x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചി​രി: ഇ​ടു​ക്കി​യു​ടെ നെ​ല്ല​റ


Published: February 10, 2026 11:41 AM IST | Updated: February 10, 2026 11:41 AM IST

തൊ​ടു​പു​ഴ​യു​ടെ നെ​ല്ല​റ​യാ​ണ് അ​ഞ്ചി​രി. ഇ​ടു​ക്കി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ പ​ല​തും വി​സ്മൃ​തി​യി​ലാ​യെ​ങ്കി​ലും അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​വും കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യും ഇ​പ്പോ​ഴും നി​ല​നി​ന്നു​പോ​കാ​ൻ കാ​ര​ണം ഇ​വി​ട​ത്തെ ക​ർ​ഷ​ക​രു​ടെ മ​ണ്ണി​നോ​ടു​ള്ള സ്നേ​ഹ​വും പ​രമ്പ​രാ​ഗ​ത​മാ​യി തു​ട​ർ​ന്നു പോ​രു​ന്ന നെ​ൽ​കൃ​ഷി​യോ​ടു​ള്ള ആ​ത്മ​ബ​ന്ധ​വു​മാ​ണ്.

നെ​ൽ​കൃ​ഷി ഇ​വി​ട​ത്തെ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴും നി​ല​മൊ​രു​ക്കി കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ശീ​ലു​ക​ൾ ഉ​രു​വി​ട്ട് മു​ട​ങ്ങാ​തെ ഇ​വ​ർ ഓ​രോ വ​ർ​ഷ​വും വി​ത്തെ​റി​യു​മ്പോ​ൾ മ​ന​സി​ൽ നി​റ​യു​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത ആ​ന​ന്ദം. അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ നെ​ൽ​കൃ​ഷി മു​ട​ക്കം കൂ​ടാ​തെ ന​ട​ത്തി​വ​രു​ന്ന​ത്.

കൃ​ഷി​യാ​രം​ഭി​ച്ച​ത് നൂ​റ്റാ​ണ്ടി​നു മുമ്പ്

ഒ​രു നൂ​റ്റാ​ണ്ടു മുമ്പ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്ത് കൃ​ഷി​യാ​രം​ഭി​ച്ച​തെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​ന്പ് ഇ​വി​ടെ കു​ടി​യേ​റി താ​മ​സി​ച്ച ക​ർ​ഷ​ക​ർ പി​ന്നീ​ടു നി​ലം​നി​ക​ത്തി പാ​ട​ശേ​ഖ​ര​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തു മു​ത​ൽ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ല​യ​നാ​ടു വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​യി​രു​ന്നു ഇ​ത്. 120 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. കാ​ല​ക്ര​മേ​ണ നെ​ൽ​കൃ​ഷി ചെ​യ്തി​രു​ന്ന നി​ല​ത്തി​ന്‍റെ വി​സ്തീ​ർ​ണം കു​റ​ഞ്ഞു.

കൂ​ടു​ത​ൽ സ്ഥ​ല​ത്തും തെ​ങ്ങു​ൾ​പ്പെ​ടെ മ​റ്റു വി​ള​ക​ൾ ഇ​ടം പി​ടി​ച്ചു. എ​ങ്കി​ലും 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ചെ​യ്തു വ​രു​ന്നു​ണ്ട്.

വ​റ്റാ​ത്ത ജ​ല​ല​ഭ്യ​ത

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ​പോ​ലും വ​റ്റാ​ത്ത കൈ​ത്തോ​ടു​ക​ളാ​ണ് അ​ഞ്ചി​രി പാ​ട​ശേ​ഖ​ര​ത്തെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. വെ​ള്ളം പാ​ട​ത്തേ​ക്കു ക​യ​റ്റാ​നാ​യി തോ​ട്ടി​ൽ ചെ​റു ചെ​ക്കു​ഡാ​മു​ക​ളു​മു​ണ്ട്. അ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്തു​പോ​ലും സ​മൃ​ദ്ധ​മാ​യി വെ​ള്ളം ല​ഭി​ക്കും.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​ക്ക് ഡാ​മും ഇ​വി​ടെ​യു​ണ്ട്. ഓ​രോ ക​ർ​ഷ​ക​രും പാ​ട​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം തി​രി​ച്ചു വി​ട്ടാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടു കൃ​ഷി

