കൊല്ലം നഗരത്തിൽ വെറും അഞ്ച് സെന്റ് ഭൂമിയിൽ ഒരു ഏദൻതോട്ടം. വിദേശികളും സ്വദേശികളുമായ ഫലച്ചെടികളും ഔഷധസസ്യങ്ങളും ചെടികളുംകൊണ്ടുനിറഞ്ഞ ഒരു പറുദീസ. ഇതാണ് ജേക്കബിന്റെ സ്വർഗരാജ്യം. വനംവകുപ്പും കൃഷിവകുപ്പും ഒരുപോലെ അവാർഡുകൾ നൽകി അഭിനന്ദിക്കുന്ന കർഷകൻ.
ആരെയും ആകർഷിക്കുന്ന, ഫലങ്ങളാൽ സംതൃപ്തമായ മരങ്ങളും ചെടികളും കൊണ്ടു ജേക്കബിന്റെ ഏദൻതോട്ടം പൂത്തുലഞ്ഞുനിൽക്കുന്നു. മുണ്ടയ്ക്കൽ കിർത്തനം ഭവനത്തിൽ ജേക്കബ് എസ്. മുണ്ടപ്പുളം എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭവനത്തിലാണ് ഈ പച്ചപ്പ് നിറഞ്ഞുനിൽക്കുന്നത്.
ഈ ഹരിതഭംഗി ആരെയും കൊതിപ്പിക്കും. കേരള പോലീസിന്റെ റെയിൽവേ വിംഗിൽനിന്നും സബ് ഇൻസ്പെക്ടറായിട്ടാണ് ജേക്കബ് വിരമിച്ചത്. നിലവിൽ ന·രം ഗ്ലോബൽഫൗണ്ടേഷൻ ചീഫ് കോർഡിനേറ്ററാണ്.
ചൈന, തായ്ലാൻഡ്, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂർ, കമ്പോഡിയ, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലും ആഫ്രിക്കയിലും കാണപ്പെടുന്ന പഴങ്ങൾ നമ്മുടെ മണ്ണിലും കാലാവസ്ഥയിലും നന്നായി വളരുമെന്നു തെളിയിക്കുകയാണ് ജേക്കബിന്റെ പുരയിടം. ജേക്കബിന്റെ ടെറസ് ഒന്നു കാണണം.

ഫലദായകമായ വൃക്ഷങ്ങൾ നമ്മളെ കൊതിപ്പിക്കും. സർവീസിലിരിക്കേ, വനവ്യാപനത്തിനായി സംസ്ഥാന സർക്കാരിൽനിന്നു പരിസ്ഥിതിപ്രവർത്തനത്തിനു അഞ്ചുവർഷക്കാലം അനുവാദം ലഭിച്ച ആദ്യത്തെ പോലീസ് ഉദ്യോഗസ്ഥനാണ് ജേക്കബ്.
ന·രം ഗ്ലോബൽഫൗണ്ടേഷനിലൂടെ വനവ്യാപനത്തിന്റെ അറിവ് കുട്ടികൾക്കും പൊതുജനത്തിനും നൽകുന്നതിനുവേണ്ടി മധുരവനം പ്രോജക്ട് കേരളത്തിലും വിദേശത്തും നടത്തിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിപ്രവർത്തകൻ.
കലാലയങ്ങളിലും സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടെ പങ്കാളികളാക്കി മധരവനം പ്രോജക്ട് വ്യാപിപ്പിക്കുന്നു. ഡിജിപി ഉൾപ്പെടെ മധുരവനപ്രോജക്ടിൽ മരം നടുന്നതിനുമുന്നിൽ നിൽക്കുന്നു.
അഞ്ച് സെന്റിലെ വനം
ഇതൊരു വനമാണ്. ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ വനം. ബൈബിളിലെ അത്തിമരം ഉൾപ്പെടെ 52 ഫലവൃക്ഷങ്ങൾ നിറഞ്ഞുനിൽക്കുന്നു. ഇതു വെറും അഞ്ച് സെന്റ് ഭൂമിയിലാണ് വിളഞ്ഞുനിൽക്കുന്നത്.
സാന്തോൾ, മാട്ടോവ, കാരപ്പഴം, ലിച്ചി, ലെഗണ്, മാങ്കോസ്റ്റീൻ, സ്റ്റാർ ഫ്രൂട്ട്, പീനട്ട് ബട്ടർ, ബെൽ ഫ്യൂട്ട്, വിയറ്റ്നാമീസ് മാങ്ങ, ചക്ക എന്നിവ കായ്ച്ചു നിൽക്കുന്ന മനോഹരചിത്രം ദൃശ്യമാണ്. മാവുകളുടെ വ്യത്യസ്ത നിറഞ്ഞുനിൽക്കുന്ന ഭൂമി. ഒരു മാവിൽതന്നെ പത്തോളം വ്യത്യസ്ത മാവുകൾ ഗ്രാഫ്റ്റ് ചെയ്തു നിർത്തിയിരിക്കുന്നു.
