x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു


Published: December 8, 2025 10:04 AM IST | Updated: December 8, 2025 10:04 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. നാ​സി​ക്കി​ലെ ക​ൽ​വാ​ൻ താ​ലൂ​ക്കി​ലെ സ​പ്ത​ശ്രിം​ഗ് ഗ​ർ ഘ​ട്ടി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

മ​രി​ച്ച ആ​റ് പേ​രും നി​ഫാ​ദ് താ​ലൂ​ക്കി​ലെ പി​മ്പാ​ൽ​ഗാ​വ് ബ​സ്വ​ന്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​ഴ് പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കീ​ർ​ത്തി പ​ട്ടേ​ൽ (50), ര​സീ​ല പ​ട്ടേ​ൽ (50), വി​ത്ത​ൽ പ​ട്ടേ​ൽ (65), ല​ത പ​ട്ടേ​ൽ (60), വ​ച​ൻ പ​ട്ടേ​ൽ (60), മ​ണി​ബെ​ൻ പ​ട്ടേ​ൽ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പോ​ലീ​സ്, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്ന് റ​സി​ഡ​ന്‍റ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത അ​തോ​റി​റ്റി സി​ഇ​ഒ​യു​മാ​യ രോ​ഹി​ത്കു​മാ​ർ ര​ജ്പു​ത് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും അ​പ​ക​ട​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

Tags : Maharashtra Nashik Gorge Car accident

Recent News

Up