വ​ർ​ഷ​ത്തി​ൽ ര​ണ്ട് കൃ​ഷി ചെ​യ്യു​ന്ന ഇ​രു​പ്പൂ​പാ​ട​മാ​ണ് ഇ​വി​ടു​ത്തേ​ത്. ജൂ​ണി​ൽ വി​ത​ച്ച് 100 ദി​വ​സ​ത്തി​നു ശേ​ഷം ഓ​ണ​ത്തി​ന് വി​ള​വെ​ടു​ക്കു​ന്ന വി​രി​പ്പ് കൃ​ഷി​യും ന​വം​ബ​റി​ൽ വി​ത​ച്ച് വി​ഷു​വി​ന് വി​ള​വെ​ടു​ക്കു​ന്ന മു​ണ്ട​ക​ൻ കൃ​ഷി​യും. മു​ണ്ട​ക​ൻ കൃ​ഷി എ​ല്ലാ​വ​രും ചെ​യ്യും.

ഉ​മ, കു​ഞ്ഞൂ​ഞ്ഞ്, ഐ​ആ​ർ​എ​സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന ഇ​ന​ങ്ങ​ൾ. പ്ര​തി​സ​ന്ധി മൂ​ലം ഈ ​വ​ർ​ഷം ഒ​രു കൃ​ഷി മാ​ത്ര​മാ​ണ് ഇ​റ​ക്കാ​നാ​യ​ത്. വി​രി​പ്പു​കൃ​ഷി സ​മ​യ​ത്ത് ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ വി​ള​നാ​ശം ഭ​യ​ന്നാ​ണ് കൃ​ഷി​യി​റ​ക്കാ​തി​രു​ന്ന​ത്.

ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ലം ഒ​രു​ക്ക​ൽ. തൊ​ഴി​ലാ​ളി​ക​ളും ക​ർ​ഷ​ക​രും ചേ​ർ​ന്ന് ഞാ​റു ന​ടും. വി​ള​വെ​ടു​പ്പാ​കു​ന്പോ​ൾ പാ​ല​ക്കാ​ടു​നി​ന്നും യ​ന്ത്ര​മെ​ത്തി​ച്ച് കൊ​യ്ത്തു ന​ട​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

വി​ൽ​പ്പ​ന സ​പ്ലൈ​കോ വ​ഴി

സ​പ്ലൈ​ക്കോ​യ്ക്കാ​ണ് നെ​ല്ല് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. കൃ​ഷി​യി​റ​ക്കി 40 ദി​വ​സ​ത്തി​നു​ള്ളി​ൽ സ​പ്ലൈ​ക്കോ​യി​ൽ ബു​ക്ക് ചെ​യ്യ​ണം. ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ൽ ഈ ​വ​ർ​ഷ​ത്തെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 35 ട​ണ്‍ നെ​ല്ലാ​ണ് സ​പ്ലൈ​ക്കോ​യ്ക്ക് കൈ​മാ​റി​യ​ത്.

സ​പ്ലൈ​ക്കോ നി​ർ​ദേ​ശി​ക്കു​ന്ന മി​ല്ലു​ട​മ​ക​ൾ വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി നെ​ല്ല് കൊ​ണ്ടു​പോ​കും. നെ​ല്ല് തൂ​ക്കി ചാ​ക്കി​ലാ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​ക്കൊ​ടു​ക്ക​ണം.

എ​ന്നാ​ൽ സ​പ്ലൈ​ക്കോ​യി​ൽ​നി​ന്നു നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​റു​ണ്ട്.

സ​ർ​ക്കാ​ർ സ​ഹാ​യം

നി​ല​വി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്. നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി പ്ര​കാ​രം ഹെ​ക്ട​റി​ന് 4,500 രൂ​പ നി​ര​ക്കി​ലാ​ണ് സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ നെ​ൽ​കൃ​ഷി​യു​ടെ കൂ​ലി​ച്ചെ​ല​വു​ക​ൾ എ​ന്ന പേ​രി​ലും സ​ഹാ​യ​ധ​നം ന​ൽ​കാ​റു​ണ്ട്. എ​ല്ലാ വ​ർ​ഷ​വും ഇ​ളം​ദേ​ശം ബ്ലോ​ക്കും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തും ഇ​തി​നാ​യി ഫ​ണ്ട് നീ​ക്കി​വ​യ്ക്കും.

