്ടിയെയാണ് ബംഗളൂരുവിലെ ചന്ദപുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി യശസ്വിനിയുടെ മാതാപിതാക്കൾ രംഗത്തെത്തി. യശസ്വിനിയെ സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപകർ അപമാനിച്ചുവെന്നും അവളുടെ നിറത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും മോശം പരാമർശം നടത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു.
ഒരിക്കൽ കണ്ണിന് വേദനയുണ്ടെന്ന് പരാതിപ്പെട്ടപ്പോൾ അധ്യാപകൻ അശ്ലീല ഭാഷ ഉപയോഗിച്ചതായും ആരോപണമുണ്ട്. യശസ്വിനിക്ക് സെമിനാറുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ച് അധ്യാപകർക്കെതിരെ സൂര്യനഗർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ 18കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരാഴ്ച മുൻപാണ് ടെക്കിയായ ഡി.കെ. ശർമിള(34)യെ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റിലായിരുന്നു യുവതി താമസിച്ചിരുന്നത്.
ഇവിടെ തീപിടിത്തമുണ്ടായതിനെ തുടർന്ന് യുവതി ശ്വാസംമുട്ടി മരിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊലപ്പെടുത്തിയത് സമീപവാസിയായ കർണാൽ ആണെന്ന് പോലീസ് കണ്ടെത്തിയത്. ലൈംഗീകാതിക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കർണാൽ ജനുവരി മൂന്നിന് രാത്രി ഒൻപതോടെ ശർമിള താമസിച്ചിരുന്ന വീട്ടിലേക്ക് കയറിയത്.
സ്ലൈഡിംഗ് ജനാലയിലൂടെയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ലൈംഗീകാതിക്രമം ശർമിള എതിർത്തതോടെ മർദിച്ചു. ബോധം പോയതോടെ യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. ഇതിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി.
തെളിവുകൾ നശിപ്പിക്കാനായി പ്രതി യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയിൽ ഇട്ട ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായത്.
പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 64(2), 66, 238 (തെളിവുകൾ നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
National
ബംഗുളൂരു: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിന്റെ മതിൽ ഇടിച്ചു തകർത്തു. ബംഗുളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം.
സംഭവത്തിൽ ഡെറിക് ടോണി(42) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ദിരാനഗറിൽ വച്ച് ഡെറിക്കിന് കാർ ഇടത്തേക്ക് തിരിക്കാൻ കഴിയാതെ ഡിവൈഡറിലിടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലിടിക്കുകയും ചെയ്തു. ശേഷം സമീപത്തുള്ള ഹോട്ടലിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ഈ സമയം ഹോട്ടലിന് മുന്നിൽ നിന്ന ഒരുകൂട്ടം ആളുകൾ ഞൊടിയിടയിൽ മാറിയതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ ജാബിർ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ബംഗളൂരു: വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. വ്യവസായിയായ ഗോപാൽ ഷിൻഡെയുടെ ലക്ഷ്മിപുര ക്രോസിലെ വില്ലയിലായിരുന്നു വൻ കവർച്ച നടന്നത്.
ഡിസംബർ 24ന് കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയ സമയത്താണ് മോഷണം. സംഭവത്തിൽ ഷിൻഡെയുടെ ഡ്രൈവറും വീട്ടുജോലിക്കാരനും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും വീട്ടുജോലിക്കാരനും കൃത്യത്തിൽ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തുന്നത്.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തത്. ബിഹാർ സ്വദേശിയായ മഞ്ജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായത്തിനായി ഒപ്പം കൂട്ടി.
മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷിൻഡെ മോഷണവിവരം മനസിലാക്കിയത്.
National
ബംഗുളൂരു: താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ യുവതി മരിച്ചു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ ഐടി ജീവനക്കാരിയായ ശർമിള(34)ആണ് മരിച്ചത്.
ബംഗളൂരു സുബ്രഹ്മണ്യ ലേ ഔട്ടിലുള്ള വാടക വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. രാത്രി 10:30-ഓടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട വീട്ടുടമ വിജയേന്ദ്രൻ ഉടൻ തന്നെ പൊലിസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചു.
അഗ്നിരക്ഷാ സേന എത്തി വീടിന്റെ വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. തീ അണച്ച ശേഷം നടത്തിയ പരിശോധനയിൽ ശർമിളയെ മുറിക്കുള്ളിൽ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുറിയിൽ പുക നിറഞ്ഞതോടെ ശർമിളയ്ക്ക് പുറത്തിറങ്ങാൻ കഴിയാതിരുന്നതാണ് മരണകാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ശർമിള താമസിച്ചിരുന്ന ഫ്ലാറ്റിലെ മറ്റൊരു മുറിയിൽ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.
ഈ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത് അപകടസമയത്ത് നാട്ടിലായിരുന്നു. ഒരു വർഷം മുൻപാണ് ജോലിയുടെ ഭാഗമായി ശർമിള ബംഗളൂരുവിലേക്ക് താമസം മാറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ബംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോടതി, റിപ്പോർട്ടർ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാർത്തകൾ നീക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവിട്ടു.
റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളുടെ 994 വാർത്താ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹര്‍ജി നല്‍കിയത്.
തുടക്കത്തില്‍ റിപ്പോർട്ടർ ടിവിക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേർന്നിരുന്നു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി.
