NRI
റിയാദ്: കേളി കലാസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സാംസ്കാരിക കമ്മിറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ തെരഞ്ഞെടുക്കുന്ന സർക്കാരുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സാമ്രാജ്യത്വം തങ്ങളുടെ 51-ാം സംസ്ഥാനമാക്കുമെന്ന കാഴ്ചയും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി പിടിച്ചു കൊണ്ടുപോകുന്നതും ഇത്തരത്തിലുള്ള അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണെന്നും ജോമോൻ സ്റ്റീഫൻ പറഞ്ഞു.
വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോർപ്പറേറ്റ് ശക്തികൾ തിരിഞ്ഞുനോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കേളി സാംസ്കാരിക കമ്മിറ്റി അംഗം സുധീർ പോരേടം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ മാത്രമല്ല പൗരന്റെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റവും അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷൻ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ, റിയാദ് മീഡിയ ഫോറം ജനൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.
NRI
റിയാദ്: ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ.
അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതോടെ ഡോക്ടറുടെ നിർദേശപ്രകാരം അടിയന്തിരമായി കേളി പ്രവർത്തകർ അജിയെ റിയാദിലെ സുമേശിയിലുള്ള കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെത്തിക്കുകയും അടിയന്തിരമായി ആഞ്ചിയോപ്ലാസ്റ്റി നടത്തിയതിനാൽ അജിയുടെ ജീവൻ രക്ഷിക്കാനായി.
ഒരാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും, തുടർപരിചരണവും സഹായവും ആവശ്യമായ അവസ്ഥയിലായിരുന്നു അജി. ഏകദേശം ഒരു മാസത്തോളം കേളി പ്രവർത്തകൻ സുരേഷ് അജിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പരിചരിചരങ്ങളും നൽകി.
മൂന്ന് വർഷത്തോളമായി അൽ-ഖുവയ്യയിൽ വിവിധ ജോലികൾ ചെയ്ത് കുടുംബം പോറ്റിയിരുന്ന അജിക്ക്, പെട്ടെന്നുണ്ടായ അസുഖവും തുടർന്നുള്ള ചികിത്സയും കാരണം ഏകദേശം രണ്ട് മാസം ജോലി നഷ്ടപ്പെട്ടു.
സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കിടയിൽ, നാട്ടിൽ പോയി തുടർചികിത്സ നടത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് വീണ്ടും കേളിയുടെ കരുണ കൈത്താങ്ങായത്. അജിക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് കേളി അൽ-ഖുവയ്യ യൂണിറ്റ് അംഗങ്ങൾ ഒരുക്കി നൽകി.
അപ്രതീക്ഷിത ദുരിതഘട്ടത്തിൽ ചേർത്ത് നിർത്തിയ കേളി പ്രവർത്തകർക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അജിയെ ബന്ധുക്കൾ സ്വീകരിച്ചു.
NRI
റിയാദ്: അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് നഷ്ടമായത് ജോലിയും 11 വർഷത്തെ സർവീസ് മണിയും കൂടാതെ ജയിൽ വാസവും. 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയിൽ സഹായം അഭ്യർഥിച്ച ഒരു യമനിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ വഴിയിൽ ഉണ്ടായ പോലീസ് പരിശോധനയിൽ, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും വ്യക്തമായി.
തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ, ഇനി സ്ഥാപനത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെ കമ്പനി പുറത്താക്കി.
തുടർന്ന് മറ്റ് ജോലികൾ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു.
സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും അപരിചിതരായ ആളുകളെ വാഹനത്തിൽ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നും സംഭവത്തിൽ ഇടപെട്ട കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നു.
രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധി പേർ ഇത്തരത്തിൽ പോലീസ് കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രവാസികൾ നിയമങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയും ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമാണ് ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നത്.
NRI
റിയാദ്: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ത എരിയ മർഖബ് യൂണിറ്റ് നിർവാഹകസമിതി അംഗം നന്ദകുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കേളി ഓഫീസിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് സലീം അംലാദ് അധ്യക്ഷനായി. കഴിഞ്ഞ 19 വർഷമായി റിയാദിൽ പെയിന്റിംഗ് ജോലികൾ ചെയ്തുവരുന്ന നന്ദകുമാർ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.
കേളി രക്ഷാധികാരി കമ്മിറ്റി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായി, മർഖബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, ബിജു തായമ്പത്ത്, എരിയ സെക്രട്ടറി ഷഫീക്ക് അങ്ങാടിപ്പുറം, എരിയ വൈസ് പ്രസിഡന്റ് ഹുസൈൻ പിഎ, എരിയ കമ്മറ്റി അംഗങ്ങളായ, അബ്ദുറഹ്മാൻ താനൂർ, ജയകുമാർ പുഴക്കൽ, രാജേഷ് ചാലിയാർ,മർഖബ് രക്ഷാധികാരി കമ്മിറ്റി അംഗം ഗോപിനാഥ്, യൂണിറ്റ് ട്രഷറർ മുഹമ്മദ് അനസ് ബത്ത സെന്റർ യൂണിറ്റ് ട്രഷറർ ഫൈസൽ അലയാൻ എക്സിക്യൂട്ടീവ് അംഗം ശിവദാസൻ സിഎസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ നന്ദകുമാറിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി ബിജു ഉള്ളാട്ടിൽ സ്വാഗതവും യാത്ര പോകുന്ന നന്ദകുമാർ നന്ദിയും പറഞ്ഞു.
