x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​ഫ്റ്റ​ൺ സെ​ൻ്റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് 

ജി​നേ​ഷ് ത​മ്പി
Published: February 20, 2026 07:25 AM IST | Updated: February 20, 2026 07:25 AM IST

ന്യൂ​ജേ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തിന്‍റെ വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഉ​ജ്വ​ല തു​ട​ക്കം.

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ എ​ന്ന​താ​ണ് ചി​ന്താ വി​ഷ​യം.

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ (സു​വ​നീ​ർ എ​ഡി​റ്റ​ർ), ജോ​ഷ്വ വ​ർ​ഗീ​സ് (സ്‌​പോ​ർ​ട്‌​സ് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം ​സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ. ​യേ​ശു​ദാ​സ​ൻ പ​പ്പ​ൻ, ദേ​വാ​ല​യ സെ​ക്ര​ട്ട​റി  ​ര​ഞ്ജി​ത് മാ​ത്യു എ​ന്നി​വ​ർ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ ഊ​ഷ്മ​ള​മാ​യി സ്വാ​ഗ​തം ചെ​യ്തു.

ഡോ. ​തോ​മ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് (ക​ണ്ട​നാ​ട് ഈ​സ്റ്റ് ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത), ഹൈ​റോ​മോ​ങ്ക് വാ​സി​ലി​യോ​സ് (സെ​ന്‍റ് ഡ​യോ​ണി​ഷ്യ​സ് മൊ​ണാ​സ്ട്രി), ഫാ. ​ഡോ. എ​ബി ജോ​ർ​ജ് (ലോംഗ് ഐ​ല​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി), ലി​ജി​ൻ തോ​മ​സ് (സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ.

ര​ജി​സ്ട്രേ​ഷ​ൻ, സ്പോ​ൺ​സ​ർ​ഷി​പ്പ്, റാ​ഫി​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ജോ​ഷ്വ വ​ർ​ഗീ​സ് പ​ങ്കുവച്ചു.

ഡോ. ​റെ​ബേ​ക്ക പോ​ത്ത​ൻ ഇ​ട​വ​ക അം​ഗ​ങ്ങ​ളോ​ട് സു​വ​നീ​റി​ലേ​ക്ക് ലേ​ഖ​ന​ങ്ങ​ൾ അ​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, ജോ​ഷ്വയു​ടെ സൈ​റ്റ് & സൗ​ണ്ട് തി​യേ​റ്റ​ർ ഷോ​യെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ട​വ​ക വി​കാ​രി ഫാ. ​യേ​ശു​ദാ​സ​ൻ പ​പ്പ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സ് ടീം ​ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ച​തി​നും, ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നാ​യി ടീം ​അം​ഗ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി പ​റ​യു​ക​യും ദേ​വാ​ല​യ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നും, സു​വ​നീ​റി​ൽ വ്യ​ക്തി​ഗ​ത പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​നും, റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നും അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി <https://fycnead.org/> സ​ന്ദ​ർ​ശി​ക്കു​ക​യോ താ​ഴെ പ​റ​ഞ്ഞി​രി​ക്കു​ന്ന ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക

ഫാ. ​അ​ല​ക്സ് കെ ​ജോ​യ് (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ): 973-489-6440
ജെ​യ്‌​സ​ൺ തോ​മ​സ് (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി): 917-612-8832
ജോ​ൺ താ​മ​ര​വേ​ലി​ൽ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ): 917-533-3566

വാ​ർ​ത്ത അ​യ​ച്ച​ത് - 

Tags :

Recent News

Up