National
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബംഗളൂരു. ഗതാഗതക്കുരുക്കുകൾക്ക് പേരുകേട്ട സ്ഥലവും. മണിക്കുറുകൾ എണ്ണി തീർത്താണ് ബ്ലോക്കിലും തിരക്കിലും ആളുകൾ പെട്ടുപോകുന്നത്. എന്നാൽ ഇവർക്കുള്ള ആശ്വാസ വാർത്തയുമായാണ് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി എത്തിയിരിക്കുന്നത്.
വടക്കൻ ബംഗളൂരുവിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) 1643.3 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നു. ഹെബ്ബാളിനും മേഖ്രി സർക്കിളിനും ഇടയിലുള്ള ബല്ലാരി റോഡിൽ ഒരു തുരങ്ക പാതയും പാലവും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് മേഖ്രി സർക്കിളിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് യാതൊരു തടസവുമില്ലാതെ ഇതു വഴി യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കുന്ന തരത്തിലാണ് പദ്ധതി.
Movies
കന്നഡ-തമിഴ് ടെലിവിഷൻ താരം സി.എം. നന്ദിനി(26) ജീവനൊടുക്കിയ നിലയിൽ. ബംഗുളൂരുവിലെ മൈലസാന്ദ്രയിലെ കെങ്കേരിയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും നേരിടുന്നുവെന്നും സർക്കാർ ജോലി നേടാനും വിവാഹത്തിനും തന്നെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ തനിക്ക് അഭിനയം തുടരാനാണ് ആഗ്രഹം എന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
നന്ദിനിയെ ഫോണിൽ കിട്ടാതായപ്പോൾ സുഹൃത്തുക്കൾ താമസ സ്ഥലത്തെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇവർ വാതിൽ തുറന്ന് നോക്കിയപ്പോൾ ജനാലക്കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ നന്ദിനിയെ കണ്ടത്.
2019ൽ സർക്കാർ സർവീസിലിരിക്കെ നന്ദിനിയുടെ പിതാവ് മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു.
സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ദുരൂഹതയൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.
National
ബംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
വ്യക്തിപരമായ പ്രശ്നങ്ങളും വിഷാദാവസ്ഥയും തന്നെ അലട്ടുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു.
ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു. അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതിൽ നന്ദിനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നതായി പോലീസ് അറിയിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും പോലീസ് പറയുന്നു.
National
ബംഗളുരു: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ക്രിസ്മസ് തിരക്ക് പരിഗണിച്ചാണ് കർണാടക ആർടിസി കൂടുതല്‍ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. കെ. സി. വേണുഗോപാല്‍ എംപി വിഷയം കര്‍ണാടക സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
ശബരിമല തീര്‍ഥാടകരെ കൂടി പരിഗണിച്ച് പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളിലേക്കാണ് ബംഗളൂരുവിൽ നിന്ന് പ്രത്യേക ബസ് സര്‍വീസ് നടത്തുക. 24, 25 തീയതികളിലായി 17 ഓളം ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.
എറണാകുളത്തേക്ക് അഞ്ച് ബസുകളും പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മൂന്നും കോട്ടയം, കണ്ണൂര്‍, പമ്പ എന്നിവിടങ്ങളിലേക്ക് ഓരോ ബസും വീതമാണ് സർവീസ് നടത്തുക.
National
ബംഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. ബംഗളൂരുവിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ ബാലമുരുഗനാണ് (40) ഭാര്യ ഭുവനേശ്വരിയെ കൊലപ്പെടുത്തിയത്.
കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഒരു വർഷമായി അകന്നുകഴിയുകയായിരുന്നു ഇരുവരും. ഒരാഴ്ച മുമ്പാണ് ഭുവനേശ്വരി ബാലമുരുഗന് വിവാഹമോചനമാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.
തുടർന്ന് ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ഭുവനേശ്വരിയെ ബാലമുരുഗൻ നാല് തവണ നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, ഇയാൾ പോലീസിൽ കീഴടങ്ങി.
സോഫ്റ്റ്വെയർ എൻജിനീയറായ ബാലമുരുഗൻ കഴിഞ്ഞ നാലു വർഷമായി തൊഴിൽരഹിതനായിരുന്നു. യൂണിയൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജരാണ് മരിച്ച ഭുവനേശ്വരി.
തമിഴ്നാട്ടിലെ സേലം സ്വദേശികളായ ഇരുവരും 2011ലാണ് വിവാഹിതരായത്. 2018ൽ ഇവർ ബംഗളൂരുവിലേക്ക് പോയി. ഇവർക്ക് രണ്ടു മക്കളുമുണ്ട്.
എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് ഭുവനേശ്വരി മക്കളുമായി രാജാജി നഗറിലേക്ക് താമസം മാറി. ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് ബാലമുരുഗൻ സംശയിച്ചിരുന്നെന്നും ഇത് നിരന്തരം തർക്കങ്ങളിലേക്ക് നയിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.
National
ബംഗളൂരു: പ്രാർഥനാചടങ്ങിലേക്ക് അതിക്രമിച്ചെത്തി പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തയാൾക്കെതിരേ പോലീസ് കേസെടുത്തു. സത്യാനിഷ്ഠ ആര്യ എന്നയാൾക്കെതിരേയാണ് ബംഗളൂരു കോറമംഗല പോലീസ് കേസെടുത്തത്.
പ്രാർഥനാചടങ്ങിലേക്ക് അതിക്രമിച്ചെത്തിയ ഇയാളും അനുചരന്മാരും പാസ്റ്ററെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ക്രൈസ്തവവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇതു ചോദ്യം ചെയ്ത സ്ത്രീകളെയും അധിക്ഷേപിച്ചു.
