ഡാർവിൻ: റവ.ഫാ.ഡോ. ജോൺ പുതുവ വരികളും സംഗീതവും നിർവഹിച്ച "അമ്മേ അമ്മേ ഈശോമ്മേ' എന്ന മരിയ ഭക്തിഗാനം റിലീസ് ചെയ്തു. കുട്ടികൾക്ക് പാടാൻ പറ്റുന്ന രീതിയിലാണ് ഗാനം നിർവഹിച്ചിരിക്കുന്നത്.
ഡാർവിൻ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിലെ ഒരു കുഞ്ഞുമകൾ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിനരികിൽ നിന്ന് "ഈശോമ്മേ' എന്ന് വിളിക്കുന്നത് കേട്ടതിൽ നിന്നാണ് ഈ ഗാനം എഴുതാനും സംഗീതം നൽകാനും ഇടയായതെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
മാതാവിനെ ഈ കുഞ്ഞുമകൾ വിളിക്കുന്നത് ഈശോമ്മേ എന്നാണെന്നാണ് മാതാപിതാക്കൾ എന്നോട് പറഞ്ഞത്. അത് എനിക്ക് പ്രചോദനമായി. മാതാവിനെക്കുറിച്ചുള്ള തന്റെ പത്താമത്തെ ഗാനം എഴുതാൻ മാതാവ് തന്നെ അനുഗ്രഹിച്ചെന്ന് ഫാ. ജോൺ പുതുവ പറഞ്ഞു.
അഞ്ച് വയസുള്ള കാതറിൻ മരിയ ജോസ്വിനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. റിയാൻ അജയ്, എയ്ഡൻ സനിൽ എന്നീ കുട്ടികൾ ആണ് കോറസ് ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്ത് എന്റെ ആത്മസുഹൃത്തും എന്നെ എന്നും പ്രോത്സാഹിപ്പിക്കുന്ന സേവിയർ കലാഭവൻ ആണ്.
ആഷ്ലിൻ, ബിബിൻ, രാജൻ സോമസുന്ദരം എന്നിവർ സാങ്കേതിക സഹായങ്ങൾ ചെയ്തിരിക്കുന്നു. എബി ആശ ഡാർവിൻ ആണ് പ്രൊഡ്യൂസർ. പുതുവ ക്രീയേഷൻസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം കുഞ്ഞുങ്ങൾക്ക് ആലപിക്ക തക്ക രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. frjohnputhuva യൂട്യൂബിൽ ഇതു ലഭ്യമാണ്.
Tags :