x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരനെ കീഴ്പ്പെടുത്തിയ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് ആ​രാ​ണ്?


Published: December 15, 2025 05:06 PM IST | Updated: December 15, 2025 05:06 PM IST

സി​ഡ്നി: സി​ഡ്‌​നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ ന​ട​ന്ന കൂ​ട്ട വെ​ടി​വ​യ്പി​നി​ടെ, അ​ക്ര​മി​ക​ളി​ലൊ​രാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​ക്കാ​രു​ടെ "ഹീ​റോ' ആ​ണ്. അ​ഹ​മ്മ​ദ് ഭീ​ക​ര​നെ കീ​ഴ്പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി.

പ​തി​ന​ഞ്ച് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ, പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ലൂ​ടെ പ​മ്മി​യെ​ത്തു​ന്ന അ​ഹ​മ്മ​ദ് തോ​ക്കു​ധാ​രി​യെ മ​ൽ​പ്പി​ടു​ത്ത​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തും ഭീ​ക​ര​നി​ൽ​നി​ന്നു തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങു​ന്ന​തും തു​ട​ർ​ന്ന് ഭീ​ക​ര​നു​നേ​രെ തോ​ക്കു​ചൂ​ണ്ടു​ന്ന​തും കാ​ണാം.

43കാ​ര​നാ​യ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​ഹ​മ്മ​ദി​ന് പ​രി​ച​യ​മി​ല്ലെ​ന്നും അ​ഹ​മ്മ​ദ് തെ​രു​വി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു.

Tags : Ahmed Al Ahmed Bondi Beach gunman Sydney Shooter

Recent News

Up