x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലിനജലം കുടിച്ച് ഇൻഡോറിൽ മൂന്നു പേർ മരിച്ചു


Published: December 31, 2025 03:43 AM IST | Updated: December 31, 2025 03:43 AM IST

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം രോ​​​ഗം​​​ബാ​​​ധി​​​ച്ച് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​തി​​​സാ​​​രം വ്യാ​​​പി​​​ക്കു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​ദേ​​​ശ​​​ത്തെ 2.703 വീ​​​ടു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. 12,000 ആ​​​ളു​​​ക​​​ളെ​​​യും പ​​​രി​​​ശോ​​​ധി​​​ച്ചു. ഇ​​​തി​​​ൽ 1,146 പേ​​​ർ നേ​​​രി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. 111 രോ​​​ഗി​​​ക​​​ളാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : sewage water drinking Indore dead Madhya Pradesh hospitalized

Recent News

Up