x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ഭ​കേ​ശ​ൻ എ​ന്ന കാ​ർ​ഷി​ക​വി​സ്മ​യം

റെ​ജി ജോ​സ​ഫ്
Published: December 6, 2025 05:19 PM IST | Updated: December 6, 2025 05:43 PM IST

ഇ​ത് ശു​ഭ​കേ​ശ​ൻ. ക​ഞ്ഞി​ക്കു​ഴി പ​യ​ർ അ​ഥ​വാ കു​രു​ത്തോ​ല പ​യ​ർ വി​ക​സി​പ്പി​ച്ച യു​വ​ക​ർ​ഷ​ക​ർ. ഇ​ന്ന് കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കൃ​ഷി വി​പ​ണി​യു​ള്ള​ത് ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ച പ​യ​റാ​ണ്. അ​സാ​ധാ​ര​ണ വ​ലി​പ്പ​വും രു​ചി​യു​മു​ള്ള പ​യ​റി​ന്‍റെ പേ​രും പ്ര​ശ​സ്തി​യും നാ​ടും വീ​ടും ക​ട​ന്നു രാ​ജ്യ​ത്താ​ക​മാ​ന​വും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും എ​ത്താ​ൻ അ​ധി​ക​നാ​ൾ വേ​ണ്ടി വ​ന്നി​ല്ല.

അ​ധ്വാ​നി​ക്കാ​ൻ മ​ന​സു​ണ്ടെ​ങ്കി​ൽ ഇ​ങ്ങ​നെ​യും നേ​ടാ​ൻ വ​ൻ​വി​ജ​യം എ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ന്നു ക​ഞ്ഞി​ക്കു​ഴി പോ​ള​ക്കാ​ട​ൻ ക​വ​ല​യി​ലു​ള്ള കു​ട്ട​ൻ​ചാ​ൽ​വെ​ളി ശു​ഭ​കേ​ശ​ൻ. ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ച 37 ഇ​ഞ്ചു​നീ​ള​വും 80 ഗ്രാം ​തൂ​ക്ക​വു​മു​ള്ള ക​ഞ്ഞി​ക്കു​ഴി​പ്പ​യ​റി​ന്‍റെ പെ​രു​മ ക​ട​ൽ ക​ട​ന്നും പ​ന്ത​ലി​ച്ചു​നി​ൽ​ക്കു​ന്നു.​തീ​രു​ന്നി​ല്ല ശു​ഭ​മ​ണി മ​റ്റൊ​രു പ​യ​ർ ഇ​ന​വും ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ത്താം ക്ലാ​സ് പ​ഠ​ന​ത്തി​നു​ശേ​ഷം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പോ​ലും വ​ഴി​കാ​ട്ടു​ന്നു. കൂ​ടാ​തെ നി​ര​വ​ധി സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ളെ കൃ​ഷി പ​ഠി​പ്പി​ക്കു​ന്നു.

പ​ത്താം വ​യ​സി​ൽ ര​ണ്ടു സെ​ന്‍റി​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി ഇ​പ്പോ​ൾ മു​ഹ​മ്മ​യി​ലും ക​ഞ്ഞി​ക്കു​ഴി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 30 ഏ​ക്ക​റി​ലേ​ക്ക് വ​ള്ളി​വീ​ശി പ​ട​ർ​ന്നി​രി​ക്കു​ന്നു. പ​യ​റും മ​റ്റ് പ​ല​യി​നം പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്യു​ന്ന ശു​ഭ​കേ​ശ​ൻ കാ​ർ​ഷി​ക കേ​ര​ള​ത്തി​നൊ​രു വി​സ്മ​യ​മാ​ണ്.

ദി​വ​സം 300 കി​ലോ വ​രെ പ​യ​ർ വി​ള​വെ​ടു​ത്ത് മോ​ശ​മ​ല്ലാ​ത്ത വ​രു​മാ​നം നേ​ടു​ന്നു. ആ​ല​പ്പു​ഴ ക​ഞ്ഞി​ക്കു​ഴി​യി​ലെ ചൊ​രി​മ​ണ​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി ഒ​രു വി​സ്മ​യം ത​ന്നെ.1995 ലാ​ണ് ശു​ഭ​കേ​ശ​ൻ ക​ഞ്ഞി​ക്കു​ഴി​പ്പ​യ​ർ വി​ക​സി​പ്പി​ച്ച​ത്. ലീ​മാ​ബീ​ൻ, വെ​ള്ളാ​യ​ണി ലോ​ക്ക​ൽ എ​ന്നീ ഇ​ന​ങ്ങ​ൾ ചേ​ർ​ത്താ​യി​രു​ന്ന പ​രീ​ക്ഷ​ണം.

