x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്താ​ര​വം

ടി.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍
Published: February 23, 2026 12:27 PM IST | Updated: February 23, 2026 12:27 PM IST

 

തൊ​ടു​പു​ഴ അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. പാ​ല​ക്കാ​ട് നി​ന്നെ​ത്തി​ച്ച കൊ​യ്ത്ത് യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് തൊ​ടു​പു​ഴ​യു​ടെ നെ​ല്ല​റ​യാ​യ അ​ഞ്ചി​രി, ത​ല​യ​നാ​ട് മേ​ഖ​ല​ക​ളി​ലെ പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്ത്ത് ആ​രം​ഭി​ച്ച​ത്.

പ്ര​തി​സ​ന്ധി മൂ​ലം ജി​ല്ല​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ പ​ല​തും വി​സ്മൃ​തി​യി​ലാ​യ​പ്പോ​ഴും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ ഇ​വി​ടെ നെ​ല്‍​കൃ​ഷി അ​ന്യം​നി​ന്നു പോ​കാ​തെ തു​ട​രു​ക​യാ​ണ്.

ക​ര്‍​ഷ​ക​രു​ടെ മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും പ​ര​മ്പ​രാ​ഗ​ത​മാ​യി തു​ട​ര്‍​ന്നു പോ​രു​ന്ന നെ​ല്‍​കൃ​ഷി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ് ഇ​വ​രെ നെ​ല്‍​പ്പാ​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ വ​ര്‍​ഷ​വും എ​ത്തി​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ര്‍​ഷം ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ഇ​റ​ക്കാ​നാ​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.

കൃ​ഷി​യാ​രം​ഭി​ച്ച​ത് നൂ​റ്റാ​ണ്ടി​നു മു​മ്പ്

ഒ​രു നൂ​റ്റാ​ണ്ട് മു​മ്പാ​ണ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യാ​രം​ഭി​ച്ച​തെ​ന്നാ​ണ് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് മു​ത​ല്‍ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​യ​നാ​ടു വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു ഇ​ത്.

120 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നെ​ല്‍​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ നെ​ല്‍​കൃ​ഷി ചെ​യ്തി​രു​ന്ന നി​ല​ത്തി​ന്‍റെ വി​സ്തീ​ര്‍​ണം കു​റ​ഞ്ഞു. കൂ​ടു​ത​ല്‍ സ്ഥ​ല​ത്തും തെ​ങ്ങു​ള്‍​പ്പെ​ടെ മ​റ്റു വി​ള​ക​ള്‍ ഇ​ടം പി​ടി​ച്ചു.

എ​ങ്കി​ലും 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

വ​റ്റാ​ത്ത ജ​ല​ല​ഭ്യ​ത

വ​ര്‍​ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും വ​റ്റാ​ത്ത കൈ​ത്തോ​ടു​ക​ളാ​ണ് അ​ഞ്ചി​രി പാ​ട​ത്തെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. വെ​ള്ളം പാ​ട​ത്തേ​ക്കു ക​യ​റ്റാ​നാ​യി തോ​ട്ടി​ല്‍ ചെ​റു ചെ​ക്ക്ഡാ​മു​ക​ളു​മു​ണ്ട്. അ​തി​നാ​ല്‍ വേ​ന​ല്‍​ക്കാ​ല​ത്തു​പോ​ലും സ​മൃ​ദ്ധ​മാ​യി വെ​ള്ളം ല​ഭി​ക്കും.

ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക്ഡാ​മും ഇ​വി​ടെ​യു​ണ്ട്. ഓ​രോ ക​ര്‍​ഷ​ക​നും പാ​ട​ത്തേ​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം തി​രി​ച്ചു​വി​ട്ടാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു കൃ​ഷി

വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് കൃ​ഷി ചെ​യ്യു​ന്ന ഇ​രു​പ്പൂ​പാ​ട​മാ​ണ് ഇ​വി​ടു​ത്തേ​ത്. ജൂ​ണി​ല്‍ വി​ത​ച്ച് 100 ദി​വ​സ​ത്തി​നു ശേ​ഷം ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന വി​രി​പ്പ് കൃ​ഷി​യും ന​വം​ബ​റി​ല്‍ വി​ത​ച്ച് വി​ഷു​വി​ന് വി​ള​വെ​ടു​ക്കു​ന്ന മു​ണ്ട​ക​ന്‍ കൃ​ഷി​യും.

ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, ഐ​ആ​ര്‍​എ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ള്‍. ട്രാ​ക്‌​ട​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ലം ഒ​രു​ക്ക​ല്‍. തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും ചേ​ര്‍​ന്ന് ഞാ​റു ന​ടും. വി​ള​വെ​ടു​പ്പാ​കു​മ്പോ​ള്‍ പാ​ല​ക്കാ​ടു​നി​ന്നു യ​ന്ത്ര​മെ​ത്തി​ച്ച് കൊ​യ്ത്തും ന​ട​ത്തും.

