National
ഷിംല: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
കിന്നൗറിലെ ജാനി ഗ്രാമത്തിന് സമീപത്താണ് അപകടം നടന്നത്. ഇന്ന് രാവിലെ 9.20 ഓടെയാണ് അപകടമുണ്ടായത്.
ജാനി ഗ്രാമത്തിൽ നിന്നുള്ള കൃഷ്ണ (42), ഹിമേഷ് കുമാർ (19), സുഷമ (47), ഇന്ദർ ലാൽ (30) എന്നിവരാണ് മരിച്ചത്. വിദ്യ കൃഷ്ണൻ (32) ആണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുള്ളത്.
അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
നോയിഡ: പ്രണയദിനത്തിൽ യുവതിയെ കാറിനുള്ളിൽ വച്ച് വെടിവച്ച് കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39ലാണ് സംഭവം.
ഡൽഹിയിലെ ത്രിലോക്പുരി സ്വദേശി സുമിത്, നോയിഡയിൽ ജോലി ചെയ്യുന്ന രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.
കാറിനുള്ളിൽ നിന്നും തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചക്സു പ്രദേശത്തെ ടിഗാഡിയയിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ ആറോടെയാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിൽ വച്ചുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
National
കാൺപുർ: കാൺപുർ ടൗണിലെ വിഐപി റോഡിൽ കഴിഞ്ഞദിവസം ലംബോർഗിനി കാർ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കാറുടമയും വ്യവസായിയുമായ ശിവം മിശ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മിശ്രയെ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 20,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
Kerala
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.
പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവിലാണ്.
വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വാഹന ഉടമയായ മുഹമ്മദ് ഇർഫാന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും.
കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.
National
ന്യൂഡൽഹി: ഡൽഹിയിൽ പീരാഗഡി ഫ്ലൈഓവറിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണു കാറിനുള്ളിൽ ഉണ്ടായിരുന്നത്.
വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് കവർച്ചയുടേയോ ബലപ്രയോഗത്തിന്റെയോ തെളിവുകൾ കണ്ടെത്താനായില്ലെന്നു പോലീസ് പറഞ്ഞു.
ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി സ്ഥലത്തുനിന്നും മാറ്റി. അതേസമയം മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
Kerala
മാനന്തവാടി: വയനാട് മാനന്തവാടി എരുമത്തെരുവില്‍ കാറില്‍ ഇരുന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ക്ക് പൊള്ളലേറ്റു. കര്‍ണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ഭാര്യ നജ്മുന്നിസ (37), മകള്‍ ആയിഷ (രണ്ട്) എന്നിവര്‍ക്കു പൊള്ളലേറ്റു. മക്കളായ നിബ്രാന്‍ (14), നിസാന്‍ (ഒമ്പത്) എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീര്‍ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിന്റെ ഗേറ്റിനു മുമ്പില്‍ കാര്‍ നിര്‍ത്തിയിട്ടാണ് സജീര്‍ ദേഹത്ത് പട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. കാറിനു തീപിടിച്ചത് കണ്ട പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് അഗ്നി-രക്ഷാസേന എത്തിയാണ് നജ്മുന്നിസയെയും കുട്ടികളെയും രക്ഷിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സജീറിന്റെ മരണം സ്ഥിരീകരിച്ചത്.
കാര്‍ പൂര്‍ണമായി കത്തിനശിച്ചു. സംഭവത്തിനു മുമ്പ് സജീര്‍ റിക്കാര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. കെട്ടിടം ഉടമയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീഡിയോയില്‍ പറയുന്നു. മറ്റൊരാള്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്. പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.
Kerala
മാനന്തവാടി: വയനാട് എരുമത്തെരുവിൽ കാറിന് തീപിടിച്ച് യുവാവ് പൊള്ളലേറ്റ് മരിച്ചു. കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയേയും മൂന്നു മക്കളെയും പൊള്ളലേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാറിനാണ് തീപിടിച്ചത്.
Kerala
കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി സ്വദേശി ശ്രീകുമാറിന്റേതാണ് വാഹനം. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് വാഹനം വഴിയില്‍ ഒതുക്കി പുറത്തിറങ്ങിയപ്പോള്‍ തീ ആളിക്കത്തുകയായിരുന്നു.
കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ഏലൂര്‍, തൃക്കാക്കര ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു.
District News
മുക്കം: സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് പാഴൂരിൽ വച്ച് സഹോദരങ്ങളെ വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതായുള്ള കേസിൽ പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പ് സ്വദേശി ചേലപ്പുറത്ത് മുഹമ്മദ് ഇർഫാനായാണ് മാവൂർ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. സംഭവ ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.
പ്രതിക്കായി മുക്കം പോലീസും മാവൂർ പോലീസും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് രണ്ട് കേസുകളും മാവൂർ പോലീസ് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവത്തിൽ സാരമായി പരിക്കേറ്റ സഹോരങ്ങളായ ചെറുവാടി പഴംപറമ്പിൽ കറുത്തേടത് തൻസിഫ് (21), സഹോദരങ്ങളായ തസ്നിം, (27), തൻസിൽ (20) എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഒമ്പതരയോടെ തൻസിഫിന്റെ പഴംപറമ്പിലിലെ വീട്ടിലാണ് സംഭവങ്ങളുടെ തുടക്കം.
തൻസീഫും ഇർഫാനും തമ്മിലുണ്ടായ പണമിടപാടിനെച്ചൊല്ലി തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ തൻസിഫിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ തൻസിഫിനെ ഇർഫാൻതന്നെ തന്റെ കാറിൽ തൻസിഫിന്റെ മാതാവിനെയും മറ്റൊരാളെയും കൂടെകൂട്ടി കൂളിമാട്ടെ സ്വകാര്യ ക്ലിനിക്കിലും മുക്കത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയും ചെയ്തു.
ഇതിനിടെ, തൻസീഫിനെ ആക്രമിച്ചതറിഞ്ഞ തസ്നിമും തൻസിലും ബൈക്കിൽ ഇർഫാന്റെ വീട്ടിലെത്തുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് തിരഞ്ഞു വരികയുമായിരുന്നു. ഇതറിഞ്ഞ ഇർഫാൻ ആശുപത്രിയിൽനിന്ന് തിരിച്ചുവരുന്നതിനിടെ പുൽപറമ്പ്-കൂളിമാട് റോഡിൽ പാഴൂരിൽവെച്ച് രാവിലെ 10.15ഓടെ തസ്നിമും തൻസിലും ഇർഫാന്റെ കാർ തടയാൻ ശ്രമിക്കുകയായിരുന്നു. നടുറോഡിൽ ബൈക്ക് നിർത്തി കൈയിലുണ്ടായിരുന്ന ആയുധവുമായി ചാടിയിറങ്ങുന്നതിനിടെ ഇർഫാന്റെ കാർ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
Kerala
കോഴിക്കോട്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. താമരശേരി അമ്പായത്തോടുണ്ടായ അപകടത്തിൽ കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ ഫാത്തിമ, റൂബീന എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
National
നോയിഡ: ഗ്രേറ്റർ നോയിഡയിൽ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റിൽ കിടത്തി 500 മീറ്ററോളം റോഡിലൂടെ പാഞ്ഞു. ട്രാഫിക് കോൺസ്റ്റബിൾ ഗുർമീത് ചൗധരിയെയും കൊണ്ടാണ് വാഹനം ചീറി പാഞ്ഞത്.
ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഒരു ചുവന്ന കാർ ഗുർമീതിനെ ഇടിക്കുകയായിരുന്നു. ബോണറ്റിലേക്ക് വീണ ഗുർമീതുമായി കാർ മുന്നോട്ടുപോയി. തുടർന്ന് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. സംഭവത്തിൽ ഗുർമീതിന് നിസാര പരിക്കേറ്റു.
സംഭവത്തിൽ വാഹനമോടിച്ച അജ്ഞാത ഡ്രൈവർക്കെതിരെ കേസെടുത്തെന്നും വാഹനം പിടിച്ചെടുത്തെന്നും പോലീസ് പറഞ്ഞു. കൊലപാതകശ്രമം, അമിതവേഗതയിൽ വാഹനമോടിക്കൽ തുടങ്ങി കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഒളിവിൽ പോയ ഡ്രൈവറെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.
Kerala
തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിനെ ഇടിച്ച് തലകീഴായി മറിഞ്ഞു. പ്ലാമൂട്ടുകട ഭാഗത്തെ ബൈപ്പാസിലായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായെത്തിയ മാരുതി ഡിസയർ കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ച ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
കാർ യാത്രക്കാർക്കും ഥാറിലുണ്ടായിരുന്നവർക്കും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചു. കാറിന്റെ പിൻഭാഗത്ത് ഇടിച്ച് വലതുവശത്തെ ഡിവൈഡറും മറികടന്ന വാഹനം തമിഴ്നാട് ഭാഗത്തേക്കുള്ള റോഡിലാണ് തലകീഴായി മറിഞ്ഞ് കിടന്നത്. ഈ സമയം മറ്റ് വാഹനങ്ങൾ ഇതേ ലൈനിൽ കടന്നുപോകാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഥാറിൽ ഉണ്ടായിരുന്ന യുവാക്കൾ അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് ഒരാള്‍ മരിച്ചു.
മാടയ്ക്കല്‍ പീടിക തോമസ് എം. കോശി (74) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന് സുനു ബേബി കോശി (40), മകന്റെ ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. കോട്ടയം ചെങ്ങന്നൂരില്‍ നിന്നു പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ആറൂര്‍ ചാന്ത്യം കവലയ്ക്ക് സമീപമുള്ള റോഡിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവരെ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസിന്റെ ജീവന് രക്ഷിക്കാനായില്ല.
Kerala
കോട്ടയം: കറുകച്ചാലിന് സമീപം ചമ്പക്കരയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗലാപുരം സ്വദേശി സിബി (38) ആണ് മരിച്ചത്. കോഴഞ്ചേരി-കോട്ടയം റൂട്ടിൽ ചമ്പക്കര ആശ്രമം പടിക്ക് സമീപമാണ് അപകടമുണ്ടായത്. എറണാകുളം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
വൈകുന്നേരം 3.45 ഓടെയാണ് അപകടമുണ്ടായത്. തോട്ടിലേക്ക് മറിഞ്ഞ കാറിന്റെ വാതിലുകൾ ലോക്കയതോടെ ഓടിക്കൂടിയ നാടുക്കാർ ചില്ല് തകർത്താണ് ആളുകളെ പുറത്തെത്തിച്ചത്.
തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാൽ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അരുവിക്കര പാണ്ടിയോട് മുത്തലത്ത് പുത്തൻ വീട്ടിൽ ബാദുഷയുടെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. മക്കളായ ഷംന (16), റംസാന (ഏഴ്) എന്നിവർക്ക് പരിക്കേറ്റു.
പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം. മകൾ റംസാനയെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നന്ദിയോട് ഭാഗത്ത് നിന്ന് എത്തിയ കാർ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റവരെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ഹസീനയുടെ ജീവൻ രക്ഷിക്കാനായില്ല. ആനാട് താഴേ പുനവക്കുന്ന് റോഡരികത്ത് വീട്ടിൽ വാടകയ്ക്കാണ് ഇവർ താമസിച്ചിരുന്നത്.
National
ബംഗളൂരു: കർണാടകയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 നാണ് അപകടമുണ്ടായത്.
കർക്കല ബജഗോലി ദേശീയ പാതയിൽ മിയാറിന് സമീപത്ത് വച്ചാണ് ബസും എംയുവി കാറും കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്ന നാല് പേരാണ് മരിച്ചത്. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
പരിക്കേറ്റ എട്ട് പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ധർമസ്ഥലയിലേയ്ക്ക് കാറിൽ സഞ്ചരിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കാറിൽ മുൻവശം പൂർണമായും തകർന്നു. ബസും ഭാഗീകമായി തകർന്നിട്ടുണ്ട്.
അപകട വിവരം അറിഞ്ഞതിനെ തുടർന്ന് കർക്കല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.
National
നോയിഡ: അമിത വേഗതയിലെത്തിയ ആഡംബര വാഹനം ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കൗമാരക്കാരി മരിച്ചു. കാർ യാത്രക്കാരിയായ ഫലക് അഹമ്മദ് (19) ആണ് മരിച്ചത്.
ആഡംബര വാഹനമായ ജാഗ്വാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. അൻഷ് (19), ആയുഷ് ഭാട്ടി (17), നീൽ പൻവാർ (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചിരുന്നത് ആരാണെന്ന് വ്യക്തമല്ല. ഫലക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്കു മാറ്റി.
Kerala
പേരൂർക്കട: റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും രണ്ടു കാറും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9.30 ഓടു കൂടിയായിരുന്നു അപകടം.
നാലു വാഹനങ്ങളും എം.സി റോഡിൽ നാലാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു. പൊടുന്നനെ കാൽനടയാത്രികൻ കുറുകെ ചാടിയതുകണ്ട് ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന ബിഎംഡബ്ല്യു കാർ ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ബിഎംഡബ്ല്യു കാറിനു പിന്നിൽ ടാറ്റ പഞ്ച് കാർ വന്നിടിക്കുകയായിരുന്നു. കാറുകൾ സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകെ വരികയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസ് ടാറ്റാ പഞ്ച് കാറിനു പിന്നിലിടിച്ചു. മൂന്നു വാഹനങ്ങളും തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗവും തകർന്നു.
മണ്ണന്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹന യാത്രികന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
കാസർഗോഡ്: പൊയ്നാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മംഗളൂരു സ്വദേശികളായ ആസിഫ്, ഷെഫീഖ് എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം സ്വദേശികളായ രണ്ട് പേർക്ക് പരുക്കേറ്റു.
തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. വയനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബിഎംഡബ്ല്യൂ കാർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. രണ്ടുപേർ തൽക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്ത് എത്തിച്ചത്.
Kerala
കണ്ണൂർ: മട്ടന്നൂരിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ വയോധികൻ മരിച്ചു. മൂന്നാം പീടിക സ്വദേശി അബൂബക്കർ (69) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി മൂന്നാം പീടിക അക്ഷയ കേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. കടയിൽ നിന്ന് വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങി പോവാൻ ഒരുങ്ങവെയാണ് പിറകെ നിന്നെത്തിയ കാർ അബൂബക്കറിനെ ഇടിച്ചു തെറിപ്പിച്ചത്.