ഇതുസംബന്ധിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് നിരവധിപ്പേരാണ് സത്യാനിഷ്ഠ ആര്യക്കെതിരേ പരാതിയുമായി ബംഗളൂരു സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. ക്രൈസ്തവർക്കെതിരേയും മുസ്ലിംകൾക്കെതിരേയും വിദ്വേഷപ്രസംഗങ്ങൾ നടത്തി അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം സന്പാദിക്കുകയാണ് ഇയാളുടെ പ്രധാന പരിപാടിയെന്ന് പോലീസ് പറഞ്ഞു. സ്വന്തം പേരിൽ ആരംഭിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് വിദ്വേഷപ്രചാരണം.
അതേസമയം, ബംഗ്ലാദേശിൽനിന്നെത്തി മതം മാറിയയാളാണു പ്രതിയെന്ന് സൂചനയുണ്ട്. സാനിയുർ റഹ്മാൻ എന്ന പേരുള്ള ഇയാൾ 2018ൽ മതം മാറി ശ്രീ സത്യാനിഷ്ഠ ആര്യ എന്ന പേരു സ്വീകരിച്ച് സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ക്രൈസ്തവർക്കും മുസ്ലിംകൾക്കുമെതിരേ വിദ്വേഷപ്രചാരണം നടത്തിവരികയാണെന്നും ഇയാൾക്കു ചില തീവ്ര ഹിന്ദുസംഘടനകളുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Viral
ബെംഗളൂരുവിലെ കെആർ പുരം ടിൻ ഫാക്ടറി ജങ്ഷനു സമീപം തിരക്കേറിയ രാവിലെ ട്രാഫിക് കുരുക്കിനിടയിൽ രണ്ട് ബൈക്ക് യാത്രികർ പരസ്പരം മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ഓഫീസുകളിലേക്കും മറ്റും ജനങ്ങൾ തിരക്കിട്ട് പോകുന്ന സമയത്ത് നടന്ന ഈ സംഭവം റോഡ് റേഞ്ചിന്റെ ഭീകരമായ മറ്റൊരു മുഖമാണ് തുറന്നുകാട്ടുന്നത്. റോഡിന് നടുവിൽ ബൈക്കുകൾ നിർത്തിയിട്ട് യാത്രികർ പരസ്പരം ഹെൽമെറ്റ് കൊണ്ട് ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളിൽവ്യക്തമായി കാണാം.
ഓഫീസ് ക്യാബിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. യാത്രയ്ക്കിടയിൽ ബൈക്കുകൾ തമ്മിൽ അശ്രദ്ധമായി തട്ടിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നാണ് പ്രാഥമിക വിവരം.
ബൈക്കിൽ നിന്ന് ഒരാൾ വീഴാൻ പോയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും വാക്കുതർക്കത്തിലേക്കും പിന്നീട് ക്രൂരമായ കൈയ്യാങ്കളിയിലേക്കും കടക്കുകയായിരുന്നു.
ട്രാഫിക് നിയമങ്ങളോ ചുറ്റുമുള്ളവരുടെ സുരക്ഷയോ പരിഗണിക്കാതെയായിരുന്നു ഇരുവരുടെയും അക്രമാസക്തമായ പെരുമാറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബെംഗളൂരു സിറ്റി പോലീസ് വിഷയത്തിൽ ഇടപെട്ടു.
ഹലസൂരു, ബയ്യപ്പനഹള്ളി പോലീസ് സ്റ്റേഷൻ പരിധികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡിസിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഗതാഗതക്കുരുക്കും യാത്രക്കാരിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെങ്കിലും, ഇത്തരം അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്നാണ് പൊതുജനാഭിപ്രായം.
Kerala
മലയാറ്റൂർ: ചിത്രപ്രിയ കൊലക്കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി അന്വേഷണസംഘം ബംഗളൂരുവിൽ. ചിത്രപ്രിയയുടെ സുഹൃത്തുക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് അന്വേഷണസംഘം ബംഗളൂരുവിലെത്തിയത്.
കേസിലെ പ്രതി അലന്റെയും ചിത്രപ്രിയയുടേയും ഫോണുകൾ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
അതേസമയം അലനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കൊലനടത്തിയ പ്രദേശങ്ങളിൽ അടുത്ത ദിവസം തെളിവെടുപ്പിന് എത്തിക്കും. കൃത്യത്തിൽ അലന് മാത്രമാണ് പങ്ക് എന്ന നിഗമനത്തിലാണ് നിലവിൽ പോലീസ്.
National
ബംഗളൂരു: ആമസോണിൽ ആപ്പിൾ ഐമാക് ഓർഡർ ചെയ്തയാൾക്ക് ഡെലിവറി ജീവനക്കാരന്റെ മാന്യമല്ലാത്ത പെരുമാറ്റവും ഭീഷണിയും നേരിട്ടതായി പരാതി. 100x.bot എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശാർദുൽ ലവേക്കർ ആണ് എക്സ് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഓർഡർ ചെയ്ത ആപ്പിൾ ഐമാക് ശനിയാഴ്ച ഡെലിവറി ചെയ്യാനായി ലഡു തബ്രേസ് എന്ന ജീവനക്കാരൻ എത്തിയിരുന്നു. സ്ഥലത്തില്ലാത്തതിനാൽ സുരക്ഷാ ജീവനക്കാരെ ഏൽപ്പിക്കാൻ ശാർദുൽ പറഞ്ഞെങ്കിലും ഡെലിവറി ബോയ് കേട്ടില്ല.