NRI
മനാമ: പ്രവാസ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട് വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ ബഹ്റിന്റെ മുതിർന്ന കുടുംബാംഗം അഹമ്മദ് റഫീഖിന് പ്രവാസി വെൽഫെയർ യാത്രയയപ്പ് നൽകി.
കണ്ണൂർ താണ സ്വദേശിയായ അഹമ്മദ് റഫീഖ് ബഹ്റനിലും സൗദി അറേബ്യയിലുമായി 50 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ വ്യക്തിയാണ്. ബഹ്റനിലെ സാമൂഹിക സാംസ്കാരിക ജന സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അഹമ്മദ് റഫീഖ് വിശ്രമജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിലാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാലേരി പ്രവാസി വെൽഫയറിന്റെ ഉപഹാരം അഹമ്മദ് റഫീഖിന് നൽകി. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് എരുമേലി സ്വാഗതം ആശംസിക്കുകയും ഇർഷാദ് കോട്ടയം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജോഷി ജോസഫ് പത്തനംതിട്ട, ഷാഹുൽ ഹമീദ് വെന്നിയൂർ, സി.എം. മുഹമ്മദലി, സബീന ഖാദർ, സിറാജ് പള്ളിക്കര, അനസ് കാഞ്ഞിരപ്പള്ളി, അബ്ദുള്ള കുറ്റ്യാടി, ബദറുദ്ദീൻ പൂവാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
NRI
റിയാദ്: 25 വർഷമായി റിയാദിൽ പ്രവർത്തിക്കുന്ന പുരോഗമന സാംസ്കാരിക സംഘടനായ കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തോട് അനുബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ആകർഷകമായ ലോഗോകൾ ക്ഷണിക്കുന്നു.
ലോഗോ കേളിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തെ വ്യക്തമായി സൂചിപ്പിക്കുന്നതും സൗദി അറേബ്യയുടെ പൈതൃകത്തെയോ റിയാദ് നഗരത്തെയോ സൂചിപ്പിക്കുന്ന ഘടകങ്ങൾ പ്രതിനിധീകരിക്കുന്നതുമായിരിക്കണം.
കൂടാതെ കേളിയുടെ ചരിത്രവും പ്രവർത്തനങ്ങളും ആശയപരമായി ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണം രൂപകൽപ്പന. ലോഗോ Vector / PSD / AI ഫോർമാറ്റിലായിരിക്കണം. ലോഗോയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ മതപരമായ അടയാളങ്ങളോ ഉൾപ്പെടുത്താൻ പാടില്ല.
മുന്പ് ഉപയോഗിച്ചിട്ടില്ലാത്തതും, ഒറിജിനൽ ഡിസൈനും ആയിരിക്കണം. ലോഗോകൾ ജനുവരി 12-നകം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കരയുമായി ബന്ധപ്പെടാവുന്നതാണ്: +966 50 262 3622, +966 54 001 0163.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2026ലെ പുതുവത്സര കലണ്ടർ പ്രകാശനം ചെയ്തു. ബദിയയിലെ മാർക്ക് ആൻഡ് സേവ് ഓഡിറ്റോറിയത്തിൽ നടന്ന കലണ്ടർ പ്രകാശന ചടങ്ങിന് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി.
കലണ്ടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച കേളി ബദിയ ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം ആമുഖ പ്രസംഗം നടത്തി. തുടർച്ചയായി കഴിഞ്ഞ പത്ത് വർഷങ്ങളായി സ്പോൺസർഷിപ്പ് വഹിക്കുന്ന കെടിപി കൊബ്ലാൻ പൈപ്പ്സിനൊപ്പം മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ് സപ്ലൈയും സഹകരിച്ചാണ് കലണ്ടർ പുറത്തിറക്കിയത്.
കൊബ്ലാൻ സെയിൽസ് മാനേജർ സിദ്ദീഖ് അഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് മുഹമ്മദ് ഹാമീം എന്നിവർക്ക് കൈമാറിക്കൊണ്ട് മിർസാദ് മാർക്കറ്റിംഗ് മാനേജർ പ്രസാദ് വഞ്ചിപ്പുര കലണ്ടർ പ്രകാശനം നിർവഹിച്ചു.
കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രധാന വിശേഷ ദിനങ്ങൾ, അവധി ദിവസങ്ങൾ, സ്മരണീയ ദിനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യൻ എംബസി, സൗദി ലേബർ വകുപ്പ്, വിവിധ എമർജൻസി നമ്പറുകൾ, സൗദിയിലെ പ്രധാന ആശുപത്രികൾ, മലയാള മാധ്യമങ്ങൾ, കേരള മന്ത്രിമാരുടെ ഓഫീസ് നമ്പറുകൾ തുടങ്ങിയ പ്രവാസികൾക്ക് ആവശ്യമായ പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ തയാറാക്കിയിരിക്കുന്നത്.
കൂടാതെ കേളി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, സ്പോൺസർമാരായ സിദ്ദിക്ക് അഹമ്മദ്, മുഹമ്മദ് ഹാമീം, പ്രസാദ് വഞ്ചിപ്പുര എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: 29 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രഡന്റ് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മറ്റി, സൈബർ വിഭാഗം എന്നീ സബ് കമ്മറ്റികളിലും അംഗമായിരുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയി സെക്രട്ടറി മധു ബാലുശേരി, കേളി വൈസ് പ്രസിഡന്റുമാരുമായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട് കേന്ദ്ര കമ്മിറ്റിഅംഗങ്ങൾ, ഏരിയാ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുകേഷ് കുമാർ, ഷാഫി, അബ്ദുൾ നാസർ എരിയാ കമ്മറ്റിയംഗങ്ങളായ അബ്ദുൾ സത്താർ, ഹരിദാസൻ, രാജൻ പി കെ, ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും, കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഏരിയാ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി സുനീർ ബാബുവും ഏരിയാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ജാഫർ ഖാനും, കുടംബവേദിക്കുവേണ്ടി പ്രസിഡന്റ് പ്രിയ വിനോദും വിവിധ യൂണിറ്റുകൾക്കായി യൂണിറ്റ് പ്രതിനിധികളും ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്ര പോകുന്ന മെഹ്റൂഫും ലൈലയും നന്ദി പറഞ്ഞു.
