x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ തു​ട​രു​ന്നു; ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും


Published: December 2, 2025 06:13 AM IST | Updated: December 2, 2025 06:13 AM IST

പാ​ല​ക്കാ​ട്: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ തു​ട​രു​ന്നു. രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സം​ഘ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. രാ​ഹു​ൽ പാ​ല​ക്കാ​ട് നി​ന്ന് മു​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ർ രാ​ഹു​ലി​ന് കൈ​മാ​റി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. പാ​ല​ക്കാ​ട് നി​ന്ന് പോ​കും മു​മ്പ് രാ​ഹു​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് മൊ​ഴി എ​ടു​ത്തി​രു​ന്നു.

Tags : sexual assault case rahul mamkootathil mla palakkad absconding red polo car

Recent News

Up