National
ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി.കൊടൈക്കനാലിലെ ബംഗ്ലാവിൽ ആണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിംഗ് പൂളിന് സമീപം മുഖത്തു ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.
ബംഗ്ലാവ് വിനോദ സഞ്ചരികൾക്ക് താമസത്തിന് നൽകാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര്‍ ബംഗ്ലാവിൽ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ 2018ൽ അച്ഛൻ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പ്രതികാരമായി സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ബംഗ്ലാവിലുണ്ടായിരുന്ന ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
National
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയ്ലർ പോലീസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പോലീസുകാർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ജർസുഗുദ സദർ പോലീസ് സ്റ്റേഷനും സമീപം ഇന്നു പുലർച്ചെയായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ട്രെയ്ലർ പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് മുഴുവനായും തകർന്നു. എട്ട് പോലീസുകാരാണ് അപകടസമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്.
കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവിൽദാർ ലിംഗരാജ് ദുരുവ, ഭക്തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരും ആംഡ് പോലീസ് റിസർവിൽ നിന്നുള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
District News
കണമല: എയ്ഞ്ചൽവാലി സ്വദേശിയെ തുലാപ്പള്ളിയിലുള്ള ഇലക്ട്രിക് സാധനങ്ങൾ വിൽക്കുന്ന കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എയ്ഞ്ചൽവാലി വരിക്കയിൽ ബെൻസി (48)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം.
Kerala
ന്യൂഡൽഹി: സുഭാഷ് നഗർ മെട്രോ സ്റ്റേഷന് സമീപം അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് യുവാവ് മരിച്ചു. ഹേം ഷക്കർ (25) എന്ന യുവാവ് ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നജഫ്ഗഢ് സ്വദേശി മോഹിത് കുമാർ (27) ഓടിച്ച കാറാണ് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഹേം ഷക്കറിന് ഇടിച്ച് തെറിപ്പിച്ചത്. അമിതവേഗത്തിൽ വന്ന കാർ ഹേം ഷക്കറിന്റെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മോഹിതിനെ പിന്നീട് അറസ്റ്റ് ചെയ്തു. മോഹിതിന്റെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമർജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ജീവനൊടുക്കിയതാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർചെയാണ് അമർജീതിനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രേഖ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ വീട്ടിലെത്തിയ പോലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി അമർജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസ്, മറ്റൊരു മുറിയിൽ രേഖയെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.അഞ്ച് മാസം മുന്‍പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും എതിർത്തിരുന്നു.
വിവാഹത്തിന് ശേഷം രണ്ട് കുടുംബങ്ങളും ഇരുവരുമായുള്ള ബന്ധം പുർണമായും ഉപേക്ഷിച്ചിരുന്നു. കാൺപൂരിൽ താമസിച്ച ഇവർ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Kerala
നിലമ്പൂര്‍: നിലമ്പൂരില്‍ കാട്ടുപന്നി വേട്ട. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 33 കാട്ടുപന്നികളെയാണ് നാലുദിവസങ്ങളിലായി വെടിവച്ച് കൊന്നത്. കാട്ടുപന്നികള്‍ വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയിലാണ് നടപടി.
നഗരസഭ ഹെല്‍ത്ത് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് വനം വകുപ്പിന്റെ അനുമതിയുള്ള ഷൂട്ടറിന്റെ സഹായത്തോടെ മുതീരി, തെക്കുംപാടം, മാങ്കുത്ത്, ഇയ്യംമട, മുതുകാട്, പാത്തിപാറ, ചാരംകുളം തുടങ്ങി നഗരസഭയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നാല് ദിവസത്തിനുള്ളില്‍ 33 കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.
പന്നികളുടെ ജഡം നടപടിക്രമങ്ങള്‍ പാലിച്ച് വനംവകുപ്പിന്റെ അനുമതിയോടെ പനയങ്ങോട് വനത്തില്‍ സംസ്കരിച്ചു. സ്ക്വാഡിന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മന്‍സൂര്‍ കാരാട്ടുചാലി നേതൃത്വം നല്കി.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സലീം, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വിനോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡി.വി. ബിന്ദു, ഷൂട്ടര്‍ അഹമ്മദ് നിസാര്‍ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൃഷിനാശം വരുത്തുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്ന പ്രവൃത്തി തുടരുന്നതാണെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പദ്മിനി ഗോപിനാഥ്, സെക്രട്ടറി ഫിറോസ്ഖാന് എന്നിവര്‍ അറിയിച്ചു.