NRI
റിയാദ്: കേരളത്തിലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കേളിയുടെ 13 മുൻ അംഗങ്ങൾ മത്സരിക്കുന്നു. അംഗങ്ങളുടെ ഉറ്റ ബന്ധുക്കളായ 36 പേരും ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നുണ്ട്.
കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന ദസ്തക്കീർ ചാത്തനൂർ പഞ്ചായത്ത് ഒമ്പതാം വാർഡിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന ആർ. നടേശൻ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അതിയന്നൂർ ഡിവിഷനിലും നിസാർ അമ്പലംകുന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് വെളിനല്ലൂർ ഡിവിഷനിലും ബേബി കുട്ടി പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലും ജനവിധി തേടുന്നു.
മലാസ് ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.രാജീവൻ കണ്ണൂർ കണ്ണപുരം പഞ്ചായത്ത് ഒമ്പതാം വാർഡിലും ന്യൂ സനയ്യ ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ജബ്ബാർ ഉർങ്ങാട്ടരി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലും ബദിയ ഏരിയ കമ്മിറ്റി അംഗമായിരുന്ന ബഷീർ പനോലൻ മൂത്തേടം ഗ്രാമ പഞ്ചായത്തിലേക്കും മത്സരിക്കുന്നുണ്ട്.
ഒലയ ഏരിയ ഒലയ്യ യൂണിറ്റ് അംഗങ്ങളായിരുന്ന പൂഴിത്തറ സലാം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലും ഇ.കെ. മുഹമ്മദ് ഫാസിൽ വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലും സുലൈമാനിയ യൂണിറ്റ് അംഗമായിരുന്ന അബു കൊല്ലടിക അമരമ്പലം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും ജനവിധി തേടുന്നു.
അൽഖർജ് സിറ്റി യൂണിറ്റ് മുൻ ട്രഷറർ പാലപ്പെട്ടി അബൂബക്കർ(സിദ്ദീഖ്) പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലും അസീസിയ യൂണിറ്റ് അംഗമായിരുന്ന ഷുക്കൂർ തളിക്കുളം 17-ാം വാർഡിലും സുലൈ ഓൾഡ് സനയ്യ അംഗമായിരുന്ന സദാശിവൻ നായർ നഗരൂർ പഞ്ചായത്ത് ദർശനവട്ടം വാർഡിലും കേളി കുടുംബ വേദി അംഗമായിരുന്ന അഡ്വ. നബീല പാറമ്മൽ മുന്നിയൂർ പഞ്ചായത്ത് ഒന്നാം വാർഡിലും മത്സരിക്കുന്നുണ്ട്.
NRI
ദവാദ്മി: കേളി ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മി കേളി ഓഫീസിൽ തദ്ദേശ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ച യോഗം ദവാദ്മി ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ ഷാജി പ്ലാവിളയിൽ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം എന്നിവയിൽ കേരളം നേട്ടം കൈവരിച്ചെന്നും ക്ഷേമപെൻഷൻ വർധിപ്പിച്ചതും അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറിയതും ഇടതുസർക്കാരിന്റെ നേട്ടങ്ങളാണെന്നും ഷാജി പ്ലാവിളയിൽ പറഞ്ഞു.
പ്രവാസികളെ ക്ഷേമനിധി വർധിപ്പിച്ചും നോർക്ക അംഗത്വകർക്കായി പ്രവാസി ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയതും ഇടതുസർക്കാരിന്റെ നേട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ ഇടതുപക്ഷ സ്ഥാനാർഥികളേയും വിജയിപ്പിക്കുവാൻ എല്ലാ പ്രവാസികളും അക്ഷീണം പ്രവർത്തിക്കണമെന്ന് ഷാജി പ്ലാവിളയിൽ പറഞ്ഞു.
എരിയ ഭാരവാഹികളായ മുജീബ്, മോഹനൻ, ഏരിയ ജീവകാരുണ്യ ചെയർമാൻ മുഹമ്മദ് റാഫി, ഏരിയ കമ്മിറ്റിയംഗം നിസാറുദ്ദീൻ എന്നിവർ സംസാരിച്ചു.
കേളി ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും ജോയിന്റ് ട്രഷറർ ഗിരീഷ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച "ടിഎസ്ടി മെറ്റൽസ് - കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ' പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി.
ഉമ്മുൽ ഹമാമിലെ ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത സ്കൂളുകളിൽ നിന്നായി 100-ൽ പരം വിദ്യാർഥികൾ പങ്കെടുത്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി പങ്കെടുത്ത കുട്ടികൾക്കായി ഹൈസ്കൂൾ വിഭാഗത്തിന് 20 ചോദ്യങ്ങളും ഹയർസെക്കൻഡറി വിഭാഗത്തിന് 15 ചോദ്യങ്ങളുമായിരുന്നു ആദ്യ റൗണ്ടിൽ ഉണ്ടായിരുന്നത്.
