x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാറിൽ മൂന്ന് പേർ മരിച്ച നിലയിൽ


Published: February 8, 2026 08:28 PM IST | Updated: February 8, 2026 08:28 PM IST

ന്യൂഡൽഹി: ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്.

വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്‍റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി. അതേസമയം മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

Tags : car dead

Recent News

Up