Kerala
കോഴിക്കോട്: കുണ്ടുതോട് ഗവ യുപി സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്.
മറ്റൊരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് അനുരഞ്ജ്. ഇന്ന് രാവിലെയാണ് അനുരഞ്ജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികളടക്കം പൂർത്തിയാക്കി തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
International
കലിഫോര്‍ണിയ: കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്ക്ലിയില്‍ കെമിക്കല്‍ ആന്‍ഡ് ബയോമോളികുലാര്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ കര്‍ണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്.
ഈ മാസം ഒന്‍പതിനാണ് സാകേതിനെ കാണാതായത്. മൃതദേഹം കണ്ടെടുത്ത വിവരം സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കര്‍ണാടക സ്വദേശിയായ സാകേത് ഐഐടി മദ്രാസില്‍നിന്ന് കെമിക്കല്‍ എൻജിനിയറിംഗില്‍ ബിടെക് നേടി. യുസി ബെര്‍ക്ക്ലിയില്‍, കെമിക്കല്‍ ആന്‍ഡ് ബയോമോളിക്യുലാര്‍ എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. സാകേതിന്റെ റൂംമേറ്റാണ് കാണാതായ വിവരം പോലീസില്‍ അറിയിച്ചത്.
District News
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിനടുത്ത് ദേശീയപാതയ്ക്ക് സമീപം റോയൽ ജംഗ്ഷനിൽ 10 വയസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിന്റെ മകൻ രഘുറാം മോഹൻ(10) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.
വീട്ടുകാർ കണ്ട് ബഹളം വച്ച് ആളുകൾ ഓടിക്കൂടി ഉടൻ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വീട്ടുകാർ വഴക്ക് പറഞ്ഞതാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മൊബൈൽ വാങ്ങിവച്ച് രക്ഷിതാക്കൾ വീടിനു തൊട്ട് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗിന് പോയ സമയത്തായിരുന്നു സംഭവം.വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ: സ്മിത. സഹോദരി: ഒന്നാം ക്ലാസുകാരി അനുപമ.
District News
നെടുമങ്ങാട്: 75കാരനെ ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പത്താംകല്ല് കുളവിയോട് തെക്കുംകര പുത്തൻ വീട്ടിൽ മണിയൻ നാടാർ (75)ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ വീടിനുസമീപത്തുവച്ചായിരുന്നു സംഭവം. ബന്ധുക്കൾ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: വിമല. മക്കൾ: അശ്വതി, താര.
Kerala
കാസഗോഡ്: ജീവനൊടുക്കിയ സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മന്നിപ്പാടി സ്വദേശി സന്തോഷ് (29)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചിന്നു പാപ്പു ജീവനൊടുക്കിയത്. ഈ സംഭവത്തിൽ സന്തോഷിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന ചിന്നുവും സന്തോഷും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
ഇയാളുമായുള്ള ചില തർക്കമാണ് ചിന്നുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് സന്തോഷിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
National
നോയിഡ: പ്രണയദിനത്തിൽ യുവതിയെ കാറിനുള്ളിൽ വച്ച് വെടിവച്ച് കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39ലാണ് സംഭവം.
ഡൽഹിയിലെ ത്രിലോക്പുരി സ്വദേശി സുമിത്, നോയിഡയിൽ ജോലി ചെയ്യുന്ന രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറിനുള്ളിൽ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
National
ന്യൂഡൽഹി: ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്.
വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി. അതേസമയം മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
International
ടോക്കിയോ: ജപ്പാനിൽ മഞ്ഞുവീഴ്ചയുമായി ബന്ധപ്പെട്ട് 45 പേർ മരിച്ചു. ജനുവരി 20 മ ുതലുള്ള കണക്കാണിത്. ഇക്കാലയളവിൽ അഞ്ഞൂറിലധികം പേർക്കു പരിക്കേൽക്കുകയുമുണ്ടായി. വടക്കുപടിഞ്ഞാറ് നിഗാത്ത പ്രവിശ്യയിൽ മാത്രം 17 മരണങ്ങളുണ്ടായി.
170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ ജപ്പാന്റെ വടക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.
District News
കോഴിക്കോട്: മാങ്കാവില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗല്‍ സ്വദേശി വേല്രാജി (18)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ താല്‍ക്കാലിക ഷെഡിനോട് ചേര്‍ന്ന് കേബിളില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
തമിഴ്നാട് സ്വദേശികളായ യുവാവിന്റെ കുടുംബം ഏറെക്കാലമായി മാങ്കാവില്‍ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവ് മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന ആളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: മാങ്കാവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജ് (18) ആണ് മരിച്ചത്.
ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോടു ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.
National
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 18 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും സ്ഫോടന സമയത്ത് എത്ര തൊഴിലാളികൾ ഖനിക്കുള്ളിൽ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ഐ. നോംഗ്റാം പറഞ്ഞു.
തംഗ്സ്കു മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്പി വികാസ് കുമാർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ഷില്ലോംഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
International
ട്രിപോളി: ലിബിയൻ മുൻ നേതാവ് മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു.
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച നാല് പേർ ചേർന്നാണ് സെയ്ഫിനെ കൊലപ്പെടുത്തിയത്.
വീട്ടിലെ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലിബിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ൽ നാറ്റോയുടെ പിന്തുണയോടെ നടന്ന പ്രക്ഷോഭം അടിച്ചമർത്തിയതിന് 2015 ൽ സെയ്ഫ് തടവിലായിരുന്നു. 2017 ൽ ജയിൽ ചാടി ഒളിവിൽ കഴിഞ്ഞു.
തുടർന്ന് 2021 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചുവെങ്കിലും ലിബിയൻ തെരഞ്ഞടുപ്പ് അധികൃർ സെയ്ഫിനെ അയോഗ്യനാക്കുകയായിരുന്നു.
Kerala
കോഴിക്കോട്: ഹൈദരാബാദിൽ മലയാളി വ്യാപാരിയെ വെടിവച്ച് വീഴ്ത്തിയശേഷം കൊള്ളയടിച്ചു. കോഴിക്കോട് സ്വദേശി വി.പി. റിൻഷദിനെയാണ് കൊള്ളയടിച്ചത്. കാലിൽ വെടിവച്ചു വീഴ്ത്തിയശേഷമായിരുന്നു സംഭവം.
റിൻഷദിന്റെ കൈവശമുണ്ടായിരുന്ന ആറുലക്ഷം രൂപയും അക്രമികൾ കവർന്നു. വ്യാപാര ഇടപാട് നടക്കാത്തതിനെത്തുടർന്ന് പണം സിഡിഎം കൗണ്ടർ വഴി ബാങ്കിൽ നിക്ഷേപിക്കാനെത്തിയതായിരുന്നു റിൻഷദ്. ഈ സമയത്താണ് രണ്ടംഗസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
എതിർത്തപ്പോൾ അക്രമികൾ റിൻഷദിന്റെ കാലിൽ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പണം അടങ്ങിയ ബാഗും ബൈക്കിന്റെ താക്കോലും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ റിൻഷദിന്റെ ബന്ധുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
District News
കാഞ്ഞങ്ങാട്: പെയിന്റിംഗ് തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇട്ടമ്മലിലെ കെ. പ്രമോദിനെ (50) യാണ് ഇന്നലെ പുലർച്ചെ രണ്ടോടെ അതിഞ്ഞാലിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: മിനി. മക്കൾ: വിഷ്ണു, ആദിത്യൻ.
District News
പഴയന്നൂർ: വീട്ടിലെ പറമ്പില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിള്ളിമംഗലം കീഴില്ലം കൊട്ടേക്കാട്ടില്‍ പുത്തന്‍വീട്ടില്‍ സലാവുദീൻ(43) ആണ് മരിച്ചത്. വീടിനു സമീപത്തെ റബര്‍മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോഡ്രൈവറുമാണ്. ഭാര്യ: തസ്നി. മക്കള്‍: സനഫാത്തിമ, മെഹറ, മിസ്ന, ദുആമറിയം.
District News
കോട്ടയം: ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെയും യുവതിയുടെയും സംസ്കാരം നടത്തി. വെട്ടത്തുകവല പനംതാനത്ത് നന്ദകുമാര്‍ (22), വാരിശേരി മര്യാത്തുരുത്ത് കൈതാരം ആസിയ തസ്മി (19) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല് ഹോട്ടലിലെ 202ാം നമ്പര്‍ മുറിയിലാണ് ഇരുവരെയും ഒരു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്.