മത്സരത്തിൽ നിന്ന് 12 പേർ ഫൈനലിൽ പ്രവേശിച്ചു. ഹൈസ്കൂൾ വിഭാഗത്തിലേയും ഹയർസെക്കൻഡറി വിഭാഗത്തിലേയും ആദ്യ പ്രിലിമിനറി റൗണ്ടിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ ആറ് ടീമുകളാക്കി തിരിച്ചാണ് ഫൈനൽ റൗണ്ട് നടന്നത്. മൈനസ് മാർക്ക് സംവിധാനവും മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നു.
മത്സരത്തിൽ തമിഴ്നാട് സ്വദേശിയായ ഷാൻ ഗോപാൽ നമ്പിയും മലപ്പുറം സ്വദേശിനിയായ കെ.പി. ദിൽഷാദും ചേർന്ന "ലിറ്റിൽ ക്രിസ്റ്റൽസ്' ടീം 440 പോയിന്റ് നേടി കിരീടം നേടി. അറിവിന്റെ ലോകത്ത് ജാതി, മതം, ഭാഷ, ദേശം എന്നീ വ്യത്യാസങ്ങൾക്കതീതമായി മനോഹരമായ സംഗമമായിരുന്നു ഷാൻ ഗോപാൽ നമ്പിയും കെ.പി. ദിൽഷാദും വിജയിച്ചത്.
അതുവരെ മുൻ പരിചയമില്ലാത്ത വ്യത്യസ്ത ഭാഷയിൽ, സംസ്കാരത്തിൽ വളർന്ന തമിഴ്നാട് സ്വദേശി ഷാൻ ഗോപാൽ നമ്പിയും മലപ്പുറം സ്വദേശി കെ.പി. ദിൽഷാദും അറിവിന്റെ വേദിയിൽ ഒന്നിച്ചപ്പോൾ പുതിയൊരു സൗഹൃദമാണ് വേദിയിൽ തളിരിട്ടത്.
മത്സരത്തിന് ശേഷം സംഘാടകരോട് ഇരുവരുടേയും കുടുംബങ്ങൾ നമ്പറുകൾ ആവശ്യപ്പെട്ടപ്പോൾ പരിപാടികൊണ്ട് സംഘടന ഉദ്ദേശിച്ച ലക്ഷ്യം സാക്ഷാത്കരിക്കാൻ സാധിച്ചതായി ഗ്രാൻഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.
വിജയികൾക്ക് 55,555 രൂപയും റണ്ണർ അപ്പിനു 33,333 മൂന്നാം സ്ഥാനക്കാർക്ക് 22,222 നാലാം സ്ഥാനക്കാർക്ക് 11,111 അഞ്ചും ആറും സ്ഥാനക്കാർക്ക് 5,555 രൂപയുടെയും ഹനാദി അൽ ഹർബി നൽകുന്ന കാഷ് പ്രൈസുകളും കേളിയുടെ മൊമന്റോയും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകി.
440 പോയിന്റ് നേടി ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ഷാൻ ഗോപാൽ നമ്പിയും അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിലെ കെ.പി ദിൽഷാദും നയിച്ച ടീം ലിറ്റിൽ ക്രിസ്റ്റൽസ് ഒന്നാം സ്ഥാനക്കാരായി.
410 പോയിന്റ് നേടി യാര ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഹാഫിദ്, ലിങ്കീഷ് ശരവണൻ എന്നിവർ നയിച്ച കുദു ക്വിസേഴ്സ് രണ്ടാം സ്ഥാനവും 370 പോയിന്റ് നേടി ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിലെ സുവീർ ഭാതിയ, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് ഇബ്രാഹിം എന്നിവർ നയിച്ച എംഎആർ മാർവെൽസ് മൂന്നാം സ്ഥാനവും നേടി.
150 പോയിന്റുമായി മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥികളായ ജിബ്രാൻ ഇസ്തിയാഖ്, സൈദ സുകൈന ഹുസൈഫ എന്നിവർ നയിച്ച ടീം മയസ്ട്രോ മാസ്റ്റേഴ്സ് നാലാം സ്ഥവവും ഡൽഹി പബ്ലിക് സ്കൂളിലെ ഗൗതം കൃഷ്ണ കാരുമതലത്തിലും മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ സഫിയ ഫാത്തിമ വയ്യന്നെയും നയിച്ച ഹനാദി ഹീറോസ് അഞ്ചാം സ്ഥാനവും ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ അഹമ്മദ് ഇഹ്സാൻ, മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ ആബാൻ ഇസ്തിയാഖ് എന്നിവർ നയിച്ച പെർഫെക്റ്റ് പ്യൂരിറ്റൻസ് ആറാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാനദാന ചടങ്ങിന് കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഷാജി റസാഖ് ആമുഖ പ്രസംഗം നടത്തി. പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് സമ്മാനാർഹരെ സദസിന് പരിചയപ്പെടുത്തി. കുട്ടികൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഹനാദി അൽ ഹർബി എംഡി പ്രിൻസ് തോമസ് വിജയികൾക്കുള്ള കാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: 32 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ. അഹമ്മദിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
1993-ൽ റിയാദിൽ എത്തിയ സലാം ഒന്നരവർഷം റിയാദിൽ ജോലി ചെയ്തതിന് ശേഷം മൂന്നു പതിറ്റാണ്ടോളം ഹോത്ത ബനീ തമീമിൽ വസ്ത്രവ്യാപാര രംഗത്ത് പ്രവർത്തിച്ചു. കാസർഗോഡ് തെരുവത്ത് ഹൊന്നമൂല സ്വദേശിയാണ്. ഭാര്യ ഖദീജ സലാം. മകൻ ബിലാൽ സലാം.