തുടർന്ന് മറ്റൊരു ദിവസം വന്ന് ഇയാൾ ഓഫീസിൽ ബഹളം വെക്കുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതിന് ശേഷം ഡെലിവറിക്കായി ഇയാൾ എത്തിയില്ല. ഓർഡർ റിട്ടേൺഡ് ആയി മാർക്ക് ചെയ്തു.ശാർദുൽ വീണ്ടും ഓർഡർ നൽകിയെങ്കിലും പിന്നീടും റിട്ടേൺ ആയി എന്ന് കാണിച്ചു.
പിന്നാലെ ലഡു തബ്രേസിനെ വിളിച്ച ശാർദുലിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഐമാക് ഇനി ലഭിക്കില്ലെന്നും പോലീസിൽ പരാതി നൽകിയാലും ഒന്നും ചെയ്യില്ലെന്നും പറഞ്ഞതായി ശാർദുൽ കുറിച്ചു.
ശാർദുലിന്റെ പോസ്റ്റ് ശ്രദ്ധയിൽപെട്ട ബംഗളൂരു സിറ്റി പോലീസ് പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് ആവശ്യമായ നടപടികൾക്കായി കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു.
National
ബംഗുളൂരു: കന്നഡ നടി ചൈത്ര .ആർനെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല .ആർ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലുമണ്.
വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷവും ചൈത്ര സീരിയലില്‍ അഭിനയിച്ചിരുന്നു. ഡിസംബര്‍ ഏഴിന്, ചൈത്ര ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോയിരുന്നതായി കുടുംബം പറഞ്ഞു.
ഈ യാത്രയ്ക്കിടെ ഹര്ഷവര്ധന് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പാക്കിയെന്നാണ് ആരോപണം. ഹര്ഷവർധന് തന്റെ സഹപ്രവര്‍ത്തകനായ കൗശികിന് 20,000 രൂപ മുന്‍കൂറായി നല്കി മറ്റൊരാളുടെ സഹായത്തോടെ ചൈത്രയെ കാറില്‍ ബലമായി കൊണ്ടുപോയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ചൈത്രയുടെ സഹോദരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ബെംഗളൂരു: പബ്ബിൽ ഉന്തും തള്ളുമുണ്ടായ സംഭവത്തിൽ കേസെടുത്ത് ബെംഗളൂരു പോലീസ്. പബ്ബിലെ ജീവനക്കാരെയും ഒപ്പമെത്തിയവരെയും ബിസിനസുകാരനായ സത്യ നായിഡു പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്.
ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിലാണ് സംഭവം. ബെംഗളൂരു, ലാംഗ്ഫോർഡ് റോഡിലെ ബാസ്റ്റ്യൻ പബ്ബിലെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലർച്ചെ പബ്ബിലെത്തിയ ഒരു സംഘം തർക്കത്തിലേർപ്പെടുന്നതിന്റെയും ബൗൺസർമാർ ഇടപെടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പ്രമുഖ വ്യവസായിയും കന്നഡ ബിഗ് ബോസിലെ മുൻ മത്സരാർഥിയുമായ സത്യ നായിഡുവാണ് ദൃശ്യങ്ങളിൽ എന്ന് വ്യക്തമായതോടെയാണ് സിറ്റി പോലീസ് സ്വമേധയാ കേസെടുത്തത്. സത്യ നായിഡുവിനെയും സുഹൃത്തുക്കളെയും പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തു. പബ്ബിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
ഭക്ഷണം കഴിക്കാനാണ് പബ്ബിൽ എത്തിയതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും സത്യ നായിഡു പോലീസിനെ അറിയിച്ചു. കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾക്കൊപ്പം പബ്ബിലെത്തിയതാണെന്നും അതിന്റെ ബിൽ സംഘത്തിലെ ഒരാൾ കൊടുക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്നുമാണ് സത്യയുടെ മൊഴി. തർക്കം തീർക്കാൻ പബ്ബിലെ ജീവനക്കാരെത്തിയപ്പോൾ സത്യ നായിഡു അവരെ പിടിച്ചു തള്ളിയിരുന്നു. ഇതോടെയാണ് ബൗൺസർമാർ ഇടപെട്ടതെന്നാണ് പബ്ബ് മാനേജ്മെന്റിന്റെ വിശദീകരണം. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല.
National
ബംഗളൂരു: വിവാഹ ദിനത്തിൽ മുൻകാമുകിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലാണ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ റായ്ചൂർ സ്വദേശി റിഷഭ് പിടിയിലായത്. കൊപ്ല സ്വദേശിയായ യുവതിയുടേതാണ് പരാതി.
ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. റിഷഭിന്റെ വിവാഹ ദിനത്തിലായിരുന്നു കേസിൽ പോലീസ് നടപടിയുണ്ടായത്.
നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. റിഷഭിന്റെ വിവാഹത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ വിവരം ലഭിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
National
ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്. മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്. നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെ കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്.
ഇതേതുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതേ തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്ക് നയിച്ചത്.
National
ബംഗളൂരു: നഗരത്തിൽ കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് പോലീസ്. ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടാൻസാനിയൻ യുവതിയായ നാൻസി ഒമാറിയെ സാമ്പിഗെ ഹള്ളിയിലെ പി ആൻഡ് ടി ലേയൗട്ടിലുള്ള അവരുടെ വസതിയിൽ നിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 18.50 കോടി രൂപയുടെ എംഡിഎംഎ പിടിച്ചെടുത്തു.
