x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ശ​ശി​ധ​ര​ൻ നാ​യ​രെ തെര​ഞ്ഞെ​ടു​ത്തു

ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട്
Published: February 20, 2026 02:16 AM IST | Updated: February 20, 2026 02:16 AM IST

ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സിന്‍റെ​ പു​തി​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി മു​തി​ർ​ന്ന ബി​സി​ന​സ് ലീ​ഡ​റും ഫൊ​മ​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ ശ​ശി​ധ​ര​ൻ നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

1990-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഹൂ​സ്റ്റ​ണി​ൽ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി വി​പു​ലീ​ക​രി​ച്ച ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളാ​ണ് ശ​ശി​ധ​ര​ൻ നാ​യ​ർ. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ അ​ങ്ങേ​യ​റ്റം ആ​ദ​രി​ക്ക​പ്പെ​ടു​ന്ന അ​ദ്ദേ​ഹം, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ (MAGH) പ്ര​സി​ഡ​ന്‍റ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​വും മു​ഖ്യ​ധാ​രാ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

ശ​ശി​ധ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വം ചേം​ബ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നും, സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് ചേം​ബ​ർ പ്ര​സി​ഡ​ന്റ് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട് പ​റ​ഞ്ഞു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല​ത്തെ ബി​സി​ന​സ് അ​നു​ഭ​വ​ങ്ങ​ളും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും സം​ഘ​ട​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്റ് ജോ​മോ​ൻ ഇ​ട​യാ​ടി​യി​ൽ ത​ന്‍റെ ആ​ശം​സാ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. ശ​ശി​ധ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേം​ബ​റി​ന് വ​ൻ വ​ള​ർ​ച്ച​യും സ​ഹ​ക​ര​ണ​വും സാ​ധ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തി​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ശ​ശി​ധ​ര​ൻ നാ​യ​രെ സൗ​ത്ത് ഇ​ന്ത്യ​ൻ യുഎ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് സ്വാ​ഗ​തം ചെ​യ്തു.

Tags : South Indian US Chamber of Commerce Sasidharan Nair elects

Recent News

Up