ആറുവർഷത്തോളമായി കേളി ഹോത്ത യൂണിറ്റിൽ സജീവമായി പ്രവർത്തിക്കുന്ന സലാം, പ്രവർത്തനശൈലിയും സഹജീവികളോടുള്ള സൗഹൃദപരമായ പെരുമാറ്റവും കൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ നേടിയിരുന്നു.
നിലവിൽ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച് വരികയായിരുന്നു. ഹോത്ത നാദയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആക്ടിംഗ് ട്രഷറർ റഹീം ശൂരനാട് അധ്യക്ഷനായി.
അൽഖർജ് ഏരിയ രക്ഷാധികാരി കൺവീനർ പ്രദീപ് കൊട്ടാരത്ത് കേന്ദ്ര കമ്മിറ്റി അംഗം ലിപിൻ പശുപതി, ഏരിയ സെക്രട്ടറി ഷബി അബ്ദുൽസലാം, ഏരിയ പ്രസിഡന്റ് രാമകൃഷ്ണൻ കൂവോട്, ഏരിയ ട്രഷറർ ജയൻ പെരുനാട്, ഏരിയ വൈസ് പ്രസിഡന്റ് ബഷീർ, ഏരിയ കമ്മിറ്റി അംഗങ്ങൾ സജീന്ദ്രബാബു, സമദ് കൊങ്കത്ത്, എൻ.ജി. രമേഷ്, റെജു, ശ്രീകുമാർ,
കെഎംസിസി ഏരിയ സെക്രട്ടറി സിറാജ്, ഏരിയ ട്രഷറർ റിയാസ്, എച്ച്എംസിഒ സെക്രട്ടറി മുസ്തഫ, വ്യാപാരിയായ സി.കെ. സിദ്ദീഖ്, കേളി ഹോത്ത യൂണിറ്റ് പ്രസിഡന്റ് ഉമ്മർ മുക്ത്താർ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൽ അമീൻ, മുഹമ്മദ് കുഞ്ഞി, അഷ്റഫ് സ്റ്റീൽ, സൂഖ് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം ഡേവിഡ് രാജ്, ഹരീക്ക് യൂണിറ്റ് പ്രസിഡന്റ് ഫൈസൽ ഖാൻ, എക്സിക്യൂട്ടീവ് അംഗം ബിനോയ് തോമസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം അംഗങ്ങൾ സലാം കെ. അഹമ്മദിന് സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എസ്. മണികണ്ഠൻ സ്വാഗതം പറഞ്ഞു. യാത്ര പോകുന്ന സലാം കെ. അഹമ്മദ് നന്ദി രേഖപ്പെടുത്തി.
NRI
ദവാദ്മി: കേളി കലാ സാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളി ഓഫീസിൽ സംഘടിപ്പിച്ച എരിയ കൺവൻഷൻ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിന് ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.
കേളി ദവാദ്മി ഏരിയയെ ടൗൺ യൂണിറ്റ്, സനയ്യ യൂണിറ്റ് എന്നീ പേരുകളിൽ വിഭജിച്ചു. പി. ബിനു പ്രസിഡന്റ്, സലിംനൂഹ് കണ്ണ് വൈസ് പ്രസിഡന്റ്, ലിനീഷ് സെക്രട്ടറി, അനസ് ജോയിന്റ് സെക്രട്ടറി, സുൾഫി ട്രഷറർ, സുനിൽകുമാർ ജോയിന്റ്ട്രഷറർ എന്നിവരെ ടൗൺ യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുത്തു.
NRI
റിയാദ്: നവകേരള സൃഷ്ടി ലക്ഷ്യം വച്ച് കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൈപിടിച്ചുയർത്തുന്ന പ്രഖ്യാപനമാണ് സർക്കാർ നടത്തിയതെന്ന് കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന ചെയ്യുന്ന പ്രവാസി പെൻഷൻ പദ്ധതിക്കായി 70 കോടി രൂപയാണ് നീക്കിവച്ചത്. പ്രവാസി സമൂഹത്തിന് ഏറെ ആഹ്ലാദം നൽകുന്ന പ്രഖ്യാപനമാണിത്.
അതിദാരിദ്ര്യം പരിഹരിക്കുകയെന്ന ലോക ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്തിലൂടെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വീണ്ടും മാതൃകയാകുകയാണ് കേരളം.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോടൊപ്പം അടിസ്ഥാന വർഗത്തെ ചേർത്ത് പിടിക്കുന്നതിനും സർക്കാർ ഊന്നൽ നൽകി.
പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ കാണിക്കുന്ന ആത്മാർഥത അഭിനന്ദനാർഹമാണെന്നും കേളി സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി "ഹൃദയപൂർവ്വം കേളി' (ഒരു ലക്ഷം പൊതിച്ചോർ) പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷ്യകിറ്റുകളുടെ രണ്ടാം ഘട്ടവിതരണം സിപിഎം വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് നിർവഹിച്ചു.
പാലിയേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ സിപിഎം വൈത്തിരി ഏരിയാ കമ്മിറ്റി അംഗം അനീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഎം തരിയോട് ലോക്കൽ സെക്രട്ടറി വിനോദ് മാസ്റ്റർ, ലോക്കൽ കമിറ്റി അംഗം കെ.ടി. ബിജു, വാർഡ് മെമ്പർ ഉണ്ണി, പ്രവാസി സംഘം തരിയോട് യൂണിറ്റ് സെക്രട്ടറി കാസിം, കേളി അംഗങ്ങളായിരുന്ന അഷറഫ് മേപ്പാടി, പൗലോസ് എന്നിവർ സംസാരിച്ചു.