വെള്ളിയാഴ്ച ഇരുവരെയും മുറിയില്‍നിന്നു പുറത്ത് കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരും പ്രണയത്തിലായിരുന്നതായും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Kerala
തിരുവനന്തപുരം: സിവിൽ പോലീസ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ കോവളം വെള്ളാർ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയുടെ ഫാനിൽ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അഖിലിന്റെ പെൺസുഹൃത്ത് ദിവസങ്ങൾക്കു മുമ്പ് ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിൽ അഖിലും ജീവനൊടുക്കിയതാകാമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ടോൾ ഫ്രീ നമ്പർ:1056, 0471-2552056)
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ മരിച്ച അഞ്ച്പേരിൽ ഒരാൾ ക്യാപ്റ്റൻ ശാംഭവി പഥക്. ഡൽഹി ആസ്ഥാനമായുള്ള നോൺ-ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ, വിഎസ്ആർ വെഞ്ചേഴ്സിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ടിക്കുകയായിരുന്നു ശാംഭവി പഥക്. ശാംഭവി പറത്തിയ ലിയർജെറ്റ് 45 എന്ന ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
എയർഫോഴ്സ് ബാൽ ഭാരതി സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശാംഭവി, ന്യൂസിലാൻഡ് ഇന്റർനാഷണൽ കൊമേഴ്ഷ്യൽ പൈലറ്റ് അക്കാദമിയിൽ നിന്ന് കൊമേഴ്ഷ്യൽ പൈലറ്റും ഫ്ലൈറ്റ് ക്രൂ പരിശീലനവും നേടി. മുംബൈ സർവകലാശാലയിൽ നിന്ന് എയറോനോട്ടിക്സ്, ഏവിയേഷൻ, എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി എന്നിവയിൽ ബിരുദം നേടി.
മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബിൽ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി ചുമതലയെറ്റ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ റേറ്റിംഗ് നേടിയിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് ഫ്രോസൺ എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസും (എടിപിഎൽ) ശാംഭവി നേടിയിരുന്നു.
സ്പൈസ് ജെറ്റ് ലിമിറ്റഡിൽ നിന്ന് ഏവിയേഷൻ സെക്യൂരിറ്റി, ജോർദാൻ എയർലൈനിൽ നിന്ന് ജെറ്റ് ഓറിയന്റെഷൻ പരിശീലനം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) നിന്ന് കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ്, സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ന്യൂസിലാൻഡിൽ നിന്ന് സിസിഎ കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
അതേസമയം, ശാംഭവിയെ കൂടാതെ അജിത് പവാർ, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റർ എന്നിവരും അപകടത്തിൽ മരിച്ചു.
Kerala
കൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.
വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
കോവളം : പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കോവളം ആഴാകുളം കൈലാസം വീട്ടിൽ ഷാജന്റെ മകൾ അനന്തലക്ഷ്മി (15) ആണ് മരിച്ചത്.
വിഴിഞ്ഞം എസ്എഫ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വീണ്ടും കൊലപാതകം. ഫെഡറൽ ഉദ്യോഗസ്ഥർ മിനിയാപൊളിസിൽ 51കാരനെ വെടിവച്ചു കൊന്നു.
സംഭവത്തിന് പിന്നാലെ വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഡെമോക്രാറ്റായ മിനിയാപൊളിസ് ഗവർണർ ടിം വാൾസ് അറിയിച്ചു. തന്റെ സംസ്ഥാനത്ത് കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം.
മരിച്ച വ്യക്തിയുടെ കൈവശം രണ്ട് മാഗസിനുകൾ ഉണ്ടായിരുന്നുവെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) വക്താവ് ട്രീഷ്യ മക്ലോഫ്ലിൻ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.
ജനുവരി ഏഴിന് 37 കാരിയായ റെനി ഗുഡ് എന്ന യുവതിയെ കുടിയേറ്റ വിരുദ്ധ നടപടിയുടെ പേരിൽ വെടിവച്ചു കൊന്നത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കൂടാതെ, കുടിയേറ്റക്കാർക്കെതിരെയുള്ള നടപടിയുടെ ഭാഗമായി അഞ്ച് വയസുകാരനെ ഡിറ്റൻഷൻ കേന്ദ്രത്തിലാക്കിയ സംഭവവും ഏറെ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാമനപുരം നദിയുടെ മേലാറ്റിങ്ങൽ ഉദിയറ കടവിലാണ് നാല് കുട്ടികൾ കളിക്കാനിറങ്ങിയത്.
കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
നദിയിൽ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ ആദ്യം നിഖിലിന്റെയും രണ്ടാമത് ഗോകുലിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഒപ്പമുണ്ടായ കുട്ടികളാണ് മുങ്ങിയ സ്ഥലം കാണിച്ചു കൊടുത്തത്.
കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. രണ്ട് മൃതദേഹങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമനടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
കോഴഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനിലിന്റെ മകന് ആരോമലിനെയാണ് (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ആരോമലിന്റെ ബാഗില്‍ നിന്ന് ചൊവ്വാഴ്ച സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെ അധ്യാപകര്‍ മദ്യക്കുപ്പി കണ്ടെടുത്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ വിളിച്ചുവരുത്തി വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിയ ആരോമലിനെ പിന്നീടാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. അമ്മ: ഗീതാ കുമാരി.
