x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ട​ർ​മാ​ർ റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മരണത്തിന് കീഴടങ്ങി


Published: December 23, 2025 10:36 PM IST | Updated: December 23, 2025 11:40 PM IST

തൃ​പ്പൂ​ണി​ത്തു​റ: റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഡോ​ക്ട​ർ​മാ​ർ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം പു​ന്ന​ല ചാ​ച്ച്പു​ന്ന ഇ​ഞ്ചൂ​ർ ല​ക്ഷം​വീ​ട് ലി​നീ​ഷ് ഭ​വ​നി​ൽ ഡെ​ന്നി​സ് ജോ​സ​ഫി​ന്‍റെ മ​ക​ൻ വി.​ഡി. ലി​നു (40) ആ​ണ് വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഉ​ദ​യം​പേ​രൂ​ർ വ​ലി​യ​കു​ള​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ തൃ​പ്പൂ​ണി​ത്തു​റ ​വൈ​ക്കം റോ​ഡി​ലാ​യി​യി​രു​ന്നു അ​പ​ക​ടം. ലി​നു സ​ഞ്ച​രി​ച്ച സ്​കൂ​ട്ട​റും മു​ള​ന്തു​രു​ത്തി ചെ​ങ്ങോ​ല​പ്പാ​ടം സ്വ​ദേ​ശി വി​പി​ൻ, വേ​ഴ​പ്പ​റ​മ്പ് സ്വ​ദേ​ശി മ​നു എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശ്വാ​സ​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ റോ​ഡി​ൽ കി​ട​ന്ന ലി​നു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി അ​തു​വ​ഴി ക​ട​ന്നു​വ​ന്ന മൂ​ന്ന് യു​വ ഡോ​ക്ട​ർ​മാ​ർ റോ​ഡ​രി​ക് ശ​സ്ത്ര​കി​യാ ടേ​ബി​ളാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യാ​ക് ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ഡോ. ​ബി. മ​നൂ​പ്, അ​പ​ക​ടം ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യി​റ​ങ്ങി​യ ക​ട​വ​ന്ത്ര ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ഡോ. ​തോ​മ​സ് പീ​റ്റ​ർ, ഭാ​ര്യ ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ ന​ടു​റോ​ഡി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സി​നോ​ടു കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

നാ​ട്ടു​കാ​ർ സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി​യ ബ്ലേ​ഡ് കൊ​ണ്ട് ഡോ. ​മ​നൂ​പ്, ലി​നു​വി​ന്‍റെ ക​ഴു​ത്തി​ൽ ഒ​രു മു​റി​വു​ണ്ടാ​ക്കി. ശ്വാ​സ​നാ​ള​ത്തി​ലേ​ക്ക് ശീ​ത​ള​പാ​നീ​യ​ത്തി​ന്‍റെ സ്ട്രോ ​ക​ട​ത്തി​വി​ട്ട് ശ്വാ​സ​ഗ​തി തി​രി​ച്ചു​പി​ടി​ച്ചു. ആ​ദ്യം പേ​പ്പ​ർ സ്ട്രോ​യാ​ണ് കി​ട്ടി​യ​ത്. പി​ന്നീ​ട് പ്ലാ​സ്റ്റി​ക്കി​ന്‍റെ സ്ട്രോ ​ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.സ​ഹാ​യി​ക്കാ​ൻ ഡോ. ​തോ​മ​സ് പീ​റ്റ​റും ഡോ. ​ദി​ദി​യ കെ. ​തോ​മ​സും ഒ​പ്പം നി​ന്നു.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം ന​ൽ​കി​യ​ത് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സു​കാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളാ​യി​രു​ന്നു. നാ​ലു മി​നി​റ്റ് കൊ​ണ്ടാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും വ​രെ ഡോ. ​മ​നൂ​പ് ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി കൂ​ടെ നി​ന്നു. ഈ ​ഇ​ട​പെ​ട​ലി​ലൂ​ടെ യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് പ്ര​തീ​ക്ഷ​യ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​ത്തെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ​യാ​ളു​ക​ൾ ഡോ​ക്ട​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags : Young man doctor life dead

Recent News

Up