x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി കു​ടും​ബ​വേ​ദി​ക്ക് പു​തി​യ നേ​തൃ​ത്വം


Published: February 9, 2026 12:25 PM IST | Updated: February 9, 2026 12:25 PM IST

റി​യാ​ദ്: സ്ത്രീ​ധ​ന നി​രോ​ധ​നം പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ യു​വ​ത്വം ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​നൊ​പ്പം രാ​ഷ്ട്രീ​യം അ​തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​ത്തി​ലും ബോ​ധ്യ​ത്തി​ലും ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും ഉ​മേ​ഷ് ക​ള​രി​ക്ക​ൽ പ​റ​ഞ്ഞു.

വി​വാ​ഹ​ത്തോ​ടെ സ്ത്രീ​ക​ൾ നേ​ടി​യ വി​ദ്യാ​ഭ്യാ​സം അ​ട​ച്ചു​പൂ​ട്ടി വയ്ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ര​ണ്ടാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സാ​ർ​വ​ത്രി​ക​വും സൗ​ജ​ന്യ​വു​മാ​യ വി​ദ്യാ​ഭ്യാ​സം നേ​ടി​യ പ​കു​തി​യി​ലേ​റെ സ്ത്രീ​ക​ളും ആ ​വി​ദ്യാ​ഭ്യാ​സം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

K-Rail Survey

സി​പി​​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കാ​ന​ത്തി​ൽ ജ​മീ​ല ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി.​കെ. ഷ​ഹീ​ബ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. ദ​മാം ന​വോ​ദ​യ കി​ഴ​ക്ക​ൻ മേ​ഖ​ല ട്ര​ഷ​റ​ർ ഉ​മേ​ഷ് ക​ള​രി​ക്ക​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ത്കാ​ലി​ക അ​ധ്യ​ക്ഷ പ്രി​യ വി​നോ​ദ് സ​മ്മേ​ള​ന സ​ബ്‌​ക​മ്മി​റ്റി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

പ്ര​സീ​ഡി​യം അം​ഗ​ങ്ങ​ളാ​യി പ്രി​യ വി​നോ​ദ്, സു​കേ​ഷ് കു​മാ​ർ, വി​.കെ. ഷ​ഹീ​ബ , ല​ക്ഷ്മി പ്രി​യ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സി​ബ കൂ​വോ​ട്, ശ്രീ​ഷ സു​കേ​ഷ്, സി​ജി​ൻ കു​വ​ള്ളൂ​ർ, ഗീ​ത ജ​യ​രാ​ജ്, സ​ജീ​ന വി​എ​സ് എ​ന്നി​വ​ർ സ്റ്റി​യ​റിംഗ് ക​മ്മി​റ്റി​യി​ലും, ദീ​പ രാ​ജ​ൻ, സീ​ന സെ​ബി​ൻ, വ​ർ​ണ ബി​നു​രാ​ജ് എ​ന്നി​വ​ർ മി​നു​ട്ട്സ് ക​മ്മി​റ്റി​യി​ലും ജി.​പി. വി​ദ്യ, അ​ൻ​സി​യ, വി​ജി​ല ബി​ജു, സ​ന്ധ്യ രാ​ജ് എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ചു.

ജ​യ​കു​മാ​ർ, സ​മീ​ർ, ഷം​ഷാ​ദ് എ​ന്നി​വ​ർ പ്ര​മേ​യ ക​മ്മി​റ്റി​യി​ലും എം.​പി. ജ​യ​രാ​ജ്, അ​നി​ൽ അ​റ​ക്ക​ൽ, അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മി​റ്റി​യി​ലും അം​ഗ​ങ്ങ​ളാ​യി. സെ​ക്ര​ട്ട​റി സി​ബ കൂ​വോ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് വ​ര​വ് - ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പൊ​തു ച​ർ​ച്ച​ക​ൾ​ക്ക് സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നി​വ​ർ മ​റു​പ​ടി ന​ൽ​കി. സീ​ന സെ​ബി​ൻ, വി​ജി​ല ബി​ജു, ശാ​രി​ക, ഷം​ഷാ​ദ്, സ​മീ​ർ എ​ന്നി​വ​ർ വി​വി​ധ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റാ​യി ശ്രീ​ഷ സു​കേ​ഷി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യി അ​നി​ത ലീ​ലാ​മ​ണി, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​യാ​യി വി.​കെ. ഷ​ഹീ​ബനെ​യും ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി വി​ജി​ല ബി​ജു, ദീ​പ രാ​ജ​ൻ എ​ന്നി​വ​രെ​യും, ട്ര​ഷ​റ​റാ​യി സീ​ന സെ​ബി​നെ​യും, ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ഗീ​ത ജ​യ​രാ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എം.​പി. ജ​യ​രാ​ജ് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യി. സി​ബ കൂ​വോ​ട്, പ്രി​യ വി​നോ​ദ്, വി.​എ​സ്. സ​ജീ​ന, സു​കേ​ഷ് കു​മാ​ർ, വ​ർ​ണ ബി​നു​രാ​ജ്, ഷി​നി ന​സീ​ർ, സ​ന്ധ്യ രാ​ജ്, സോ​വി​ന എ​ൻ.​കെ., അ​ൻ​സി​യ, സ​മീ​ർ, ഷം​ഷാ​ദ്, ര​ജി​ഷ നി​സാം എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 21 അം​ഗ ക​മ്മി​റ്റി സ​മ്മേ​ള​നം തെര​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​.പി​.എം. സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഫി​റോ​ഷ് ത​യ്യി​ൽ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഗീ​വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു സം​സാ​രി​ച്ചു.

എം.​പി. ജ​യ​രാ​ജ് ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ സ്വാ​ഗ​ത​വും പു​തു​താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി വി​.കെ. ഷ​ഹീ​ബ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Keli Kudumbavedi New Leadership

Recent News

Up