x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: November 25, 2025 04:42 AM IST | Updated: November 25, 2025 04:42 AM IST

ബം​ഗ​ളൂ​രു: ത​മ്മ​ന​ഹ​ള്ളി​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന്ധ്ര പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ 21കാ​രി ദേ​വി​ശ്രീ ആ​ണ് മ​രി​ച്ച​ത്. ഫ്ലാ​റ്റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൺ സു​ഹൃ​ത്ത് പ്രേം ​വ​ർ​ധ​നെ കാ​ണാ​നി​ല്ല.

ബി​ബി​എം വി​ദ്യാ​ർ​ഥി​നി​യാ​ണ് ദേ​വി​ശ്രീ. ത​മ്മ​ന​ഹ​ള്ളി​യി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ദേ​വി​ശ്രീ​യു​ടെ സു​ഹൃ​ത്ത് മാ​ന​സ​യു​ടെ ഫ്ലാ​റ്റാ​ണി​ത്. ആ​ൺ സു​ഹൃ​ത്ത് പ്രേം ​വ​ർ​ധ​ന് ഒ​പ്പ​മാ​യി​രു​ന്നു 21കാ​രി ക​ഴി​ഞ്ഞ ദി​വ​സം ഫ്ലാ​റ്റി​ൽ എ​ത്തി​യ​ത്. 11 മ​ണി​ക്കൂ​റി​ലേ​റെ ഇ​രു​വ​രും ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്നു.

നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് എ​ത്തി​യ മാ​ന​സ തി​രി​കെ ഫ്ലാ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദേ​വി​ശ്രീ​യെ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. മ​ത​നാ​യ്ക്ക​ന​ഹ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ദേ​വി​ശ്രീ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യം.

കൊ​ന്ന​ത് പ്രേം​വ​ർ​ധ​നാ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.​എ​ന്നാ​ൽ ഇ​രു​വ​രും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നാ​ണ് സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി. പ്രേം​വ​ർ​ധ​ൻ എ​വി​ടെ എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ സൂ​ച​ന​യി​ല്ല. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Tags : college student found dead bengaluru boy friend missing police investigation

Recent News

Up