x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിതന്നെയാണു മനോജിനു ജീവിതം


Published: February 7, 2026 04:39 PM IST | Updated: February 7, 2026 04:40 PM IST

സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചി​ട്ടും അ​തി​നു പോ​കാ​തെ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ന​ടു​വി​ൽ വേ​ങ്കു​ന്ന് സ്വ​ദേ​ശി ക​ല്ലി​ടു​ക്ക​നാ​നി​ക്ക​ൽ മ​നോ​ജ് ജോ​സ​ഫ് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ തി​ക​ഞ്ഞ സം​തൃ​പ്ത​നാ​ണ്.

ബി​രു​ദ​വും ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്ലോ​മ​യും ക​ഴി​ഞ്ഞ മ​നോ​ജ് ജോ​സ​ഫി​ന് 2006 ലാ​ണ് ക​ഐ​സ്ഇ​ബി​യി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ കൃ​ഷി ജീ​വി​തം തു​ട​രാ​ൻ ആ​യി​രു​ന്നു മ​നോ​ജി​ന്‍റെ തീ​രു​മാ​നം.

അ​ന്ന് മ​നോ​ജി​ന്‍റെ കൂ​ടെ ജോ​ലി ല​ഭി​ച്ച​വ​ർ ഇ​പ്പോ​ൾ സീ​നി​യ​ർ സ​ബ് എ​ൻ​ജി​നി​യ​ർ​മാ​രാ​ണ്. എ​ന്നാ​ൽ സ്വ​ന്ത​മാ​യു​ള്ള ആ​റ് ഏ​ക്ക​റി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത ഒ​രേ​ക്ക​റി​ലും സ​മ്മി​ശ്ര കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി നേ​ട്ടം കൊ​യ്യു​ക​യാ​ണ് ഈ 54​കാ​ര​ൻ. വേ​ങ്കു​ന്നി​ലു​ള്ള മ​നോ​ജി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യാ​ൽ ന​മ്മ​ൾ​ക്ക് അ​ത് മ​ന​സി​ലാ​കും.

40 ഇ​നം കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, ക​പ്പ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ, പ​ശു​വ​ള​ർ​ത്ത​ൽ, തേ​ൻ ഉ​ല്പാ​ദ​നം അ​ങ്ങ​നെ സ​ക​ല കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ഇ​ദ്ദേ​ഹം കൈ​വ​യ്ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു ഇ​ന​ത്തി​ൽ അ​ല്പം ഇ​ടി​വു വ​ന്നാ​ൽ മ​റ്റു​ള്ള​വ​യി​ൽ​നി​ന്ന് അ​തു ത​ര​ണം ചെ​യ്യു​ന്നു. ഈ ​രീ​തി തു​ട​രു​ന്ന​തു​കൊ​ണ്ടു ലാ​ഭ​മ​ല്ലാ​തെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മ​നോ​ജ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

2013ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​ൻ. 2018ൽ ​ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച യു​വ ക​ർ​ഷ​ക​ൻ, 2024ൽ ​ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​ൻ എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും മ​നോ​ജി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ർ​ഷ​മാ​യി ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ലും പ​ന്നി​യൂ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ലും ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മ​ഞ്ഞ​ൾ വി​ത്തു​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ചു ന​ൽ​കു​ന്ന​ത് മ​നോ​ജാ​ണ്.

സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​ണ്ണി​ര ക​ന്പോ​സ്റ്റാ​ണ് പ്ര​ധാ​ന വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടെ മ​റ്റു രാ​സ​വ​ള​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്നു. ന​ടു​വി​ൽ കൃ​ഷി​ഭ​വ​ന്‍റെ എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്ന മ​നോ​ജ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 40 ഇ​നം കു​രു​മു​ള​കു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യു​ക​യും തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്കു ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

മ​ണ്ണി​ര ക​ന്പോ​സ്റ്റി​നെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ന​ൽ​കു​ക​യും സൗ​ജ​ന്യ​മാ​യി മ​ണ്ണി​ര​ക​ളെ ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​നോ​ജി​ന്‍റെ പ​ക്ക​ൽ​നി​ന്നു മ​ണ്ണി​ര​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത്.

