കൊല്ലം: നടിയെ ആക്രമിച്ച കേസിൽ വിധി പകര്‍പ്പ് ലഭിച്ചശേഷമാണ് അഭിപ്രായം പറയാന്‍ സാധിക്കുകയെന്നും ദിലീപിനെ കുറ്റവിമുക്തനാക്കിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ ഇപ്പോള്‍ ബാധ്യസ്ഥനല്ലെന്നും എം. മുകേഷ് എംഎൽഎ.
കേസില്‍ ഗവണ്മെന്റ് നിലപാട് വ്യക്തമാക്കുന്നുണ്ട്. കേസിനെക്കുറിച്ച് പറയാന്‍ തന്നെ ഏല്‍പ്പിച്ചിട്ടില്ല. സിനിമാസംഘടനയില്‍ താന്‍ ഒരു മെമ്പര്‍ മാത്രമാണെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ പറയട്ടേ എന്നും മുകേഷ് പറഞ്ഞു.
അപ്പീലിന് പോകുമെന്ന സര്‍ക്കാറിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags : Mukesh mla actress assult case court