x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്ക​വു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി ച​ർ​ച്ച ന​ട​ത്തി


Published: November 27, 2025 06:35 PM IST | Updated: November 27, 2025 06:40 PM IST

തി​രു​വ​ന​ന്ത​പു​രം: യു​വ​തി ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് നീ​ക്കം ന​ട​ത്തി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ. കൊ​ച്ചി​യി​ലെ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യ​താ​യും മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ചു​വെ​ന്നു​മാ​ണ് വി​വ​രം.

പ​രാ​തി​യു​ടെ പ​ക​ർ​പ്പും കേ​സി​ന്‍റെ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ച്ച​ശേ​ഷം തു​ട​ർ ന​ട​പ​ടി ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യി​ട്ടു​ണ്ട്. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തി​ജീ​വി​ത​യു​ടെ മൊ​ഴി ഇ​ന്ന് ത​ന്നെ രേ​ഖ​പ്പെ​ടു​ത്തും.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി തെ​ളി​വു​ക​ളു​ള്‍​പ്പെ​ടെ​യാ​ണ് അ​തി​ജീ​വി​ത​യാ​യ യു​വ​തി പ​രാ​തി കൈ​മാ​റി​യ​ത്. പ​രാ​തി നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് എം​എ​ൽ​എ പ്ര​തി​ക​രി​ച്ചു.

Tags : Sexual Harassment complaint Rahul Mamkoottathil mla lawyer

Recent News

Up