x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​ബി​യ​ൻ ഏ​കാ​ധി​പ​തി മു​അ​മ​ർ ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സെ​യ്ഫ് അ​ൽ ഇ​സ്‌​ലാം ഗ​ദ്ദാ​ഫി കൊ​ല്ല​പ്പെ​ട്ടു


Published: February 4, 2026 12:38 PM IST | Updated: February 4, 2026 12:39 PM IST

ട്രി​പോ​ളി: ലി​ബി​യ​ൻ മു​ൻ നേ​താ​വ് മു​അ​മ​ർ ഗ​ദ്ദാ​ഫി​യു​ടെ മ​ക​ൻ സെ​യ്ഫ് അ​ൽ ഇ​സ്‌ലാം ഗ​ദ്ദാ​ഫി (53) കൊ​ല്ല​പ്പെ​ട്ടു. 

ലി​ബി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ട്രി​പ്പോ​ളി​യി​ൽ നി​ന്ന് 136 കി​ലോ​മീ​റ്റ​ർ തെ​ക്കു​പ​ടി​ഞ്ഞാ​റു​ള്ള സി​ൻ​ട​ൻ ന​ഗ​ര​ത്തി​ലാ​ണ് സെ​യ്ഫ് കൊ​ല്ല​പ്പെ​ട്ട​ത്. മു​ഖം​മൂ​ടി ധ​രി​ച്ച നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് സെ​യ്ഫി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ‌

വീ​ട്ടി​ലെ സു​ര​ക്ഷാ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യ ശേ​ഷം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ലി​ബി​യ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‌

ഗ​ദ്ദാ​ഫി​യു​ടെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 2011 ൽ ​നാ​റ്റോ​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തി​യ​തി​ന് 2015 ൽ ​സെ​യ്ഫ് ത​ട​വി​ലാ​യി​രു​ന്നു. 2017 ൽ ​ജ​യി​ൽ ചാ​ടി ഒ​ളി​വി​ൽ ക​ഴി​ഞ്ഞു.

തു​ട​ർ​ന്ന് 2021 ൽ ​പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ലി​ബി​യ​ൻ തെ​ര​ഞ്ഞ​ടു​പ്പ് അ​ധി​കൃ​ർ സെ​യ്ഫി​നെ അ​യോ​ഗ്യ​നാ​ക്കു​ക​യാ​യി​രു​ന്നു.

Tags : Saif al-Islam Gaddafi son Libyan leader dead

Recent News

Up