x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു; മ​ക്ക​ൾ​ക്ക് പ​രി​ക്ക്


Published: January 26, 2026 10:02 AM IST | Updated: January 26, 2026 10:02 AM IST

തി​രു​വ​ന​ന്ത​പു​രം: കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. അ​രു​വി​ക്ക​ര പാ​ണ്ടി​യോ​ട് മു​ത്ത​ല​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ബാ​ദു​ഷ​യു​ടെ ഭാ​ര്യ ഹ​സീ​ന (40) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ ഷം​ന (16), റം​സാ​ന (ഏ​ഴ്) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ഴ​കു​റ്റി പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ ഞായറാഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു അ​പ​ക​ടം. മ​ക​ൾ റം​സാ​ന​യെ ഡോ​ക്ട​റെ കാ​ണി​ച്ച ശേ​ഷം സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ന​ന്ദി​യോ​ട് ഭാ​ഗ​ത്ത് നി​ന്ന് എ​ത്തി​യ കാ​ർ ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​ർ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ഹ​സീ​ന​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​നാ​ട് താ​ഴേ പു​ന​വ​ക്കു​ന്ന് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ൽ വാ​ട​ക​യ്ക്കാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

Tags : Scooter rider death car children injured

Recent News

Up