മണക്കായി ഭാഗത്ത് നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന കാർ റോഡരികിലെ സിഗ്നൽ കുറ്റിയിൽ ഇടിച്ച ശേഷമാണ് സ്കൂട്ടിയുടെ പിറകിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ തകർന്നു .
മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
Kerala
കൊച്ചി: എറണാകുളത്ത് വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി. ഭവൻസ് സ്കൂളിന് സമീപം ആണ് അപകടമുണ്ടായത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്.
കരളിൽ രക്തസ്രാവം ഉണ്ടായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ ഇതുവരെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് സ്കൂളിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കാർ ഇടിച്ചുതെറിപ്പിച്ചത്.
കറുത്ത നിറത്തിലുള്ള കാർ ആണ്. ദൃശ്യത്തിൽ നമ്പർ വ്യക്തമല്ല. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറാകാതെ അജ്ഞാതൻ കാറോടിച്ച് പോവുകയായിരുന്നു. രക്ഷിതാക്കളും സ്കൂൾ അധികൃതരും പോലീസിനെ സമീപിച്ചതോടെ കേസ് എടുത്തു. കാർ കണ്ടെത്തുവാനുള്ള അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ദേശീയപാതയിൽ കല്ലമ്പലം കടമ്പാട്ട്കോണത്തുണ്ടായ സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ നാലുപേരുണ്ടായിരുന്നു.
നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായെന്ന് അധികൃതർ പറഞ്ഞു.
National
ബംഗുളൂരു: മോഡിഫൈ ചെയ്ത വാഹനവുമായി ബംഗുളൂരുവിലെത്തിയ മലയാളി വിദ്യാർഥിക്ക് 1,10,000 രൂപ പിഴ. ബംഗുളൂരുവിൽ എഞ്ചിനിയറിംഗ് പഠിക്കുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർഥിയാണ് 70,000 രൂപയ്ക്ക് വാങ്ങിയ കാർ മോഡിഫൈ ചെയ്തത്.
ഇതിനായി ലക്ഷങ്ങളാണ് പൊടിച്ചത്. സൈലൻസറിൽ നിന്നും അമിത ശബ്ദത്തോടൊപ്പം പുക കുഴലിൽ നിന്നും തീപ്പൊരി ചിതറുന്ന വിധത്തിലായിരുന്നു വാഹനത്തിൽ മാറ്റം വരുത്തിയത്.
വാഹനം ബംഗുളൂരുവിലെ നിരത്തിലൂടെ ചീറി പായുന്നതിന്റെ വീഡിയോകൾ ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വാഹനം അമിത വേഗതയിൽ അപകടമുണ്ടാകുന്നവിധം തിരക്കേറിയ നിരത്തിലൂടെ പായുന്നത് യാത്രക്കാർക്കും ഏറെ അലോസരമുണ്ടാക്കി. തുടർന്ന് ഇവർ വീഡിയോ പകർത്തി അധികൃതരെ പരാതി അറിയിക്കുകയായിരുന്നു.
തുടർന്ന് യെലഹങ്ക ആർടിഒയാണ് വാഹനം പിടികൂടി പിഴ ചുമത്തിയത്. ചോദ്യം ചെയ്യലിൽ പുതുവർഷം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാനാണ് താൻ വാഹനം കൊണ്ടുവന്നതെന്ന് വിദ്യാർഥി പറഞ്ഞു.
Kerala
മലപ്പുറം: എംവിഡിയുടെ വാഹന പരിശോധനയ്ക്കിടെ വിദ്യാർഥികൾ കാർ നിർത്താതെ പോയി. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനമാണ് ഉദ്യോഗസ്ഥൻ നിർത്താൻ ശ്രമിച്ചത്.
തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.
National
ന്യൂഡൽഹി: കസാഖിസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. നാലാം വർഷ എംബിബിഎസ് വിദ്യാർഥി മിലി മോഹനാണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ മറ്റ് രണ്ട് വിദ്യാർഥിനികൾക്കും പരിക്കേറ്റു. കസാഖിസ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
പരിക്കേറ്റ ആഷിക ഷീജ, മിനി സന്തോഷ്, ബി. ജസീന എന്നിവർ ചികിത്സയിലാണ്. മിലി മോഹന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്ന് എംബസി അധികൃതർ പറഞ്ഞു.
Kerala
കണ്ണൂർ: കൂത്തുപറമ്പിൽ വനംവകുപ്പിന്റെ വാഹനം കാറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. കാർ യാത്രക്കാരിയായ കതിരൂർ സ്വദേശി നിബയ്ക്കാണ്(29) പരിക്കേറ്റത്. ഇവരെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തലശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിന്റെ പിറകിൽ ഇടിച്ച് അപകടമുണ്ടാക്കി നിർത്താതെ പോയ വനംവകുപ്പിന്റെ വാഹനത്തെ നാട്ടുകാർ പിന്തുടർന്ന് പാറാലിൽ വച്ച് പിടികൂടുകയായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറളം ഫോറസ്റ്റ് ഓഫീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ഇരിട്ടി സ്വദേശി പി. രഘുനാഥനെ (54) ആണ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. വനംവകുപ്പിന്റെ വാഹനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല.
Kerala
കോട്ടയം: എംസി റോഡിൽ കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് നീണ്ടൂർ സ്വദേശികളായ ദമ്പതികളും, ഇവരുടെ സുഹൃത്തിന്റെ മകനും. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
നീണ്ടൂർ ഓണംതുരുത്ത് കുറുപ്പംപറമ്പിൽ ചിത്രകാരനായ കെ. കെ സുരേഷ് കുമാർ, ഭാര്യ അമ്പിളി ഇവരുടെ സുഹൃത്തിന്റെ മകൻ അർജിത്ത് എന്നിവരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചത്.
അർജിത്തിന്റെ മാതാപിതാക്കളായ കൊല്ലം സ്വദേശി പ്ലാത്താനം സൂരജ്, ഭാര്യ രാഖി, മരിച്ച സുരേഷിന്റെ മകൻ ഗോകുൽ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആലുവ തിരുവൈരാണിക്കുളം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയവരാണ് കാറിലുണ്ടായിരുന്നത്. കൂത്താട്ടുകുളത്തേക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസിലാണ് മാരുതി കാർ ഇടിച്ചത്.
മോനിപ്പള്ളി ഉദയഗിരി ലിറ്റിൽ ഫ്ളവർ സ്ക്കൂളിന് സമീപം ഇന്ന് രാവിലെ 11:30 യോടെയാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Kerala
കോട്ടയം: കുറവിലങ്ങാടിന് സമീപം മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു.
കോട്ടയം – കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.
Kerala
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കാർ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാൽ, പിക്കപ്പ് ഡ്രൈവർ വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടോടെയായിരുന്നു അപകടം.
പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത മുറിയനാലിൽ വച്ചാണ് അപകടം ഉണ്ടായത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Auto
ഇന്ത്യൻ എക്സ്യുവി വിപണിയിൽ തരംഗം സൃഷ്ടിച്ച എക്സ്യുവി 700ന് ശേഷം കൂടുതൽ കരുത്തും ആധുനിക സാങ്കേതികവിദ്യയുമായി മഹീന്ദ്രയുടെ പുതിയ വിസ്മയം എക്സ്യുവി 7 എക്സ്ഒ എത്തി. ആഡംബരവും പെർഫോമൻസും ഒത്തുചേരുന്ന പുത്തൻ യാത്രാനുഭവമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 13.66 ലക്ഷം രൂപ മുതൽ 24.92 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
കാഴ്ചയിൽ ആരെയും ആകർഷിക്കുന്ന മാറ്റങ്ങളാണ് എക്സ്യുവി 7 എക്സ്ഒയിൽ വരുത്തിയിരിക്കുന്നത്. മുൻവശത്തെ റീഡിസൈൻ ചെയ്ത ഗ്രില്ലും സി-ഷേപ്പ്ഡ് എൽഇഡി ഡിആർഎല്ലുകളും വാഹനത്തിന് കൂടുതൽ അഗ്രസീവ് ലുക്ക് നൽകുന്നു. പിന്നിലെ ഇൻഫിനിറ്റി എൽഇഡി ടെയിൽ ലാന്പുകൾ ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്നത് രാത്രികാലങ്ങളിൽ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. പുതിയ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ വാഹനത്തിന്റെ ഗാംഭീര്യം വർധിപ്പിക്കുന്നുണ്ട്.
സാങ്കേതികവിദ്യയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്. സെഗ്മെന്റിൽ ആദ്യമായി ട്രിപ്പിൾ സ്ക്രീൻ ഡാഷ്ബോർഡ് എക്സ്യുവി 7 എക്സ്ഒയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡ്രൈവർക്കും ഇൻഫോടെയ്ൻമെന്റിനും പുറമെ മുൻസീറ്റിലെ യാത്രക്കാരനും ഇപ്പോൾ സ്വന്തമായി 12.3 ഇഞ്ച് സ്ക്രീൻ ആസ്വദിക്കാനാവും. വോയ്സ് കമാൻഡുകൾക്കായി അലക്സയ്ക്കൊപ്പം ചാറ്റ്ജിപിടിക്കൂടി ഉൾപ്പെടുത്തിയത് വാഹനത്തെ കൂടുതൽ സ്മാർട്ടാക്കുന്നു.
16 സ്പീക്കറുകളോട് കൂടിയ ഹർമൻ കാർഡൻ സൗണ്ട് സിസ്റ്റം, കാറിനുള്ളിൽ കൂടുതൽ സ്ഥലവും വെളിച്ചവും തോന്നിക്കുന്ന രീതിയിലുള്ള പനോരമിക് സ്കൈറൂഫ്, വേനൽക്കാലത്ത് സീറ്റുകൾ തണുപ്പിക്കാനുള്ള വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവർക്കും പാസഞ്ചർക്കും വെവ്വേറെ താപനില ക്രമീകരിക്കാൻ ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്ട്രോൾ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.
സുരക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല എക്സ്യുവി 7 എക്സ്ഒ. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടിയ വാഹനത്തിൽ മുൻവശത്തും വശങ്ങളിലും കൂടാതെ ഡ്രൈവറുടെ മുട്ടിന് സംരക്ഷണം നൽകുന്ന നീ-എയർബാഗ് ഉൾപ്പെടെ ഏഴ് എയർബാഗുകളും ലെവൽ 2 അഡാസ് ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻപിലുള്ള വാഹനത്തിന്റെ വേഗമനുസരിച്ച് കാറിന്റെ വേഗം സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, അപകടസാധ്യത മുന്നിൽ കണ്ടാൽ വാഹനം തനിയെ ബ്രേക്ക് ആകുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, വാഹനം വരി തെറ്റിപ്പോകുന്നത് തടയുന്ന ലേൻ കീപ്പ് അസിസ്റ്റ്, നാല് വശങ്ങളും കൂടാതെ വാഹനത്തിന്റെ അടിഭാഗം പോലും സ്ക്രീനിൽ കാണാൻ സാധിക്കുന്ന 540 ഡിഗ്രി കാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ എക്സ്യുവി 7 എക്സ്ഒയിലുണ്ട്.
എക്സ്യുവി 700ൽ പരീക്ഷിച്ച് വിജയിച്ച ഏറ്റവും കരുത്തുറ്റ 2.0 ലിറ്റർ എം-സ്റ്റാലിയൻ പെട്രോൾ എൻജിന്റെയും 2.2 ലിറ്റർ എം-ഹോക്ക് ഡീസൽ എൻജിന്റെയും കരുത്തിലാണ് എക്സ്യുവി 7 എക്സ്ഒ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ചില ഡീസൽ പതിപ്പുകളിൽ ഓൾ വീൽ ഡ്രൈവ് സൗകര്യവും ലഭ്യമാണ്. 17 കിലോമീറ്റർ മൈലേജാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.
ടാറ്റ സഫാരി, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ കരുത്തരായ എതിരാളികളോടാണ് എക്സ്യുവി 7 എക്സ്ഒ വിപണിയിൽ ഏറ്റുമുട്ടുന്നത്.
Business
കൊച്ചി: ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ഏറ്റവും പുതിയ മോഡലായ ടാറ്റ സിയറ 12 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത കൈവരിച്ചതിന്റെ പേരില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
ഇന്‍ഡോറിലെ നാട്രാക്സില്‍ നടത്തിയ സര്‍ട്ടിഫൈഡ് റണ്ണില്‍ സിയറ 29.9 കിലോമീറ്റര്‍ പെര് ലിറ്റര്‍ എന്ന മികച്ച പ്രകടനം കാഴ്ചവച്ചു.
റിഫൈന്മെന്റ്, പ്രകടനം, ഡ്രൈവബിലിറ്റി എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉയര്‍ന്ന കാര്യക്ഷമത നല്‍കുന്നതിനായി രൂപകല്പന ചെയ്ത പുതിയ 1.5 ലിറ്റര്‍ ഹൈപ്പീരിയന് പെട്രോള്‍ എന്‍ജിനാണ് ഈ നേട്ടത്തിന്റെ അവകാശി.
ഇതിന്റെ നൂതന ജ്വലന സംവിധാനം, ടോര്ക്ക്റിച്ച് പെര്‍ഫോമന്‍സ് ബാന്‍ഡ്, ഫ്രിക്ഷന്‍ ഒപ്റ്റിമൈസ്ഡ് ആര്‍ക്കിടെക്ചര്‍ എന്നിവ സ്ഥിരമായ ഇന്ധന വിതരണവും സ്ഥിരമായ പ്രകടനവും ഉറപ്പാക്കുന്നു.
കൂടാതെ, നിര്‍ദിഷ്ട പരീക്ഷണ സാഹചര്യങ്ങളില്‍ ടാറ്റ സിയറ 222 കിലോമീറ്റര്‍ / മണിക്കൂര്‍ എന്ന ഏറ്റവും ഉയര്‍ന്ന വേഗം കൈവരിക്കുകയും 1.5 ലിറ്റര്‍ ഹൈപ്പീരിയന് എൻജിന്റെ പ്രകടനശേഷി ഒരു പാരലല്‍ റണ്ണില്‍ പ്രകടമാക്കുകയും ചെയ്തു.
Business
കൊച്ചി: പുതിയ കിയ സെല്‍റ്റോസ് കേരളത്തിൽ അവതരിപ്പിച്ച് കിയ ഇന്ത്യ. കൊച്ചിയിലെ ഫോറം മാളിൽ നടന്ന ചടങ്ങില്‍ കിയ ഇന്ത്യ സൗത്ത് റീജണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിപ്പിച്ചു.
ഇഞ്ചിയോൺ കിയ എംഡി നയീം ഷാഹുൽ, എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.