നിലവിൽ 45 കിടപ്പ് രോഗികളെയാണ് പാലിയേറ്റിവിന്റെ സംരക്ഷണയിൽ ഉള്ളത്. ഇവർക്കുള്ള അവശ്യ സാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റുകളാണ് തുടർച്ചയായി രണ്ടാം തവണ കേളി നൽകുന്നത്. പാലിയേറ്റിവ് യൂണിറ്റ് കൺവീനർ മുസ്തഫ പറക്കാട് സ്വാഗതവും പാലിയേറ്റിവ് യൂണിറ്റ് വൈസ് ചെയർമാൻ കെ. ഷിബു നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കുടുംബവേദി അൽ അബീർ മെഡിക്കൽ സെന്റർ ഷുമേസിയുടെ സഹകരണത്തോടെ സ്തനാർബുദ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബർ - സ്തനാർബുദ ബോധവത്കരണ മാസമായ "പിങ്ക് മാസം' ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാർബുദത്തിന്റെ തുടക്കഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും ഗവേഷണം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളിൽ ബോധവത്കരണം വളർത്താനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. അൽ അബീർ മെഡിക്കൽ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവത്കരണ ക്ലാസെടുത്തു.
വൈകിയുള്ള പ്രസവം, മുലയൂട്ടൽ ഒഴിവാക്കൽ, ഹോർമോൺ മരുന്നുകളുടെ ദീർഘകാല ഉപയോഗം, പാരമ്പര്യം എന്നിവ രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണെന്നും പ്രത്യേകിച്ച് പ്രവാസികളിൽ വ്യായാമമില്ലായ്മ, അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മർദം എന്നിവയും അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും ഡോക്ടർ വിശദീകരിച്ചു. നിരവധി വനിതകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
ഡോക്ടർമാരായ മരിയ മെക്ലൻ, സൈമ ഇഖ്ബാൽ എന്നിവർ മോഡറേറ്റർമാരായിരുന്നു. കേളി കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ്, വൈസ് പ്രസിഡന്റ് വി.എസ്. സജീന, ജോയിന്റ് സെക്രട്ടറിമാരായ ഗീത ജയരാജ്, സിജിൻ കൂവള്ളൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ, വിജില ബിജു, ജി.പി. വിദ്യ, വി.കെ. ഷഹീബ, സന്ധ്യ രാജ്, അൽ അബീർ മാർക്ക്കിംഗ് സൂപ്രവൈസർ ജോബി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
NRI
റിയാദ്: നോർക്ക ഐഡി - നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ. ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ. ഹുസെെൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ, അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷണൻ, ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിംഗ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ബത്ഹ ഏരിയയിലെയും മറ്റ് ഏരിയകളിലെയും അംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.
NRI
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ മുന്നോടിയായി "സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.
2000ത്തിന്റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.
തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിന്റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു.
രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡന്റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
കേരള പോലീസിനെ നവീകരിക്കുന്നതിലും ജനസൗഹൃദമാക്കുന്നതിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ അദ്ദേഹം കാണിച്ച മാതൃക മുന്നോട്ടുള്ള കുതിപ്പിന് എന്നും ഊർജം പകരുന്നതാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗവും പ്രസിഡന്റുമായ സെബിൻ ഇഖ്ബാൽ, ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ മലാസ് ഏരിയയിൽ നിന്നും ഫൈസൽ കൊണ്ടോട്ടി, നൗഷാദ് കളമശേരി, സനയ അർബൈനിൽ നിന്നും ഹരിദാസൻ എന്നിവർ കോടിയേരിയെ അനുസ്മരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
NRI
റിയാദ്: മുതിർന്ന സിപിഎം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ 53-ാം ചരമവാർഷികം ആചരിച്ച് കേളി കലാസാംസ്കാരിക വേദി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ചില്ല സഹകോഓർഡിനേറ്റർ നാസർ കാരക്കുന്ന്, കുടുംബ വേദി പ്രസിഡന്റ് പ്രിയ വിനോദ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നൗഫൽ സിദ്ധീഖ്, പ്രദീപ് ആറ്റിങ്ങൽ എന്നിവർ സംസാരിച്ചു.
കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത് നന്ദിയും പറഞ്ഞു.
NRI
അൽഖർജ്: കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ അഫ്ലാജ് യൂണിറ്റിന്റെ നേതൃത്വത്തിൽ "മഴവില്ല് 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദ് നഗരത്തിൽ നിന്നു 300 കിലോമീറ്റർ അകലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്ത് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വിവിധ തരം ഓണകളികൾ കോർത്തിണക്കി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കാളികളായി. യൂണിറ്റ് ആക്ടിംഗ് പ്രസിഡന്റ് ഗോപാല കൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മുഹമ്മദ് രാജ ഉദ്ഘാടനം ചെയ്തു.
ട്രഷറർ പ്രജു മുടക്കയിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.വി. കാസിം, നൗഷാദ്, രവീന്ദ്രൻ, എൻ. സതീശൻ, വി.ടി. ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ഷഫീക് വള്ളികുന്നം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ ഷാജി മുടക്കയിൽ നന്ദി പറഞ്ഞു.
കസേരക്കളി, ലമൺ ആൻഡ് സ്പൂൺ, കണ്ണ് കെട്ടിക്കളി, സൂചിയിൽ നൂൽകോർക്കൽ, ബോൾ പാസിംഗ്, മിഠായി പൊറുക്കൽ തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
മത്സരവിജയികൾക്ക് സാംസ്കാരിക സമ്മേളനത്തിൽ വച്ച് വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി ന്യൂ സനയ ഏരിയ ലാസർദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. റിയാദിലെ ന്യൂ സനയയിലാണ് വിവിധതരം ഓണക്കളികൾ കോർത്തിണക്കി പൊതുജനങ്ങൾക്കായി പരിപാടി സംഘടിപ്പിച്ചത്.