 

K-Rail Survey

വി​ല്‍​പ്പ​ന സ​പ്ലൈ​കോ വ​ഴി

സ​പ്ലൈ​ക്കോ​യ്ക്കാ​ണ് നെ​ല്ല് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്. കൃ​ഷി​യി​റ​ക്കി 40 ദി​വ​സ​ത്തി​നു​ള്ളി​ല്‍ സ​പ്ലൈ​ക്കോ​യി​ല്‍ ബു​ക്ക് ചെ​യ്യ​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ല്‍ ഈ ​വ​ര്‍​ഷ​ത്തെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം 35 ട​ണ്‍ നെ​ല്ലാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് കൈ​മാ​റി​യ​ത്.

സ​പ്ലൈ​ക്കോ നി​ര്‍​ദേ​ശി​ക്കു​ന്ന മി​ല്ലു​ട​മ​ക​ള്‍ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി നെ​ല്ല് കൊ​ണ്ടു​പോ​കും. നെ​ല്ല് തൂ​ക്കി ചാ​ക്കി​ലാ​ക്കി വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ടു​ക്ക​ണം. എ​ന്നാ​ല്‍ സ​പ്ലൈ​ക്കോ​യി​ല്‍​നി​ന്നും നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​റു​ണ്ട്.

സ​ര്‍​ക്കാ​ര്‍ സ​ഹാ​യം

നി​ല​വി​ല്‍ നെ​ല്‍​കൃ​ഷി ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. നെ​ല്‍​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​കാ​രം ഹെ​ക്‌​ട​റി​ന് 4500 രൂ​പ നി​ര​ക്കി​ലാ​ണ് സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ നെ​ല്‍​കൃ​ഷി​യു​ടെ കൂ​ലി​ച്ചെ​ല​വു​ക​ള്‍ എ​ന്ന പേ​രി​ലും സ​ഹാ​യ​ധ​നം ന​ല്‍​കാ​റു​ണ്ട്.

എ​ല്ലാ വ​ര്‍​ഷ​വും ഇ​ളം​ദേ​ശം ബ്ലോ​ക്കും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തും ഇ​തി​നാ​യി ഫ​ണ്ട് നീ​ക്കി​വ​യ്ക്കും. ഈ ​സ​ഹാ​യ​ത്താ​ലാ​ണ് ക​ര്‍​ഷ​ക​ര്‍ നെ​ല്‍​കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്നാ​ല്‍ കൊ​യ്ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ള്‍​ക്കും പ​ണ​ച്ചെ​ല​വേ​റി​യ​ത് ക​ര്‍​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.

പാ​ല​ക്കാ​ടു​നി​ന്ന് എ​ത്തി​ക്കു​ന്ന കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന് 3000 രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് വാ​ട​ക. പാ​ട​ങ്ങ​ളി​ല്‍ കൃ​ഷി​പ്പ​ണി​ക​ള്‍ ചെ​യ്യാ​ന്‍ ഇ​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​യെ​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി​യെ​ടു​ക്കു​ന്ന​ത്.

പ​ല​പ്പോ​ഴും മ​ഴ​ക്കൂ​ടു​ത​ല്‍ മൂ​ലം നെ​ല്‍​ക്ക​തി​രു​ക​ള്‍ ന​ശി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ല്‍ കൃ​ഷി​വ​കു​പ്പി​ല്‍​നി​ന്നും ഒ​രു രൂ​പ പോ​ലും ല​ഭി​ക്കാ​റി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

വി​ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ കാ​ല​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പാ​ട​ശേ​ഖ​ര സ​മി​തി

സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യാ​ണ് ഇ​വി​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കി ഒ​പ്പ​മു​ള്ള​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

ത​ങ്ക​ച്ച​ന്‍ മാ​ത്യു ക​ള​രി​ക്ക​തൊ​ട്ടി​യി​ല്‍ പ്ര​സി​ഡ​ന്‍റും മാ​ത്യു വ​ള്ളോ​പ്പി​ള്ളി​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഏ​ഴം​ഗ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​പ്പോ​ള്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തം​ഗ​വും സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി കാ​വാ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കെ.​ആ​ര്‍. ശ​ശി ഞാ​റ​ക്കാ​ട്ടി​ല്‍ ട്ര​ഷ​റ​റും ഏ​ബ്ര​ഹാം മു​ണ്ട​യ്ക്ക​ല്‍, ഫി​ലി​പ്പ് ജോ​ര്‍​ജ് പൂ​വ​ന്തി​ക്കു​ന്നേ​ല്‍, എം.​ജെ. മാ​ത്യു മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ്. അ​ഞ്ചി​രി​യി​ല്‍ കെ​ട്ടി​ട​വും ട്രാ​ക്‌​ട​റും സ​മി​തി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.

Tags : Agriculture Karshakan

Recent News

Up