Kerala
കോഴിക്കോട്: കൊയിലാണ്ടി വിയ്യൂരിൽ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്.
ഇയാൾ വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്നു. ഇയാളുടെ സഹോദരന് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
National
ലത്തേഹർ: ജാർഖണ്ഡിൽ വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേർ മരിച്ചു. 80 പേർക്കു പരിക്കേറ്റു.
ലത്തേഹർ ജില്ലയിലെ ഓർസ ബംഗ്ലദാര താഴ്വരയിലായിരുന്നു അപകടം. മരിച്ചവരിൽ നാലു പേർ സ്ത്രീകളാണ്.
ഛത്തീസ്ഗഡിലെ ബൽറാംപുർ ജില്ലയിൽനിന്ന് ജാർഖണ്ഡിലെ മഹുവദനറിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
Kerala
കൊല്ലം: പുനലൂരിൽ കോളജ് ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
Kerala
കൊച്ചി: എളമക്കരയിൽ പിതാവും മകളും മരിച്ച നിലയിൽ. മകൾക്ക് വിഷം കൊടുത്ത ശേഷം പിതാവ് ജീവനൊടുക്കിയെന്നാണ് നിഗമനം.
പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസുള്ള മകൾ വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
മലപ്പുറം: കരുവാരക്കുണ്ട് തൊടിയപ്പുലത്ത് കാണാതായ 14 വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്.
കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നാണ് പ്രാഥമിക വിവരം. കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പോലീസിനോട് പറഞ്ഞു.
International
ഒട്ടാവ: കാനഡയിലെ സറേയിൽ പഞ്ചാബി വ്യാവസായി വെടിയേറ്റു കൊല്ലപ്പെട്ടു. ബൈൻഡർ ഗാർച്ച (48) ആണ് മരിച്ചത്.
പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ് ഇയാൾ. സ്റ്റുഡിയോയും ബാങ്ക്വറ്റ് ഹാളും സ്വന്തമായുണ്ടായിരുന്ന ബൈൻഡർ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.
District News
പൂവാർ:വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുംകുളം മേലതിൽ വിളാകം അജയ് നിവാസിൽ ശ്രീധര(72 )നെ ആണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം.വീടിന് തൊട്ടടുത്തുള്ള എസ്എൻഡിപിയുപി സ്കൂളിലെ പാചക തൊഴിലാളിയാണ്.
പതിവുപോലെ സ്കൂളിലെ ജോലി കഴിഞ്ഞ് രാവിലെ 11.30 മണിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയതായി പറയുന്നു.ഉച്ചയ്ക്ക് വീട്ടിലെത്തിയ മൂത്തമകൻ അച്ഛനെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടോയ്ലറ്റിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കാഞ്ഞിരംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ പരേതയായ ആർ.എസ്. വസന്ത . മക്കൾ: അജിത് ശ്രീധർ, അജയ് ശ്രീധർ.കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.
International
ടെഹ്റാൻ: രാജ്യത്തെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരായ പ്രക്ഷോഭം ഇറാനിൽ കൂടുതൽ ശക്തമാകുന്നു. രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ജനങ്ങളാണ് തെരുവിലിറങ്ങിയത്.
പ്രക്ഷോഭത്തെ ശക്തമായി അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തിൽ ഇതുവരെ 45 പേർ കൊല്ലപ്പെട്ടു. പ്രക്ഷോഭം വ്യാപിച്ചതോടെ ഇറാനിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉത്തരവിട്ടു.
പ്രക്ഷോഭത്തെ ശക്തമായി നേരിടുമെന്നാണ് രാജ്യത്തെ നീതിപീഠങ്ങളും പോലീസടക്കമുള്ള സംവിധാനങ്ങളും വ്യക്തമാക്കിയിരിക്കുന്നത്. 1979 ലെ ഇസ്ലാമിക് റവല്യൂഷനെ തുടർന്ന് രാജ്യത്ത് നിന്ന് പലായനം ചെയ്ത മുൻ രാജാവിന്റെ മകൻ പ്രിൻസ് റേസാ പഹ്ലവിയുടെ അനുയായികളും സമര രംഗത്തുണ്ട്.
District News
കുര്യനാട് : ജംഗ്ഷനടുത്ത് എം. സി റോഡിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.