കുറ്റിമുരിങ്ങ, അഞ്ച് തരം പ്ലാവ്, അഞ്ചുതരം ചാന്പ, അന്പഴങ്ങ, അവക്കാഡോ, ബറബാ, പുലാസാൻ നീളുന്നു ലിസ്റ്റ്. കുറ്റികുരുമുളക് നിലത്തുപടർന്നു പന്തലിക്കുന്നു. മരത്തിൽ കയറ്റി വിട്ടതുകൂടാതെ പിവിസി പൈപ്പിലും കുരുമുളക് ചെടികൾ വളർത്തുന്നു. വീട്ടിലേക്ക് ആവശ്യമായ തേങ്ങയ്ക്കായി തെങ്ങും ഈ പുരയിടത്തിലുണ്ട്.

മട്ടുപ്പാവിൽ
മട്ടുപ്പാവിൽ ഡ്രമ്മിലാണ് മരങ്ങൾ നിൽക്കുന്നത്. പത്തും പതിനഞ്ചും വർഷം പഴക്കമുള്ള മരങ്ങൾ. അതിൽ നിറഞ്ഞുനിൽക്കുന്ന ഫലങ്ങൾ ആരെയും കൊതിപ്പിക്കും. മുസംബികളുടെ ഒരു കലവറയാണ് ഈ മാട്ടുപ്പാവ്. ചൈനീസും വിയറ്റ്നാം മുസാംബി കാണേണ്ടതുതന്നെ.
വിവിധ രാജ്യങ്ങളിലെ വിവിധ ഇനത്തിൽപ്പെട്ട ചെറികൾ പഴംകായിച്ചുനിൽക്കുന്നു. തായ്ലൻഡിലെ ഏറ്റവും ജനപ്രിയമായ മാന്പഴമായ നാം ഡോക് മായ്, വിയറ്റ്നാം സൂപ്പർമാവ് കാറ്റിമൂണ്, കോട്ടൂർകോണം മാവ് എന്നിവ ആരെയും കൊതിപ്പിക്കും.
ഡ്രാഗണ്‍ഫ്രൂട്ട്, ചൈനീസ് ഓറഞ്ച്, ബുഷ് ലെമണ്‍, ജപ്പാൻ പേരായ്ക്ക, വൈറ്റ് പേരയ്ക്ക, ചൈനീസ് പേര, നാടൻ പേര, റംബുട്ടാൻ, സൂപ്പർ ഭഗവ മാതളം, മിൽക്ക് ഫ്രൂട്ട്, മാമി സപ്പോട്ട, ബ്ലാക്ക് സപ്പോട്ട, വൈറ്റ് സപ്പോട്ട, സാവാന ചെറി, ആപ്പിൾ, ഡ്രാഗണ്‍ റെഡ്- വൈറ്റ്, അബിയു, ഇസ്രായേൽ ഓറഞ്ച്, ദേവദാരു, ബേ ചെറി, മാൽപിഗിയ, സ്ട്രോബറി, ബുഷ് ഓറഞ്ച്, ഗ്രാഫ്റ്റ് അന്പഴങ്ങ, ഗ്രാഫ്റ്റ് നാരകത്തിന്റെ ഇനങ്ങൾ പറഞ്ഞാൽ പേരുകൾ നീളുമെന്നുമാത്രം.
ഇതുകൂടാതെ വീടിനുമുൻവശത്തു ആന്തുറിയം, ഓർക്കിഡ് തുടങ്ങി 250 ചെടികൾ കൊണ്ടുനിറഞ്ഞ പൂന്തോട്ടം. വർഷങ്ങൾ പഴക്കമുള്ള ചെടികൾ ബോണ്‍സായ് ചെടികളാക്കിരിക്കുന്നത് ആരെയും ആകർഷിക്കും. കൂടാതെ അക്വേറിയത്തിൽ നീന്തിക്കളിക്കുന്ന അലങ്കാരമത്സ്യമായ ഹൗറയുടെ ഭംഗി ആർക്കും ഇഷ്ടമാകും.
മത്സ്യക്കൃഷിയുമുണ്ട്. ഇതിൽ വർഷങ്ങൾ വളർച്ചയുള്ള ആഫ്രിക്കൻമുഷിയും കട്ലയും വളരുന്നു. പഴയഫ്രിഡ്ജ് പോലും നഷ്ടപ്പെടുത്താതെ മത്സ്യകൃഷിക്കായി ഉപയോഗിക്കാൻ ജേക്കബ് മിടുക്കനാണ്.
അടുക്കളയിലെ ഭക്ഷ്യാവശിഷ്ടം നേരേ പോകുന്നതു മത്സ്യങ്ങൾക്കാണ്. ഇവിടെ കാവലളായി ഡാഷ് ഇനത്തിൽപ്പെട്ട നായ്ക്കളായ ജാക്കിയും ജൂലിയും പുരയിടത്തിലും മട്ടുപ്പാവിലും വിലസുന്നു.
മാസ്, സൽകർമ എന്നീ ചാരിറ്റബിൾ സംഘടനയിലും ജേക്കബ് പ്രവർത്തിക്കുന്നു. കൂടാതെ മുണ്ടയ്ക്കൽ റെസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.
ഭാര്യ ജയാ ജേക്കബ് ബെൻസിഗർ ആശുപത്രിയിൽ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജയ്സണ്‍ ജേക്കബ്, ജെറിൻ ജേക്കബ് എന്നിവരാണ് മക്കൾ.
ചിത്രങ്ങൾ: റോണ റിബൈറോ
Tags : Agriculture Karshakan