Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mla

എംഎല്‍എയോ എംപിയോ ആകാന്‍ വഴിയില്ല; വയനാട്ടില്‍ സിപിഎം, കോണ്‍ഗ്രസ് ജനറല്‍ വിഭാഗം നേതാക്കളില്‍ മനംമടുപ്പ്

ക​​​ല്‍പ്പ​​​റ്റ: വ​​​യ​​​നാ​​​ട്ടി​​​ല്‍ സി​​​പി​​​എ​​​മ്മി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ലു​​​മു​​​ള്ള ജ​​​ന​​​റ​​​ല്‍ വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളി​​​ല്‍ മ​​​നം മ​​​ടു​​​പ്പ്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലോ എ​​​ത്തി​​​പ്പെ​​​ടാ​​​ന്‍ "അ​​​വ​​​സ​​​രം’ ഇ​​​ല്ലാ​​​ത്ത​​​ത് ഇ​​​വ​​​രി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ പ്ര​​​വ​​​ര്‍ത്ത​​​നോ​​​ര്‍ജം കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണ്.

മൂ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളാ​​​ണ് ജി​​​ല്ല​​​യി​​​ല്‍. ഇ​​​തി​​​ല്‍ മാ​​​ന​​​ന്ത​​​വാ​​​ടി​​​യും ബ​​​ത്തേ​​​രി​​​യി​​​ലും പ​​​ട്ടി​​​ക​​​വ​​​ര്‍ഗ​​​ത്തി​​​ന് സം​​​വ​​​ര​​​ണം ചെ​​​യ്ത​​​താ​​​ണ്. ക​​​ല്‍പ്പ​​​റ്റ​​​യാ​​​ണ് ഏ​​​ക ജ​​​ന​​​റ​​​ല്‍ മ​​​ണ്ഡ​​​ലം. ജി​​​ല്ല​​​യി​​​ലെ നി​​​യ​​​മ​​​സ​​​ഭാ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും ഉ​​​ള്‍പ്പെ​​​ടു​​​ന്ന​​​താ​​​ണ് വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ലം. ജി​​​ല്ല​​​യി​​​ല്‍ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ര്‍ ഉ​​​ണ്ടാ​​​യി​​​ട്ടും വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ജ​​​ന​​​വി​​​ധി തേ​​​ടാ​​​ന്‍ പു​​​റം​​​നാ​​​ട്ടു​​​കാ​​​ര്‍ക്കാ​​​ണ് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​ത്. രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എം.​​​ഐ. ഷാ​​​ന​​​വാ​​​സി​​​നാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ ന​​​റു​​​ക്കു​​​വീ​​​ണ​​​ത്. പി​​​ന്നീ​​​ട് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ പാ​​​ര്‍ട്ടി ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളാ​​​യ രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക​​​ഗാ​​​ന്ധി​​​യും സീ​​​റ്റ് കൊ​​​ണ്ടു​​​പോ​​​യി.

ഇ​​​ട​​​തു മു​​​ന്ന​​​ണി സി​​​പി​​​ഐ​​​യ്ക്ക് ന​​​ല്‍കി​​​യ​​​താ​​​ണ് വ​​​യ​​​നാ​​​ട് പാ​​​ര്‍ല​​​മെ​​​ന്‍റ് സീ​​​റ്റ്. സി​​​പി​​​ഐ​​​യി​​​ലെ സ​​​ത്യ​​​ന്‍ മൊ​​​കേ​​​രി, പി.​​​പി. സു​​​നീ​​​ര്‍, ആ​​​നി രാ​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ പ​​​യ​​​റ്റി​​​ത്തോ​​​റ്റ​​​ത്. സി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ള്‍ക്ക് വോ​​​ട്ടു​​​റ​​​പ്പി​​​ക്കു​​​ന്ന ജോ​​​ലി​​​യാ​​​ണ് വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കു ചെ​​​യ്യാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ മ​​​ത്സ​​​രി​​​ക്കാ​​​ന്‍ അ​​​വ​​​സ​​​രം സ​​​മീ​​​പ​​​കാ​​​ല​​​ത്തൊ​​​ന്നും ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്കി​​​ല്ല.

ക​​​ല്‍പ്പ​​​റ്റ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടാ​​​ന്‍ യോ​​​ഗ​​​മി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യി​​​ലാ​​​ണ് ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എം, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍. ക​​​ല്‍പ്പ​​​റ്റ​​​യി​​​ല്‍ ജി​​​ല്ല​​​യി​​​ലെ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ ടി​​​ക്ക​​​റ്റ് കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടു​​​നി​​​ന്ന് ടി. ​​​സി​​​ദ്ദി​​​ഖ് സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി എ​​​ത്തി​​​യ​​​ത്. വ​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും അ​​​ദ്ദേ​​​ഹം ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍ഥി.

കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​ര്‍ക്ക് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​രി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലോ ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലോ എ​​​ത്താ​​​നും വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്നി​​​ല്ല. എ​​​ന്നാ​​​ല്‍ മു​​​സ്‌​​​ലിം​​​ലീ​​​ഗ് ജി​​​ല്ല​​​യി​​​ലെ നേ​​​താ​​​ക്ക​​​ളെ ഇ​​​ത​​​ര ജി​​​ല്ല​​​ക​​​ളി​​​ലെ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ മ​​​ത്സ​​​ര​​​പ്പി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള സി. ​​​മ​​​മ്മൂ​​​ട്ടി​​​യെ കൊ​​​ടു​​​വ​​​ള്ളി​​​യി​​​ല്‍നി​​​ന്നും തി​​​രൂ​​​രി​​​ല്‍നി​​​ന്നും ലീ​​​ഗ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ​​​ത്തി​​​ച്ചു.

കെ.​​​എം. ഷാ​​​ജി​​​ക്ക് ഇ​​​ര​​​വി​​​പു​​​ര​​​ത്തും പി​​​ന്നീ​​​ട് അ​​​ഴീ​​​ക്കോ​​​ടി​​​ലും സീ​​​റ്റ് ന​​​ല്‍കി. ഇ​​​ര​​​വി​​​പു​​​ര​​​ത്ത് വീ​​​ണ ഷാ​​​ജി അ​​​ഴി​​​ക്കോ​​​ടി​​​ല്‍ ജ​​​യി​​​ച്ചു​​​ക​​​യ​​​റി. രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലും ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം നേ​​​താ​​​ക്ക​​​ള്‍ക്ക് പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.

Kerala

ചു​വ​പ്പ് വി​ട്ട് കാ​വി​യി​ലേ​യ്ക്ക്; എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ള​ത്തെ സി​പി​എം മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ഇ​ന്ന് ബി​ജെ​പി​യി​ൽ ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വം സ്വീ​ക​രി​ക്കും.

2006, 2011, 2016 എ​ന്നീ കാ​ല​യ​ള​വി​ൽ സി​പി​എ​മ്മി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്നു എ​സ്. രാ​ജേ​ന്ദ്ര​ൻ. ഈ ​മാ​സം ആ​ദ്യം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി രാ​ജേ​ന്ദ്ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഒ​രു​മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ന്നാ​ണ് അ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​മാ​യി എ​സ് രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ൽ ചേ​രും എ​ന്ന് പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നും ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തി​ന് മ​റ്റു പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളും വ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ച​ത്.

Kerala

രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി; വി​ധി ശ​നി​യാ​ഴ്ച

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​യി​രു​ന്നു വാ​ദം. പ്രോ​സി​ക്യൂ​ഷ​നാ​ണ് അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ൽ വാ​ദം കേ​ള്‍​ക്ക​ണം എ​ന്ന ആ​വ​ശ്യം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ ധ​രി​പ്പി​ച്ച​ത്.

ജാ​മ്യാ​പേ​ക്ഷ​യി​ല്‍ കോ​ട​തി ശ​നി​യാ​ഴ്ച വി​ധി പ​റ​യും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് വേ​ണ്ടി അ​ഡ്വ. ശാ​സ്ത​മം​ഗ​ലം അ​ജി​ത്താ​ണ് ഹാ​ജ​രാ​യ​ത്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​നം പ​റ​യു​ക.

ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ രാ​ഹു​ലി​നെ പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന തി​രു​വ​ല്ല​യി​ലെ ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ൽ അ​ട​ക്കം രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം സ്റ്റേ​റ്റ് ക്രൈം ​ബ്രാ​ഞ്ച്, കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തും.

ഇ​തി​നി​ടെ, പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ള്‍ എ​ന്ന് ആ​വ​കാ​ശ​പ്പെ​ട്ട്, രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ന്‍ ചി​ല സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടു. 2024 ൽ ​ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ട​താ​യി ആ​രോ​പി​ക്കു​ന്ന യു​വ​തി, മൂ​ന്ന് മാ​സം മു​മ്പ് എം​എ​ല്‍​എ​യെ സ്വ​കാ​ര്യ​മാ​യി കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു എ​ന്നാ​ണ് ഫെ​നി പ​റ​യു​ന്ന​ത്.

യു​വ​തി​ക്കെ​തി​രാ​യ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് ഫെ​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സി​ന്‍റെ ന​ട​പ​ടി. യു​വ​തി​യു​ടെ ചാ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ളി​പ്പെ​ടു​ത്തി​യാ​ണ് ഫെ​നി നൈ​നാ​ൽ അ​ധി​ക്ഷേ​പ പോ​സ്റ്റി​ട്ട​ത്.

 

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് പ്ര​സ​ക്തി​യി​ല്ല; അ​വ​രി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് ജ​യി​ക്കും: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​വ​രി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​രു​തെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

"രാ​ഷ്ട്രീ​യ​മാ​യി ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ആ​രാ​ണ് ഇ​വ​രെ ക്ഷ​ണി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ല്ല​ത​ല്ലെ​ന്ന് ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി പ​റ​ഞ്ഞു. ഇ​ന്ന് കേ​ര​ള​ത്തി​ല്‍ ഈ ​ക​ക്ഷി​ക​ളൊ​ന്നും ഇ​ല്ലാ​തെ​യ​ല്ലേ ഇ​ത്ര വ​ലി​യ വി​ജ​യ​മു​ണ്ടാ​യ​ത്. പാ​ര്‍​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​രി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം യു​ഡി​എ​ഫ് ക​ര​സ്ഥ​മാ​ക്കി.'-​മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

"അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നാ​ണ് കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നി​ശ്ച​യ​മാ​യും ഈ ​ക​ക്ഷി​ക​ളി​ല്ലാ​തെ ത​ന്നെ വ​രും. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​ക​ളെ​ല്ലാം യു​ഡി​എ​ഫ് തൂ​ത്തു​വാ​രി. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ നേ​ടി.'-​മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

എൽഡിഎഫിൽ ഉ​റ​ച്ചു​നി​ൽ​ക്കും; മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യ്ക്കും പ്ര​സ​ക്തി​യി​ല്ല: പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എൽഡിഎഫിൽ ത​ന്നെ തു​ട​രു​മെ​ന്ന് റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ. മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യ്ക്കും പ്ര​സ​ക്തി ഇ​ല്ലെ​ന്നെ​ന്നും പ്ര​മോ​ദ് വ്യ​ക്ത​മാ​ക്കി.

ജോ​സ് കെ ​മാ​ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട​തു​പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന കൃ​ത്യ​മാ​യ നി​ല​പാ​ട് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ത് ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി​യു​ടേ​യും നി​ല​പാ​ട്. അ​തി​ന​പ്പു​റ​ത്തേ​ക്കു​ള്ള ഒ​രു ച​ര്‍​ച്ച​ക്കും പ്ര​സ​ക്തി​യി​ല്ലെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

പു​റ​മേ മ​റ്റു വാ​ദ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ങ്കി​ലും അ​ണി​യ​റ​യി​ൽ മു​ന്ന​ണി മാ​റ്റ​ത്തി​നാ​യി സ​ജീ​വ​മാ​യ നീ​ക്ക​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ന​ട​ത്തി വ​രു​ന്ന​ത്. റോ​ഷി​യു​മാ​യി സി​പി​എം ആ​ശ​യ വി​നി​മ​യം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ജോ​സ് കെ ​മാ​ണി പോ​കി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സി​പി​എം.

എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ കാ​ലം മു​ത​ൽ ചോ​ദി​ക്കു​ന്ന​ത് എ​ല്ലാം ന​ൽ​കി​യാ​ണ് മു​ന്ന​ണി ജോ​സി​നെ ഒ​പ്പം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പു​ള്ള കാ​ര​ണ​മി​ല്ലാ​തെ മു​ന്ന​ണി മാ​റ്റം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി എ​ന്ന പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കും. ഇ​ത് ജോ​സ് കെ. ​മാ​ണി​ക്ക് മു​ന്നി​ലെ പ്ര​തി​സ​ന്ധി​യാ​ണ്.

കൂ​ടാ​തെ, മു​ന്ന​ണി വി​ട്ടാ​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ​യും ഒ​പ്പം ഉ​ണ്ടാ​കി​ല്ല. ധാ​ർ​മി​ക​ത​യ്ക്ക് വി​രു​ദ്ധ​മാ​യ​ത് ഒ​ന്നും ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റോ​ഷി അ​ഗ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

 

Kerala

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ ജ​യി​ലി​ൽ തു​ട​രും; ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്നും ജ​യി​ലി​ൽ തു​ട​രും. പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി രാ​ഹു​ലി​നെ ചൊ​വ്വാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

പ​ല​യി​ട​ത്തും രാ​ഹു​ലു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം ശേ​ഖ​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

Kerala

രാഹുലിനെതിരേയുള്ള പീഡനക്കേസും അറസ്റ്റും നടപടിക്രമം പാലിക്കാതെയെന്ന് നിയമവിദഗ്ധർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ കേ​സും അ​റ​സ്റ്റും പോ​ലീ​സ് ന​ട​പ്പാ​ക്കി​യ​ത് നി​യ​മ​വി​രു​ദ്ധ​മാ​യെ​ന്നു നി​യ​മ​വൃ​ത്ത​ങ്ങ​ൾ. രാ​ഹു​ലി​നെ​തി​രെ വി​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ് ) യി​ലെ 173 (3) വ​കു​പ്പി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​രും പ​റ​യു​ന്ന​ത്.

തി​ര​ക്കി​ട്ട് അ​റ​സ്റ്റ്

ഇ-​മെ​യി​ലി​ൽ ല​ഭി​ക്കു​ന്ന ബ​ലാ​ൽ​സം​ഗ പ​രാ​തി​യി​ൽ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രാ​തി​ക്കാ​രി​യെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി മൊ​ഴി വാ​ങ്ങി ഒ​പ്പി​ട്ട ശേ​ഷ​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ബി​എ​ൻ​എ​സ് 173 (3) വ​കു​പ്പി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്‌​ത എ​ഫ്ഐ​ആ​ർ ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ച​ല്ലെ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ഡോ. ​ക്ലാ​ര​ൻ​സ് മി​രാ​ന്‍റെ അ​ഭി​പ്രാ​യം.

