x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് ആ​റ് പേ​ർ മ​രി​ച്ചു


Published: December 8, 2025 02:38 AM IST | Updated: December 8, 2025 02:38 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നാ​സി​ക്കി​ലെ ക​ൽ​വാ​ൻ താ​ലൂ​ക്കി​ലു​ള്ള സ​പ്ത​സ്രിം​ഗ് ഗ​ഡ് ഗ​ട്ടി​ൽ വ​ച്ചാ​ണ് കാ​ർ കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞ​ത്. നി​ഫാ​ദ് താ​ലൂ​ക്കി​ൽ നി​ന്നു​ള്ള കീ​ർ​ത്തി പ​ട്ടേ​ൽ (50), റ​സീ​ല പ​ട്ടേ​ൽ (50), വി​ത്ത​ൽ പ​ട്ടേ​ൽ (65), ല​ത പ​ട്ടേ​ൽ ( 60), വ​ച്ച​ൻ പ​ട്ടേ​ൽ (60), മ​നി​ബെ​ൻ പ​ട്ടേ​ൽ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

600 അ​ടി താ​ഴ്ച​യി​ലേ​യ്ക്കാ​ണ് കാ​ർ മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : car falls gorge accident death nashik

Recent News

Up