ഷൂട്ട് ഔട്ട്, വടംവലി, കണ്ണ് കെട്ടി കലം ഉടയ്ക്കൽ, കസേരകളി, ലെമൺ ആൻഡ് സ്പൂൺ റെയ്സ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങി നിരവധി മത്സരങ്ങൾ അരങ്ങേറി. ഓണസദ്യയ്ക്ക് ശേഷം ആരംഭിച്ച പരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.
യൂണിറ്റ് പ്രസിഡന്റ് ഷൈജു ചാലോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, എൻ.ആർ.കെ. കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു.
യൂണിറ്റ് സെക്രട്ടറി ഷമൽ രാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ കിംഗ്സ്റ്റൺ നന്ദിയും പറഞ്ഞു. ആറ് ടീമുകൾ മാറ്റുരച്ച വാശിയേറിയ വടംവലി മത്സരത്തിൽ, അറേഷ് ടീം നൂൺ ടീമിനെ പരാജയപ്പെടുത്തി വിജയികളായി.
.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയ കമ്മിറ്റിയായി പുനഃസംഘടിപ്പിച്ചു. മുസാമിയ ഏരിയ കമ്മിറ്റിക്ക് കീഴിൽ യൂണിറ്റായി പ്രവർത്തിച്ചിരുന്ന ദവാത്മി തുടർച്ചയായ പ്രവർത്തനത്തിന്റെ ഭാഗമായി ദവാത്മിയിലെ മലയാളികൾക്കിടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമായി മാറി.
നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേർത്താണ് യൂണിറ്റിൽ നിന്നും ഏരിയ കമ്മറ്റിയിലേക്ക് ഉയർന്നത്. മുസാമിയ ഏരിയ സമ്മേളനത്തിലാണ് യൂണിറ്റിനെ ഏരിയയായി പ്രഖ്യാപനം നടത്തിയത്.
എച്ച്. ഉമ്മർ (സെക്രട്ടറി), ബി. രാജേഷ് (പ്രസിഡന്റ്), കെ.കെ. മുജീബ് (ട്രഷറർ), പി. ബിനു (വൈസ് പ്രസിഡന്റ്), ജി. മോഹൻ (ജോയിന്റ് സെക്രട്ടറി), ഗിരീഷ് മാത്തൂർ (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായും മുഹമ്മദ് റാഫി, ലിനീഷ്, നസീം, ഹാരീസ് പറക്കോട്ടു പാടത്ത്, നിസറുദ്ധീൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു.
ദവാത്മി ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.
NRI
റിയാദ്: വർഗീയതയും വികസനവിരുദ്ധതയും നേരിടാൻ സഖാവ് പി. കൃഷ്ണപിള്ളയുടെ പ്രവർത്തനശൈലി നാം മാതൃകയാക്കണമെന്ന് കേളി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ കൃഷ്ണപിള്ളയുടെ 77-ാമത് അനുസ്മരണം കേളി കലാസാംസ്കാരിക വേദി വിപുലമായി ആചരിച്ചു.
നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. കൃഷ്ണപിള്ളയെ അനുസ്മരിച്ച് നിരവധി പേർ സംസാരിച്ചു.
NRI
റിയാദ്: കേളി അൽഖർജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. കേളി കലാസാംസ്കാരികവേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികൾ നടക്കുന്നത്.
കേന്ദ്ര സാംസ്കാരിക സമിതി അംഗം വിനയൻ മത്സരം നിയന്ത്രിച്ചു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ ആറ് സെക്കൻഡ് സമയമാണ് നൽകിയിരുന്നത്. ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം കോഓർഡിനേറ്ററായി പ്രവർത്തിച്ചു.
50 ചോദ്യങ്ങൾ കഴിഞ്ഞപ്പോൾ അൽഖർജ് സൂഖ് യൂണിറ്റ് അംഗം എ.പി. ചന്ദ്രൻ ഒന്നാം സ്ഥാനത്തിന് അർഹനായി. സിത്തീൻ യൂണിറ്റിലെ പി.വി. സനീഷ്, കെ. വിനീഷ്, ഹോതയൂണിറ്റിലെ എം.പി. സിദ്ദീഖ്, സിറ്റി യൂണിറ്റിലെ അബ്ദുൾ കലാം എന്നവർ രണ്ടാം സ്ഥാനം പങ്കിട്ടു.
രാമകൃഷ്ണൻ, ജയൻ പെരുനാട്, മണികണ്ഠകുമാർ, മുഹമ്മദ് ഷഫീക്ക് എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഏരിയ സെക്രട്ടറി ലിപിൻ പശുപതി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റിലെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തവർക്ക് ആശംസകൾ അറിയിച്ചു.
22ന് നടക്കുന്ന ഏരിയാ സമ്മേളനത്തിന് ശേഷം നടക്കുന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഈസി കുക്ക് പ്രായോജകരായി നടന്ന ടൂർണമെന്റ് കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.
