x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഡിഎൻഎ മലബാർ മഹോത്സവം വെള്ളിയാഴ്ച

അബ്ദുല്ല നാലുപുരയിൽ
Published: February 11, 2026 07:35 AM IST | Updated: February 11, 2026 10:53 AM IST

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) മെഗാ പ്രോഗ്രാം 'മലബാർ മഹോത്സവം -2026 ' വെള്ളിയാഴ്ച രണ്ടിന് അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ ഒരുക്കുന്ന 'കോഴിക്കോട്ടങ്ങാടി' യിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.‌

മൈലാഞ്ചി മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. പ്രശസ്ത നടനും നിർമാതാവുമായ ഹരീഷ് പേരടിയാണ് ഇത്തവണ മലബാർ മഹോത്സവം ഉദ്ഘാടനം ചെയ്യാനെത്തുന്നത്.

ഗസൽ വിരുന്ന്, സാംസ്‌കാരിക സമ്മേളനം, ഗായിക മഞ്ജരിയും ബാൻഡും നടത്തുന്ന ലൈവ് മ്യൂസിക്കൽ കൺസേർട്, ആസിഫ് കാപ്പാടിന്‍റെ സംഗീത വിരുന്ന്, അറബ്-ഇന്ത്യൻ സംസ്കാരങ്ങളിലുള്ള നൃത്തങ്ങൾ തുടങ്ങി നിരവധി കലാ പരിപാടികൾ പരിപാടിയുടെ ഭാഗമായി നടക്കും. 'കഥാസാരം' എന്ന പേരിൽ കഥാ രചനാ മത്സരവും സംഘടിപ്പിച്ചിരുന്നു.

ജാതി-മത വർഗ-രാഷ്ട്രീയ ചിന്തകൾക്ക് അധീതമായി കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്ത് 15 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സാധാരണക്കാരുടെ കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെ.ഡി.എൻ.എ).

കെഡിഎൻഎയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരം മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കും അപകടത്തിൽ പെടുന്ന മെമ്പർമാർക്കും സഹായ ധനം നൽകി വരുന്നുണ്ട്.

മെമ്പർമാർ അല്ലാത്തവരുടെയും നിരവധി അപേക്ഷകൾ സാധ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്. അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്തും കലാ രംഗത്തും മുന്നിട്ട് നിൽക്കുന്നവർക്ക് പ്രോത്സാഹനം നൽകി വരുന്നു.

ശക്തമായ ഒരു മെഡിക്കൽ വിംഗ് കെഡിഎൻഎക്കു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഓണം - ഈദ് ആഘോഷങ്ങൾ, ഇഫ്താർ വിരുന്നുകൾ, വിനോദ യാത്രകൾ തുടങ്ങിയവയും സംഘടിപ്പിക്കാറുണ്ട്.

സന്തോഷ് പുനത്തിൽ (പ്രസിഡന്‍റ്), ശ്യാം പ്രസാദ് (ജനറൽ സെക്രട്ടറി), കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത (അഡ്വൈസറി ബോർഡ് അംഗങ്ങൾ), ഇല്യാസ് തോട്ടത്തിൽ (മുൻ പ്രസിഡന്‍റ്), ലീന റഹ്മാൻ (വുമൺ ഫോറം, പ്രസിഡന്‍റ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags : KDNA Malabar Mahotsavam

Recent News

Up