കൊച്ചി: ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ ഏറ്റവും പുതിയ മോഡലായ ടാറ്റ സിയറ 12 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത കൈവരിച്ചതിന്റെ പേരില്‍ ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
ഇന്‍ഡോറിലെ നാട്രാക്സില്‍ നടത്തിയ സര്‍ട്ടിഫൈഡ് റണ്ണില്‍ സിയറ 29.9 കിലോമീറ്റര്‍ പെര് ലിറ്റര്‍ എന്ന മികച്ച പ്രകടനം കാഴ്ചവച്ചു.
റിഫൈന്മെന്റ്, പ്രകടനം, ഡ്രൈവബിലിറ്റി എന്നിവയില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉയര്‍ന്ന കാര്യക്ഷമത നല്‍കുന്നതിനായി രൂപകല്പന ചെയ്ത പുതിയ 1.5 ലിറ്റര്‍ ഹൈപ്പീരിയന് പെട്രോള്‍ എന്‍ജിനാണ് ഈ നേട്ടത്തിന്റെ അവകാശി.
ഇതിന്റെ നൂതന ജ്വലന സംവിധാനം, ടോര്ക്ക്റിച്ച് പെര്‍ഫോമന്‍സ് ബാന്‍ഡ്, ഫ്രിക്ഷന്‍ ഒപ്റ്റിമൈസ്ഡ് ആര്‍ക്കിടെക്ചര്‍ എന്നിവ സ്ഥിരമായ ഇന്ധന വിതരണവും സ്ഥിരമായ പ്രകടനവും ഉറപ്പാക്കുന്നു.
കൂടാതെ, നിര്‍ദിഷ്ട പരീക്ഷണ സാഹചര്യങ്ങളില്‍ ടാറ്റ സിയറ 222 കിലോമീറ്റര്‍ / മണിക്കൂര്‍ എന്ന ഏറ്റവും ഉയര്‍ന്ന വേഗം കൈവരിക്കുകയും 1.5 ലിറ്റര്‍ ഹൈപ്പീരിയന് എൻജിന്റെ പ്രകടനശേഷി ഒരു പാരലല്‍ റണ്ണില്‍ പ്രകടമാക്കുകയും ചെയ്തു.
Tags : Tata Sierra Car India Book of Records place Tata Motors Passenger Vehicles