x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ മൂ​ന്നാ​മ​ത്തെ കേ​സ്; പ​രാ​തി​യി​ൽ ബ​ലാ​ത്സം​ഗ​വും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​വും


Published: January 11, 2026 03:39 AM IST | Updated: January 11, 2026 05:49 AM IST

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് പ​ത്ത​നം​തി​ട്ട പോ​ലീ​സ് എ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ത്രി 12.30ഓ​ടെ​യാ​ണ് പാ​ല​ക്കാ​ട്ടെ കെ​പി​എം ഹോ​ട്ട​ലി​ൽ നി​ന്നും എം​എ​ൽ​എ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ബ​ലാ​ത്സം​ഗ​വും നി​ർ​ബ​ന്ധി​ത ഗ​ർ​ഭഛി​ദ്ര​വും ഉ​ൾ​പ്പെ​ടെ ആ​രോ​പി​ച്ച് ഒ​രു യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പു​തി​യ പ​രാ​തി ഇ-​മെ​യി​ൽ വ​ഴി​യാ​ണ് ല​ഭി​ച്ച​തെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​ന്വേ​ഷ​ണ​സം​ഘം പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ത്ത​താ​യും വി​വ​ര​മു​ണ്ട്. രാ​ഹു​ൽ ശ​നി​യാ​ഴ്ച​യാ​ണ് പാ​ല​ക്കാ​ടെ​ത്തി​യ​ത്. എം​എ​ൽ​എ പാ​ല​ക്കാ​ട് എ​ത്തി​യ​തു​മു​ത​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന.

ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നും വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ടം​ഗ സം​ഘ​മാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് പോ​ലീ​സ് സം​ഘം ഹോ​ട്ട​ലി​ലെ​ത്തി​യ​ത്.

പാ​ല​ക്കാ​ട്ടെ ഫ്ലാ​റ്റ് ഒ​ഴി​ഞ്ഞ ശേ​ഷം രാ​ഹു​ൽ കെ​പി​എം ഹോ​ട്ട​ലി​ലാ​യി​രു​ന്നു താ​മ​സം. ഹോ​ട്ട​ലി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം റി​സ​പ്ഷ​നി​ലു​ള്ള​വ​രു​ടെ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത ശേ​ഷ​മാ​ണ് രാ​ഹു​ൽ താ​മ​സി​ച്ചി​രു​ന്ന റൂ​മി​ലേ​ക്ക് പോ​യ​ത്.

ഈ ​സ​മ​യം പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​ദ്യം റൂ​മി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ ത​യാ​റാ​കാ​തി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പി​ന്നീ​ട് പോ​ലീ​സി​ന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​ൻ‌ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ പോ​ലീ​സ് അ​തി​ന് സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എം​എ​ൽ​എ​യെ എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഒ​ന്നും ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ സ​മാ​ന​മാ​യ മൂ​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് രാ​ഹു​ൽ.

ആ​ദ്യ കേ​സി​ൽ ഹൈ​ക്കോ​ട​തി എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞി​രു​ന്നു. ര​ണ്ടാ​മ​ത്തെ കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും സ​ജീ​വ​മാ​കാ​നു​ള്ള മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് പു​തി​യ കേ​സി​ലെ പോ​ലീ​സ് ന​ട​പ​ടി.

 

 

 

 

Tags : rahul mankoottathil kerala police palakkad MLA

Recent News

Up