x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റു​ഡ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം: സ്വീ​ഡി​ഷ് പ്ര​തി​നി​ധി​ക​ൾ എ​ത്തി


Published: February 21, 2026 05:07 PM IST | Updated: February 21, 2026 05:12 PM IST

ന്യൂ​ഡ​ൽ​ഹി: സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ (ഹൗ​സ് ഖാ​സ്), സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ (ആ​യ ന​ഗ​ർ), ശാ​ന്തി​ഗ്രാം വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ (മ​ണ്ഡ​വാ​ർ) എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്വീ​ഡ​നി​ലെ ഗ്രോ​ങ്കു​ല​സ്‌​കോ​ള​ൻ സ്കൂ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി സം​ഘം എ​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഗോ​ള പ​ഠ​ന​പ​രി​ച​യം ല​ഭ്യ​മാ​ക്കു​ക​യും വ്യ​ത്യ​സ്ത വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളും ജീ​വി​ത​ശൈ​ലി​ക​ളും നേ​രി​ട്ട് അ​നു​ഭ​വി​ക്കാ​നും ഈ ​പ​രി​പാ​ടി അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഫാ. ​ഷാ​ജി മാ​ത്യൂ​സ് അ​റി​യി​ച്ചു.

ഫാ. ​അ​ൻ​സ​ൽ ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ​ൺ ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​ബെ​ർ​ണാ​ഡെ​ട്ടെ തി​ല​ക ബെ​ഞ്ച​മി​ൻ (പ്രി​ൻ​സി​പ്പാ​ൾ) എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സം​ഘ​ത്തെ സ്വീ​ക​രി​ച്ചു.

Tags : Student exchange program Sweden Students Delhi

Recent News

Up