അ​തി​നാ​ൽ രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും റി​മാ​ൻ​ഡും നി​യ​മ​വി​രു​ദ്ധ​മാ​ണ്. പ്ര​തി ജാ​മ്യ​ത്തി​നാ​യി മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ വി​ഷ​യം കോ​ട​തി പ​രി​ശോ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ സാ​ധ്യ​ത

രാ​ഹു​ലി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്റ്റ​ർ ചെ​യ്ത മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ പോ​ലീ​സ് ശ​രി​യാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​രി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ നേ​രി​ട്ടു​ള്ള മൊ​ഴി വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പാ​ടു​ള്ളു​വെ​ന്നാ​ണ് ക്രി​മി​ന​ൽ നി​യ​മം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൂ​ടാ​തെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി പോ​ലീ​സി​നു പു​റ​മെ വ​നി​താ ജ​ഡ്ജി രേ​ഖ​പ്പെ​ടു​ത്ത​ണം. പ്ര​തി​ക്കെ​തി​രെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷ​മേ അ​റ​സ്റ്റ് ചെ​യ്യാ​വൂ എ​ന്നാ​ണ് നി​യ​മ​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും സേ​ന​യി​ൽ​നി​ന്നു വി​ര​മി​ച്ച മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദോ​ഗ​സ്ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ല​വി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് ന​ട​പ​ടി കേ​സ് ദു​ർ​ബ​ല​മാ​കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​യു​ള്ളു​വെ​ന്നു മു​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ടി.​പി. സെ​ൻ​കു​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​മ​ർ​ശി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നു മു​ന്പേ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​യും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചി​രു​ന്നു.

Kerala

കു​മ്പ​ള​യി​ൽ ടോ​ൾ പി​രി​വി​നെ​തി​രെ പ്ര​തി​ഷേ​ധം; എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള ആ​രി​ക്കാ​ടി​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം. തു​ട​ർ​ന്ന് മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ.​കെ.​എം. അ​ഷ്റ​ഫ് ‌ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. റോ​ഡി​ൽ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് നി​ര​വ​ധി ആ​ളു​ക​ളെ അ​റ​സ​റ്റ് ചെ​യ്തു നീ​ക്കി​യ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ പി​രി​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. അ​ന്യാ​യ​മാ​യാ​ണ് ടോ​ൾ പി​രി​ക്കു​ന്ന​തെ​ന്ന് എ.​കെ.​എം. അ​ഷ്റ​ഫ് ആ​രോ​പി​ച്ചു. കേ​സ് കോ​ട​തി​യി​ൽ ന​നി​ൽ​ക്കു​ക​യാ​ണ്. നി​ര​ന്ത​ര സ​മ​ര​ത്തി​ലൂ​ടെ ടോ​ൾ ഗെ​യ​റ്റ് പൂ​ട്ടി​ക്കും. അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യാ​ലും വൈ​കു​ന്നേ​രം വീ​ണ്ടും സ​മ​രം ന​ട​ത്തു​മെ​ന്നും അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ദേ​ശീ​യ​പാ​ത ത​ല​പ്പാ​ടി– ചെ​ർ​ക്ക​ള റീ​ച്ചി​ലെ ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യി​ൽ തി​ങ്ക​ൾ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കു​ന്ന​തി​ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി സ്വ​കാ​ര്യ ക​രാ​ർ ക​മ്പ​നി​യാ​യ സ്കൈ​ലാ​ർ​ക് ഇ​ൻ​ഫ്രാ സ്ഥാ​പ​ന​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ദേ​ശീ​യ​പാ​ത ച​ട്ട​പ്ര​കാ​രം അ​ടു​ത്ത​ടു​ത്ത ര​ണ്ട് ടോ​ളു​ക​ൾ​ക്കി​ട​യി​ൽ 60 കി​ലോ​മീ​റ്റ​ർ ദൂ​രം എ​ന്ന നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന നി​ല​യി​ലാ​ണ് ഈ ​ടോ​ൾ പ്ലാ​സ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ സ​മ​രം ആ​രം​ഭി​ച്ച​ത്. ആ​രി​ക്കാ​ടി ടോ​ൾ പ്ലാ​സ​യും നി​ല​വി​ലു​ള്ള ത​ല​പ്പാ​ടി ടോ​ൾ പ്ലാ​സ​യും ത​മ്മി​ൽ അ​ക​ലം 22 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. 22 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ക്കു​മ്പോ​ഴേ​ക്കും യാ​ത്ര​ക്കാ​ർ ര​ണ്ട് ത​വ​ണ ടോ​ൾ ന​ൽ​കേ​ണ്ടി വ​രും.

ടോ​ൾ പി​രി​വ് ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഓ​ഗ​സ്റ്റി​ൽ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി വ​രു​ന്ന​ത് വ​രെ ടോ‍​ൾ പി​രി​വ് ന​ട​ത്തി​ല്ലെ​ന്ന് ക​ള​ക്ട​റും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി അ​ധി​കൃ​ത​രും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

കേ​സ് പ​ല​പ്പോ​ഴാ​യി നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ മൂ​ന്ന് ത​വ​ണ ടോ​ൾ പി​രി​വ് ന​ട​ത്താ​നു​ള്ള ശ്ര​മം നാ​ട്ടു​കാ‍​രും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ത​ട​ഞ്ഞു. ടോ​ൾ പ്ലാ​സ​യ്ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു യാ​ത്ര സൗ​ജ​ന്യ​മാ​ക്കും എ​ന്നു നേ​ര​ത്തെ ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ക​ട​ലും പു​ഴ​യും ആ​ണ് ഇ​ത്ര ചു​റ്റ​ള​വി​ൽ പെ​ടു​ക​യെ​ന്ന​തി​നാ​ൽ അ​ത് ഒ​രു ത​ര​ത്തി​ലും ഈ ​പ്ര​ദേ​ശ​ത്തെ യാ​ത്ര​ക്കാ​ർ​ക്കു ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​ണ് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഒ​രു പോ​ക്സോ കേ​സ് കൂ​ടി വ​രു​മോ? സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​നു​കൂ​ലി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ രം​ഗ​ത്ത്. മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ പ്ര​തി​ക​ര​ണം. രാ​ഹു​ൽ കു​റ്റ​ക്കാ​ര​നാ​ണ് എ​ന്ന് തെ​ളി​ഞ്ഞാ​ൽ ആ​രും സ​പ്പോ​ർ​ട്ട് ചെ​യ്യി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി ആ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

"ര​ണ്ടാ​മ​ത്തെ പ​രാ​തി​യി​ൽ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ആ​ദ്യ​ത്തെ പ​രാ​തി നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് പ​റ​ഞ്ഞു. ര​ണ്ട് പ​രാ​തി​യി​ലും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ക്കി സാ​മ്പ​ത്തി​ക ചൂ​ഷ​ണം കൂ​ടി ചേ​ർ​ത്ത് പു​തി​യൊ​രു പ​രാ​തി​യാ​ക്കി.'-​രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

"പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണെ​ങ്കി​ൽ എ​ല്ലാ സം​സ്ഥാ​ന​ത്തും അ​ത് സാ​ധ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഒ​രു പോ​ക്സോ കൂ​ടി വ​രു​മെ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ട്’.- രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി ആ​രാ​ണെ​ന്ന് പു​റ​ത്ത് പ​റ​യാ​ൻ പ​റ്റി​ല്ല. ഭ്രൂ​ണ​ത്തി​ന്‍റെ തെ​ളി​വ് ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു. ശ​രി​യാ​ണോ എ​ന്ന് അ​റി​യി​ല്ല. രാ​ഹു​ലി​നെ കു​ടു​ക്കി​യ​താ​ണോ എ​ന്ന് അ​റി​യി​ല്ലെ​ന്നും നാ​ളെ മ​റ്റ് പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഇ​ത്ത​രം പ​രാ​തി വ​രാ​മെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ വാ​ദം.

Kerala

രാ​ഹു​ലി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​ര്‍​ണാ​വ​സ്ഥ: എം.​വി. ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​ര്‍​ണ​മാ​യ അ​വ​സ്ഥ​യാ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

"രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​ന്നും ഇ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​പൂ​ര്‍​ണ​മാ​യ പി​ന്തു​ണ​യി​ലാ​ണ്. കേ​സി​ല്‍ ജാ​മ്യം​കി​ട്ടി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് രാ​ഹു​ല്‍ വീ​ണ്ടു​മി​റ​ങ്ങും, അ​തി​നൊ​ന്നും യാ​തൊ​രു ഉ​ളു​പ്പു​മി​ല്ല.'-​ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​കാ​നു​ള്ള യോ​ഗ്യ​ത​യെ​ന്തെ​ന്ന് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​കു​ന്ന​താ​ണ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​രു​ന്ന​ത് എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​രി​ഹ​സി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും എം​എ​ല്‍​എ​യു​മൊ​ക്കെ​യാ​കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട യോ​ഗ്യ​ത ഇ​തൊ​ക്കൊ​യാ​ണെ​ന്ന് ജ​നം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള മൂ​ന്നാ​മ​ത്തെ വെ​ളി​പ്പെ​ടു​ത്ത​ല്‍ ഗൗ​ര​വ​ത​ര​മാ​ണ്. ഗ​ര്‍​ഭഛി​ദ്രം , ക്രൂ​ര പീ​ഡ​നം, മ​ര്‍​ദ​നം എ​ന്നി​വ പ​രാ​തി​യി​ലു​ണ്ട്. ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യി​ട്ടും ഭ്രൂ​ണം ന​ശി​പ്പി​ക്കാ​തെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്.

ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​കും. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ ജീ​ര്‍​ണ​മു​ഖ​ത്തി​ന്‍റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​യാ​ണ് ഓ​രോ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും കാ​ണേ​ണ്ട​ത്. കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പു​റ​ത്തു വ​രാ​നു​ണ്ടെ​ന്നും എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു.

ഓ​രോ കു​റ്റ​കൃ​ത്യ​വും ന​ട​ത്തു​മ്പോ​ള്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ അം​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​സി​ഡ​ന്‍റും എം​എ​ല്‍​എ​യു​മൊ​ക്കെ​യാ​യി​രു​ന്നു. രാ​ഹു​ലി​നെ പു​റ​ത്താ​ക്കാ​ന്‍ എ​പ്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് ത​യാ​റാ​യ​തെ​ന്ന് ജ​നം ഓ​ര്‍​ക്ക​ണം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ഴി​ക്കു​ള്ളി​ൽ; ജ​യി​ലി​ൽ 26/2026 ന​മ്പ​ർ ത​ട​വു​പു​ള്ളി

ആ​ല​പ്പു​ഴ: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ല​ട​ച്ചു. 26/2026 ന​മ്പ​ർ ത​ട​വു​പു​ള്ളി​യാ​യാ​ണ് രാ​ഹു​ലി​നെ ജ​യി​ലി​ല​ട​ച്ച​ത്.

മൂ​ന്നാം ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് രാ​ഹു​ലി​നെ അ​റ​സ്റ്റി​ലാ​യ​തും പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്ത​തും. ജ​യി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് മു​ന്നേ രാ​ഹു​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള തെ​ളി​വു​ക​ൾ ത​ന്‍റെ പ​ക്ക​ലു​മു​ണ്ടെ​ന്നാ​ണ് രാ​ഹു​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞ​ത്. വൈ​കാ​തെ ത​ന്നെ പു​റ​ത്തി​റ​ങ്ങു​മെ​ന്നും സ്വ​ത​ന്ത്ര​നാ​യി നി​ന്നാ​ലും ജ​യി​ക്കു​മെ​ന്നും ജ​യി​ലി​ലാ​കും മു​ന്നേ രാ​ഹു​ൽ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച അ​ർ​ധ രാ​ത്രി പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ലി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച ശേ​ഷ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. എ​ആ​ർ ക്യാ​മ്പി​ൽ ഹാ​ജ​രാ​ക്കി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.

രാ​ഹു​ൽ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി ത​ള്ളി​യാ​യി​രു​ന്നു റി​മാ​ൻ‍​ഡ്. തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ജാ​മ്യ​ഹ​ർ​ജി ന​ൽ​കാ​നാ​ണ് നീ​ക്കം.

Kerala

എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് സ്പീ​ക്ക​ർ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​യോ​ഗ്യ​നാ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്നും അ​യോ​ഗ്യ​നാ​ക്കി​യേ​ക്കു​മെ​ന്ന് സൂ​ച​ന.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വി​ഷ​യം എ​ത്തി​ക്സ് ആ​ന്‍റ് പ്രി​വി​ല്ലേ​ജ​സ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​യോ​ഗ്യ​ത ന​ട​പ​ടി​ക്ക് നി​യ​മോ​പ​ദേ​ശം തേ​ടും. തു​ട​ർ​ച്ച​യാ​യി പ​രാ​തി​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എ​ത്തി​ച്ച പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കൂ​കി വി​ളി​ക​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഡി​വൈ​എ​ഫ്ഐ, യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണ് സ്ഥ​ല​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

രാ​ഹു​ലി​ന്‍റെ രാ​ജി കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട​ണം, മു​കേ​ഷി​നെ​തി​രേ സ​മാ​ന പ​രാ​തി​യ​ല്ല: എ​ൽ​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ രാ​ജി കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ലി​ന് കോ​ൺ​ഗ്ര​സ് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രു​ന്ന​തി​ലും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണം. കോ​ൺ​ഗ്ര​സി​ന്‍റെ വി​കൃ​ത മു​ഖ​മാ​ണ് പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​ത്.

പൊ​തു​സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കേ​ണ്ടി​യി​രു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ മാ​നി​ക്കു​ന്നു​വെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് പ​രാ​തി​കാ​രി​യെ കേ​ൾ​ക്ക​ണ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ൽ സം​ശ​യ​മു​ണ്ടെ​ന്നും അ​ത് ദൂ​രീ​ക​രി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം സി​പി​എം എം​എ​ൽ​എ​യാ​യ എം. ​മു​കേ​ഷു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന പ​രാ​തി​യി​ൽ പാ​ർ​ട്ടി എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് മു​കേ​ഷി​ന്‍റേ​ത് സ​മാ​ന​മാ​യ പ​രാ​തി​യാ​ണോ എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്.

പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ശം​സി​ച്ച എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഒ​രു കു​റ്റ​വാ​ളി​യെ​യും ര​ക്ഷ​പെ​ടാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

Kerala

അ​ന്ന് 'നീ​ല​പ്പെ​ട്ടി' വി​വാ​ദം, അ​തേ ഹോ​ട്ട​ലി​ൽ ഇ​ന്ന് അ​റ​സ്റ്റ്; പോ​ലീ​സ് ന​ട​പ​ടി സ​ഹാ​യി​യും ഡ്രൈ​വ​റും മ​ട​ങ്ങി​യ ശേ​ഷം

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ നീ​ല​പ്പെ​ട്ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട അ​തേ ഹോ​ട്ട​ലി​ൽ നി​ന്ന്.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്താ​ണ് നീ​ല​പ്പെ​ട്ടി വി​വാ​ദ​മു​ണ്ടാ​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ താ​മ​സി​ച്ചി​രു​ന്ന പാ​ല​ക്കാ​ട്ടെ കെ​പി​എം ഹോ​ട്ട​ലി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ർ​ദ്ധ​രാ​ത്രി റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ത് വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നീ​ല ട്രോ​ളി ബാ​ഗി​ൽ ഹോ​ട്ട​ലി​ൽ ക​ള്ള​പ്പ​ണം കൊ​ണ്ടു​വ​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. തു​ട​ർ​ന്ന് നീ​ല ട്രോ​ളി ബാ​ഗു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ട്രോ​ളി​യി​ൽ നി​ന്ന് പ​ണം ക​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​ണം ക​ട​ത്തി​യ​തി​ന് തെ​ളി​വി​ല്ലെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ൽ​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലും പ​റ​ഞ്ഞ​ത്.

ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പാ​ല​ക്കാ​ട്ടെ കെ​പി​എം റീ​ജി​യ​ൻ​സി​ന്‍റെ 2002-ാം മു​റി​യി​ൽ നി​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം രാ​ഹു​ലി​നെ പി​ടി​കൂ​ടി​യ​ത്. സ​ഹാ​യി​യും ഡ്രൈ​വ​റും ഹോ​ട്ട​ലി​ൽ നി​ന്നും മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് ന​ട​പ​ടി.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട്ടെ ഹോ​ട്ട​ൽ മു​റി​യി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട എ​ആ​ർ ക്യാ​മ്പി​ലെ​ത്തി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ രാ​ഹു​ലി​നെ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Kerala

ഒ​ന്നാ​ണെ​ങ്കി​ൽ അ​ബ​ദ്ധം, ര​ണ്ടാ​ണെ​ങ്കി​ൽ തെ​റ്റ്, തു​ട​രെ ന​ട​ത്തു​ന്ന​ത് മാ​ന​സി​ക വൈ​കൃ​ത​വും അ​ഹ​ങ്കാ​ര​വും: സ​ജ​ന

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്ക് മാ​ന​സി​ക വൈ​കൃ​ത​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ​ന ബി. ​സാ​ജ​ന്‍.

അ​ധി​കാ​ര​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​ള്ള​തി​ന്‍റെ അ​ഹ​ങ്കാ​ര​ത്തി​ലാ​ണ് രാ​ഹു​ല്‍ ചെ​യ്തു​കൂ​ട്ടി​യ​തെ​ല്ലാ​മെ​ന്നും ഇ​ര​ക​ള്‍ പോ​രാ​ട​ണ​മെ​ന്നും സ​ജ​ന ഫേ​സ്ബു​ക്കി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഒ​ന്നാ​ണെ​ങ്കി​ല്‍ അ​ബ​ദ്ധം, ര​ണ്ടാ​ണെ​ങ്കി​ല്‍ കു​റ്റം, തു​ട​രെ തു​ട​രെ ന​ട​ത്തു​ന്ന​ത് മാ​ന​സി​ക വൈ​കൃ​ത​വും അ​ധി​കാ​രം, സം​ര​ക്ഷ​ണം ഇ​വ ഉ​റ​പ്പു​ള്ള​തി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണെ​ന്നു​മാ​ണ് സ​ജ​ന ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

ഇ​ര​ക​ള്‍ പോ​രാ​ടു​ന്ന​ത് ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വി​നോ​ട​ല്ല. അ​വ​ര്‍​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മി​ല്ല. അ​വ​ര്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ ആ​രെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് ല​ക്ഷ്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ്ത്രീ​പ​ക്ഷ നി​ല​പാ​ടി​ല്‍ ത​ന്നെ​യാ​ണെ​ന്നും സ​ജ​ന പ​റ​ഞ്ഞു.

മി​ഠാ​യി ന​ൽ​കി കൊ​ച്ചു​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന സൈ​ക്കോ പാ​ത്തു​ക്ക​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നാ​ട്ടി​ൽ പ്ര​ണ​യം ന​ടി​ച്ച് ഓ​രോ​രു​ത്ത​രെ​യും ന​ശി​പ്പി​ക്കു​ന്ന ഉ​ന്ന​ത സ്ഥാ​നീ​യ​നെ എ​ങ്ങ​നെ​യാ​ണ് ഈ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ക​യെ​ന്നും സ​ജ​ന ചോ​ദി​ക്കു​ന്നു.

Kerala

രാ​ഹു​ൽ ചെ​യ്ത​ത് നി​ഷ്ഠൂ​ര​മാ​യ കാ​ര്യം, എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണം: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. രാ​ഹു​ൽ ചെ​യ്ത​ത് നി​ഷ്ഠൂ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സി​ൽ നി​ന്നും രാ​ഹു​ലി​ന് പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സും ഉ​ന്ന​ത നേ​താ​ക്ക​ളും രാ​ഹു​ലു​മാ​യു​ള്ള കൂ​ട്ടു​ക​ച്ച​വ​ട​മാ​ണ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ​റ​ഞ്ഞാ​ല്‍ അ​യാ​ള്‍​ക്ക് രാ​ജി​വ​യ്ക്കാ​തി​രി​ക്കാ​നാ​വി​ല്ല​ല്ലോ. രാ​ഹു​ലി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മെ​ന്ന് പ​റ​യാ​മെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മാ​ണി​തെ​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണം.

പു​റ​ത്തു​വ​രു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്. യു​വ​തി​യു​ടെ കൈ​യി​ലു​ള്ള വാ​ച്ചും ഷൂ​വും ഊ​രി​വാ​ങ്ങി, ആ​ഡം​ബ​ര ഫ്‌​ളാ​റ്റ് വാ​ങ്ങി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. തീ​രെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ചെ​യ്തി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത്.-​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ മൂ​ന്നാ​മ​ത്തെ കേ​സ്; പ​രാ​തി​യി​ൽ ബ​ലാ​ത്സം​ഗ​വും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​വും

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് പ​ത്ത​നം​തി​ട്ട പോ​ലീ​സ് എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ത്രി 12.30ഓ​ടെ​യാ​ണ് പാ​ല​ക്കാ​ട്ടെ കെ​പി​എം ഹോ​ട്ട​ലി​ൽ നി​ന്നും എം​എ​ൽ​എ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബ​ലാ​ത്സം​ഗ​വും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​വും ഉ​ൾ​പ്പെ​ടെ ആ​രോ​പി​ച്ച് ഒ​രു യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പു​തി​യ പ​രാ​തി ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ല​ഭി​ച്ച​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​ന്വേ​ഷ​ണ​സം​ഘം പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്ത​താ​യും വി​വ​ര​മു​ണ്ട്. രാ​ഹു​ൽ ശ​നി​യാ​ഴ്ച​യാ​ണ് പാ​ല​ക്കാ​ടെ​ത്തി​യ​ത്. എം​എ​ൽ​എ പാ​ല​ക്കാ​ട് എ​ത്തി​യ​തു​മു​ത​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ലെ​ത്തി​യ​ത്.

പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റ് ഒ​ഴി​ഞ്ഞ ശേ​ഷം രാ​ഹു​ൽ കെ​പി​എം ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​മ​സം. ഹോ​ട്ട​ലി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം റി​സ​പ്ഷ​നി​ലു​ള്ള​വ​രു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ഹു​ൽ താ​മ​സി​ച്ചി​രു​ന്ന റൂ​മി​ലേ​ക്ക് പോ​യ​ത്.

ഈ ​സ​മ​യം പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദ്യം റൂ​മി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​കാ​തി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പി​ന്നീ​ട് പോ​ലീ​സി​ന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ‌ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ പോ​ലീ​സ് അ​തി​ന് സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എം​എ​ൽ​എ​യെ എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ സ​മാ​ന​മാ​യ മൂ​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ.

ആ​ദ്യ കേ​സി​ൽ ഹൈ​ക്കോ​ട​തി എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞി​രു​ന്നു. ര​ണ്ടാ​മ​ത്തെ കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​നു​ള്ള മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പു​തി​യ കേ​സി​ലെ പോ​ലീ​സ് ന​ട​പ​ടി.

 

 

 

 

Kerala

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി കേ​സ്: മാ​ത്യു കു​ഴ​ൽ​നാ​ട​ന് നോ​ട്ടീ​സ് അ​യ​ച്ച് വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ലെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എംഎൽഎയ്ക്ക് നോ​ട്ടീ​സ് അ​യ​ച്ച് വി​ജി​ല​ൻ​സ്. ഈ മാസം 16ന് ​തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്.

ചി​ന്ന​ക്ക​നാ​ലി​ൽ 50 സെ​ന്‍റ് അ​ധി​ക ഭൂ​മി കൈ​വ​ശം വ​ച്ച​തി​നാ​ണ് കേ​സ്. വി​ജി​ല​ൻ​സ് എ​ടു​ത്ത കേ​സി​ൽ പ​തി​നാ​റാം പ്ര​തി​യാ​ണ് കു​ഴ​ൽ​നാ​ട​ൻ. ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ലി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈയേറി റി​സോ​ർ​ട്ട് നി​ർ​മി​ച്ചെ​ന്ന കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ ഇ​ഡി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഇ​തി​നി​ടെ​യാ​ണ് ഭൂ​മി കേ​സി​ൽ വി​ജി​ല​ന്‍​സും ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ട​പാ​ട് വ​ഴി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യം ആ​ണ് ഇ​ഡി കേ​സി​ൽ ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്ഥ​ല​ത്തി​ന്‍റെ മു​ൻ ഉ​ട​മ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു.

വി​ജി​ല​ന്‍​സ് എ​ടു​ത്ത കേ​സി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണ് ഇ​ഡി അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ള്ള​ത്. ഉ​ടു​മ്പ​ൻ ചോ​ല ത​ഹ​സി​ൽ​ദാ​ർ, ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ ഉ​ള്ള റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ​തെ​ന്നാ​ണ് പ​രാ​തി.

 

Kerala

വി​വാ​ദ​ങ്ങ​ൾ​ക്കു വി​രാ​മം; പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

 തിരുവനന്തപുരം: വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വി​രാ​മ​മി​ട്ട് പു​തി​യ ഓ​ഫീ​സ് തു​റ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്ത്. മ​രു​തം​കു​ഴി​യി​ൽ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി​യ വൈ​ബ് സൊ​സൈ​റ്റി​യു​ടെ കെ​ട്ടി​ട​ത്തി​ലാ​ണ് പു​തി​യ ഓ​ഫീ​സ്.

വി​വാ​ദ​ങ്ങ​ളി​ല​ല്ല, വി​ക​സ​ന​ത്തി​ലാ​ണ് ത​നി​ക്ക് താ​ല്പ​ര്യ​മെ​ന്നും അ​ത് പ്ര​വ​ർ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കു​മെ​ന്നും ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് താ​നെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​വി​ടെ മ​ത്സ​രി​ക്ക​ണം എ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

"ജ​ന​ങ്ങ​ൾ​ക്ക് കു​റ​ച്ചു​കൂ​ടി എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ പ​റ്റു​ന്ന ഇ​ടം എ​ന്ന​താ​ണ് ഓ​ഫീ​സി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് കു​റ​ച്ചു​കൂ​ടെ സൗ​ക​ര്യ​മു​ള്ള ഓ​ഫീ​സാ​ണ്. മ​ണ്ഡ​ല​ത്തി​ൽ വ​ലി​യ വി​ക​സ​ന​ങ്ങ​ൾ ന​ട​ന്നു. ഇ​ത്ത​രം വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മ​റ​ച്ചു​വ​ച്ച് വി​വാ​ദ​ങ്ങ​ളെ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ൻ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന് ഞാ​ൻ സം​ശ​യി​ച്ചു'.‌‌‌‌‌

"പാ​ർ​ട്ടി​യോ​ടും വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ ജ​ന​ങ്ങ​ളോ​ടും ആ​ലോ​ചി​ച്ചാ​ണ് ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം. അ​ത് ന​ന്നാ​യി എ​ന്ന് ത​ന്നെ​യാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. എം​എ​ൽ​എ​യെ കാ​ണാ​ൻ 200 പേ​രെ​ങ്കി​ലും ദി​വ​സ​വും വ​രു​ന്നു​ണ്ട്. അ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റു​ന്ന ഇ​ട​മാ​ണ് പു​തി​യ ഓ​ഫീ​സ്'.

"പു​തി​യ ഓ​ഫീ​സി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്പെ​ടും. വി​വാ​ദ​ങ്ങ​ളു​ടെ മ​റ​വി​ൽ വ​ട്ടി​യൂ​ർ​ക്കാ​വി​ൽ വി​ക​സ​നം ന​ട​ക്കു​ന്നി​ല്ലെ​ന്ന ത​ര​ത്തി​ൽ കു​പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത്ത​രം നീ​ക്ക​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ൻ താ​ൻ ത​യാ​റ​ല്ലെ​ന്നും' അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശാ​സ്ത​മം​ഗ​ലം കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ നി​ല​വി​ലെ ഓ​ഫീ​സ് ത​നി​ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് എം​പി​മാ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യേ​ക്കി​ല്ല

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ മ​ത്സ​രി​ച്ചേ​ക്കി​ല്ല. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ചി​ല എം​പി​മാ​ർ ഹൈ​ക്ക​മാ​ൻ​ഡി​നെ മ​ത്സ​ര സ​ന്ന​ദ്ധ​ത​യ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ഹ​ച​ര്യ​മ​ട​ക്കം പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു വി​ല​യി​രു​ത്ത​ലി​ലേ​ക്ക് എ​ഐ​സി​സി എ​ത്തി​ച്ചേ​ര്‍​ന്ന​ത് എ​ന്നാ​ണ് വി​വ​രം.

എം​പി​മാ​ർ എം​എ​ൽ​എ സ്ഥാ​നം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​ന്ന​ത് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നാ​ണ് പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. എം​പി​മാ​ർ ഈ ​സ്ഥാ​നം വി​ട്ട് എം​എ​ൽ​എ​മാ​രാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​തി​രാ​ളി​ക​ൾ പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്.

Kerala

രാ​ഹു​ലി​ന് വീ​ണ്ടും ആ​ശ്വാ​സം; അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

 കൊ​ച്ചി: യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ആ​ശ്വാ​സം. അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് നീ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഹൈ​ക്കോ​ട​തി. ഈ ​മാ​സം 21 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​രാ​തി​ക്കാ​രി​യെ ക​ക്ഷി ചേ​ർ​ത്തു. മ​റു​പ​ടി സ​ത്യ​വാം​ഗ്‌​മൂ​ലം ന​ല്‍​കാ​ൻ പ​രാ​തി​ക്കാ​രി​യ്ക്ക് ര​ണ്ടാ​ഴ്ച​ത്തെ സാ​വ​കാ​ശം ഹൈ​ക്കോ​ട​തി ന​ൽ​കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ കേ​സി​ലാ​ണ് ത​ന്നെ​യും ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി പ​രാ​തി​ക്കാ​രി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 21 ന് ​വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. അ​തി​ന് ശേ​ഷ​മാ​യി​രി​ക്കും രാ​ഹു​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്കു​ക.

ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ പ​രാ​തി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മൂ​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ ത​നി​ക്ക് നേ​രെ വ​ലി​യ സൈ​ബ​റാ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത്  നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​ച്ചെ​ന്ന കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം.​എ​ൽ​എ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ച​ത്. ​പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധം മാ​ത്ര​മാ​ണ് ത​മ്മി​ൽ ഉ​ണ്ടാ​യ​തെ​ന്നും നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി​യെ​ന്ന​ത് കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വാ​ദം. ജാ​മ്യ ഹ​ർ​ജി​യെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നു.

ഗ​ർ​ഭഛി​ദ്ര​ത്തി​നാ​യി രാ​ഹു​ൽ എ​ത്തി​ച്ച മ​രു​ന്ന് ക​ഴി​ച്ച് യു​വ​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യെ​ന്നും രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​ണ് വാ​ദം.

