x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബംഗളൂരു നഗരത്തിൽ തീതുപ്പി മലയാളി വിദ്യാർഥിയുടെ കാർ; ലക്ഷം പിഴയിട്ട് മോട്ടോർവാഹന വകുപ്പ്


Published: January 19, 2026 12:00 PM IST | Updated: January 19, 2026 12:00 PM IST

ഇരിട്ടി: ബംഗളൂരുവിൽ മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമായി മോഡിഫിക്കേഷൻ നടത്തിയ മലയാളി വിദ്യാർഥിയുടെ കാറിന് ഒരു ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി.

വലിയ ശബ്ദമുണ്ടാക്കി തീതുപ്പി ഓടിക്കൊണ്ടിരിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച കേരള രജിസ്ട്രേഷൻ കാറിനാണ് യെലഹങ്ക റീജണൽ ട്രാൻസ്‌പോർട്ട് അധികൃതർ 1,11,500 രൂപ പിഴയിട്ടത്.

17 വർഷം പഴക്കമുള്ള കാറിന്‍റെ മൂല്യം 70,000 രൂപ മാത്രമാണ് . എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. ബംഗളൂരുവിലെ ഭാരതി നഗർ-ഹെന്നൂർ റോഡിൽ ശല്യമാകുന്ന രീതിയിൽ കാർ സഞ്ചരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വകുപ്പ് അധികൃതർ നടപടിയെടുത്തത്.

Tags : Car modification Motor Vehicle Department Fine Bengaluru

Recent News

Up