x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒഡീഷയിൽ ട്രെയ്‌ലർ പോലീസ് ജീപ്പിൽ ഇടിച്ചുകയറി; അഞ്ച് മരണം


Published: February 22, 2026 11:29 AM IST | Updated: February 22, 2026 11:29 AM IST

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയ്‌ലർ പോലീസ് ജീപ്പിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പോലീസുകാർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.

ജർസുഗുദ സദർ പോലീസ് സ്റ്റേഷനും സമീപം ഇന്നു പുലർച്ചെയായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ട്രെയ്‌ലർ പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് മുഴുവനായും തകർന്നു. എട്ട് പോലീസുകാരാണ് അപകടസമയത്ത് ജീപ്പിൽ ഉണ്ടായിരുന്നത്.

കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവിൽദാർ ലിംഗരാജ് ദുരുവ, ഭക്‌തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് ഉദ്യോഗസ്ഥരും ആംഡ് പോലീസ് റിസർവിൽ നിന്നുള്ളവരാണ്. ഇവരുടെ പരിക്ക് ഗുരുതരമാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags : trailer police jeep dead

Recent News

Up