കിയയുടെ ആഗോളതലത്തിലുള്ള പ്രശസ്തമായ കെ3 പ്ലാറ്റ്ഫോമിലാണ് പുത്തൻ സെൽറ്റോസ് നിർമിച്ചിരിക്കുന്നത്. മിഡ്-എസ്യുവി സെഗ്മെന്റിൽ തന്നെ ഏറ്റവും നീളം കൂടിയ വാഹനമാണിത്. 4460 എംഎം നീളവും 1830 എംഎം വീതിയും 1635 എംഎം ഉയരവും 2690 എംഎം വീല്‍ബേസുമാണ് പുതിയ സെല്‍റ്റോസിന്റെ അളവുകള്‍.
പുതിയ ഡിജിറ്റൽ ടൈഗർ ഫെയ്സ്, ഐസ് ക്യൂബ് എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാമ്പുകൾ, സ്റ്റാർ മാപ്പ് ഡിആർഎൽ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. സ്പോർട്ടി 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾക്കൊപ്പം ഈ വിഭാഗത്തിൽ ആദ്യമായി ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകളും സെല്‍റ്റോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് പുതിയ കിയ സെൽറ്റോസിന്റെ എക്സ്-ഷോറൂം വില.
National
ബംഗുളൂരു: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഹോട്ടലിന്റെ മതിൽ ഇടിച്ചു തകർത്തു. ബംഗുളൂരുവിലെ ഇന്ദിരാനഗറിലാണ് സംഭവം.
സംഭവത്തിൽ ഡെറിക് ടോണി(42) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്ദിരാനഗറിൽ വച്ച് ഡെറിക്കിന് കാർ ഇടത്തേക്ക് തിരിക്കാൻ കഴിയാതെ ഡിവൈഡറിലിടിക്കുകയും തുടർന്ന് ഒരു ഇരുചക്ര വാഹനത്തിലിടിക്കുകയും ചെയ്തു. ശേഷം സമീപത്തുള്ള ഹോട്ടലിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ഈ സമയം ഹോട്ടലിന് മുന്നിൽ നിന്ന ഒരുകൂട്ടം ആളുകൾ ഞൊടിയിടയിൽ മാറിയതിനാൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
അപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹനത്തിലെ യാത്രക്കാരൻ ജാബിർ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
National
ന്യൂഡൽഹി: പഞ്ചാബിലെ ഹോഷിയാർപുരിൽ കാറും ബസും കൂട്ടിയിടിച്ചു. അപകടത്തിൽ നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്.
അമൃത്സറിലേയ്ക്ക് കാറിൽ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഹൊഷിയാർപുരിൽ നിന്ന് യാത്ര ആരംഭിച്ച ബസുമായാണ് കാർ കൂട്ടിയിടിച്ചത്.
കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് വച്ച് തന്നെയാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയില്‍ സെന്റ് ജോർജ് പള്ളിക്ക് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. കാർ പൂർണമായി കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി.
കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു
തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ശബരിമല തീർഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന് ശേഷമായിരുന്നു അപകടം
ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല.
District News
സുൽത്താൻ ബത്തേരി: ദേശീയപാതയിൽ കൊളഗപ്പാറയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ഛത്തീസ്ഗഡ് കദമാന്ദോന്ദി റായിഗ്രാഹ് സ്വദേശി വസന്തറാം(23) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു അപകടം. കുഴൽക്കിണർ ജോലിക്കാരനായ വസന്തറാം താമസസ്ഥലത്ത് നിന്ന് റോഡിലേക്കിറങ്ങിയതായിരുന്നുവെന്നാണ് വിവരം. ബത്തേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് ഇദ്ദേഹത്തെ ഇടിച്ചത്.
തലയ്ക്ക് പരിക്കേറ്റ യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീനങ്ങാടി എസ്ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബംഗളൂരൂവിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് വിമാനത്തിൽ നാട്ടിലെത്തിക്കും. ഇടിച്ചശേഷം നിർത്താതെ പോയ കാർ മീനങ്ങാടിയിൽ നിന്ന് കണ്ടെത്തി.
Kerala
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് വാഹനാപകടത്തിൽ പരിക്കേറ്റു. സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നിൽ കാറിടിച്ചാണ് രവീന്ദ്രന് ഗുരുതരമായി പരിക്കേറ്റത്.
തോളെല്ലിന് ഗുരുതരമായി പരിക്ക് പറ്റിയ രവീന്ദ്രനെ തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കും. തൃശൂരിലെ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രവീന്ദ്രനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.
അപകടം നടന്നയുടനെ രവീന്ദ്രനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രവീന്ദ്രൻ.
National
ന്യൂഡൽഹി: ഫരീദാബാദിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഫരീദാബാദി സ്വദേശിയായ സരൻഷ് (25) ആണ് മരിച്ചത്. ലക്ഷ്യ, രാഘവ്, തുഷാർ, യഥാർത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പുതുവത്സര ദിനത്തിലാണ് അപകടമുണ്ടായത്.
പുതുവത്സരം ആഘോഷിക്കാൻ വൃന്ദാവനിലേയ്ക്ക് പോയ സുഹൃത്തുകളാണ് അപകടത്തിൽപ്പെട്ടത്. നീലം ഫ്ലൈ ഓവറിന് സമീപത്ത് വച്ച് കാറിന്റെ ഒരു ടയർ പൊട്ടി. തുടർന്ന് നിയന്ത്രണം വിട്ട കാർ ആദ്യം ഗ്രില്ലിലും പിന്നെ ഡിവൈഡറിലും ഇടിച്ച് മറിയുകയായിരുന്നു.
കാർ ഓടിച്ചിരുന്ന സരൻഷ് പുറത്തേക്ക് തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാഘവ്, തുഷാർ, യാഥാർത്ത് എന്നിവർക്കും ഗുരുതരമായ പരിക്കേറ്റു. മുൻ സീറ്റിലിരുന്ന ലക്ഷ്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
District News
ഓമശേരി: ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു. ഓമശേരി കൽപൊലിച്ചാലിൽ കെജിഎം ഷോപ്പ് ഉടമ കെ.സി ഷാഫി (27) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 ന് ഓമശേരി മങ്ങാട് ടിവിഎസ് ഷോറൂമിന്റെ സമീപത്തായിരുന്നു അപകടം. ഉടൻ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: കെ.സി. ആലി ഹാജി.മാതാവ്: സൈനബ.സഹോദരങ്ങൾ: സിറാജ്,നിസാർ, സിനാൻ, സാക്കിറ, നസീറ.
District News
മട്ടന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഉളിയിൽ ആവിലാട് പുതിയ വീട്ടിൽ പി.വി. മീനാക്ഷിയാണ് (71) മരിച്ചത്.
ഇക്കഴിഞ്ഞ 15ന് വൈകുന്നേരം മട്ടന്നൂർ വിമാനത്താവള റോഡിൽ കല്ലേരിക്കരയിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ റോഡരികിലെ സംരക്ഷണ കുറ്റിയിൽ ഇടിച്ചായിരുന്നു അപകടം. അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ഇന്നലെ രാവിലെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ പി.വി. അനന്തൻ. മക്കൾ: സുമ, ബിജു, ഷാജി. മരുമക്കൾ: ഹരീന്ദ്രൻ (അഞ്ചരക്കണ്ടി), ബീന (മയ്യിൽ), രമ്യ (അഞ്ചരക്കണ്ടി).