ബീഹാർ ലക്കീസ് സറായി നൂറിന്റെ ഭാര്യ ഷമ്മ പർവ്വ (19)യാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് നൂറിനെ കുറവിലങ്ങാട് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
District News
പരപ്പ: പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. എരംകുന്നിലെ കവളമാക്കൽ തോമസ് (കുഞ്ഞ്- 56) ആണ് മരിച്ചത്. ജോസഫ്-റോസമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ: ഷിജി. മക്കൾ: യോഹന്നാൻ, പരേതനായ ജോസഫ്. സഹോദരങ്ങൾ: ജോസ് (രയറോം), പാപ്പച്ചൻ (ചപ്പാരപ്പടവ്), ബെന്നി (വെള്ളരിക്കുണ്ട്), സിബി (നടുവിൽ), സജി (കനകപ്പള്ളി), സിജി (എറണാകുളം), സിനി (ആലുവ), ബിജു (തൃശൂർ), പരേതനായ മാത്യു.
National
അഹല്യനഗർ: 2012 ലെ പൂനെ സ്ഫോടനപരന്പ കേസിലെ പ്രതികളിലൊരാളായ ബണ്ടി ജഹാഗിർദാറിനെ അജ്ഞാതസംഘം വെടിവച്ചുകൊന്നു.
അഹല്യനഗറിലെ ശ്രീരാംപുരിൽ ബോറോവേക്ക് കോളജ് റോഡിനു സമീപമായിരുന്നു ആക്രമണം.
മറ്റൊരാൾക്കൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ജഹാഗിർദാറിനുനേരെ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യംകലർന്ന കുടിവെള്ളം മൂന്നുപേരുടെ ജീവനെടുത്തു. ഏതാനുംദിവസങ്ങൾക്കുള്ളിൽ നൂറിലേറെ ആളുകൾ ആശുപത്രിയിലാവുകയും ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചുവെന്നാണു പ്രദേശവാസികൾ പറയുന്നത്.
ക്രിസ്മസ്ദിനത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിനു അസാധാരണഗന്ധം ഉണ്ടായിരുന്നതായി കൗൺസിലർ പറഞ്ഞു. വെള്ളം കുടിച്ച പലരം രോഗംബാധിച്ച് ആശുപത്രിയിലാവുകയും ചെയ്തു.
അതിസാരം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് പ്രദേശത്തെ 2.703 വീടുകളിൽ പരിശോധന നടത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 12,000 ആളുകളെയും പരിശോധിച്ചു. ഇതിൽ 1,146 പേർ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. 111 രോഗികളാണ് ആശുപത്രിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: കക്കാടംപൊയിലിൽ കൗമാരക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ(16) ആണ് മരിച്ചത്.
വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു. വീട്ടിൽ വഴക്ക് ഉണ്ടായിരുന്നെന്നും തുടർന്നാണ് മകളെ വിഷം കഴിച്ച നിലയിൽ കണ്ടതെന്നും കുടുംബാംഗങ്ങള്‍ മൊഴി നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
വഡോദര: ഗുജറാത്തിൽ തുറന്ന മൻഹോളിൽ വീണ് ഒരാൾ മരിച്ചു. നാൽപതുകാരനായ വിപുൽസിൻഹ് സല ആണ് മരിച്ചത്.
വെള്ളിയാഴ്ച കുടുംബവുമൊത്ത് പുറത്തുപോയ ഇദ്ദേഹത്തെ കാർ പാർക്ക് ചെയ്യാൻ പോയതിനെത്തുടർന്ന് കാണാതാകുകയായിരുന്നു.
അന്വേഷിച്ച് പോയപ്പോൾ തുറന്ന മാൻഹോൾ കണ്ണിൽപെട്ടു. ഇതിനുള്ളിൽ വിപുൽസിൻഹിന്റെ ഷൂസ് കണ്ടതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
International
വാഷിംഗ്ടൺ: അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള നഴ്സിംഗ് ഹൊമിൽ പോട്ടിത്തെറി. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ബ്രിസ്റ്റൊളിലുള്ള സിൽവർ ലെയ്ക്ക് നഴ്സിംഗ് ഹോമിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അഞ്ച് പേരെ കാണാതായി. ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നഴ്സിംഗ് ഹോം കെട്ടിടം പൊട്ടിത്തെറിയിൽ തകർന്നു. കാണാതായവർ കെട്ടിടത്തിന്റെ അകത്ത് തന്നെ ഉണ്ടോയെന്നതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.