1997ൽ ​ക​ഞ്ഞി​ക്കു​ഴി​യി​ലെ വി​ള​വെ​ടു​പ്പി​നെ​ത്തി​യ അ​ന്ന​ത്തെ കൃ​ഷി​മ​ന്ത്രി കൃ​ഷ്ണ​ൻ ക​ണി​യാം​പ​റ​ന്പി​ലാ​ണ് ശു​ഭ​കേ​ശ​ൻ വി​ക​സി​പ്പി​ച്ച വി​സ്മ​യ​പ്പ​യ​റി​ന് "ക​ഞ്ഞി​ക്കു​ഴി പ​യ​ർ' എ​ന്നു പേ​രി​ട്ട​ത്. അ​തോ​ടെ പു​തി​യ പ​യ​റി​ന്‍റെ പേ​രും പെ​രു​മ​യും സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വ്യാ​പി​ച്ചു. 13 പ​യ​ർ പ​റി​ച്ചെ​ടു​ത്താ​ൽ ഒ​രു കി​ലോ​യോ​ള​മാ​ണ് ഈ ​ഇ​ന​ത്തി​ന്‍റെ തൂ​ക്കം.

ക​ഞ്ഞി​ക്കു​ഴി പ​യ​റി​ന്‍റെ പേ​റ്റ​ന്‍റ് ശു​ഭ​കേ​ശ​ന് ല​ഭി​ച്ച​തോ​ടെ തോ​ട്ടം കാ​ണാ​നും വി​ത്തു വാ​ങ്ങാ​നും ഏ​റെ​പ്പേ​രാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്. 20 ഏ​ക്ക​ർ കൃ​ഷി​യി​ൽ 15 ഏ​ക്ക​റോ​ളം പ​യ​ർ വി​ത്തി​നാ​യാ​ണ് ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത്.

ഒ​രു വ​ർ​ഷം എ​ട്ടു ക്വി​ന്‍റ​ലോ​ളം വി​ത്ത് ത​യാ​റാ​ക്കി വി​ദേ​ശ​ത്തേ​ക്കു വ​രെ വി​ൽ​പ​ന​യ്ക്ക് അ​യ​യ്ക്കും. 10 മ​ണി​യോ​ളം വ​രു​ന്ന ഒ​രു പാ​യ്ക്ക​റ്റി​ന് 10 രൂ​പ വി​ല. അ​ങ്ങ​നെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പാ​യ്ക്ക​റ്റു​ക​ളി​ൽ ക​ഞ്ഞി​ക്കു​ഴി വി​ത്ത് ശു​ഭ​കേ​ശ​ന്‍റെ പാ​യ്ക്കി​ൽ വി​റ്റു​വ​രു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ലെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ൾ​വ​ഴി​യും അ​ല്ലാ​തെ​യും വ​ർ​ഷം പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ​വ​രെ വി​ത്ത് വി​ൽ​ക്കു​ന്നു​വെ​ന്ന് ശു​ഭ​കേ​ശ​ൻ പ​റ​യു​ന്നു. ത​നി​ച്ചു തു​ട​ങ്ങി​യ കൃ​ഷി​യി​ൽ സ​ഹാ​യ​ത്തി​ന് ഇ​പ്പോ​ൾ 20 പേ​ർ ശു​ഭ​കേ​ശ​നൊ​പ്പ​മു​ണ്ട്. സ്വ​ന്ത​മാ​യി ഒ​ന്ന​ര ഏ​ക്ക​റേ​യു​ള്ളു കൃ​ഷി​യി​ടം.

ബാ​ക്കി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കൃ​ഷി. വെ​ള്ള​മ​ണ​ലി​ൽ കാ​ടു ക​യ​റി​ക്കി​ട​ന്ന ഇ​ട​ങ്ങ​ൾ വെ​ട്ടി​ത്തെ​ളി​ച്ച് മ​ൾ​ച്ചിം​ഗ് ന​ട​ത്തി അ​തി​ൽ കോ​ഴി​വ​ള​വും ഇ​ത​ര ജൈ​വ​ള​ങ്ങ​ളും നി​റ​ച്ച് പൈ​പ്പ് ന​ന കൊ​ടു​ത്താ​ണ് കൃ​ഷി. രാ​സ​വ​ളം പ്ര​യോ​ഗി​ച്ചു​ള്ള കൃ​ഷി​യെ ശു​ഭ​കേ​ശ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല.

തീ​രു​ന്നി​ല്ല ചൊ​രി​മ​ണ​ലി​ലെ വി​ള​വി​ന്‍റെ വി​സ്മ​യം. പാ​വ​ൽ, കോ​വ​ൽ, വെ​ള്ള​രി, മ​ത്ത​ൻ, ത​ക്കാ​ളി, മു​ള​ക്, വെ​ണ്ട തു​ട​ങ്ങി പ​ത്തി​രു​പ​ത് ഇ​ന​ങ്ങ​ൾ ശു​ഭ​കേ​ശ​ൻ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ആ​ല​പ്പു​ഴ​യി​ലെ മ​ണ്ണി​ൽ പ​ച്ച​ക്ക​റി മാ​ത്ര​മ​ല്ല വെ​ളു​ത്തു​ള്ളി​യും ചു​വ​ന്നു​ള്ളി​യും, സ​വോ​ള​യും കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ. ട​ണ്‍ ക​ണ​ക്കി​ന് ത​ണ്ണി​മ​ത്ത​നും ഇ​ദ്ദേ​ഹം വി​ളി​യി​ക്കു​ന്നു.