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Kerala
കോട്ടയം: സീരിയൽ നടന്റെ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. എംസി റോഡിൽ ബുധനാഴ്ച രാത്രി 8.30ഓടെ ആയിരുന്നു സംഭവം. സീരിയൽ നടനായ സിദ്ധാർഥ് ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.
അപകടം കണ്ട് ചോദ്യം ചെയ്യാനെത്തിയ നാട്ടുകാരേയും പോലീസിനേയും സിദ്ധാർഥ് ആക്രമിച്ചതായും പരാതിയുണ്ട്. കോട്ടയം ഭാഗത്തുനിന്നെത്തിയ കാർ നിയന്ത്രണംവിട്ട് കാൽനട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ റോഡിൽ വീണയാളെ രക്ഷിക്കുന്നതിനിടെ സിദ്ധാർഥ് ഇവരെ കൈയേറ്റം ചെയ്തതായാണ് പരാതി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുമായും നടൻ വാക്കുതർക്കമുണ്ടായി. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നടനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി.
National
ബംഗളൂരു: കർണാടകയിലെ തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75), വിജയ് (70), സന്ധ്യ( 35) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും തലകീഴായി മറിയുകയും ആയിരുന്നു. പ്രസാദ്, വിജയ്, സന്ധ്യ എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
NRI
ബെര്‍ലിന്‍: ഹെസെൻ സംസ്ഥാനത്തെ ഗീസെൻ നഗരത്തിൽ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റി മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം.
അമിതവേഗതയിലെത്തിയ ഔഡി കാർ ട്രാഫിക് സിഗ്നലിൽ രണ്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം ആളുകൾ കാത്തുനിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ഗീസെനിൽ താമസിക്കുന്ന 32 വയസുകാരനായ അസർബൈജാനി പൗരനാണ് കാർ ഓടിച്ചിരുന്നത്. ട്രാഫിക് സിഗ്നലിൽ കാറുകളെ ഇടിച്ച ശേഷം ഇയാൾ വാഹനം നിർത്താതെ നടപ്പാതയിലൂടെ ഓടിച്ചുപോയി. ഇതിനിടെ രണ്ട് കാൽനടയാത്രക്കാരെ കൂടി ഇടിച്ചുതെറിപ്പിച്ചു.
ഒടുവിൽ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചാണ് വാഹനം നിന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരിൽ 64 വയസുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ 29 വയസുള്ള ഒരു യുവാവ് തടഞ്ഞുവയ്ക്കുകയും തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പ്രതിയുടെ അപ്പാർട്മെന്റിൽ പോലീസ് പരിശോധന നടത്തി.
അവിടെ നിന്നും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
NRI
മെൽബൺ: മലയാളിയെ ഓസ്ട്രേലിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പിറവം ഓണക്കൂർ പള്ളിപ്പടി മോളേൽ ചാണ്ടിയുടെയും മറിയാമ്മയുടെയും മകൻ സുനിലാണു (52) മരിച്ചത്.
മെൽബണിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്ന സുനിലിനെ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഇവിടത്തെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സുനിലിന്റെ ബന്ധുക്കൾ ഓസ്ട്രേലിയയിൽ ഉള്ളതിനാൽ സംസ്കാരം അവിടെ നടത്താനാണു സാധ്യതയെന്ന് ബന്ധുക്കൾ പറഞ്ഞു.
Kerala
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് നശിച്ചു. കോഴിക്കോട് തൊണ്ടയാട് ബൈപാസ് റോഡിന് സമീപത്താണ് അപകടം സംഭവിച്ചത്. റെയിഞ്ച് റോവർ കാർ ആണ് തീപിടിച്ച് നശിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പുക ഉയരുന്നത് കണ്ട് കാറിനുള്ളിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തി തീകെടുത്തി.
Kerala
പാലക്കാട്: കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂർ വേലിക്കാട് റോഡിലുണ്ടായ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കാറിൽ വന്നയാൾ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് പോലീസിനു വിവരം ലഭിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാർ മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
Kerala
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാത്രി മന്ത്രിയുടെ വാഹനം പാർക്ക് ചെയ്തിരുന്ന കല്ലിശേരി ടിബിയിലെ സിസിടിവി ദൃശ്യങ്ങൾ ചെങ്ങന്നൂർ പോലീസ് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ എംസി റോഡിലെ വാമനപുരത്ത് വെച്ചായിരുന്നു അപകടം. മന്ത്രി സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ ഓടിക്കൊണ്ടിരിക്കെ ഊരിത്തെറിക്കുകയായിരുന്നു. വൻ അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും പരിക്കുകളേൽക്കാതെ മന്ത്രി രക്ഷപ്പെട്ടു.
അപകടത്തിൽ അട്ടിമറി സാധ്യതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിച്ചത്. സാങ്കേതികമായ കാരണങ്ങളാലാണോ അപകടം എന്നതിലേക്ക് ഇപ്പോൾ അന്വേഷണം നീളുകയാണ്.
വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിലെ വീഴ്ചയാണോ എന്നും പരിശോധിക്കും.
Kerala
കാസർഗോഡ്: യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഉഡുപ്പി ഹോട്ടലിന് സമീപത്താണ് സംഭവം.
ആന്ധ്ര രജിസ്ട്രേഷൻ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നും AP40EU1277 നമ്പർ വാഹനത്തിലാണ് സംഘമെത്തിയതെന്നും ദൃസാക്ഷികൾ പറയുന്നു.
സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് ഉൾപ്പെടെ പ്രതികൾ കടക്കാനുള്ള സാധ്യത പരിഗണിച്ച് കർണാടക പോലീസുമായി സഹകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kerala
മലപ്പുറം: മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി. രജീഷിനെ ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിന് പിന്നാലെ രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ഇയാൾ സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് നിന്നത്. ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: കാറിൽ കടത്തിയ 45 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ. കിളിമാനൂർ തൊളിക്കുഴിയിലാണ് സംഭവം.
ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ വീട്ടിൽ നവാസ് (45), ചിറയിൻകീഴ് മുദാക്കൽ ഊരുപൊയ്ക പ്രമീളാലയത്തിൽ പ്രമോദ് (50) എന്നിവരാണ് പിടിയിലായത്. ചന്ദനം കടത്താൻ ഇവർ ഉപയോഗിച്ച ഓൾട്ടോ കാറും കസ്റ്റഡിയിലെടുത്തു.
ചാക്കിൽ ചെറിയ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു ചന്ദനത്തടി കണ്ടെത്തിയത്. ചന്ദനം പ്രമോദിന് വിറ്റ പെരിങ്ങാവ് സ്വദേശി നജാം, ഇടനിലക്കാരനായ കാഞ്ഞിരത്തുംമൂട് സ്വദേശി വിഷ്ണു എന്നിവർ ഒളിവിലാണ്.
നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
National
മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ കത്തിക്കരിഞ്ഞ കാറിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഔസ തണ്ടയിലെ താമസക്കാരനായ ഗണേഷ് ചവാനാണ് മരിച്ചത്.