Kerala
തൃപ്പൂണിത്തുറ: റോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പുന്നല ചാച്ച്പുന്ന ഇഞ്ചൂർ ലക്ഷംവീട് ലിനീഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകൻ വി.ഡി. ലിനു (40) ആണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന ലിനുവിന്റെ ജീവൻ രക്ഷിക്കാനായി അതുവഴി കടന്നുവന്ന മൂന്ന് യുവ ഡോക്ടർമാർ റോഡരിക് ശസ്ത്രകിയാ ടേബിളാക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര നടപടി ആവശ്യമാണെന്ന് മനസിലാക്കിയ ഡോക്ടർമാർ ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ നടുറോഡിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂർ പോലീസിനോടു കാര്യങ്ങൾ പറഞ്ഞതിന് ശേഷമായിരുന്നു ശസ്ത്രക്രിയ.
നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ. മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. ആദ്യം പേപ്പർ സ്ട്രോയാണ് കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ സ്ട്രോ ഉപയോഗിക്കുകയായിരുന്നു.സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. നാലു മിനിറ്റ് കൊണ്ടായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെ നിന്നു. ഈ ഇടപെടലിലൂടെ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷയണ്ടായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭത്തെ തുടർന്ന് ഒട്ടേറെയാളുകൾ ഡോക്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Kerala
കണ്ണൂർ: രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കളായ ഹിമ (അഞ്ച്), കണ്ണൻ (രണ്ട്) എന്നിവരാണ് മരിച്ചത്.
മുതിർന്ന രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു. രാത്രി എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.
Kerala
കോഴിക്കോട്: വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങൽ സ്വദേശി അറുവയൽ രാജീവൻ (52) ആണ് മരിച്ചത്.
ഇരിങ്ങൽ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. മനേഷിന്റെ പരിക്ക് ഗുരുതരമാണ്.
തലശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വടകര കീഴൽമുക്കിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.
Kerala
തൃശൂർ: യുവതിയെ വീടീനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38) ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
തൃപ്രയാറിൽ തയ്യൽ കട നടത്തുകയാണ് സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയില്‍ നല്കാന് ഭർത്താവ് മകളും പോയതിനാല്‍ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയല്‍വാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാർ വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു.
Kerala
മലപ്പുറം: വേങ്ങരയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്.
വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാരാത്തോട് അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി - സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും.
National
മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ കബഡി താരം വെടിയേറ്റ് മരിച്ചു. കൻവർ ദിഗ്വിജയ് സിംഗ് (30) ആണ് മരിച്ചത്.
ഇന്ന് വൈകുന്നരേമാണ് ദാരുണമായ സംഭവമുണ്ടായത്. മൊഹാലിയിലെ സൊഹാനയിലുള്ള ബെട്വാൻ സ്പോർട്സ് ക്ലബിൽ കബഡി മത്സരം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
ബൈക്കിലെത്തിയ അക്രമി കൻവർ സിംഗിനെ നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൻവറിനെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവച്ചതിന് ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമിക്കായുള്ള അന്വേഷണം നടക്കുന്നതായും ഉടനെ തന്നെ അയാളെ പിടികൂടാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.
District News
വാടാനപ്പിള്ളി: യുവാവിനെ വാടാനപ്പള്ളി കൃഷിഭവൻ ഓഫീസിനു സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് അവിലിശേരി ശശീന്ദ്രന്റെ മകൻ ശരത്ത് (35) ആണ് മരിച്ചത്.
ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്ന യുവാവ് പിന്നീട് വാടാനപ്പിള്ളിയിലെ ബേക്കറിയിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തുവന്ന് തർക്കിച്ചിരുന്നു. തുടർന്ന് മരിക്കാൻ പോകുകയാണെന്ന് പറഞ്ഞു. മരിക്കുകയാണെന്ന വിവരം ഭാര്യയുടെ മൊബൈലിൽ വാട്സ്ആപ്പിലും അറിയിച്ചു.
തുടർന്ന് വാടാനപ്പള്ളി സെന്ററിലെ കൃഷിഭവൻ ഓഫീസിന് മുന്നിലെ ഇരുമ്പ് കോണി വഴി മുകളിൽ കയറി മരകൊമ്പിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.
വിവരമറിഞ്ഞ് വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി. അഗ്നി സുരക്ഷ സേന പ്രവർത്തകർ എത്തിയാണ് മൃതദേഹം താഴെയിറക്കിയത്. ഭാര്യ: പ്രബിത. മാതാവ്: ശാന്ത. മക്കൾ: അക്ഷിത്, ആവണി.
