വാഷിംഗ്ടൺ: അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള നഴ്സിംഗ് ഹൊമിൽ പോട്ടിത്തെറി. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ബ്രിസ്റ്റൊളിലുള്ള സിൽവർ ലെയ്ക്ക് നഴ്സിംഗ് ഹോമിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അഞ്ച് പേരെ കാണാതായി. ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
നഴ്സിംഗ് ഹോം കെട്ടിടം പൊട്ടിത്തെറിയിൽ തകർന്നു. കാണാതായവർ കെട്ടിടത്തിന്റെ അകത്ത് തന്നെ ഉണ്ടോയെന്നതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും എന്താണ് അപകടത്തിന്റെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. നിരവധി പേരെ രക്ഷിക്കാൻ സാധിച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.
Tags : two dead Pennsylvania nursing home explosion