ഗണേഷ് ചവാനെ അക്രമികൾ ചാക്കിനുള്ളിലാക്കി കാറിൽ പൂട്ടിയിട്ട് വാഹനത്തിന് തീയിടുകയായിരുന്നു. ഐസിഐസിഐ ബാങ്കിന്റെ റിക്കവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു ഗണേഷ് ചവാൻ.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറി. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗണേഷ് ചവാനെ കാണാതെപോയിരുന്നുവെന്നും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. തുടരന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
SUNDAY DEEPIKA
ആരാണ് നമ്മുടെ ജീവിതകഥ എഴുതുന്നത്? നമ്മൾതന്നെയോ അതോ ദൈവമോ? ദൈവവചനം പറയുന്നു: ""നിന്റെ ദൈവവും കർത്താവുമായ ഞാൻ നിന്റെ വലതുകരം പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്, ഭയപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കും'' (ഏശയ്യാ 41:13). ദൈവമാണ് നമ്മുടെ വലതുകരം പിടിച്ചിരിക്കുന്നതെങ്കിൽ നാം പോകുന്ന വഴി അവിടന്ന് തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നു വ്യക്തം. നാം അതിനു സഹകരിക്കണമെന്നു മാത്രം.
ഞാൻ എഴുതുന്ന ചിന്താവിഷയങ്ങളിൽ സാധാരണ എന്റെ വ്യക്തിപരമായ ജീവിതാനുഭവങ്ങൾ നേരിട്ടു വിവരിക്കാറില്ല. എന്നാൽ ഇത്തവണ ഒരനുഭവം പങ്കുവയ്ക്കുകയാണ്. അതിന് ഒരു കാരണം ഞാൻ പൗരോഹിത്യം സ്വീകരിച്ചിട്ട് ഈ ഡിസംബർ 17ന് അന്‍പതു വർഷം പൂർത്തിയാകുന്നു എന്നതാണ്. അതുപോലെ, ദീപികയിൽ തുടർച്ചയായി ഞാൻ ചിന്താവിഷയം എഴുതാൻ തുടങ്ങിയിട്ട് ഈ മാസം 40 വർഷം തികയുന്നു എന്നതും.
ഞാൻ വൈദികനാകാൻ ആഗ്രഹിച്ചത് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മിഷൻ പ്രവർത്തനം ചെയ്യാനായിരുന്നു. എന്നാൽ ദൈവം എന്നെ കൈപിടിച്ചു നടത്തിയത് പൗരോഹിത്യവും പത്രപ്രവർത്തനവും ഒരുമിച്ചു കൊണ്ടുപോകാൻ വേണ്ടിയും. അതിന്റെ സൂചന തുടക്കത്തിലേ ഉണ്ടായിരുന്നു. അന്നതു മനസിലായില്ലെങ്കിലും. എന്നാൽ ഇന്നു തിരിഞ്ഞുനോക്കുന്പോൾ എത്ര അദ്ഭുതകരമായാണ് ദൈവം എന്റെ വഴികൾ പ്ലാൻ ചെയ്തത് എന്നു മനസിലാകുന്നു.
1965 മേയ് മാസത്തിൽ എസ്എസ്എൽസി പരീക്ഷാഫലം അറിഞ്ഞദിവസം. അന്നാണ് ഞാൻ വൈദികനായി മിഷണറിയാകുവാൻ തീരുമാനിച്ച വിവരം എന്റെ അമ്മയെ അറിയിച്ചത്. ഞാൻ വൈദികനാകുന്നതിനോട് അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. എന്നാൽ അത് സിഎംഐ സമൂഹത്തിലായിരിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. അതിനു കാരണം എന്നെ ദൂരദേശത്തേക്ക് അയയ്ക്കുന്നതിനുള്ള അമ്മയുടെ വൈമനസ്യവും വൈദികരോടുള്ള സഭാംഗങ്ങളോടുള്ള പരിചയവുമായിരുന്നു.
അമ്മയുടെ ആഗ്രഹം മാനിച്ച് സിഎംഐ സമൂഹത്തിൽതന്നെ ചേരാമെന്നു ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് പരീക്ഷാഫലം അറിഞ്ഞതിന്റെ പിറ്റേദിവസം എന്റെ പിതാവ് എന്നെയുംകൂട്ടി കുര്യനാട് സിഎംഐ ആശ്രമത്തിലെത്തിയത്. ആശ്രമാധിപനായിരുന്ന മണ്ണനാൽ ക്ലെയോഫാസച്ചന് എന്റെ പിതാവിനെ പരിചയമുണ്ടായിരുന്നു. തന്മൂലം കാര്യങ്ങൾക്ക് വേഗം തീരുമാനമായി. പ്രൊവിൻഷ്യലച്ചനെ കാണാനായി കോട്ടയത്തേക്കു പോകണമെന്നും അതിനായി പിറ്റേദിവസം രാവിലെ കൊവേന്തയിലെത്തണമെന്നും അദ്ദേഹം അറിയിച്ചു.
പിറ്റേന്നു രാവിലെ കൊവേന്തയിലെത്തുന്പോൾ ദീപികയുടെ ബോർഡ് വച്ച ഒരു വെളുത്ത അംബാസഡർ കാർ ആശ്രമത്തിന്റെ പോർട്ടിക്കോയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കാറിലാണ് അക്കാലത്ത് കുര്യനാട് ആശ്രമത്തിലെ സെമിനാരി വിദ്യാർഥികളുടെ അസിസ്റ്റന്റ് റെക്ടറായിരുന്ന കുളത്തിനാൽ എയിഡനച്ചൻ എന്നെ പ്രൊവിൻഷ്യൽ ഹൗസിലേക്കു കൊണ്ടുപോയത്. പള്ളിവാതുക്കൽ ജയിംസച്ചനായിരുന്നു അന്നു കോട്ടയം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ. അദ്ദേഹം അന്നു സിഎംഐയിലെ വൈദിക വിദ്യാർഥിയായി എന്നെ സ്വീകരിച്ചു.
ദീപികയുടെ കാറിൽ സിഎംഐ സഭയിൽ ചേരാനെത്തിയത് ഒരു യാദൃച്ഛിക സംഭവമായിരുന്നോ? ഇന്നു പിന്തിരിഞ്ഞുനോക്കുന്പോൾ ദൈവം എന്നെക്കുറിച്ചെഴുതിയ കഥയുടെ ഒരു ഭാഗംതന്നെയായിരുന്നു ദീപികയുടെ കാറിലുള്ള ആ യാത്രയെന്ന് ഞാൻ മനസിലാക്കുന്നു. ആ കഥയുടെ ഭാഗമായിട്ടാണ് ഫിലോസഫി ബിരുദം പൂർത്തിയാക്കിയശേഷം പ്രായോഗിക പരിശീലനത്തിനായി ദീപികയുടെ കെട്ടിടത്തിൽതന്നെ പ്രവർത്തിച്ചിരുന്ന ദീപിക ബുക്ക് ഹൗസിൽ സേവനത്തിനെത്തിയതും പിന്നീട് വൈദികനായതിനുശേഷം ദീപികയിലെ സേവനത്തിന് ഒരുക്കമായി 1977ൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോയതും.
1981ൽ അമേരിക്കയിലെ പഠനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ ദീപികയുടെ എക്സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു നിയമനം. പിന്നീട് വിവിധ കാലഘട്ടങ്ങളിലായി മൂന്നുതവണ ചീഫ് എഡിറ്ററായി. മൂന്നാം തവണത്തെ നിയമനം മൂന്നുമാസമേ നീണ്ടുനിന്നുള്ളൂ. അതിനു കാരണം സിഎംഐ സഭയുടെ പ്രിയോർ ജനറാളായി 2008ൽ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു.
