x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​രീ​ദാ​ബാ​ദി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു; ഒ​രാ​ൾ മ​രി​ച്ചു, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്


Published: January 2, 2026 08:25 PM IST | Updated: January 2, 2026 08:25 PM IST

ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫ​രീ​ദാ​ബാ​ദി സ്വ​ദേ​ശി​യാ​യ സ​ര​ൻ​ഷ് (25) ആ​ണ് മ​രി​ച്ച​ത്. ല​ക്ഷ്യ, രാ​ഘ​വ്, തു​ഷാ​ർ, യ​ഥാ​ർ​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​തു​വ​ത്സ​ര ദി​ന​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പു​തു​വ​ത്സ​രം ആ​ഘോ​ഷി​ക്കാ​ൻ വൃ​ന്ദാ​വ​നി​ലേ​യ്ക്ക് പോ​യ സു​ഹൃ​ത്തു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നീ​ലം ഫ്ലൈ ​ഓ​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് കാ​റി​ന്‍റെ ഒ​രു ട​യ​ർ പൊ​ട്ടി. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം ഗ്രി​ല്ലി​ലും പി​ന്നെ ഡി​വൈ​ഡ​റി​ലും ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

കാ​ർ ഓ​ടി​ച്ചി​രു​ന്ന സ​ര​ൻ​ഷ് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​ഘ​വ്, തു​ഷാ​ർ, യാ​ഥാ​ർ​ത്ത് എ​ന്നി​വ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. മു​ൻ സീ​റ്റി​ലി​രു​ന്ന ല​ക്ഷ്യ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Tags : faridabad car overturned accident death injury

Recent News

Up