 

 

 

 

Kerala

വി​ക​സ​ന​ത്തി​ന്‍റെ നെ​ടും​തൂ​ണ്‍; മ​ധ്യ​കേ​ര​ളത്തിലെ ലീ​ഗി​ന്‍റെ പ്രി​യ നേ​താ​വ്

ഇ​ന്ത്യ​ന്‍ യൂ​ണി​യ​ന്‍ മു​സ്‌​ലിം ലീ​ഗ് പ്ര​ധാ​ന​മാ​യും മ​ല​ബാ​റി​ലെ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ പാ​ര്‍​ട്ടി​യാ​യി അ​റി​യ​പ്പെ​ടു​മ്പോ​ള്‍ മ​ധ്യ കേ​ര​ള​ത്തി​ല്‍ പാ​ര്‍​ട്ടി​യു​ടെ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച നേ​താ​വാ​യി​രു​ന്നു വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്.

മ​ധ്യ കേ​ര​ള​ത്തി​ലെ ലീ​ഗി​ന്‍റെ മു​ഖം എ​ന്ന് ത​ന്നെ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഇ​ബ്രാ​ഹിം കു​ഞ്ഞ് വി​ക​സ​ന​ത്തി​ന്‍റെ​യും വി​വാ​ദ​ങ്ങ​ളു​ടെ​യും നേ​താ​വ് കൂ​ടി​യാ​യി​രു​ന്നു. 2004-2005-ല്‍ ​ഐ​സ്‌​ക്രീം പാ​ര്‍​ല​ര്‍ കേ​സ് ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​വ​സാ​യ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി ആ ​സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​തും ഇ​ബ്രാ​ഹിം കു​ഞ്ഞാ​യി​രു​ന്നു.

പി​ന്നീ​ട് 2011-16 കാ​ല​ഘ​ട്ട​ത്തി​ല്‍ (ഉ​മ്മ​ന്‍​ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍) പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യാ​യ​പ്പോ​ള്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​വ​ച്ച പ​ല വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഇ​ബ്രാ​ഹിം കു​ഞ്ഞ് പൂ​ര്‍​ത്തീ​ക​രി​ച്ചു.

പാ​ലാ​രി​വ​ട്ടം ഫ്ലൈ ​ഓ​വ​ര്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ 2020-ല്‍ ​അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ള്‍ അ​റ​സ്റ്റ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് വി​മ​ര്‍​ശി​ച്ച് കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ദ്ദേ​ഹ​ത്തി​ന് ലീ​ഗി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി.

2001 മു​ത​ല്‍ 2011 വ​രെ മ​ട്ടാ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ലും 2011 മു​ത​ല്‍ 2021 വ​രെ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലും എം​എ​ല്‍​എ​യാ​യി​രു​ന്ന ഇ​ബ്രാ​ഹിം​കു​ഞ്ഞ് മ​ധ്യ​കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന നാ​യ​ക​ന്‍ കൂ​ടി​യാ​യി​രു​ന്നു.

2011-16-ല്‍ ​പൊ​തു​മ​രാ​ത്ത് മ​ന്ത്രി​യാ​യി​രി​ക്കെ കേ​ര​ള​ത്തി​ലാ​ക​മാ​നം 227 പാ​ല​ങ്ങ​ളാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് നി​ര്‍​മി​ച്ച​ത്. ഇ​തി​ല്‍ 28 എ​ണ്ണം എ​റ​ണാ​കു​ള​ത്താ​ണ്. സം​സ്ഥാ​ന ഹൈ​വേ​ക​ളു​ടെ വി​ക​സ​നം, ദേ​ശീ​യ​പാ​ത​ക​ള്‍ വീ​തി​കൂ​ട്ട​ല്‍ എ​ന്നി​ങ്ങ​നെ​യു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മ​ധ്യ കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് നെ​ടും​തൂ​ണാ​യി പ്ര​വ​ര്‍​ത്തി​ച്ച വ്യ​ക്തി കൂ​ടി​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം കു​ഞ്ഞ്.

ലീ​ഗി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും, കേ​ര​ള മു​സ്‌​ലിം എ​ജ്യൂ​ക്കേ​ഷ​ന്‍ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ്, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ചെ​യ​ര്‍​മാ​ന്‍, കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം, എ​റ​ണാ​കു​ള​ത്തെ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

മു​സ്‌​ലീം യൂ​ത്ത് ലീ​ഗ്, മു​സ്‌​ലീം സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്നി​വ​യി​ലൂ​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും ശ്ര​ദ്ധ ന​ല്‍​കി.

എ​ന്നി​രു​ന്നാ​ലും പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സ് പോ​ലെ​യു​ള്ള വി​വാ​ദ​ങ്ങ​ളും അ​റ​സ്റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. 2020-ല്‍ ​മ​ള്‍​ട്ടി​പ്പി​ള്‍ മൈ​ലോ​മ കാ​ന്‍​സ​ര്‍ ബാ​ധി​ച്ച​തി​നാ​ല്‍ 2021 തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചി​ല്ല.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ട​പ്പ​ള്ളി, പാ​ലാ​രി​വ​ട്ടം, വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍, ക​ള​മ​ശേ​രി എ​ന്നി​വ​ട​ങ്ങ​ളി​ല്‍ 140 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

ഗോ​ശ്രീ ഐ​ല​ന്‍റ് ഡെ​വ​ല​പ്പ്‌​മെ​ന്‍റ് അ​തോ​റി​റ്റി പോ​ലെ​യു​ള്ള പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളി​ലും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ രാ​ഷ്ട്രീ​യ നേ​താ​വാ​യി​രു​ന്നു ഇ​ബ്രാ​ഹിം കു​ഞ്ഞ്.

Kerala

കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. കഴിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 53 ശ​ത​മാ​നം യു​വാ​ക്ക​ളെ​യും സ്ത്രീ​ക​ളെ​യും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന​തി​ന​ർ​ഥം മു​തി​ർ​ന്ന ആ​ളു​ക​ളെ മാ​റ്റി നി​ർ​ത്തു​ന്നു എ​ന്ന​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന നേ​തൃ ക്യാം​പി​ൽ നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​മാ​യി ക്യാം​പി​ന് ശേ​ഷം സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച സം​ഭ​വ​ത്തി​ൽ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വെ​ള്ളാ​പ്പ​ള്ളി തി​രു​ത്ത​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ആ​ണ് ആ​വ​ശ്യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

"മു​ഖ്യ​മ​ന്ത്രി​യാ​ണ് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഓ​രോ വ​ർ​ഗീ​യ​ത​യെ താ​ലോ​ലി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത, പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷ​വ​ർ​ഗീ​യ​ത​യു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​വ‍​ർ.'-​ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ ശേ​ഷം ഇ​നി വ​ർ​ഗീ​യ നി​ല​പാ​ട് ആ​ണ് ന​ല്ല​ത് എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ​ഫ് തോ​റ്റ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Kerala

ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സ്; വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ ആ​ന്‍റ​ണി​രാ​ജു പ്ര​തി​യാ​യ തൊ​ണ്ടി​മു​ത​ല്‍ തി​രി​മ​റി​ക്കേ​സി​ല്‍ വി​ധി ഇ​ന്ന്. നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്.

ഹ​ര്‍​ജി​യും ത​ട​സ ഹ​ര്‍​ജി​യും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​ണ് കേ​സ് നീ​ണ്ട​ത്. ല​ഹ​രി​ക്കേ​സി​ല്‍ പി​ടി​യി​ലാ​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​ത്തി​നൊ​പ്പം സ്വ​കാ​ര്യ ഹ​ര്‍​ജി​യും ക​ണ​ക്കി​ലെ​ടു​ത്ത് ഐ​പി​സി 465, 468 എ​ന്നീ വ​കു​പ്പു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. കേ​സി​ൽ കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ജോ​സ് ഒ​ന്നാം പ്ര​തി​യും, ആ​ന്‍റ​ണി രാ​ജു ര​ണ്ടാം പ്ര​തി​യു​മാ​ണ്.

1990 ലാ​ണ് സം​ഭ​വം. ല​ഹ​രി മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ വി​ദേ​ശി​യെ കേ​സി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ ആ​ന്‍റ​ണി രാ​ജു തൊ ​മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

തു​ട​ർ​ന്ന് പ്ര​തി കേ​സി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. പി​ന്നാ​ലെ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​യ ഇ​യാ​ൾ സ​ഹ​ത​ട​വു​കാ​ര​നോ​ട് ഇ​ക്കാ​ര്യം തു​റ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് 1994 ൽ ​പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​തി​മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ലെ അ​ന്തി​മ​വാ​ദം.

കേ​സി​ൽ 29 സാ​ക്ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും19 പേ​രെ​യാ​ണ് വി​സ്ത​രി​ച്ച​ത്. മ​ര​ണ​വും രോ​ഗ​വും മൂ​ലം എ​ട്ടു​പേ​രെ​യും, ര​ണ്ടു​പേ​രെ പ്രോ​സി​ക്യൂ​ഷ​നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.

District News

അടിമുടി മാറാൻ ഒരുങ്ങി ആലപ്പുഴ. നവീകരണ പദ്ധതികൾ പുരോഗമിക്കുന്നുണ്ടെന്ന് എംഎൽഎ

ആലപ്പുഴ: നഗരത്തിന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിക്കാനുള്ള ജില്ലാ കോടതി പാലത്തിന്‍റെ നിർമാണം ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എംഎൽഎ . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 92 കോടി രൂപ ചെലവഴിച്ചാണ് ആലപ്പുഴയുടെ പ്രധാന കനാലുകളുടെ ഇരുകരകളിലും സൗന്ദര്യവൽക്കരണം നടത്തുന്നത്. സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം തുടങ്ങി ധാരാളം സംവിധാനങ്ങൾ കനാൽ കരകളിൽ സജ്ജമാക്കും.

കടൽപ്പാലവുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പ് നിർമാണ പ്രവർത്തനങ്ങൾക്ക് പുതിയ രീതി അവലംബിക്കും. പാലത്തിൽ റസ്റ്ററന്‍റുകൾ ഉണ്ടാകും. ടൂറിസ്റ്റുകൾക്ക് അവിടേക്ക് നടന്നുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിൽ മനോഹരമായ വലിയ നിർമാണ പ്രവർത്തനമാണ് നടത്തുക. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇതിന്‍റെ പ്രവർത്തനങ്ങൾ ആരംഭിക്കും.

ബൈപാസിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആ പണി പൂർത്തീകരിച്ച ശേഷം മാത്രമേ ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്ന നിലയിൽ പൂർത്തീകരിക്കാൻ കഴിയൂ. ജൂൺ, ജൂലൈ മാസത്തോടു കൂടി ദേശീയപാതയുടെ പണി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴ ബീച്ച് ഫെസ്റ്റിവൽ ഉദ്ഘാടന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

Kerala

ഓ​ഫീ​സ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​ന്, ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല: വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു​മു​ള്ള കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ.

ബി​ജെ​പി അ​വ​രു​ടെ അ​ജ​ൻഡ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ എം​എ​ൽ​എ ആ​യി​രു​ന്ന ശ​ബ​രി​നാ​ഥ​നെ പോ​ലെ ഒ​രാ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​ത് അ​ങ്ങ​നെ​യാ​ണോ എ​ന്ന് അ​ദ്ദേ​ഹ​മാ​ണ് ചി​ന്തി​ക്കേ​ണ്ട​തെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ഇ​ത്ത​രം തി​ട്ടൂ​ര​ങ്ങ​ൾ​ക്കു ശി​ര​സ് കു​നി​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി എ​ന്താ​വും എ​ന്ന് അ​ദ്ദേ​ഹം ആ​ലോ​ചി​ക്ക​ണം. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​ണെ​ന്നും ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ലെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്തു​കൊ​ണ്ട് ഓ​ഫീ​സ് അ​വി​ടെ​യെ​ടു​ത്തു എ​ന്ന​തി​ന് ഉ​ത്ത​ര​മി​താ​ണ്. എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ൾ​ക്ക് എ​ല്ലാ സ​മ​യ​ത്തും ക​ട​ന്നു​വ​രാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി സു​ഗ​മ​മാ​യി ഓ​ഫീ​സ് അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ബി​ജെ​പി​യു​ടെ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ഴാ​ണ് ഏ​തോ അ​ജ​ൻഡ​യു​ടെ ഭാ​ഗ​മാ​യി എം​എ​ൽ​എ​യെ അ​വി​ടെനി​ന്ന് മാ​റ്റ​ണ​ണ​മെ​ന്ന് ഒ​രു ച​ർ​ച്ച ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ശ​ബ​രി​നാ​ഥ​നെ പോ​ലൊ​രു ആ​ൾ അ​തിനു കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് എ​ന്ത് അ​ർ​ഥ​ത്തി​ലാ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​കു​ന്നി​ല്ല.

പ്ര​ത്യേ​ക രാഷ്‌ട്രീ​യ സ്ഥി​തി​യി​ൽ അ​തു പ​ഠി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. എ​ന്നെ സം​ബ​ന്ധി​ച്ച് എ​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും വ​ന്നു​ചേ​രാ​ൻ ക​ഴി​യു​ന്ന സു​ഗ​മ​മാ​യ സ്ഥ​ലം എ​ന്ന നി​ല​യി​ലാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ്. അ​ല്ലാ​തെ ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല. നൂ​റു ക​ണ​ക്കി​നു സാ​ധാ​ര​ണ​ക്കാ​ർ അ​വി​ടെ എ​ന്നും വ​രു​ന്നു​ണ്ട്. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ല്ലാ എം​എ​ൽ​എ​മാ​രെ​യും പോ​ലെ എ​നി​ക്കും മു​റി​യു​ണ്ട്.

എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​തു സ​മ​യ​ത്തും അ​നു​വാ​ദ​ത്തിനു കാ​ത്തു​നി​ൽ​ക്കാ​തെ ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.- ​വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Kerala

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ ര​ണ്ട് മു​റി​ക​ളു​ണ്ട്; വി.​കെ. പ്ര​ശാ​ന്തി​നെ​തി​രെ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ശ​ബ​രി​നാ​ഥ​ൻ നി​ല​പാ​ട് അ‍​റി​യി​ച്ച​ത്.

പ്ര​ശാ​ന്തി​ന് എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ന്നും പി​ന്നെ എ​ന്തി​നാ​ണ് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തെ​ന്നും ശ​ബ​രീ​നാ​ഥ​ൻ ചോ​ദി​ച്ചു.

നി​യ​മ​സ​ഭ​യു​ടെ എം​എ​ൽ​എ ഹോ​സ്റ്റ​ലു​ള്ള​ത് വി.​കെ. പ്ര​ശാ​ന്തി​ന്‍റെ വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലാ​ണ്. ന​ല്ല മു​റി​ക​ളും ക​മ്പ്യൂ​ട്ട​ർ സ​ജ്ജീ​ക​ര​ണ​വും കാ​ർ പാ​ർ​ക്കിം​ഗും തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​വു​മു​ള്ള എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ നി​ള ബ്ലോ​ക്കി​ൽ 31,32 ന​മ്പ​റി​ൽ ര​ണ്ട് ഓ​ഫീ​സ് മു​റി​ക​ൾ പ്ര​ശാ​ന്തി​ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത്ര​യും സൗ​ക​ര്യ​ങ്ങ​ളു​ള്ള എം​എ​ൽ​എ ഹോ​സ്റ്റ​ൽ സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മ്പോ​ൾ അ​ത് ഉ​പേ​ക്ഷി​ച്ചു എ​ന്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഈ ​മു​റി​യി​ൽ ഇ​രി​ക്കു​ന്ന​തെ​ന്ന് ശ​ബ​രി​നാ​ഥ​ൻ ചോ​ദി​ച്ചു.