ഇതിനുപുറമെ ലാൽബാഗിന് സമീപമുള്ള വീട്ടിൽ നിന്ന് നൈജീരിയൻ സ്വദേശിയായ ഇമ്മാനുവൽ അരിൻസെയും പോലീസ് പിടിയിലായി. ഇയാളിൽ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന 1.15 കിലോ എംഡിഎംഎ കണ്ടെടുത്തു.
ചാമരാജ്പേട്ടിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വിദേശത്തുനിന്നെത്തിയ ഒരു പാഴ്സലിൽനിന്ന് എട്ട് കോടി രൂപ വിലവരുന്ന എട്ട് കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. പുതുവത്സര ആഘോഷങ്ങൾക്കായി വിതരണം ചെയ്യാനായി എത്തിച്ചതാണ് ഈ ലഹരിവസ്തുക്കളെന്ന് സിസിബി വ്യക്തമാക്കി.
National
ബംഗളൂരു: സയൻസ് എക്സിബിഷൻ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റു. ആനേക്കൽ താലൂക്കിലെ ന്യൂ ബാൾഡ്വിൻ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്.
ശനിയാഴ്ച ചിക്കതിരുപ്പതിയിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥി ചരൺ തേജിന് ആണ് വെടിയേറ്റത്. ലഘുഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് എയർ ഗൺ ഉപയോഗിച്ച് ബലൂൺ പൊട്ടിക്കുന്ന സ്റ്റാളിൽ നിന്നാണ് ചരൺ തേജിന് വെടിയേറ്റത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്തി. വിദ്യാർഥി അപകടനില തരണം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂൾ മേധാവി വേണുഗോപാൽ വീഴ്ച സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്.
National
ബംഗളൂരു: തമ്മനഹള്ളിയിൽ കോളജ് വിദ്യാർഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്ര പ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല.
ബിബിഎം വിദ്യാർഥിനിയാണ് ദേവിശ്രീ. തമ്മനഹള്ളിയിലെ വാടകവീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. ആൺ സുഹൃത്ത് പ്രേം വർധന് ഒപ്പമായിരുന്നു 21കാരി കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ എത്തിയത്. 11 മണിക്കൂറിലേറെ ഇരുവരും ഒന്നിച്ചുണ്ടായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ മാതാപിതാക്കളെയും പോലീസിനെയും അറിയിച്ചു. മതനായ്ക്കനഹള്ളി പോലീസ് സ്ഥലത്തെത്തി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സംശയം.
കൊന്നത് പ്രേംവർധനാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.എന്നാൽ ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേംവർധൻ എവിടെ എന്നതിനെക്കുറിച്ച് ഇതുവരെ സൂചനയില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
Kerala
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകളുമായെത്തിയ രണ്ട് യുവാക്കൾ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് സഹദ്, തിരുവണ്ണൂര്‍ സ്വദേശി ഇര്ഫാന് എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം എംഡിഎംഎ, 99 എല്‍എസ്ഡി സ്റ്റാമ്പ്, 44ഗ്രാം എക്സ്റ്റസി ടാബ്ലറ്റ് എന്നിവ പിടിച്ചെടുത്തു. ബംഗളൂരു-കോഴിക്കോട് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിലാണ് പ്രതികൾ ലഹരി വസ്തുക്കളുമായെത്തിയത്.
ഹീറ്ററിന്റെ സ്റ്റീല്‍ ടാങ്കിനുള്ളില്‍ ഇന്സുലേഷന് ടേപ്പ് ചുറ്റി ഒളിപ്പിച്ച നിലയില്‍ ലഹരി മരുന്ന്. ബംഗളൂരുവില്‍ നിന്നും വലിയ തോതില്‍ ലഹരി മരുന്നെത്തിച്ച് വിതരണം ചെയ്യുന്നതാണ് പ്രതികളുടെ രീതി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
NRI
ബംഗളൂരു: മലയാളികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു. തിരുവല്ല തുകലശേരി കൊച്ചുതടത്തില്‍ വീട്ടില്‍ ജോസ് - സീമ ദമ്പതികളുടെ മകന് ജസ്റ്റിന് ജോസ്(21), റാന്നി അത്തിക്കയം കുടമുരുട്ടി തോണിക്കടവില്‍ ഷാജി തോമസിന്റെയും സുനുവിന്റെയും മകള്‍ സ്റ്റെറിന് എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ഥികളാണ് ഇരുവരും. മൂന്നാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു ജസ്റ്റിന്. സ്റ്റെറിന് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോഴാണ് അപകടം എന്നാണ് വിവരം.
വന്ദേഭാരത് ട്രെയിനാണ് ഇരുവരെയും ഇടിച്ചു വീഴ്ത്തിയത്. ജസ്റ്റിന്റെ സഹോദരി: അന്ന ജോസഫ്. സ്റ്റെറിന്റെ സഹോദരങ്ങള്‍: സ്റ്റെയ്ന, സ്റ്റെഫിയ.
National
ബംഗളൂരു: എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഇതിലൊരാൾ ഗോവിന്ദരാജ നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, രണ്ടാമത്തെയാൾ മലയാളിയും ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണെന്നാണ് വിവരം. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്.
ഇരുവരും കഴിഞ്ഞ ആറു മാസമായി സൗഹൃദത്തിലായിരുന്നെന്നും ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പോലീസ് പറയുന്നു. കവർച്ച നടന്ന സമയത്ത് ഇരുവരും തുടർച്ചയായി വിളിച്ചിരുന്നതായി കോൾ ഡേറ്റ റെക്കോർഡ് പരിശോധനയിൽ കണ്ടെത്തി.
അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്നാണ് ബംഗളൂരു പോലീസ് അറിയിക്കുന്നത്.
National
ബംഗളൂരു: കർണാടകയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ആയുധധാരികളായ സംഘം എടിഎമ്മിൽ നിറയ്ക്കാൻ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചു. ബംഗളൂരുവിലാണ് സംഭവം.
ഏകദേശം ഏഴ് കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ജെപി നഗർ ശാഖയിൽ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാൻ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്.
തങ്ങൾ കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകൾ പരിശോധിക്കണമെന്നും ഇവർ വാഹനത്തിലുണ്ടായിരുന്നവരോടു പറഞ്ഞു. ക്യാഷ് വാനിലെ ജീവനക്കാർ പ്രതികരിക്കുന്നതിന് മുമ്പ്, പ്രതികൾ അവരെ ബലം പ്രയോഗിച്ച് ഇന്നോവ കാറിലേക്ക് കയറ്റി. പണവും ഇവർ കൈക്കലാക്കി.
തുടർന്ന് ഡയറി സർക്കിളിലെത്തിയപ്പോൾ ഇവർ സിഎംഎസ് ജീവനക്കാരെ ഉപേക്ഷിച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
പ്രതികളെ പിടികൂടാൻ സൗത്ത് ഡിവിഷൻ പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
National
ബംഗളൂരു: ആറുമാസക്കാലമായി ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കഴിഞ്ഞ അന്‍പത്തിയേഴുകാരിയായ സോഫ്റ്റ്വേർ എൻജിനിയർക്ക് 32 കോടി രൂപ നഷ്ടമായി. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് കേസാണിത്. സിബിഐ ഓഫീസർ എന്ന വ്യാജേനയാണ് ഉമാറാണി എന്ന സ്ത്രീയെ ഇവർ കബളിപ്പിച്ചുകൊണ്ടിരുന്നത്.
സ്കൈപ്പിലൂടെയായായിരുന്നു ഹാക്കർമാരുടെ ഇടപാടുകൾ. ക്ലിയറൻസ് ലെറ്റർ കിട്ടുന്നതുവരെ ഇവർ പണം നൽകിക്കൊണ്ടിരുന്നു. 187 തവണ നടത്തിയ ഇടപാടുകളിലൂടെയാണു ഹാക്കർമാർ ഇത്രയും തുക കൈക്കലാക്കിയത്.
2024 സെപ്റ്റംബർ 15ന് മുംബൈ ഡിഎച്ച്എൽ അന്ധേരിയിലെ സിബിഐ ഓഫീസിൽനിന്നു വിളിക്കുകയാണെന്നും നിങ്ങൾ ബുക്ക് ചെയ്ത പാഴ്സലിൽ ക്രെഡിറ്റ് കാർഡും പാസ്പോർട്ടും എംഡിഎംഎയും പിടികൂടിയെന്നുമായിരുന്നു ആദ്യ സന്ദേശം. തെളിവുകൾ നിങ്ങൾക്ക് എതിരാണെന്നും കേസ് സെറ്റിൽ ചെയ്യാമെന്നും വാഗ്ദാനം ചെയ്തു.
പോലീസിൽ അറിയിച്ചാൽ ജയിലിൽ കിടക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. മകന്റെ വിവാഹം മുടങ്ങുമെന്ന ഭീതിയിലാണ് വിവരങ്ങൾ ഇവർ മറ്റുള്ളവരിൽനിന്നു മറച്ചുവച്ചത്.
ആർബിഐയിലെ ഇന്റലിജൻസ് വിഭാഗമാണെന്നു വിശ്വസിപ്പിച്ചാണ് ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഇവർ ചോർത്തിയത്. ഇതിനിടെ, മാനസികസമ്മർദത്തെത്തുടർന്ന് ഇവർ ഒരുമാസം ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
Kerala
കോഴിക്കോട്: എംഡിഎംഎയുമായി താമരശേരിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി ഉളിയാടന്‍ കുന്നുമ്മല്‍ ഉമൈര്‍ഖാന്‍, അടിവാരം നൂറാംതോട് വലിയവീട്ടില്‍ ആഷിക്, അടിവാരം നൂറാംതോട് മൂലക്കല് തൊടി സൗജല്‍ എന്നിവരെയാണ് താമരശേരി പോലീസും സ്പെഷല്‍ സ്ക്വാഡും പിടികൂടിയത്.
3.2 ഗ്രാം എംഡിഎംഎ പ്രതികളിൽനിന്ന് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കാറില്‍നിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായത്.
ഇടനിലക്കാര്‍ മുഖേന ബെംഗളൂരുവില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത്. മുന്‍പ് ഗള്‍ഫിലായിരുന്ന മൂവരും നാട്ടിലെത്തിയശേഷം ലഹരി ഉപയോഗവും പിന്നീട് വില്‍പ്പനയും ആരംഭിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
National
ബംഗുളൂരു: ഹോൺ മുഴക്കിയതിന്റെ ദേഷ്യത്തിൽ മൂന്നംഗ കുടുംബം സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു തെറുപ്പിച്ച് കാർ യാത്രികൻ. കർണാടകയിലെ ബംഗുളൂരുവിലെ എംഎസ് രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം.
സംഭവത്തിൽ കാർ ഡ്രൈവറായ സുകൃത്(23)നെതിരെ പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കഴിഞ്ഞ മാസമാണ് സംഭവം.
