x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് ചെ​ന്നി​ത്ത​ല


Published: January 4, 2026 09:39 AM IST | Updated: January 4, 2026 09:41 AM IST

തി​രു​വ​ന​ന്ത​പു​രം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് വി​ജ​യ​സാ​ധ്യ​ത​യാ​ണെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. കഴിഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 53 ശ​ത​മാ​നം യു​വാ​ക്ക​ളെ​യും സ്ത്രീ​ക​ളെ​യും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ന്നു എ​ന്ന​തി​ന​ർ​ഥം മു​തി​ർ​ന്ന ആ​ളു​ക​ളെ മാ​റ്റി നി​ർ​ത്തു​ന്നു എ​ന്ന​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ ന​ട​ക്കു​ന്ന നേ​തൃ ക്യാം​പി​ൽ നി​യ​മ​സ​ഭാ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച​യാ​കും. ലീ​ഗ് അ​ട​ക്ക​മു​ള്ള ക​ക്ഷി​ക​ളു​മാ​യി ക്യാം​പി​ന് ശേ​ഷം സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച സം​ഭ​വ​ത്തി​ൽ തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ വെ​ള്ളാ​പ്പ​ള്ളി തി​രു​ത്ത​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ആ​ണ് ആ​വ​ശ്യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ൽ മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

"മു​ഖ്യ​മ​ന്ത്രി​യാ​ണ് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഓ​രോ വ​ർ​ഗീ​യ​ത​യെ താ​ലോ​ലി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത, പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷ​വ​ർ​ഗീ​യ​ത​യു​മാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കു​ക​യാ​ണ് ഇ​വ‍​ർ.'-​ചെ​ന്നി​ത്ത​ല വി​മ​ർ​ശി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ ശേ​ഷം ഇ​നി വ​ർ​ഗീ​യ നി​ല​പാ​ട് ആ​ണ് ന​ല്ല​ത് എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും എ​ൽ​ഡി​എ​ഫ് തോ​റ്റ​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Tags : ramesh chennithala mla congress leader candidate selection assembly election 2026

Recent News

Up