ഈ ​നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ബാ​ക്കി നി​ൽ​ക്കു​ന്ന സ​മ​യം എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്ക് മാ​റു​ന്ന​താ​ണ് ന​ല്ല​ത് എ​ന്ന​താ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും എ​ല്ലാ കൗ​ൺ​സി​ല​ർ​മാ​ർ​ക്കും പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യം ന​ഗ​ര​സ​ഭ ഒ​രു​ക്ക​ണ​മെ​ന്നും ശ​ബ​രി​നാ​ഥ​ൻ കു​റി​ച്ചു.

Kerala

ഇ​ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ല; പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു: ഉ​മ തോ​മ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ശി​ക്ഷാ​വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മ തോ​മ​സ്. ശി​ക്ഷാ​വി​ധി​യി​ൽ അ​സം​തൃ​പ്തി​യെ​ന്നും പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു. ഇ​ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്നും ഉ​മ തോ​മ​സ് പ്ര​തി​ക​രി​ച്ചു.

അ​തി​ജീ​വി​ത​യു​ടെ പോ​രാ​ട്ട​ത്തി​നു​ള്ള മ​റു​പ​ടി​യ​ല്ല ഈ ​ശി​ക്ഷാ​വി​ധി. ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​റി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നാ​ണെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു. നീ​തി കി​ട്ടു​മോ എ​ന്ന സം​ശ​യം അ​തി​ജീ​വി​ത പ​ങ്കു​വെ​ച്ചി​രു​ന്നു​വെ​ന്നും തൃ​ക്കാ​ക്ക​ര എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ഇ​ത്ത​രം കേ​സി​ൽ വി​ധി പ്ര​സ്താ​വി​ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​ന് സ​ന്ദേ​ശം ന​ൽ​കാ​മാ​യി​രു​ന്നു. പ്ലാ​ൻ ചെ​യ്ത് ന​ട​പ്പാ​ക്കി​യ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യാ​ണ് ന​ട​ന്ന​ത്, അ​തി​ൽ സം​ശ​യ​മി​ല്ലെ​ന്നും ഉ​മ തോ​മ​സ് പ​റ​ഞ്ഞു.

ഏ​റ്റ​വും കു​റ​ഞ്ഞ ശി​ക്ഷ​യാ​ണ് പ്ര​തി​ക​ൾ​ക്ക് കൊ​ടു​ത്ത​ത്. ജീ​വ​പ​ര്യ​ന്ത​മെ​ങ്കി​ലും ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ത്ര​യും നാ​ൾ ഒ​രു കു​ട്ടി വ​ഴി​യി​ൽ അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടും, പോ​രാ​ടി​യി​ട്ടും അ​തി​നു​ള്ള മ​റു​പ​ടി​പോ​ലും കി​ട്ടി​യി​ല്ല. എ​ട്ടു വ​ർ​ഷ​മാ​യി ആ ​പെ​ൺ​കു​ഞ്ഞ് സ​ഹി​ക്കു​ന്ന ദുഃ​ഖ​ത്തി​നു​ള്ള നീ​തി​പോ​ലും ല​ഭി​ച്ചി​ല്ലെ​ന്നും ഉ​മ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

Kerala

സ​സ്പെ​ൻ​ഡ് ചെ​യ്താ​ലും രാ​ഹു​ൽ പാ​ല​ക്കാ​ടി​ന്‍റെ എം​എ​ൽ​എ; പി​ന്തു​ണ​ച്ച് കെ​എ​സ്‌​യു നേ​താ​വ്

പാ​ല​ക്കാ​ട്: വോ​ട്ട് ചെ​യ്യാ​നാ​യി പാ​ല​ക്കാ​ട്ട് എ​ത്തി​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി കെ​എ​സ്‌​യു പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ക്ബാ​ൽ.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞാ​ലും പാ​ല​ക്കാ​ടി​ന്‍റെ എം​എ​ൽ​എ​യാ​ണ് രാ​ഹു​ൽ. രാ​ഹു​ലേ​ട്ട​ന്‍റെ കൂ​ടെ ഉ​ണ്ടാ​കും. എം​എ​ൽ​എ​യു​ടെ കൂ​ടെ വ​രു​ന്ന​തി​ൽ എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും ഇ​ക്ബാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് കു​ന്ന​ത്തൂ​ർ​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ബൂ​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് എം​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ​ത്.

എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ന്‍ പ​റ​ഞ്ഞു ക​ഴി​ഞ്ഞെ​ന്നും ബാ​ക്കി കോ​ട​തി​യി​ൽ പ​റ​യു​മെ​ന്നും സ​ത്യം ജ​യി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു. 15 ദി​വ​സ​ത്തെ ഒ​ളി​വ് ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് രാ​ഹു​ൽ പാ​ല​ക്കാ​ട് എ​ത്തി​യ​ത്.

National

വ​ന്യ മൃ​ഗ​ശ​ല്യം രൂ​ക്ഷം; മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ എം​എ​ൽ​എ എ​ത്തി​യ​ത് പു​ലി​വേ​ഷം ധ​രി​ച്ച്

മും​ബൈ: വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ പു​ലി വേ​ഷം ധ​രി​ച്ചെ​ത്തി എം​എ​ൽ​എ.

ജു​ന്നാ​ർ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ശി​വ​സേ​ന എം​എ​ൽ​എ ശ​ര​ദ് സോ​ന​വാ​ന​യാ​ണ് പ്ര​തി​ഷേം പ്രകടിപ്പിക്കാൻ നി​യ​മ​സ​ഭ​യി​ൽ വ്യ​ത്യ​സ്ത വേ​ഷം ധ​രി​ച്ചെ​ത്തി​യ​ത്.

"സം​സ്ഥാ​ന​ത്ത് പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണ​ങ്ങ​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണം. 2014 മു​ത​ൽ ഞാ​ൻ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്, റെ​സ്ക്യൂ സെ​ന്‍റ​റു​ക​ൾ നി​ർ​മി​ക്ക​ണം, പു​ലി​ക​ളെ ഇ​വ​യി​ൽ പാ​ർ​പ്പി​ക്ക​ണം'.-​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 55 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. 2014-15 ലെ ​ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഞാ​ൻ സ​ർ​ക്കാ​രി​ന് ഇ​തി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു'.- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, നാ​ഗ്പു​ർ ന​ഗ​ര​ത്തി​ലെ ഒ​രു ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​ന്ന് പു​ള്ളി​പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

 

Kerala

കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല, നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​രു​ത്: മു​കേ​ഷ് എം​എ​ൽ​എ

കൊ​ല്ലം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷ​മാ​ണ് അ​ഭി​പ്രാ​യം പ​റ​യാ​ന്‍ സാ​ധി​ക്കു​ക​യെ​ന്നും ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ഇ​പ്പോ​ള്‍ ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്നും എം. ​മു​കേ​ഷ് എം​എ​ൽ​എ.

കേ​സി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല. സി​നി​മാ​സം​ഘ​ട​ന​യി​ല്‍ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്ര​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​റ​യ​ട്ടേ എ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

അ​പ്പീ​ലി​ന് പോ​കു​മെ​ന്ന സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​മെ​ന്നും നി​ര​പ​രാ​ധി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

ബം​ഗ​ളൂ​രു: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച മ​ല​യാ​ളി ഡ്രൈ​വ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

ഇ​യാ​ൾ ബം​ഗ​ളൂ​രു​വി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഇ​യാ​ള്‍.

ഇ​യാ​ളെ ബു​ധ​നാ​ഴ്ച​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ന്ന​ലെ നാ​ല് സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ൽ മാ​റി മാ​റി സ​ഞ്ച​രി​ക്കു​ന്ന രാ​ഹു​ലി​ന് ​പ്രാദേശിക സ​ഹാ​യം ല​ഭി​ക്കുന്നുണ്ടെന്നാണ് സൂചന.

Movies

‘നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ' മറുപടിയുമായി സീമ ജി. നായർ

രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന്‍റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് നടി സീമ ജി.നായര്‍. താരത്തിന്‍റെ ഫേസ്ബുക്ക് ഹാൻഡിലുകളിൽ കമന്‍റുകളായാണ് അധിക്ഷേപം തുടരുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ശബ്ദരേഖയും ചാറ്റ് സ്ക്രീന്‍ ഷോര്‍ട്ടും പുറത്തുവന്ന സമയത്ത് പിന്തുണയുമായി എത്തിയവരില്‍ ഒരാളായിരുന്നു നടി. ഇപ്പോഴിതാ നടിയുടെ നേരെ ഉയരുന്ന കമന്‍റുകൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് സീമ.

‘‘അനുവദിക്കപ്പെടുന്ന ആയുസിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാവില്ല, ഈ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണം ആവുമെങ്കിൽ, അതാകും ഏറ്റവും വലിയ ആത്മ സംതൃപ്തി.. എല്ലാവർക്കും നന്മകൾ നേരുന്നു’’ എന്നായിരുന്നു സീമ ജി. നായരുടെ കുറിപ്പ്. ഇതിന് താഴെയാണ് പരിഹാസ കമന്‍റുകള്‍ വന്നത്.

ആ ഒരാളുടെ സന്തോഷം ആയിരം സ്ത്രീകളെ പീഡിപ്പിച്ചിട്ട് ആകരുതെന്നാണ് ഒരു കമന്‍റ്. താൻ പീഡിപ്പിച്ചില്ലല്ലോ എന്നാണ് സീമയുടെ മറുപടി. ‘മാങ്കൂട്ടത്തിന് സന്തോഷം നല്‍കിയപ്പോള്‍ സന്തോഷായില്ലേ ചേച്ചീ,ആ സന്തോഷം നല്‍കലിന് ചേച്ചിക്ക് എത്ര രൂപയുടെ പ്രതിഫലമാണ് കിട്ടിയത്’, എന്നായിരുന്നു ഒരു വിമർശകന്‍റെ ചോദ്യം. ‘ഒരുപാട് കിട്ടി പരസ്യമാക്കാൻ പറ്റില്ലല്ലോ’ എന്ന് സീമ മറുപടി നൽകി.

പൊത്തിൽ നിന്ന് ഇറങ്ങിയോ?’ എന്നാണ് ഒരാളുടെ പരിഹാസ കമന്‍റ്. ‘നിന്‍റെ വീട്ടിലുള്ളവരായിരിക്കും പൊത്തിൽ ഒളിച്ചത്’ എന്നായിരുന്നു സീമയുടെ മറുപടി.

‘അയ്യോ ഇപ്പോൾ എന്താ ഇങ്ങനെ. എല്ലാം പെട്ടന്ന് മാറുന്നു. അപ്പോൾ പോലീസിനെ പേടിയുണ്ട് കൊച്ചമ്മയ്ക്ക്’ എന്നൊരാൾ കമന്‍റ് ചെയ്തപ്പോൾ ‘എന്താടാ മാറിയത്’ എന്ന് സീമ തിരിച്ചു ചോദിച്ചു.

നേരാങ്ങള കാട്ടുകോഴി രാഹുൽ തമ്പുരാൻ ഒളിയുദ്ധത്തിനു പോയിട്ട് ഇല്ലത്തേക്ക് തിരിച്ചു വരുന്നില്ലേ’ എന്നതിന് ‘നിന്‍റെ വീട്ടിൽ കേറി ഇരിപ്പുണ്ട്’ എന്നും നടി മറുപടി നൽകി.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റേ​ത് തീ​വ്ര​ത കൂ​ടി​യ പീ​ഡ​നം; മു​കേ​ഷി​ന്‍റേ​ത് തീ​വ്ര​ത കു​റ​ഞ്ഞ​ത്: ല​സി​ത നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്ത​ലി​ന്‍റേ​ത് അ​തി​തീ​വ്ര പീ​ഡ​ന​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ല​സി​ത നാ​യ​ര്‍. അ​തു​കൊ​ണ്ട് ത​ന്നെ രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ മു​കേ​ഷി​ന്‍റെ​ത് തീ​വ്ര​ത കു​റ​ഞ്ഞ പീ​ഡ​ന​മാ​ണെ​ന്നും ല​സി​ത പ​റ​ഞ്ഞു. മു​കേ​ഷി​ന്‍റേ​ത് പീ​ഡ​ന​മാ​ണെ​ന്ന് ത​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ന​ട​പ​ടി വ​ന്നേ​നെ എ​ന്നും ല​സി​ത പ​റ​ഞ്ഞു.

ഏ​താ​ലാ​യും ആ ​വി​ഷ​യ​വും ഞ​ങ്ങ​ൾ നി​യ​മ​ത്തി​ന് വി​ടു​ക​യാ​ണ്. ഏ​ത് കു​റ്റ​വാ​ളി​ക്കും പീ​ഡ​ക​നും ശി​ക്ഷ ല​ഭി​ക്ക​ണം: ല​സി​ത പ​റ​ഞ്ഞു.

Kerala

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്ത്; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കും: കെ. ​മു​ര​ളീ​ധ​ര​ന്‍  

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്തെ​ന്നും ബ്ര​ഹ്മാ​സ്ത്രം പ്ര​യോ​ഗി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

"എം​എ​ൽ​എ സ്ഥാ​നം തു​ട​ര​ണോ​യെ​ന്ന് അ​ദ്ദേ​ഹം തീ​രു​മാ​നി​ക്ക​ണം. അ​ത് പാ​ർ​ട്ടി​യ​ല്ല തീ​രു​മാ​റി​ക്കേ​ണ്ട​ത്.​പു​ക​ഞ്ഞ കൊ​ള്ളി​യോ​ട് സ്നേ​ഹ​മു​ള്ള​വ​ർ​ക്കും പു​റ​ത്ത് പോ​കാം.​നി​ല​പാ​ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചു.'-​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

വീ​ണ്ടും ലൈം​ഗി​ക പീ​ഡ​ന പ​രാ​തി വ​ന്ന​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. ക​ടു​ത്ത ന​ട​പ​ടി​യി​ലേ​യ്ക്ക് കോ​ൺ​ഗ്ര​സ് നീ​ങ്ങും എ​ന്നാ​ണ് സൂ​ച​ന. ഈ​ക്കാ​ര്യ​ത്തി​ൽ കെ​പി​സി​സി നേ​താ​ക്ക​ൾ കൂ​ടി​യാ​ലോ​ച​ന തു​ട​രു​ക​യാ​ണ്.

ഇ​ന്ന് ത​ന്നെ രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി പ്ര​ഖ്യാ​പി​ക്കും എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. രാ​ഹു​ലി​നെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർ​എം​പി നേ​താ​വ് കെ. ​കെ. ര​മ എം​എ​ൽ​എ രം​ഗ​ത്ത് വ​ന്നി​രു​ന്നു.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച് ഒ​ഴി​യ​ണം: കെ.​കെ. ​ര​മ എം​എ​ൽ​എ

പാ​ല​ക്കാ​ട്: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച് ഒ​ഴി​യ​ണ​മെ​ന്ന് കെ.​കെ.ര​മ എം​എ​ൽ​എ. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രാ​ഹു​ലി​നെ​പു​റ​ത്താ​ക്ക​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു.

എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രാ​ൻ രാ​ഹു​ലി​ന് യോ​ഗ്യ​ത​യി​ല്ല. രാ​ഹു​ലി​നെ എ​ന്തു​കൊ​ണ്ട് കേ​ര​ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്നും ര​മ ചോ​ദി​ച്ചു. അ​റ​സ്റ്റ് വൈ​കു​ന്ന​തി​ന് പി​ന്നി​ൽ പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വ​മാ​ണെ​ന്നും കെ.​കെ.​ര​മ വ്യ​ക്ത​മാ​ക്കി.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്. രാ​ഹു​ൽ ബ​ലാ​ത്സം​ഗം ചെ​യ്‌​തെ​ന്നാ​ണ് പ​രാ​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്കാ ഗാ​ന്ധി​ക്കും യു​വ​തി പ​രാ​തി ന​ൽ​കി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നും യു​വ​തി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ​രാ​തി കെ​പി​സി​സി ഡി​ജി​പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

 

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ സം​ഭ​വം; ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽനി​ന്ന് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞ കേ​സി​ൽ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​യും ഭ​ർ​ത്താ​വ് സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യെ​യും കു​റ്റ​പ​ത്ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദ് മാ​ത്ര​മാ​ണ് കേ​സി​ൽ പ്ര​തി.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​റാ​യി​രു​ന്ന യ​ദു ന​ൽ​കി​യ സ്വ​കാ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ച്ച് കോ​ട​തി നേ​രി​ട്ട് കേ​സ് എ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് കേ​സ് എ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ല്‍ 27 ന് ​രാ​ത്രി 10ന് ​പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. മേ​യ​റും ഭ​ര്‍​ത്താ​വും അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​യു​ക​യും ഡ്രൈ​വ​റു​മാ​യി വാ​ക്കു ത​ര്‍​ക്കം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ യ​ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ യ​ദു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ യ​ദു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് യ​ദു കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​നും സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​ഞ്ഞു, അ​സ​ഭ്യം പ​റ​ഞ്ഞു, വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി സ​ച്ചി​ൻ ദേ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നീ ആ​രോ​പ​ണ​ങ്ങ​ളാ​ണ് യ​ദു ന​ൽ​കി​യ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, സ​ച്ചി​ൻ ദേ​വ്, ഇ​വ​രു​ടെ ബ​ന്ധു​വാ​യ സ്ത്രീ ​എ​ന്നി​വ​രു​ടെ പേ​രു​ക​ൾ പോ​ലീ​സ് ഒ​ഴി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

 

Kerala

കാ​ന​ത്തി​ല്‍ ജ​മീ​ല​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന്

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച കൊ​യി​ലാ​ണ്ടി എം​എ​ല്‍​എ കാ​ന​ത്തി​ല്‍ ജ​മീ​ല​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഇ​ന്ന് ന​ട​ക്കും. അ​ത്തോ​ളി കു​നി​യി​ല്‍ ക​ട​വ് ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ വൈ​കി​ട്ട് അ​ഞ്ചു മ​ണി​ക്കാ​ണ് ഖ​ബ​റ​ട​ക്കം. 

നി​ല​വി​ൽ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം രാ​വി​ലെ സി​പി​എം നേ​താ​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ പ​ത്ത് വ​രെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ര്‍​ശ​നം ന​ട​ക്കും.

ഇ​തി​നു​ശേ​ഷം കൊ​യി​ലാ​ണ്ടി ടൗ​ണ്‍ ഹാ​ളി​ലും ത​ല​ക്കു​ള​ത്തൂ​രി​ലെ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലും ചോ​യി​ക്കു​ള​ത്തെ വീ​ട്ടി​ലും പൊ​തു​ദ​ര്‍​ശ​ന​മു​ണ്ട്. ആ​ദ​ര സൂ​ച​ക​മാ​യി കൊ​യി​ലാ​ണ്ടി ടൗ​ണി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കും.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ആ​ണ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി തി​ങ്ക​ളാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ പ്ര​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ വാ​ദം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ൽ തു​ട​രു​ന്നു; ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും

പാ​ല​ക്കാ​ട്: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ തു​ട​രു​ന്നു. രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സം​ഘ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

കോ​യ​മ്പ​ത്തൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. രാ​ഹു​ൽ പാ​ല​ക്കാ​ട് നി​ന്ന് മു​ങ്ങാ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ചു​വ​ന്ന പോ​ളോ കാ​റി​ന്‍റെ ഉ​ട​മ​യെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യും.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ർ രാ​ഹു​ലി​ന് കൈ​മാ​റി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. പാ​ല​ക്കാ​ട് നി​ന്ന് പോ​കും മു​മ്പ് രാ​ഹു​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്ന് മൊ​ഴി എ​ടു​ത്തി​രു​ന്നു.

Kerala

രാ​ഹു​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​ദ്യ വി​വാ​ഹം ഒ​ഴി​ഞ്ഞ ശേ​ഷം; യു​വ​തി​യു​ടെ മൊ​ഴി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത് ആ​ദ്യ വി​വാ​ഹ​ബ​ന്ധം ഒ​ഴി​ഞ്ഞ ശേ​ഷ​മെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി. പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് ഇ​ക്കാ​ര്യം പറഞ്ഞി​രി​ക്കു​ന്ന​ത്

2024 ഓ​ഗ​സ്റ്റ് 22നാ​ണ് ആ​ദ്യ വി​വാ​ഹം ന​ട​ന്ന​ത്. നാ​ലു ദി​വ​സം മാ​ത്ര​മാ​ണ് ഒ​ന്നി​ച്ച് ജീ​വി​ച്ച​ത്. ഒ​രു ​മാ​സ​ത്തി​നു​ള്ളി​ല്‍ ഈ ​ബ​ന്ധം ഒ​ഴി​ഞ്ഞു. രാ​ഹു​ലു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത് പി​ന്നീ​ട് അ​ഞ്ചു മാ​സ​ത്തി​നു ശേ​ഷ​മാ​ണെ​ന്നും യു​വ​തി മൊ​ഴി ന​ൽ​കി.

അ​തേ​സ​മ‍​യം, വി​വാ​ഹി​ത​യാ​ണെ​ന്ന് അ​റി​ഞ്ഞാ​ണ് അ​ടു​പ്പം തു​ട​ങ്ങി​യ​തെ​ന്നും ബന്ധം പുലർത്തിയതെന്നും രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

2025 മാ​ര്‍​ച്ച് നാ​ലി​ന് തൃ​ക്ക​ണ്ണാ​പു​ര​ത്തെ അ​തി​ജീ​വി​ത​യു​ടെ ഫ്ളാ​റ്റി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ദേ​ഹോ​പ​ദ്ര​വ​മേ​ല്‍​പ്പി​ച്ചു​കൊ​ണ്ട് പീഡിപ്പിച്ചു എ​ന്നതു​ള്‍​പ്പെ​ടെ​യാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍.

മാ​ര്‍​ച്ച് 17നു ​ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ജീ​വി​ത​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി, ബ​ന്ധം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ ജീ​വി​തം ന​ശി​പ്പി​ക്കു​മെ​ന്ന് തു​ട​ര്‍​ച്ച​യാ​യ ഭീ​ഷ​ണിപ്പെടുത്തി, അ​തി​ജീ​വി​ത ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞും നി​ര​ന്ത​ര പീ​ഡ​നം തു​ട​ര്‍​ന്നു​ എന്നിവയും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു.

ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഏ​പ്രി​ല്‍ 22 -ാം തീ​യ​തി തൃ​ക്ക​ണ്ണാ​പു​ര​ത്തെ ഫ്‌​ലാ​റ്റി​ല്‍ വ​ച്ചും, മേ​യ് അ​വ​സാ​നം പാ​ല​ക്കാ​ട്ടെ പ്ര​തി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചും പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നും എ​ഫ്ഐ​ആ​റി​ല്‍ ആരോപിക്കുന്നുണ്ട്. 

Kerala

"പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ'; രാ​ഹു​ലി​നെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം

കോ​ട്ട​യം: ലൈം​ഗീ​ക പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ന്യാ​യീ​ക​രി​ച്ച് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം.

പാ​പം ചെ​യ്യാ​ത്ത​വ​ർ ക​ല്ലെ​റി​യ​ട്ടെ എ​ന്നാ​ണ് എ​ഡി​റ്റോ​റി​യ​യി​ലെ ത​ല​ക്കെ​ട്ട്. രാ​ഹു​ലി​നെ​തി​രൊ​യ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ സി​പി​എം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും രാ​ഹു​ലി​ന്‍റെ ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​ള​ര്‍​ന്നു വ​രു​ന്ന​ത് സി​പി​എം ഭീ​തി​യോ​ടെ കാ​ണു​ന്നു​വെ​ന്നും അ​വ​രെ ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ കു​പ്പാ​യ​ത്തി​ൽ വീ​ണ ചാ​ണ​ക​ത്തു​ള്ളി ക​ണ്ട് മൂ​ക്ക് പൊ​ത്തു​ന്ന​ത് പോ​ലെ​യാ​ണ് സി​പി​എം സ​ദാ​ചാ​ര പ്ര​സം​ഗം ന​ട​ത്തു​ന്ന​തെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ വി​മ​ർ​ശി​ക്കു​ന്നു.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ​യും സി​പി​എ​മ്മി​നെ​യും ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പ്പി​ച്ച​താ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത കു​റ്റം രാ​ഷ്ട്രീ​യ സ​ർ​ഗാ​ത്മ​ക​ത​യും പ്ര​ജ്ഞാ​ശേ​ഷി​യു​മു​ള്ള വ​ള​ർ​ന്നു​വ​ന്നാ​ൽ അ​ത് സി​പി​എ​മ്മി​നെ ഗോ​ത്ര​ഹ​ത്യ​യി​ലേ​ക്ക് എ​ടു​ത്തെ​റി​യു​മെ​ന്ന് സി​പി​എം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. അ​പ​വാ​ദ​ങ്ങ​ളി​ൽ പ​ത​റാ​തെ​യും വ്യ​ക്തി​ഹ​ത്യ​ക​ളി​ൽ ത​ള​രാ​തെ​യും മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും വീ​ക്ഷ​ണം നി​ർ​ദേ​ശി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ സി​പി​എ​മ്മി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന അ​തി​സാ​ര​വും ഛര്‍​ദി​യു​മാ​ണ് എ​തി​രാ​ളി​ക​ള്‍​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​മാ​യ ലൈം​ഗീ​ക ആ​രോ​പ​ണ​ങ്ങ​ള്‍. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യി​ക്കാ​ന്‍ വേ​ണ്ടി രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ​യും അ​വ​രു​ടെ നി​ര​പ​രാ​ധി​ക​ളാ​യ കു​ടും​ബ​ത്തെ​യും ക​ണ്ണീ​ര് കു​ടി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്ത ഒ​ട്ട​ന​വ​ധി സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു സൂ​ര്യ​നെ​ല്ലി പീ​ഡ​നം, ഐ​സ്‌​ക്രീം പാ​ര്‍​ല​ര്‍ കേ​സ്, സോ​ള​ര്‍ കേ​സ് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു.

സോ​ളാ​ര്‍ കേ​സി​നു ശേ​ഷം ര​ണ്ടു​ത​വ​ണ സി​പി​എം അ​ധി​കാ​ര​ത്തി​ല്‍ വ​ന്നെ​ങ്കി​ലും ഒ​രു തു​ണ്ടു​ക​ട​ലാ​സ് തെ​ളി​വു​പോ​ലും ക​ണ്ടെ​ത്താ​ന്‍ അ​ന്ന​ത്തെ ഗൂ​ഢാ​ലോ​ച​നാ സം​ഘ​ത്തി​നോ അ​തി​ന് ജ​ന്മം​കൊ​ടു​ത്ത പി​ണ​റാ​യി സ​ര്‍​ക്കാ​രി​നോ സാ​ധി​ച്ചി​ല്ല.

നി​യ​മ​സ​ഭാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ ഭ​ര​ണ​പ​ക്ഷ​ത്തെ നി​രാ​യു​ധ​രും വി​ഷ​ർ​ണ​രു​മാ​ക്കു​ന്ന ആ​യു​ധ​ങ്ങ​ളു​ള്ള​വ​രും അ​ത് പ്ര​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രു​മാ​ണ് അ​ര​ഡ​സ​നി​ലേ​റെ വ​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​ക​ത്തു​ന്ന സൂ​ര്യ​ന്മാ​ര്‍.

സ​ഭ​ക്ക് പു​റ​ത്തും ചാ​ന​ൽ ച​ര്‍​ച്ച​ക​ളി​ലും വാ​ദ​ങ്ങ​ളും പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​രാ​യ ജ്ഞാ​ന​തൃ​ഷ്ണ​യു​ള്ള ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​ര്‍ വേ​റെ​യു​മു​ണ്ട്. മ​റ്റ് പാ​ര്‍​ട്ടി​ക​ള്‍​ക്കി​ല്ലാ​ത്ത മി​ക​ച്ച വി​ത്തു​ഗു​ണ​ത്തെ ച​വി​ട്ടി​യ​ര​ച്ച് കു​ല​മൊ​ടു​ക്കു​ക​യാ​ണ് ഇ​ത്ത​രം രാ​ഷ്ട്രീ​യ​പ്രേ​രി​ത ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ഹ​ത്യ​യു​ടെ​യും ല​ക്ഷ്യം.

വി​ഷം തീ​ണ്ടാ​തി​രി​ക്കാ​ന്‍ സ​ര്‍​പ്പ​ത്തെ ചാ​ടി​ക​ട​ക്കാം. അ​ല്ലെ​ങ്കി​ല്‍ പ​ത്തി ത​ക​ര്‍​ത്ത് കൊ​ല്ലു​ക. അ​പ​വാ​ദ​ങ്ങ​ളി​ല്‍ പ​ത​റാ​തെ​യും വ്യ​ക്തി​ഹ​ത്യ​യി​ല്‍ ത​ക​രാ​തെ​യും ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രും: വി​കെ സ​നോ​ജ്

ക​ണ്ണൂ​ര്‍: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. കോ​ണ്‍​ഗ്ര​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​റ്റി വ​ള​ര്‍​ത്തു​ക​യാ​ണെ​ന്നും സ​നോ​ജ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ രാ​ഹു​ലും ഷാ​ഫി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്ക് രാ​ഹു​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​ത്. ഏ​തൊ​രു നേ​താ​വ് എ​തി​ര് പ​റ​ഞ്ഞാ​ലും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ണ് ഷാ​ഫി​യു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി വ​ട​ക​ര കേ​ന്ദ്രീ​ക​രി​ച്ച് വാ​ർ റൂ​മു​ണ്ട്.'-​സ​നോ​ജ് പ​റ​ഞ്ഞു.

"കു​റ​ച്ചു ന​ടി​മാ​രെ റീ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ കി​ട്ടു​മാ​യി​രി​ക്കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​മേ​ജ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല. സൈ​ക്കോ​പാ​ത്ത് ക്രി​മി​ന​ലി​നെ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കും.'-​സ​നോ​ജ് അ​റി​യി​ച്ചു.

"കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ രാ​ഹു​ലി​നെ ത​ള്ളി​പ്പ​റ​യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. സി​പി​എം കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് സി​പി​എ​മ്മ​മാ​യി എ​ന്ത് ബ​ന്ധം? ഈ ​പെ​ൺ​കു​ട്ടി​യെ മാ​ത്ര​മ​ല്ല രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പീ​ഡി​പ്പി​ച്ച​ത്.'-​സ​നോ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടും നി​യ​മ​സ​ഭ​യി​ൽ അ​ക​മ്പ​ടി പോ​യ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല്ലേ? എ​ന്നി​ട്ട് എ​ന്ത് ന​ട​പ​ടി എ​ടു​ത്തു? രാ​ഹു​ലി​നെ​തി​രെ നി​ല​പാ​ട് എ​ടു​ത്ത​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്നും വി.​കെ. സ​നോ​ജ് ആ​രോ​പി​ച്ചു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ല: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യു​ടെ സ​മ​യം ശ​രി​യാ​യി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. രാ​ഹു​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​ത​ല്ലെ​ന്നും വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് രാ​ഹു​ലി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ലി​നെ​തി​രെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളെ​ല്ലാം വ​ള​രെ ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണ്. ന​ട​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന​താ​ണ് ഈ ​വി​വ​ര​ങ്ങ​ളെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ന്‍റെ സൈ​ബ​ർ സം​ഘ​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ​ല്ലാം കാ​ണി​ക്കു​ന്ന​ത് അ​വ​ർ സ്ത്രീ​ക​ളു​ടെ കൂ​ടെ​യ​ല്ല എ​ന്നാ​ണ്. രാ​ഹു​ലി​നെ വി​മ​ർ​ശി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ വ​നി​താ നേ​താ​ക്ക​ളെ അ​ട​ക്കം സൈ​ബ​ർ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ‍​ഞ്ഞു.

Kerala

പീഡന പരാതി: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെതിരെയും കേസ്

തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തിനെതിരെയും കേസ്. അടൂർ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെരെയാണ് കേസെടുത്തിരിക്കുന്നത്. ഗർഭഛിദ്രത്തിന് ഗുളിക എത്തിച്ചു നൽകിയത് ഇയാളാണ്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു, നി​ർ​ബ​ന്ധി​ച്ച് ഗ​ർ​ഭഛി​ദ്രം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് രാ​ഹു​ലി​നെ​തി​രെ എ​ഫ്ഐ​ആ​റി​ലു​ള്ള​ത്. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴിയും നൽകി.

കുട്ടി ഉണ്ടായാൽ രാഷ്ട്രീയ ഭാവി നശിക്കുമെന്നും രാഹുൽ പറഞ്ഞു. ഗുളിക നൽകിയാണ് ഗർഭച്ഛിദ്രം നടത്തിയത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുൽ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയിലുണ്ട്.

Kerala

ഒ​ന്നി​നും ത​ട​സ​മാ​കി​ല്ല, കാ​ര്യ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി ന​ട​ക്ക​ട്ടെ: ഷാ​ഫി പ​റ​മ്പി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ ന​ട​ക്ക​ട്ടെ​യെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ത​ട​സം നി​ൽ​ക്കി​ല്ലെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മെ​ന്നും ഷാ​ഫി വ്യ​ക്ത​മാ​ക്കി.

അ​തേ​സ‍​മ​യം, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് ഒ​രു നി​മി​ഷം പോ​ലും ഇ​രി​ക്ക​രു​ത്. പ​രാ​തി​ക​ൾ ഇ​നി​യും വ​രും. ഇ​ത്ര​യും കാ​ലം പ​രാ​തി ഇ​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ആ​ളു​ക​ൾ വ​രു​ന്ന​ത്.

കോ​ൺ​ഗ്ര​സ് രാ​ഹു​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു എ​ന്ന് പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണ്. ഇ​പ്പോ​ഴും രാ​ഹു​ൽ കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. ഒ​രാ​ളും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ​യാ​യി ഇ​നി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

ഇ​പ്പോ​ൾ പ​രാ​തിക്ക് കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ്; രാഹുലിനെ ന്യായീകരിച്ച് അടൂർ പ്രകാശ്

ഇ​ടു​ക്കി: തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ൾ പ​ല ക​ള്ള​ക്കേ​സു​ക​ളും ഉ​ണ്ടാ​കു​മെ​ന്നും ത​നി​ക്ക് എ​തി​രെ​യും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ടൂ​ർ പ്ര​കാ​ശ്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി പ​രാ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​രാ​തി ഉ​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ. ക​ള്ള​ക്കേ​സ് ആ​ണോ എ​ന്ന് തെ​ളി​യി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ട്. കേ​സ് തെ​ളി​ഞ്ഞാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ആ​ലോ​ചി​ച്ചു തീ​രു​മാ​നം എ​ടു​ക്കും. ഇ​പ്പോ​ൾ പ​രാ​തി വ​രാ​ൻ കാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ആ​ണെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

എം​എ​ൽ​എ സ്ഥാ​ന​ത്ത് ഒ​രു നി​മി​ഷംപോ​ലും ഇ​രി​ക്ക​രു​ത്; രാ​ഹു​ൽ രാ​ജിവ​യ്ക്ക​ണം: എം.​വി. ഗോ​വി​ന്ദ​ൻ

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഉ​ട​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് ഒ​രു നി​മി​ഷം പോ​ലും ഇ​രി​ക്ക​രു​ത്. പ​രാ​തി​ക​ൾ ഇ​നി​യും വ​രും. ഇ​ത്ര​യും കാ​ലം പ​രാ​തി ഇ​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. തെ​ളി​വു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ആ​ളു​ക​ൾ വ​രു​ന്ന​ത്.

കോ​ൺ​ഗ്ര​സ് രാ​ഹു​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു എ​ന്ന് പ​റ​യു​ന്ന​ത് വെ​റു​തെ​യാ​ണ്. ഇ​പ്പോ​ഴും രാ​ഹു​ൽ കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. ഒ​രാ​ളും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ എം​എ​ൽ​എ​യാ​യി ഇ​നി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്ക​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ന​ട​ത്തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കൊ​ച്ചി​യി​ലെ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം.

പ​രാ​തി​യു​ടെ പ​ക​ർ​പ്പും കേ​സി​ന്‍റെ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഇ​ന്ന് ത​ന്നെ രേ​ഖ​പ്പെ​ടു​ത്തും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് അ​തി​ജീ​വി​ത​യാ​യ യു​വ​തി പ​രാ​തി കൈ​മാ​റി​യ​ത്. പ​രാ​തി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

Kerala

'അതു വ്യാജഗർഭം; ഇത്തരം കഥകളുമായി ഒരുത്തിയും വരരുത്, എല്ലാ തെളിവും എന്‍റെ കൈയിലുണ്ട്': അഡ്വ. ദീപ ജോസഫ്

കോട്ടയം: രാഹുൽ മാങ്കൂട്ടത്തിനെതിരേ ഉയർന്ന ആരോപണങ്ങളെ തള്ളിയും ആരോപണം ഉന്നയിച്ചവർക്കെതിരേ കടുത്ത വിമർശനവുമായി അഡ്വ. ദീപ ജോസഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മാധ്യമങ്ങളെയും രാഷ്‌ട്രീയക്കാരെയും രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റിൽ രാഹുൽ മാങ്കൂട്ടത്തെ പൂർണമായി പിന്തുണയ്ക്കുന്നു. ഇനിയും രാഹുലിനെതിരേ കള്ളക്കഥകൾ പ്രചരിപ്പിച്ചാൽ എല്ലാ സത്യവും പുറത്തുവിടുമെന്നും പരാതിക്കാരുടെ എല്ലാക്കാര്യവും തനിക്ക് അറിയാമെന്നും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും ദീപ കുറിപ്പിൽ പറയുന്നു. തന്‍റെ യോഗ്യതകൾ ചോദിച്ച് സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവർക്കുള്ള മറുപടിയും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ ചുരുക്കരൂപം ഇങ്ങനെ:

സത്യങ്ങൾ ഒരിക്കലും മറഞ്ഞിരിക്കില്ല. കള്ളങ്ങൾ എന്നെന്നും സംരക്ഷിക്കപ്പെടുകയും ഇല്ല.

ഇനി ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്‍റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർഥ ഇരയ്ക്കു നീതി കിട്ടാതെ പോകുന്നു..

കേരളത്തിലെ പ്രിയപ്പെട്ടവരെ... ലോകമെമ്പാടും ഉള്ള മലയാളികളെ.... നിങ്ങൾ കേട്ടതെല്ലാം വിശ്വസിക്കരുത്... കാരണം അതൊന്നും സത്യമല്ല.. വാർത്തകൾ സൃഷ്ടിക്കുക എന്നു മാത്രമേ മാധ്യമങ്ങൾ ചെയ്യുന്നുള്ളൂ.. അതിൽ സത്യത്തിന്‍റെ കണിക ഉണ്ടോ എന്നു നോക്കാൻ സൂക്ഷ്മ ദർശിനി വേണ്ടി വരും..

ഞാൻ ദീപാ ജോസഫ്, ഡൽഹിയിൽനിന്നു കുറിക്കുന്നു.. സുപ്രിം കോടതിയിൽ മാത്രമല്ല കേരളത്തിലും പ്രാക്റ്റീസ് ചെയ്യാറുണ്ട്. ഞാനൊരു ഭാര്യയാണ്.. എന്റെ ഭർത്താവ് മനോജ്‌ മാത്യു. 21 വയസുള്ള മകൻ ഉണ്ട്. നിയമം മാത്രമല്ല ജാമിയയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ പോസ്റ്റ്‌ ഗ്രേഡ്വേഷനും അതിൽതന്നെ ഗവേഷണവും കഴിഞ്ഞ് അവാർഡ് പ്രതീക്ഷിക്കുന്നു.

ഇനി എന്തിനാണ് ഞാൻ എന്നെ കുറിച്ചു പറഞ്ഞത് എന്നല്ലേ... ചിലർക്കു സംശയം... എന്‍റെ ഡിഗ്രി വ്യാജമാണോ? ഞാൻ കോടതിയിലേക്കു തന്നെയാണോ പോകുന്നത്.. എന്നെ ആരാണ് വക്കീൽ ആക്കിയത്? അവർക്കു വേണ്ടിയാണു അവർക്കു വേണ്ടി മാത്രമാണ് ഇത്രയും പറഞ്ഞത്. ഇനിയും കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ ചോദിച്ചാൽ മതി പറഞ്ഞു തരാം..

അറിയാൻ മേലാത്തവർക്കും മനഃപൂർവം എന്നെ എയറിൽ ആക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടി പറഞ്ഞു എന്ന് മാത്രം.. കാരണം എന്‍റെ ജന്മം തന്നെ സത്യത്തിനും നീതിക്കും വേണ്ടി ആണെന്ന് ഞാൻ തിരിച്ചറിയുന്നു...
നീതി കിട്ടാതായാൽ നീ തീ ആകണം എന്നാണ് ഞാൻ പറയാറ്.. ഇന്നലെ ഞാൻ എഫ്ബിയിൽ ചോദിച്ചു ഞാൻ ഒരു മഹാ സത്യം വിളിച്ചു പറയട്ടെ എന്ന്..

ആ സത്യം പറയാൻ ആഗ്രഹിക്കുന്നു...ഒരു അഭിഭാഷകൻ/ അഭിഭാഷക എന്നും സത്യത്തിന്‍റെ കാവലാൾ ആണ്. മറച്ചു വച്ച സത്യം തേടി അവർ ഏത് അറ്റം വരെയും പോകും.. സത്യം എന്താണെന്ന് ഉറപ്പാകും വരെ അവരുടെ യാത്ര തുടരും..

എന്‍റെ സത്യം തേടിയുള്ള യാത്ര അവസാനിച്ചു. ഞാൻ സത്യം വെളിപ്പെടുത്താൻ പോകുന്നു. മീഡിയയിൽ സത്യം ഇല്ല എന്ന സത്യവും ഇതോടെ തെളിയുന്നു.

നന്ദനം സിനിമയിൽ നവ്യ പറയുന്നുണ്ട്.. ഞാൻ കണ്ടു.. ഞാൻ മാത്രമേ കണ്ടുള്ളു എന്ന്.. ഇതുപോലെ തന്‍റെ ഫേസ്ബുക്കിലും വാർത്തകളിലും റേറ്റിംഗ് കൂട്ടാൻ പേരിന് ഒരു മാധ്യമ പ്രവർത്തക അങ്ങേയറ്റം ശ്രമിക്കുന്നത് നിങ്ങൾ കണ്ടുകാണും.. കേട്ടു കാണും.. അവരോടു ചോദിക്കട്ടെ...

സഹോദരി.. ആരെയാണ് നിങ്ങൾ ഇര എന്നു പറയുന്നത്? ഇര എന്നാൽ, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? സത്യത്തിൽ ഇര എന്നാൽ എന്താണെന്നു നിങ്ങൾക്ക് അറിയുമോ? ഒരു യഥാർഥ ഇരയെ നിങ്ങൾ കണ്ടിട്ടുണ്ടോ?

രാഹുൽ നിന്‍റെ ജീവിതം ഒരു നേതാവിനു യോജിച്ചത് ആയിരുന്നില്ല എന്നു ഞാൻ തീർത്തു പറയുന്നു. ചെറുപ്പക്കാരുടെ ചില്ലറ അസ്കിതകൾ നിന്നെ ബാധിച്ചിരുന്നു എന്നതിന്‍റെ തെളിവാണ് ഇക്കഴിഞ്ഞ നാളിൽ നീ അനുഭവിച്ചത്. ജീവിതത്തെ തിരുത്തുക.. ഒരു നല്ല നേതാവ് ആകുക. അഴകുള്ള ചക്കയിൽ ചുള ഉണ്ടാവില്ല എന്ന് ഏറ്റവും നന്നായി അറിഞ്ഞത് നീയാവും രാഹുൽ. എന്‍റെ ഒരു കുഞ്ഞ് സഹോദരൻ അവാനുള്ള പ്രായമേ നിനക്കുള്ളു. അതുകൊണ്ട് ചെറിയ വലിയ ഉപദേശമായി കരുതിയാൽ മതി.

ഇനിയും മീഡിയ രാഹുലിനെ പ്രതികൂട്ടിൽ നിർത്തിയാൽ നിങ്ങൾ ഒന്നുമറിയാതെ ഇര എന്നു വിശേഷിപ്പിക്കുന്നവളുടെ മുഴുവൻ ചരിത്രവും എനിക്കു ലോകത്തോടു പറയേണ്ടി വരും. സത്യത്തിൽ അവൾക്കു പരാതി ഇല്ല. ഉണ്ടാവില്ല കാരണം അവൾ വിവാഹിതയാണ്. മാധ്യമ പ്രവർത്തകയായി ഇന്നലെയും ഇന്നും നാളെയും ജോലി ചെയ്യുന്നു.. ചെയ്യും..

അവൾ ഒരു വർഷത്തിൽ ഏറെയായി വിവാഹിതയാണ്.. സത്യത്തിൽ ഇര അവളെ കെട്ടിയ ആ പാവം ചെക്കനാണ്. ഒന്നും ഇല്ലാത്ത ബ്രോക്കൺ ഫാമിലിയിൽനിന്നു ലക്ഷങ്ങൾ മുടക്കി കല്യാണം കഴിച്ചു ചതിക്കപ്പെട്ട ആ പാവം പയ്യനാണ് ഇര. ഫോട്ടോ സഹിതം തെളിവുകൾ ഉണ്ട്.

