x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഫീ​സ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​ന്, ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല: വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ


Published: December 29, 2025 01:11 PM IST | Updated: December 29, 2025 01:38 PM IST

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നു​മു​ള്ള കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നു മ​റു​പ​ടി​യു​മാ​യി വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ.

ബി​ജെ​പി അ​വ​രു​ടെ അ​ജ​ൻഡ ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ എം​എ​ൽ​എ ആ​യി​രു​ന്ന ശ​ബ​രി​നാ​ഥ​നെ പോ​ലെ ഒ​രാ​ൾ പ്ര​തി​ക​രി​ക്കേ​ണ്ട​ത് അ​ങ്ങ​നെ​യാ​ണോ എ​ന്ന് അ​ദ്ദേ​ഹ​മാ​ണ് ചി​ന്തി​ക്കേ​ണ്ട​തെ​ന്ന് വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

ഇ​ത്ത​രം തി​ട്ടൂ​ര​ങ്ങ​ൾ​ക്കു ശി​ര​സ് കു​നി​ക്കു​ക​യാ​ണെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി എ​ന്താ​വും എ​ന്ന് അ​ദ്ദേ​ഹം ആ​ലോ​ചി​ക്ക​ണം. ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​ണെ​ന്നും ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ലെ​ന്നും പ്ര​ശാ​ന്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്തു​കൊ​ണ്ട് ഓ​ഫീ​സ് അ​വി​ടെ​യെ​ടു​ത്തു എ​ന്ന​തി​ന് ഉ​ത്ത​ര​മി​താ​ണ്. എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ൾ​ക്ക് എ​ല്ലാ സ​മ​യ​ത്തും ക​ട​ന്നു​വ​രാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ഏ​ഴ് വ​ർ​ഷ​ക്കാ​ല​മാ​യി സു​ഗ​മ​മാ​യി ഓ​ഫീ​സ് അ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ബി​ജെ​പി​യു​ടെ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ഴാ​ണ് ഏ​തോ അ​ജ​ൻഡ​യു​ടെ ഭാ​ഗ​മാ​യി എം​എ​ൽ​എ​യെ അ​വി​ടെനി​ന്ന് മാ​റ്റ​ണ​ണ​മെ​ന്ന് ഒ​രു ച​ർ​ച്ച ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്. ശ​ബ​രി​നാ​ഥ​നെ പോ​ലൊ​രു ആ​ൾ അ​തിനു കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് എ​ന്ത് അ​ർ​ഥ​ത്തി​ലാ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​കു​ന്നി​ല്ല.

പ്ര​ത്യേ​ക രാഷ്‌ട്രീ​യ സ്ഥി​തി​യി​ൽ അ​തു പ​ഠി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. എ​ന്നെ സം​ബ​ന്ധി​ച്ച് എ​ന്‍റെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പേ​ർ​ക്കും വ​ന്നു​ചേ​രാ​ൻ ക​ഴി​യു​ന്ന സു​ഗ​മ​മാ​യ സ്ഥ​ലം എ​ന്ന നി​ല​യി​ലാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ്. അ​ല്ലാ​തെ ശ​ബ​രി​നാ​ഥി​ന്‍റെ സൗ​ക​ര്യ​ത്തി​ന​ല്ല. നൂ​റു ക​ണ​ക്കി​നു സാ​ധാ​ര​ണ​ക്കാ​ർ അ​വി​ടെ എ​ന്നും വ​രു​ന്നു​ണ്ട്. എം​എ​ൽ​എ ഹോ​സ്റ്റ​ലി​ൽ എ​ല്ലാ എം​എ​ൽ​എ​മാ​രെ​യും പോ​ലെ എ​നി​ക്കും മു​റി​യു​ണ്ട്.

എ​ന്നാ​ൽ, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​തു സ​മ​യ​ത്തും അ​നു​വാ​ദ​ത്തിനു കാ​ത്തു​നി​ൽ​ക്കാ​തെ ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.- ​വി.​കെ. പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Tags : V.K.Prashanth k.s.Shabarinathan mla office

Recent News

Up