ഈ ​സ​ഹാ​യ​ത്താ​ലാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്.

പാ​ട​ശേ​ഖ​ര സ​മി​തി

സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ചി​രി പാ​ട​ശേ​ഖ​ര സ​മി​തി​യാ​ണ് ഇ​വി​ടെ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പ​മു​ള്ള​ത്. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​ട​ശേ​ഖ​ര സ​മി​തി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

ത​ങ്ക​ച്ച​ൻ മാ​ത്യു ക​ള​രി​ക്ക​ത്തൊ​ട്ടി​യി​ൽ പ്ര​സി​ഡ​ന്‍റും മാ​ത്യു വ​ള്ളോ​പ്പി​ള്ളി​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഏ​ഴം​ഗ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​പ്പോ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തം​ഗ​വും സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി കാ​വാ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കെ.​ആ​ർ. ശ​ശി ഞാ​റ​ക്കാ​ട്ടി​ൽ ട്ര​ഷ​റ​റും ഏ​ബ്ര​ഹാം മു​ണ്ട​യ്ക്ക​ൽ, ഫി​ലി​പ്പ് ജോ​ർ​ജ് പൂ​വ​ന്തി​ക്കു​ന്നേ​ൽ, എം.​ജെ. മാ​ത്യു മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ്. അ​ഞ്ചി​രി​യി​ൽ സ്വ​ന്തം കെ​ട്ടി​ട​വും ട്രാ​ക്ട​റും സ​മി​തി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.

പ്ര​തി​സ​ന്ധി​ക​ളേ​റെ

വി​ത്തി​റ​ക്കു​ന്ന​തു മു​ത​ൽ നെ​ല്ല് വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​വ​രെ വി​വി​ധ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പാ​ട​ങ്ങ​ളി​ൽ കൃ​ഷി​പ്പ​ണി​ക​ൾ ചെ​യ്യാ​ൻ ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​യെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണി​യെ​ടു​ക്കു​ന്ന​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ പ​ല​പ്പോ​ഴും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റാ​റു​ണ്ട്. മ​ഴ കൂ​ടു​ത​ലാ​യി ല​ഭി​ച്ചാ​ൽ കൊ​യ്ത്തു ന​ട​ക്കി​ല്ല.

പ​ല​പ്പോ​ഴും മ​ഴ​ക്കൂ​ടു​ത​ൽ​മൂ​ലം നെ​ൽ​ക്ക​തി​രു​ക​ൾ ന​ശി​ച്ച് ക​ർ​ഷ​ക​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ഒ​രു രൂ​പ പോ​ലും ല​ഭി​ക്കാ​റി​ല്ലെ​ന്നു ക​ർ​ഷ​ക​ർ വ്യ​ക്ത​മാ​ക്കി.

വി​ള ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്യാ​റു​ണ്ടെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ കാ​ല​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​ത​ച്ച് 40 ദി​വ​സ​ത്തു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് ചെ​യ്താ​ൽ മാ​ത്ര​മേ ആ​നു​കൂ​ല്യം ല​ഭി​ക്കു.

സ​പ്ലൈ​കോ സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ പ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​തി​സ​ന്ധി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​ണ് പ​ല​പ്പോ​ഴും പി​ന്നീ​ട് ല​ഭി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മെ കൊ​യ്ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കും പ​ണ​ച്ചെ​ല​വേ​റി. പാ​ല​ക്കാ​ടു നി​ന്നും എ​ത്തി​ക്കു​ന്ന കൊ​യ്ത്തു യ​ന്ത്ര​ത്തി​ന് 3000 രൂ​പ​യാ​ണ് മ​ണി​ക്കൂ​റി​ന് വാ​ട​ക.

ഇ​ത്ത​ര​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ളേ​റെ​യാ​ണെ​ങ്കി​ലും കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ അ​ഞ്ചി​രി​യി​ലെ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. കാ​ര​ണം ഇ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ​ച്ച വി​രി​ച്ച നെ​ൽ​പ്പാ​ട​ങ്ങ​ൾ.

Tags : Anchiri Idukki Karshakan

Recent News

Up