പൂ​ർ​വി​ക​രി​ൽ​നി​ന്നു പ​ക​ർ​ന്നു കി​ട്ടി​യ അ​നു​ഭ​വ​വും ത​ന്‍റേ​താ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ഓ​ർ​മ​വ​ച്ച കാ​ലം​തൊ​ട്ട് മ​ണ്ണി​ൽ പ​ണി​യെ​ടു​ക്കു​ന്ന മ​നോ​ജി​ന് കൃ​ഷി​ത​ന്നെ​യാ​ണു ജീ​വി​ത​വും. ര​ണ്ടു സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ​ക്കു പു​റ​മെ ആ​വ​ശ്യാ​നു​സ​ര​ണം മ​റ്റു തൊ​ഴി​ലാ​ളി​ക​ളും മ​നോ​ജി​ന്‍റെ കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്നു​ണ്ട്.

ത​ന്‍റെ ലാ​ഭ​ത്തേ​ക്കാ​ൾ അ​വ​ർ​ക്ക് ന​ൽ​കു​ന്ന വേ​ത​ന​ത്തി​ലാ​ണ് മ​നോ​ജി​ന്‍റെ സം​തൃ​പ്തി. പു​ലി​ക്കു​രു​മ്പ ക്ഷീ​ര സം​ഘ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഭാ​ര്യ ലി​നി​യും മ​ക്ക​ളാ​യ മൗ​റി​നും ഫ്ള​വ​റി​നും ജോ​ഷ​യും ഒ​പ്പ​മു​ണ്ട്.

കു​രു​മു​ള​ക് തൈ ​ഉ​ൾ​പ്പ​ടെ ത​ന്‍റെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​ത്തു​ക​ളും സ്വ​ന്ത​മാ​യി ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മ​നോ​ജ് ആ​വ​ശ്യ​ക്കാ​ർ​ക്ക് അ​തു ന​ൽ​കാ​നും ത​യാ​റാ​ണ്.

 

K-Rail Survey

നി​ല​വി​ൽ ആ​യി​ര​ത്തോ​ളം കു​രു​മു​ള​കു​ചെ​ടി​ക​ൾ മ​നോ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. കു​രു​മു​ള​കി​ൽ​നി​ന്നു ര​ണ്ടാം വ​ർ​ഷം​ത​ന്നെ വി​ള​വ് ല​ഭി​ക്കും. ഇ​തി​നാ​ൽ ത​ന്നെ ഇ​ത് മ​റ്റു കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് ലാ​ഭ​ക​ര​മാ​ണെ​ന്ന് മ​നോ​ജ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. കൊ​ടി ന​ശി​ച്ചു പോ​യാ​ലും ഉ​ട​ൻ​ത​ന്നെ അ​ടു​ത്ത കൊ​ടി​ത്ത​ല​യി​ട്ട് ക​യ​റ്റി​ക്കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും.

പ​ര​മാ​വ​ധി രോ​ഗ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും മ​നോ​ജ് സ്വീ​ക​രി​ക്കാ​റു​ണ്ട്. കാ​ല​വ​ർ​ഷ ആ​രം​ഭ​ത്തി​ൽ കൊ​ടി​ക്ക് ജൈ​വ​വ​ളം ന​ൽ​കി​യാ​ൽ ഇ​ല​ക​ളും വ​ള്ളി​ക​ളും ശ​ക്ത​മാ​യി വ​ള​രും, അ​പ്പോ​ഴാ​ണ് കേ​ടു​പാ​ടു​ക​ൾ കൂ​ടു​ത​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​നോ​ജ് പ​റ​യു​ന്നു.

അ​തി​നാ​ൽ​ത​ന്നെ രാ​സ​വ​ള​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. മ​ണ്ണി​ലെ രോ​ഗാ​ണു​ക്ക​ൾ കു​റ​യു​ന്ന​തി​നാ​യി കു​മ്മാ​യ​വും ഉ​പ​യോ​ഗി​ക്കു​ന്നു. ക​ട​ക​ളി​ൽ​നി​ന്നു കി​ട്ടു​ന്ന രാ​സ​വ​ള​ങ്ങ​ൾ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​യ​തി​നാ​ൽ നേ​ർ​വ​ളം മേ​ടി​ച്ചു മി​ക്സ് ചെ​യ്താ​ണ് ഉ​പ​യോ​ഗി​ക്കാ​റ്.

കു​രു​മു​ള​കി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ഇ​ന​ങ്ങ​ൾ എ​വി​ടെ ക​ണ്ടാ​ലും അ​തു ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​ച്ചു പ​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കും. ന​ല്ല റി​സ​ൽ​ട്ട് ല​ഭി​ച്ചാ​ൽ അ​ത് വ്യാ​പി​പ്പി​ക്കു​ന്ന​തി​നും മ​നോ​ജ് മ​ടി​കാ​ണി​ക്കാ​റി​ല്ല.

മ​നോ​ജ് ഫോ​ണ്‍: 9747140567

Tags : Karshakan Agriculture

Recent News

Up