ദമ്പതികളും കുട്ടിയും സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ പിന്നിലൂടെ അമിതവേഗതയിൽ കാറിലെത്തിയ സുകൃത് സ്കൂട്ടർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം നിർത്താതെ പോയി.
സാരമായ പരിക്കേറ്റ ദമ്പതികളെയും കുട്ടിയെയും പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ സുകൃതിനെ പിടികൂടി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. എട്ടു കോച്ചുകളുള്ള ട്രെയിനില്‍ ഏഴ് ചെയര്‍കാറുകള്‍, ഒരു എക്സിക്യൂട്ടീവ് ചെയര്‍കാര്‍ എന്നിവയിലായി 600 പേര്‍ക്കു യാത്ര ചെയ്യാം.
എറണാകുളം - ബംഗളുരു എക്സ്പ്രസ് തൃശൂർ, പാലക്കാട്, കോയമ്പത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. എറണാകുളത്തിനും ബംഗളൂരുവിനും ഇടയിലുള്ള യാത്രയില്‍ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിങ്ങനെ ഏഴ് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റേപ്പ് ഉള്ളത്.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫ്രൻസിലൂടെ വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
ഒരാഴ്ചത്തെ ടിക്കറ്റ് തീര്‍ന്നു
സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. എക്സിക്യൂട്ടീവ് ക്ലാസില്‍ അടുത്ത ഒരാഴ്ചത്തേക്കുള്ള ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും വിറ്റുതീര്‍ന്നു.
ഈ ദിവസങ്ങളില്‍ എസി ചെയര്‍കാറില്‍ ഏതാനും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളും വിറ്റുതീര്‍ന്നിട്ടുണ്ട്. 11, 16,17 തിയതികളില്‍ ടിക്കറ്റില്ല. എറണാകുളത്ത് നിന്നുള്ള മടക്ക സര്‍വീസിന്റെ ടിക്കറ്റുകളാണ് വേഗത്തില്‍ വിറ്റുതീര്‍ന്നത്.
എസി ചെയര്‍ കാറിന് 1,095 രൂപ വരെയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2,280 രൂപ വരെയും ആയിരിക്കും ടിക്കറ്റ് നിരക്ക്.
National
ബംഗളൂരു: സർജാപുരിൽ വൃദ്ധയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിലായി. കുഗുർ ഗ്രാമവാസിയായ ഭദ്രമ്മ (68) ആണ് കൊല്ലപ്പെട്ടത്.
കുഗുർ സ്വദേശിനിയായ ദീപ എന്ന യുവതിയാണ് ഭദ്രമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ഉത്സവ മധുരപലഹാരമായ 'കജ്ജയ' രുചിച്ചുനോക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഭദ്രമ്മയുടെ ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം രണ്ട് ദിവസം ദീപ വീട്ടിൽ സൂക്ഷിച്ചു. പിന്നാലെ തിമ്മസാന്ദ്ര തടാകത്തിൽ മൃതദേഹം ഉപേക്ഷിച്ചു. കുടുംബം ഭദ്രമ്മയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയെ തുടർന്ന് പോലീസ് ദീപയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
Kerala
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്തത്. എറണാകുളം - ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം ബംഗളൂരുവിൽ എത്തിച്ചേരും. എട്ട് മണിക്ക് ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ 8.45ഓടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ഒൻപത് മണിക്കൂറിൽ ട്രെയിൻ 608 കിലോമീറ്റർ പിന്നിടും.
11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊത്തന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര് ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.
കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തുമെന്ന് റെയിൽവേ വ്യക്തമാക്കി. ബംഗളൂരുവിൽ നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളത്തുമെത്തും.
മറ്റ് മൂന്ന് വന്ദേഭാരത് സർവീസുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.
Kerala
കൊച്ചി: കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ സർവീസിന് ഇന്ന് പച്ചക്കൊടി വീശും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുക. എറണാകുളം - ബംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്.
കഴിഞ്ഞ ദിവസം ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.50ന് ബംഗളൂരുവിൽ എത്തിച്ചേരും. 9 മണിക്കൂറിൽ ട്രെയിൻ 608 കിലോമീറ്റർ പിന്നിടും.
11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് പുറപ്പെടുന്ന രീതിയിലാണ് സമയക്രമം. ഉച്ചയ്ക്ക് 2.20ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരു സിറ്റിയിലെത്തുമെന്ന് റെയിൽവേ വ്യക്തമാക്കി.
ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരൻപൂർ, ഫിറോസ്പൂർ-ഡൽഹി എന്നിവയാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന മറ്റ് വന്ദേഭാരത് ട്രെയിനുകൾ.
NRI
ബംഗളുരു: ബംഗളുരു - എറണാകുളം റൂട്ടിൽ ഉടൻ സർവീസ് ആരംഭിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും സംബന്ധിച്ച് തീരുമാനമായി. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ നമ്പർ 22651 കെഎസ്ആർ - എറണാകുളം വന്ദേഭാരത് രാവിലെ 5.10ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും.
ട്രെയിൻ നമ്പർ 22652 എറണാകുളം - കെഎസ്ആർ ബംഗളുരു സർവീസ് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അന്ന് രാത്രി 11ന് ബംഗളുരുവിൽ എത്തും. പുതിയ സർവീസ് എട്ട് മണിക്കൂർ 40 മിനിറ്റിനുള്ളിൽ യാത്ര പൂർത്തിയാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ നിശ്ചയിച്ചിട്ടുള്ളത്. ഈ ട്രെയിൻ നവംബർ മധ്യത്തോടെ സർവീസ് നടത്തുമെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്.
