x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് സൗ​ത്ത് ബീ​ച്ചി​ല്‍ യു​വാ​വ് മ​രി​ച്ച​നി​ല​യി​ല്‍


Published: December 4, 2025 09:46 AM IST | Updated: December 4, 2025 09:50 AM IST

കോ​ഴി​ക്കോ​ട്: സൗ​ത്ത് ബീ​ച്ചി​ല്‍ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് മു​ഖ​ദാ​ര്‍ സ്വ​ദേ​ശി ആ​സി​ഫ് ആ​ണ് മ​രി​ച്ച​ത്. ക​ട​ല്‍​ഭി​ത്തി​യി​ലെ ക​ല്ലി​നി​ട​യി​ല്‍ ത​ല കു​ടു​ങ്ങി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ആ​സി​ഫ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ബീ​ച്ചി​ലെ​ത്തി​യ​വ​രാ​ണ് ക​ട​ല്‍​ഭി​ത്തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ഇ​ന്‍​ക്വ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക​മ​ര​ണ​ത്തിനു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : dead Kozhikodu beach police case

Recent News

Up