x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റി​നു തീ​പി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം


Published: December 18, 2025 05:16 PM IST | Updated: December 18, 2025 06:06 PM IST

പാ​ല​ക്കാ​ട്: കാ​റി​നു തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് റോ​ഡി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. ഈ ​കാ​റി​ൽ വ​ന്ന​യാ​ൾ സ​മീ​പ​ത്തു​ള്ള പ​മ്പി​ൽ നി​ന്ന് പെ​ട്രോ​ൾ വാ​ങ്ങി​യെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

നാ‌​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയ​ത്.

കാ​ർ മു​ണ്ടൂ​ർ വേ​ലി​ക്കാ​ട് സ്വ​ദേ​ശി​യു​ടേ​താ​ണെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി.

Tags : car fire death palakkad

Recent News

Up