x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ ടെക്സസിൽ അ​റ​സ്റ്റി​ൽ

പി.​പി. ചെ​റി​യാ​ൻ
Published: February 20, 2026 07:56 AM IST | Updated: February 20, 2026 10:02 AM IST

ഷെ​ർ​മാ​ൻ (ടെ​ക്സ​സ്): നോ​ർ​ത്ത് ടെ​ക്സ​സി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ക​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും ചെ​യ്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ.

ദ​ന്ത​ഡോ​ക്ട​റാ​യ കെ​ല്ലി ബ​ക്ക് (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ഷെ​ർ​മാ​നി​ലെ ലോ​യ് ലേ​ക്ക് റോ​ഡി​ലു​ള്ള ദ​ന്താ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ മു​ത​ൽ ഇ​വ​ർ‍ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്നു.

ഡോ​ക്ട​റു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ മ​ദ്യ​ല​ഹ​രി​യി​ലാ​ണെ​ന്ന് തി​രി​ച്ചി​റ​യു​ക​യാ​യി​രു​ന്നു. സ്റ്റാ​ഫിം​ഗ് ഏ​ജ​ൻ​സി വ​ഴി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ലി​നി​ക്കി​ൽ‍ ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു കെ​ല്ലി ബ​ക്ക്.

സ്റ്റേ​റ്റ് ജ​യി​ൽ ഫെ​ല​ണി (State Jail Felony) നി​യ​മ​പ്ര​കാ​രം മ​ദ്യ​പി​ച്ച് ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​ണ്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഡോ​ക്ട​റെ ഗ്രേ​യ്സ​ൺ കൗ​ണ്ടി ജ​യി​ലി​ലേ​ക്ക് മാ​റ്റി. ‌ര​ക്ത പ​രി​ശോ​ധ​ന​യു​ടൈ ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷ​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Tags : surgery while drunk Dentist arrested

Recent News

Up