പ​ച്ച​ക്ക​റി​ക്കു പു​റ​മെ പ​ശു, കോ​ഴി, ക​രി​ങ്കോ​ഴി തു​ട​ങ്ങി​വ​യെ​യും വ​ള​ർ​ത്തു​ന്നു.​ശു​ഭ​കേ​ശ​ൻ പു​ല​ർ​ച്ചെ നാാ​ലി​നു ഉ​റ​ക്ക​മു​ണ​രും. ഇ​തി​നു​ശേ​ഷം ഭാ​ര്യ ല​തി​ക​യെ​യും ഒ​പ്പം​കൂ​ട്ടി കൃ​ഷി​യി​ട​ത്തി​ലെ​ത്തി കൃ​ഷി​പ്പ​ണി​യോ വി​ള​വെ​ടു​പ്പോ തു​ട​ങ്ങും. വി​ശ്ര​മം അ​റി​യാ​ത്ത ഈ ​ജോ​ലി വൈ​കു​ന്നേ​കം ഏ​ഴു​വ​രെ തു​ട​രും.

ഇ​തി​നി​ടെ സ​മ​യം ക​ണ്ടെ​ത്തി വി​വി സ്കൂ​ളു​ക​ളി​ലും ക്ല​ബു​ക​ളി​ലും ക്ലാ​സെ​ടു​ക്കും. സ്കൂ​ളി​ൽ പ​ഠി​ക്കുമ്പോൾ ചോ​റി​ന് ക​റി​യി​ല്ലാ​തെ വി​ഷ​മി​ച്ച ദി​വ​സ​ങ്ങ​ളി​ൽ സ്വ​ന്തം മു​റ്റ​ത്തു തു​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് സ്വ​ന്ത​മാ​യി പേ​റ്റ​ന്‍റു​ള്ള ര​ണ്ട് പ​യ​ർ ഇ​ന​ങ്ങ​ളും ട​ണ്‍ ക​ണ​ക്കി​ന് ഇ​ത​ര വി​ള​വു​ക​ളു​മാ​യി ശു​ഭ​കേ​ശ​നെ പെ​രു​മ​യി​ലേ​ക്ക് ന​യി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി​യി​ലെ പ​ച്ച​ക്ക​റി​വി​ത്ത് ഫാ​ക്ട​റി​യാ​ണ് ശു​ഭ​കേ​ശെ​ന്‍റെ വീ​ട്. പ​യ​റും ഇ​ത​ര പ​ച്ച​ക്ക​റി​ക​ളും വി​റ്റ് മെ​യി​ൻ റോ​ഡി​ൽ സ്ഥ​ലം വാ​ങ്ങി ഇ​രു​നി​ല വീ​ടും പ​ണി​യി​ച്ച മി​ടു​മി​ടു​ക്ക​ൻ.​ശു​ഭ​കേ​ശ​ന്‍റെ വീ​ടു നി​റ​യെ പു​ര​സ്കാ​ര​ങ്ങ​ളാ​ണ്.

ഗ​വ​ർ​ണ​ർ മു​ത​ൽ മു​ഖ്യ​മ​ന്ത്രി വ​രെ​യു​ള്ള​വ​ർ സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും കാ​വ്യാ മാ​ധ​വ​നും യേ​ശു​ദാ​സും മു​ൻ മ​ന്ത്രി സു​നി​ൽ​കു​മാ​റു​മൊ​ക്കെ വ​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി ഹ​രി​ത വി​സ്മ​യം ക​ണ്ടാ​സ്വ​ദി​ക്കാ​ൻ.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത​തി​നു​ള്ള സ്വ​ർ​ണ​മെ​ഡ​ൽ, സ​രോ​ജി​നി ദാ​മോ​ദ​ർ ഫൗ​ണ്ടേ ഷ​ൻ പു​ര​സ്കാ​രം, കെ.​ജെ. യേ​ശു​ദാ​സ് ജൈ​വ​ക​ർ​ഷ​ക പു​ര​സ്കാ​രം, മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​ക്ഷ​യ​ശ്രീ, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​വ​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ്, ഹ​രി​ത​മി​ത്ര അ​വാ​ർ​ഡ്... പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ആ ​ക​ർ​ഷ​ക​ന് കി​ട്ടി​യ പു​ര​സ്കാ​ര​ങ്ങ​ളു​ടെ ലി​സ്റ്റ് നീ​ളു​ന്നു.

Tags : karshakan

Recent News

Up