Kerala
വാല്യക്കോട് : തെരഞ്ഞെടുപ്പ് പ്രകടനത്തിനിടെ സിപിഎം പ്രവര്ത്തകന് കുഴഞ്ഞു വീണ് മരിച്ചു.
വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗം നാഗത്ത് മൊയ്തി ഹാജി (80) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം എല്‍ഡിഎഫ് നൊച്ചാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ വാല്യക്കോട് നടന്ന പ്രകടനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനാണ് മൊയ്തി ഹാജി. പുരോഗമന കലാ സാഹിത്യ സംഘം, കല്പത്തൂര് ഇഎംഎസ് പഠനകേന്ദ്രം എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്.
ഭാര്യ: കദീശ. മക്കള്‍: സുബൈദ (തിക്കോടി), സക്കീന (പെരുമാള്‍പുരം), ഫൈസല്‍ (സിവില്‍ എന്‍ജിനീയര്‍). മരുമക്കള്‍: ലത്തീഫ് (പെരുമാള്‍പുരം), സഫീന (പള്ളിക്കര), പരേതനായ അബൂബക്കര്‍ (തിക്കോടി).
Kerala
കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനു ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
ബംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
District News
പട്ടാമ്പി: കഴിഞ്ഞദിവസം പട്ടാമ്പിയിൽ നിന്നു കാണാതായ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടാമ്പി താലൂക്ക് ആശുപത്രിക്കുസമീപം കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് (58) മരിച്ചത്. പട്ടാമ്പി കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ഫ്രാഞ്ചൈസി നടത്തി വരികയായിരുന്നു.
ശനിയാഴ്ച ഉച്ചമുതലാണ് പട്ടാമ്പി കക്കടത്തുമടത്തിൽ മുരളി എന്ന് വിളിക്കുന്ന സുബ്രഹ്മണ്യനെ കാണാതാവുന്നത്. തുടർന്ന് വീട്ടുകാർ പട്ടാമ്പി പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പി വീരമണിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ബംഗളൂരുവിലുണ്ടായിരുന്ന മകൻ ഇന്നലെ രാവിലെ എത്തി നടത്തിയ തെരച്ചിലിലാണ് കിണറിൽ മൃതദേഹം കണ്ടത്. പട്ടാമ്പി ഫയർഫോഴ്സ് എത്തി കിണറിൽ നിന്നും മൃതദേഹം പുറത്തെടുത്തു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
അർപോറ: ഗോവയിലെ ക്ലബിലുണ്ടായ അഗ്നിബാധയിൽ 23 പേർ മരിച്ചു. ഗോവയിലെ അർപോറയിലെ നിശാക്ലബിൽ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
നോർത്ത് ഗോവയിൽ ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബിലാണ് അഗ്നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
മരിച്ചവരിൽ ഏറെയും ക്ലബിലെ ജീവനക്കാരാണെന്നാണ് സൂചന. മുതിർന്ന് പോലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.
Kerala
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ് മരിച്ചത്. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർഥിയാണ്.
മുത്തശിയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തുങ്ങിയ മരിച്ച നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തല്‍ ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്.
ഓട്ടോറിക്ഷ ഡ്രൈവറാണ് ആസിഫ്. വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കൊച്ചിൻ ഷിപ്യാർഡിൽ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പൻതൊടി വീട്ടില്‍ അബൂബക്കറിന്റെ മകൻ അൻവർ സാദത്ത് (25) ആണ് മരിച്ചത്.
എറണാകുളം ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി മുങ്ങൽ വിദഗ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകുന്ന കമ്പനിയാണിത്.
ഈ മേഖലയിൽ അഞ്ചു വർഷത്തെ പ്രവർത്തിപരിചയമുള്ളയാളാണ് അൻവർ സാദത്ത്. ചൊവ്വാഴ്ച രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ നടന്നു വരികയായിരുന്നു.
ഉച്ചകഴിഞ്ഞാണ് അൻവർ അടിത്തട്ടിലേക്കു മുങ്ങിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു ഡൈവറാണ് മുകളിൽനിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അൻവറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
വൈകുന്നേരം നാലിനാണ് വിവരം തങ്ങളെ അറിയിക്കുന്നതെന്ന് എറണാകുളം സൗത്ത് പോലീസ് വ്യക്തമാക്കി. അൻവറിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും അഞ്ചോടെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു തന്നെ നാട്ടിലേക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണവും നടത്തുന്നുണ്ട്.
Kerala
വയനാട്: പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇബ്രാഹിം കുട്ടിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വെള്ളമുണ്ട പോലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.