ഇതെല്ലാം ദൈവത്തിന്റെ അനന്തപരിപാലനയിൽ സംഭവിച്ച കാര്യങ്ങളാണ്. എന്നാൽ ഇതു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. എന്റെ പൗരോഹിത്യജീവിതം ദീപികയുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നത്. ഇതോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കഴിഞ്ഞ നാല്പതു വർഷമായി ആഴ്ചതോറും ദീപികയിൽ ഞാൻ ചിന്താവിഷയം എഴുതുന്നു എന്നതാണ്.
എക്സിക്യുട്ടീവ് എഡിറ്ററായി ദീപികയിൽ സേവനംചെയ്യുന്പോഴാണ് 1986ൽ ചിന്താവിഷയം എന്ന പംക്തി ഞാൻ ഏറ്റെടുക്കുന്നത്. ദീപികയിൽനിന്ന് എനിക്ക് മാറ്റങ്ങളുണ്ടായപ്പോഴും ബംഗളൂരു ക്രൈസ്റ്റ് കോളജിൽ പഠിപ്പിച്ചപ്പോഴും ഗവേഷണ പഠനത്തിനായി വീണ്ടും അമേരിക്കയിൽ പോയപ്പോഴും സിഎംഐ സമൂഹത്തിന്റെ പ്രിയോർ ജനറാൾ ആയിരുന്നപ്പോഴും ഈ പംക്തി തുടർന്നുകൊണ്ടേയിരുന്നു. ഇപ്പോൾ അമേരിക്കയിൽ അജപാലന സേവനം ചെയ്യുന്പോഴും ഇതു തുടരുന്നു.
ചെറുപ്പകാലത്ത് ഞാൻ രചിക്കാൻ ആഗ്രഹിച്ച എന്റെ കഥയുടെ ഭാഗമാണോ ഇതൊക്കെ? അല്ലേയല്ല. പ്രത്യുത എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി ദൈവം രചിച്ച കഥയുടെ ഭാഗമാണ്. സിഎംഐ സമൂഹത്തിൽ ചേരാനായി ദീപികയുടെ കാറിൽ എന്നെ കോട്ടയത്ത് എത്തിച്ചത് എന്റെ ഭാവിയെ സൂചിപ്പിക്കാനായിരുന്നുവെന്ന് ഇന്നു ഞാൻ മനസിലാക്കുന്നു.
പ്രസിദ്ധ എഴുത്തുകാരനായ കാർഡിനൽ ന്യൂമൻ പറയുന്നു: ""ദൈവം ചെയ്യുന്നതെന്തെന്ന് അവിടന്ന് നന്നായി അറിയുന്നു.'' എന്നാൽ നമ്മൾ എപ്പോഴും അറിയുന്നില്ല. എങ്കിലും നാം എപ്പോഴും തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. തുടക്കത്തിൽ മാത്രമല്ല ദൈവം നമ്മോടൊപ്പമുള്ളത്, അവിടന്ന് എപ്പോഴും നമ്മോടൊപ്പമുണ്ട് എന്ന യാഥാർഥ്യം. അതു നാം അവിടത്തെ കൈപിടിച്ചു നടക്കാൻവേണ്ടിയാണുതാനും. ഇതു നാം ഒരിക്കലും മറന്നുപോകരുത്.
പൗരോഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും ഇഴകൾ ചേർത്ത് ദൈവം എനിക്കായി രചിച്ച ജീവിതകഥയെ ഓർത്ത് ജൂബിലിയുടെ അവസരത്തിൽ ഞാൻ അവിടത്തേക്കു നന്ദിപറയുന്നു. അതുപോലെ 1981 മുതൽ ദീപികയുടെ പ്രിയപ്പെട്ട വായനക്കാരുമായി ആത്മബന്ധം പുലർത്താൻ സാധിക്കുന്നതിനെക്കുറിച്ചോർത്തും ദൈവത്തിനു നന്ദി.
ഇനി, ദീപികയുടെ കാർ 1965 മേയ് മാസത്തിൽ എനിക്കുവേണ്ടി കുര്യനാട് ആശ്രമത്തിൽ കാത്തുകിടക്കാൻ ഇടയായത് എങ്ങനെയെന്നുകൂടി കുറിക്കട്ടെ. അക്കാലത്ത് ദീപികയുടെ സ്വന്തം കാറുകളിലായിരുന്നു പല സ്ഥലങ്ങളിലും പത്രവിതരണം നടത്തിയിരുന്നത്. ക്ലെയോഫാസച്ചൻ ദീപികയിലേക്കു വിളിച്ചുപറഞ്ഞതനുസരിച്ച് ആലുവ ഭാഗത്തേക്കു പോയിരുന്ന കാറാണ് മടക്കയാത്രയിൽ കുര്യനാട് ആശ്രമത്തിലെത്തി എനിക്കായി കാത്തുകിടന്നത്. അതാകട്ടെ ദൈവം നമ്മെ ഓരോരുത്തരെക്കുറിച്ചും എഴുതുന്നതുപോലെ, എന്നെക്കുറിച്ചെഴുതിയ കഥയുടെ ഭാഗമായിട്ടായിരുന്നു താനും.
National
മുംബൈ: മഹാരാഷ്ട്രയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. നാസിക്കിലെ കൽവാൻ താലൂക്കിലെ സപ്തശ്രിംഗ് ഗർ ഘട്ടിൽ ഞായറാഴ്ചയാണ് സംഭവം.
മരിച്ച ആറ് പേരും നിഫാദ് താലൂക്കിലെ പിമ്പാൽഗാവ് ബസ്വന്തിൽ നിന്നുള്ളവരാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
കീർത്തി പട്ടേൽ (50), രസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ (60), വചൻ പട്ടേൽ (60), മണിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്. പോലീസ്, ജില്ലാ ദുരന്ത നിവാരണ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതെന്ന് റസിഡന്റ് ഡെപ്യൂട്ടി കളക്ടറും ജില്ലാ ദുരന്ത അതോറിറ്റി സിഇഒയുമായ രോഹിത്കുമാർ രജ്പുത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അപകടത്തിൽ ഖേദം പ്രകടിപ്പിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
നാസിക്കിലെ കൽവാൻ താലൂക്കിലുള്ള സപ്തസ്രിംഗ് ഗഡ് ഗട്ടിൽ വച്ചാണ് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞത്. നിഫാദ് താലൂക്കിൽ നിന്നുള്ള കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ ( 60), വച്ചൻ പട്ടേൽ (60), മനിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.
600 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: കൈപ്പട്ടൂരിനു സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്ക്.
കൈപ്പട്ടൂര്‍ പോലീസ് ഫിംഗര്‍ പ്രിന്റ് ഓഫീസിനു സമീപം ഇന്നുരാവിലെയാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ കൈപ്പട്ടൂര്‍ കാവുംകോട്ട് ജോര്‍ജിന്റെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കൊല്ലം അഞ്ചാലുംമൂട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഹേമന്ത്, യാത്രക്കാരായ സുനില്‍ (50), മണികണ്ഠന് (45), അര്ജുന് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനത്തില്‍ നിന്നു തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റവരെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.
Kerala
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തുടരുന്നു. രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.
കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും.
ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് മൊഴി എടുത്തിരുന്നു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്.
1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാൻ പണം അനുവദിച്ചത്.