അതനുസരിച്ചാണെങ്കിൽ രണ്ടാഴ്ചക്കുള്ളിൽ സർവീസ് ആരംഭിക്കാനാണ് സാധ്യത. ഇതോടെ കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ എണ്ണം മൂന്നാകും.
NRI
ബംഗളൂരു: ബംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിപ്പിച്ചു കൊന്ന സംഭവത്തിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാറും (32) ഭാര്യ ജമ്മു കാഷ്മീര്‍ സ്വദേശി ആരതി ശര്‍മയുമാണ് (30) അറസ്റ്റിലായത്.
ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന എന്‍. ദര്ശന് (24) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വരുണ്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരു ജെപി നഗറിലായിരുന്നു സംഭവം.
രാത്രി ഒമ്പതോടെ നടരാജ ലേഔട്ടില്‍ വച്ച് ദര്‍ശന്റെ ബൈക്ക് മനോജ് ഓടിച്ചിരുന്ന കാറിന്റെ സൈഡ് കണ്ണാടിയില്‍ തട്ടി. ദര്ശന് പെട്ടെന്നുതന്നെ ക്ഷമ പറഞ്ഞ് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മനോജ് രണ്ടുകിലോമീറ്ററോളം ദര്‍ശന്റെ ബൈക്കിനെ പിന്തുടരുകയും പിന്നില്‍നിന്നു കാര്‍ ഇടിച്ചുകയറ്റുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ ദര്ശന് സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട മനോജ് പിന്നീട് തിരിച്ചെത്തി സ്ഥലത്തുണ്ടായിരുന്ന കാറിന്റെ ഭാഗങ്ങള്‍ മാറ്റിയിരുന്നു.
ഒരാഴ്ച മുമ്പാണ് ദര്ശന് ഡെലിവറി ബോയിയായി ജോലിക്കു ചേര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
National
ബംഗുളൂരു: ഡെലിവറി ബോയിയായ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ 25ന് നടന്ന സംഭവത്തിൽ മലപ്പുറം സ്വദേശി മനോജ് കുമാർ(32), ഭാര്യ ജമ്മുകാഷ്മീർ സ്വദേശിനി ആരതി ശര്‍മ(30) എന്നിവരാണ് അറസ്റ്റിലായത്. ദര്ശന്(24) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കണ്ണാടിയില്‍ സ്കൂട്ടര്‍ ഉരസിയതിന്റെ വൈരാഗ്യത്തില്‍ ഏകദേശം രണ്ട് കിലോമീറ്ററോളം ദർശനെ പിന്തുടര്ന്ന് കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കളരി പരിശീലകനാണ് മനോജ് കുമാർ.
ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അഞ്ചു വർഷം മുമ്പാണ് മനോജും ആരതിയും വിവാഹിതരായത്.
ദക്ഷിണ ബംഗുളൂരുവിലെ നടരാജ ലേഔട്ടിലാണ് സംഭവം. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.
സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിന്റെ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.
ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ ദമ്പതികളോട് മാപ്പ് പറഞ്ഞതിന് ശേഷം സ്ഥലത്ത് നിന്നും പോയി. എന്നാൽ കുപിതനായ മനോജ് കുമാർ, കാർ യൂടേൺ എടുത്ത് സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുൺ എന്നയാളും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശന്റെ ജീവൻ രക്ഷിക്കാനായില്ല.
സ്വാഭാവിക റോഡപകട മരണമെന്നാണ് പോലീസ് ആദ്യം കരുതിയത്. ദർശന്റെ സഹോദരിയാണ് മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജെപി നഗർ ട്രാഫിക് പോലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശന്റേത് അപകടമരണമല്ല, ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
District News
പത്തനംതിട്ട: ബംഗളൂരുവിലെ ടാക്സി ഡ്രൈവറായ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ വീട്ടില്‍ രാഹുല്‍ മോഹന്‍ (31) ആണ് അറസ്റ്റിലായത്.
തിരുവല്ല - കോഴഞ്ചേരി റോഡില്‍ മാരാമണ്‍ നെടുംപ്രയാറില്‍ സ്റ്റോപ്പ് എന്‍ ഷോപ്പ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നുമാണ് യുവാവ് അറസ്റ്റിലായത്.
ഇയാൾ ടൂറിസ്റ്റ് ബസില്‍ കഞ്ചാവുമായി നെടുന്പ്രയാറില് എത്തിയതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം യുവാവിനെ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോയിപ്രം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആർ. രാജീവ് പരിശോധന നടത്തി.
ഇയാളുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന 20. 84 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
NRI
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
NRI
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ബംഗളൂരു: നന്ദിനി ലേയൗട്ടിൽ സ്കൂട്ടറിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രക്കാരിയായ കൽപന (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കൽപനയുടെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഇരുവരും ജോലിസ്ഥലത്തേക്കുള്ള പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
സ്കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടിയതിനെ തുടർന്ന് സ്കൂട്ടർ മറിഞ്ഞുവീണു. റോഡിൽ വീണ കൽപനയുടെ ദേഹത്തിന് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൽപന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മഹാലക്ഷ്മി ലേഔട്ടിലെ താമസക്കാരിയായ കൽപന പീന്യയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ലോറി ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.
NRI
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ. രാജേഷിന്റെ മകൾ അൻവിത(18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്.
മാതാവ്: വിനി. സഹോദരൻ: അർജുൻ.