കൂടാതെ ഇവൾ മാർക്സിസ്റ്റ് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നു മാത്രമല്ല ചാനൽ സ്വന്തമായുള്ള പാർട്ടിയുടെ സ്വന്തം മോളാണ്. ഇനി പറ ഇര ആരാണ്?

സിപിഐ/സിപിഎം കൊണ്ടു പിടിച്ചിളകാൻ അവർക്കു അമ്പലം വിഴുങ്ങിയ കഥകൾ മൂടി വയ്ക്കണം. കേരളത്തിൽ നടക്കുന്ന അഴിമതി ഒന്ന് മൂടി വയ്ക്കണം. ഭരണ നിഷ്‌ക്രിയത്വം ഒന്ന് മൂടി പിടിക്കണം എന്നൊക്കെ മാത്രമേ ഉള്ളൂ.

എന്നാൽ, കോൺഗ്രസിന്‍റെ ഉദ്ദേശം എന്താണ്. തലയ്ക്കു മീതെ വളർന്നാൽ വെട്ടിക്കളയണം എന്നാണ് നേതൃത്വം കരുതുന്നത്. കാരണം രാഹുൽ കഴിവുള്ളവൻ ആണ്. ഇന്നലെ മുളച്ച തകര പോലും സീൽക്കാരം ഇടുന്നു.. ഇവൾക്കൊക്കെ നാണമില്ലേ? ഇവളും ഭർത്താവുണ്ടായിട്ടും പലരുടെ ഒപ്പം അന്തിയുറങ്ങുന്ന പിൽസ് ഫാക്ടറി ഉടമകൾ ആണോ എന്നു സംശയം തോന്നുന്നു.. പെണ്ണിന്‍റെ മാന്യത അവളുടെ പെരുമാറ്റവും സ്വഭാവവും ആണ്.

ഒരു പദവി കിട്ടിയാൽ എന്തും വിളിച്ചു പറയാൻ നീയെന്തു സത്യം അറിഞ്ഞു?
ഇത്രയും മോശക്കാരൻ ആയി ചിത്രീകരിക്കുമ്പോളും അവൻ ഒന്നും മറുത്തു പറഞ്ഞില്ല.. അവളെ അപമാനിച്ചില്ല. ഒരു നല്ല പുരുഷന്‍റെ ലക്ഷണം. എംഎൽഎ ആകും മുന്നേ ഉണ്ടായിരുന്ന ഒരു ബന്ധം.. അതിനിടയിൽ അവൾ വിവാഹിതയും. പിന്നെ അവളെ നാണം കെടുത്തണ്ട എന്ന ഒറ്റ കാരണത്താൽ മൗനം ഭജിച്ചു. നന്നായി രാഹുൽ.. ഇങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

മാധ്യമങ്ങളെ നിങ്ങൾ ഏതു കാലത്തെ ഗർഭ കഥയാണ് ഇനി പറയുന്നത്? ഇത്രേയുള്ളൂ മാധ്യമങ്ങൾ എന്നു നിങ്ങൾ തെളിയിച്ചു. ഇതാണ് നിങ്ങളുടെ മാധ്യമ ധർമം എന്നും വിവരമുള്ള ജനം മനസിലാക്കി. ഇനിയും തലച്ചോറിനുള്ളിൽ മണ്ണും മണലും നിറച്ച അന്തം കമ്മികളെ അല്ല കേട്ടോ ഉദ്ദേശിച്ചത്..

ഇര അല്ല. മഹാ ഫ്രോഡ്... എടി കൊച്ചേ നീ ധൈര്യമായി കേസ് കൊട്.. മാധ്യമ വിചാരണ നിർത്തൂ.. അതല്ല നിന്‍റെ കള്ളക്കളികൾ ഞാൻ ആയി പരസ്യപ്പെടുത്തണം എന്നാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ ഒരുക്കമാണ്. ഇന്നു തന്നെ നിന്‍റെ കൂടെ ജോലി ചെയ്യുന്ന അവളോടും നിനക്കായ്‌ പണി ചെയ്യുന്ന പിആർഒമാരോടും ഇവിടെ വച്ചു ഈ പ്രോഗ്രാം സ്റ്റോപ്പ്‌ ചെയ്യാൻ പറയണം. അല്ലാത്തപക്ഷം എന്നെപോലെ ഉള്ള ഒരുപാടു പേര് നിനക്ക് എതിരെ കേസ് ഫയൽ ചെയ്യും? ചീറ്റിംഗിന്. കൈയും കാലും കണ്ണും കാണിച്ചു മയക്കിയവൻ എംഎൽഎ ആയപ്പോ അവനെ കുടുക്കാൻ ഗർഭം. എന്നിട്ടും നീ ഒരു വർഷം മുൻപ് വിവാഹിത ആയത് കൊണ്ടു രാഹുൽ നിനക്കെതിരെ ഒന്നും പറയാത്തത് അവന്‍റെ മാന്യത..

പക്ഷെ നീ ചതിച്ചു ജീവിതം നശിപ്പിച്ച നിന്നെ.. നിന്‍റെ സ്വഭാവം അറിയാതെ സ്നേഹിച്ചു കെട്ടിയ ആ പാവം പയ്യൻ നീതിക്കു വേണ്ടി എന്നെ സമീപിച്ചാൽ ഞാൻ അവനെ ചേർത്തു പിടിക്കും.. രാഹുലിനെ പിടിച്ചതിലും അതിശക്തമായി.. നിങ്ങൾ ചതിക്കുന്ന ഓരോ പുരുഷനും നീതിക്കു കാവലാൾ ആയി എന്നെ പോലെ ഒരായിരം പേരുണ്ടാവും എന്ന് ഓർമിപ്പിക്കുന്നു..

ഇനി ആർക്കെടാ എന്‍റെ ഡിഗ്രിയുടെ ഉറവിടം അറിയേണ്ടത്? ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ ആദ്യം സത്യം അറിയണം.. അല്ലാത്തപക്ഷം സത്യത്തിൽ ഇര ആകുന്നവരെ കൂടി വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആവും.. നീതി അവർക്കു ഒരിക്കലും കിട്ടാ കനി ആവും..

കള്ള മാധ്യമങ്ങളിൽ നിന്നു ദൂരം പാലിക്കൂ.. അവർക്കു അവിഹിതം മാത്രമേ താല്പര്യം ഉള്ളു.. റേറ്റിംഗ് മാത്രമാണ് സത്യമല്ല അവരുടെ ലക്ഷ്യം...
ഗർഭകഥ ഇവിടെ അവസാനിക്കുന്നു.

രാഹുൽ തന്‍റെ രാഷ്‌ട്രീയ പ്രവർത്തനം സംശുദ്ധമായി നടത്തണം..
കള്ള കഥകൾ മെനയുന്ന മീഡിയ അതു നിർത്തണം
ഗർഭിണി ഇനി പ്രസവിക്കില്ല കാരണം രാഹുലിനെ നശിപ്പിക്കുക എന്നതു മാത്രമായിരുന്നു അവളുടെയും കൂട്ടാളികളുടെയും ലക്ഷ്യം. ഇനിയും അത് തുടർന്നാൽ ഞാൻ സർവ ഫോട്ടോയും സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്യും. കഥകൾ പൊളിക്കും..

ജനങ്ങളെ.. നമ്മൾ കേൾക്കുന്നതല്ല സത്യം. ഒരു ആണിനെ തകർക്കാൻ ഒരു പെണ്ണിന് ഒരു നിമിഷം മതി. എന്‍റെ അപ്പനും സഹോദരനും ഭർത്താവും മകനും സുഹൃത്തും ഞാൻ സ്നേഹിക്കുന്ന ഏതൊരു പുരുഷനും അതിൽ ഒരു കല്ലെറു ദൂരത്തിൽ മാത്രമാണെന്ന് ഞാൻ അറിയുന്നു. അവർ അറിയാതെ അവരെ വിഴുങ്ങാൻ ഇതുപോലെ ഓരോ അവതാരങ്ങൾ അവർക്കു ചുറ്റിലും ഉണ്ട്. പ്രതേകിച്ചു പണവും പ്രതാപവും പദവിയും ഉള്ള പുരുഷനെ മാത്രം തേടി എത്തുന്ന രംഭാ മേനക തിലോത്തമമാരെ സൂക്ഷിക്കുക. ചതിക്കപ്പെട്ട പെണ്ണ് ഒരിക്കലും പരാതി പറയാൻ വർഷങ്ങൾ കാത്തിരുന്ന സീരിയൽ ഗർഭകഥ പറയില്ല..

ഈ കള്ള ഗർഭകഥ ഇവിടെ അവസാനിക്കുന്നു.. അവസാനിക്കണം..
- Adv Deepa Joseph

 

Kerala

കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സ​സ്പെ​ൻ​ഷ​നി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. പാ​ല​ക്കാ​ട് ക​ണ്ണാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

യോ​ഗ​ത്തി​ൽ ക​ണ്ണാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ക​ണ്ണാ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം, യോ​ഗ​മ​ല്ല ന​ട​ന്ന​തെ​ന്നും രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്ത​താ​ണെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു. പു​റ​ത്താ​ക്കു​ന്ന​ത് വ​രെ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക ഓ​ഫീ​സു​ക​ളി​ൽ ക​യ​റു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Kerala

മുൻമന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ അ​ഡ്വ. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ മാ​താ​വ് പൂ​ന്തു​റ സ​രോ​ജാ മ​ന്ദി​ര​ത്തി​ൽ ലൂ​ർ​ദ്ദ​മ്മ (98) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​സ്. അ​ൽ​ഫോ​ൻ​സ് ആ​ണ് ഭ​ർ​ത്താ​വ്.

മ​റ്റു മ​ക്ക​ൾ സ​രോ​ജ​ഗോ​മ​സ്, എ.​ജെ. വി​ജ​യ​ൻ, പ്ര​സ​ന്ന പീ​റ്റ​ർ, എ.​ജെ. സെ​ൽ​വി​ൻ, വി​മ​ല സ്റ്റാ​ൻ​ലി, സ​തീ​ഷ് അ​ൽ​ഫോ​ൻ​സ്, സാം ​അ​ൽ​ഫോ​ൻ​സ്. മ​രു​മ​ക്ക​ൾ റി​ച്ചാ​ർ​ഡ് ഗോ​മ​സ്, ഏ​ലി​യാ​മ്മ വി​ജ​യ​ൻ, ഗ്രേ​സി രാ​ജു, ഐ.​എ. പീ​റ്റ​ർ , ലാ​ലി സെ​ൽ​വി​ൻ, അ​ഡ്വ​ക്കേ​റ്റ് ജോ​സ് സ്റ്റാ​ൻ​ലി, ജൂ​ഡി​റ്റ് സ​തീ​ഷ്, ഷൈ​നി സാം.

​സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൂ​ന്തു​റ സെ​ന്‍റ്. തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ.

Kerala

പാ​ല​ക്കാ​ട് ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി; ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണെ​തി​രേ ജി​ല്ലാ നേ​തൃ​ത്വം

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​നെ​തി​രേ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് ശി​വ​ൻ രം​ഗ​ത്ത്. എം​എ​ൽ​എ​യ്ക്കൊ​പ്പം വേ​ദി പ​ങ്കി​ട്ട ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യു​ടെ നി​ല​പാ​ട് തെ​റ്റാ​യി​പ്പോ​യെ​ന്നും അ​രു​താ​ത്ത കാ​ര്യ​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ അ​തൃ​പ്തി പ്ര​ശാ​ന്ത് ശി​വ​ൻ പ്ര​ക​ടി​പ്പി​ച്ച​ത്.

എം​എ​ൽ​എ​യെ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന​ത് പാ​ർ​ട്ടി നി​ല​പാ​ടാ​യി​രു​ന്നു. ബി​ജെ​പി അം​ഗ​മാ​യ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യും ഇ​ത് പാ​ലി​ക്കേ​ണ്ട​താ​യി​രു​ന്നു. ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ വ​ന്നി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ടി​നെ ത​ള്ളി മു​ത​ർ​ന്ന നേ​താ​വും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ എ​ൻ. ശി​വ​രാ​ജ​ൻ രം​ഗ​ത്തെ​ത്തി. എം​എ​ൽ​എ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പോ​യ​തെ​ന്നാ​ണ് ശി​വ​രാ​ജ​ന്‍റെ വി​ശ​ദീ​ക​ര​ണം.

അ​തി​നി​ടെ ബി​ജെ​പി​യി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് എ​ല്ലാം കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. സി.​കൃ​ഷ്ണ​കു​മാ​ർ വി​ഭാ​ഗ​വും ശി​വ​രാ​ജ​ൻ വി​ഭാ​ഗ​വും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് നി​ല​വി​ലെ സം​ഭ​വ​ങ്ങ​ളും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മോ​യെ​ന്നാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ശ​ങ്ക.

 

District News

പി.വി. ശ്രീനിജിൻ എംഎൽഎയെ നുണപരിശോധനയ്ക്ക് വിധേ യനാക്കണം: സാബു ജേക്കബ്

കൊ​ച്ചി: പി.​വി. ശ്രീ​നി​ജി​ന്‍ എം​എ​ല്‍​എ​യെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ട്വി​ന്‍റി 20 നേ​താ​വ് സാ​ബു എം. ​ജേ​ക്ക​ബ്. ശ്രീ​നി​ജി​ന്‍ സീ​റ്റി​നാ​യി ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് നു​ണ പ​റ​യു​ക​യാ​ണ്. ര​ണ്ടുത​വ​ണ ത​ന്‍റെ വീ​ട്ടി​ല്‍ വ​ന്ന​ത് വി​വാ​ഹം ക്ഷ​ണി​ക്കാ​ന്‍ അ​ല്ല​ല്ലോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

നു​ണ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ പ​ല അ​ഴി​മ​തി ക​ഥ​ക​ളും പു​റ​ത്തു​വ​രും. ആ​ലു​വ​യി​ലെ ഒ​രു സി​പി​എം നേ​താ​വ് കൂ​ടി സീ​റ്റ് ചോ​ദി​ച്ചു വ​ന്നി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

സി​പി​എം നേ​താ​ക്ക​ള്‍ പ​ണം വാ​ങ്ങി​യി​ട്ടു​ണ്ട്. ഒ​ന്നി​നും ര​സീ​ത് ഇ​ല്ലാ​യി​രു​ന്നു. ത​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്നും മോ​ശം പ​റ​യു​ന്ന ആ​ളാ​ണ് ശ്രീ​നി​ജി​ന്‍. ശ്രീ​നി​ജി​ന്‍ ത​ന്‍റെ സ്ഥാ​പ​ന​ത്തി​ല്‍ വ​ന്നു സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ​തു​കൊ​ണ്ടാ​ണ് വീ​ഡി​യോ പു​റ​ത്തുവി​ട്ട​ത്.

ട്വ​ന്‍റി 20 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ജ​ന​ങ്ങ​ളെ ബോ​ധി​പ്പി​ക്കും. എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ല്‍ അ​പ്പോ​ള്‍ നി​യ​മ​പ്ര​കാ​രം പ​രാ​തി ന​ല്‍​ക​ലാ​ണ് ശ്രീ​നി​ജി​ന്‍റെ ശീ​ലം. നി​ല​വി​ല്‍ ഒ​രു മു​ന്ന​ണി​യു​മാ​യും കൈ ​കോ​ര്‍​ക്കു​ന്നി​ല്ലെ​ന്നും സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

Latest News

Up