18 ടീമുകൾ പരസ്പരം മാറ്റുരച്ച ടൂർണമെന്റിൽ അഫ്സൽ - ഫഹദ് ടീം ഫൈനലിൽ റിജോഷ് - സജീർ ടീമിനെ പരാജയപ്പെടുത്തി. സംഘാടക സമിതി കൺവീനർ വിപീഷ് രാജന്റെയും ഏരിയ സ്പോർട്സ് കമ്മിറ്റി അംഗം മൃദുൻ പ്രകാശിന്റെയും നേതൃത്വത്തിൽ അനിൽ കുമാർ പുളിക്കേരിൽ, സുധിൻ കുമാർ, അബ്ദുസലാം, കമ്മു സലിം , മുഹമ്മദ് റാഫി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സംഘാടക സമിതി ചെയർമാൻ അബ്ദുൽ കലാമിന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങിൽ വിജയികൾക്കുള്ള കാഷ് പ്രൈസും ട്രോഫിയും ഉമ്മുൽഹമാം ഏരിയ രക്ഷാധികാരി സെക്രട്ടറി പി.പി. ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദീഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറർ പി. സുരേഷ് എന്നിവർ കൈമാറി.
സംഘാടക സമിതി കൺവീനർ വിപീഷ് രാജൻ, കേന്ദ്ര സ്പോർട്സ് കമ്മിറ്റി അംഗം റിയാസ് പള്ളാട്ട്, സംഘാടക സമിതി സാമ്പത്തിക കൺവീനർ അനിൽ കുമാർ, മനു പത്തനംതിട്ട, പ്രേംകുമാർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി വൈസ് ചെയർമാൻ അബ്ദുസലാം ചടങ്ങിന് നന്ദി പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി മലാസ് ഏരിയായുടെ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു.
മലാസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് നെസ്റ്റോയിൽ നടന്ന മത്സരത്തിന് ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനി സഹപ്രയോജകരായി. റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 24 ടീമുകൾ ഓണലൈനായി രജിസ്റ്റർ ചെയ്തു.
ബെസ്റ്റ് ഓഫ് ത്രീ രീതിയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ മൊത്തം 68 മത്സരങ്ങൾ നടന്നു. ടൂർണമെന്റ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി കേന്ദ്ര സ്പോർട്സ് കൺവീനർ ഹസൻ പുന്നയൂരുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു.
24 ടീമുകൾ മാറ്റുരച്ച മത്സരത്തിനൊടുവിൽ ഫൈനൽ റൗണ്ടിൽ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്സ് ജേതാക്കളായി. സംഘാടക സമിതി കൺവീനർ വി.എം. സുജിത്ത് സ്വാഗതം പറഞ്ഞ സമാപന യോഗത്തിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷനായി.
കേളി ജോയിന്റ് സെക്രട്ടറിയും മലാസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവ കാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജർ രാഹുൽ എന്നിവർ ആശംസകൾ നേർന്നു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾക്ക് സുനിൽ കുമാർ, രാഹുൽ, നസീർ മുള്ളൂർക്കര, ജവാദ് എന്നിവർ ചേർന്ന് കൈമാറി. യോഗത്തിനു മലാസ് ഏരിയ സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ നന്ദി പറഞ്ഞു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏരിയയ്ക്ക് കീഴിലെ ആറ് യൂണിറ്റ് സമ്മേളനങ്ങളും പൂർത്തിയാക്കി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തിരുന്നു.
ബത്ഹ സെന്റർ യൂണിറ്റ് ഭാരവാഹികളായി അബ്ദുൾ റഹ്മാൻ താനൂർ, സൗബീഷ്, ഫൈസൽ അലയാൻ, ബത്ഹ ബി യൂണിറ്റിൽ അജിത്ഖാൻ, ജയകുമാർ പുഴക്കൽ, മാർക്സ്, ശുമേസി യൂണിറ്റിൽ മൻസൂർ അലി, മുജീബ്, ജ്യോതിഷ്, ഷാര റെയിൽ യൂണിറ്റിൽ സുധീഷ് തറോൽ,
അരുൺ, ഷഫീഖ് ആലുക്കൽ, മർഗബ്ബ് യൂണിറ്റിൽ സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, മുഹമ്മദ് അനസ്, അത്തീക്ക യൂണിറ്റിൽ മനോജ്, കെ.കെ. ഷാജി, പി. വിജയൻ എന്നിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.
സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടത്താൻ നിശ്ചയിച്ച ഏരിയ സമ്മേളനം വിജയിപ്പിക്കുനതിനായി 51 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷനായ സംഘാടക സമിതി രൂപീകരണ യോഗം കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി രാമകൃഷ്ണൻ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ഏരിയയുടെ സംഘടനാ ചുമതല വഹിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ബത്ഹ ഏരിയ രക്ഷാധികാരി സമിതി കൺവീനർ മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് കൺവീനർ അനിൽ അറക്കൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. ഫക്രുദീൻ കൺവീനർ, അരുൺ ജോയിന്റ് കൺവീനർ, അനിൽ അറക്കൽ ചെയർമാൻ, മൻസൂർ അലി വൈസ് ചെയർമാൻ,
മുജീബ് റഹ്മാൻ സാമ്പത്തിക കമ്മിറ്റി കൺവീനർ, സിജിൻ കൂവള്ളൂർ പബ്ലിസിറ്റി കൺവീനർ, പി.എ. ഹുസൈൻ ഗതാഗത കമ്മിറ്റി കൺവീനർ, രാജേഷ് കാടപ്പടി, ധനേഷ് എന്നിവർ സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, സുധീഷ് തറോൽ, രാജേഷ് ചാലിയാർ എന്നിവർ സ്റ്റേഷനറി ചുമതല, എന്നിങ്ങനെ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ഏരിയ ട്രഷറർ ബിജു തായമ്പത്ത് സ്വാഗതവും സംഘാടക സമിതി കൺവീനർ ഫക്രുദീൻ നന്ദിയും പറഞ്ഞു.